NEWSWorld

അമേരിക്കയിലും ഖലിസ്ഥാനി നേതാക്കള്‍ക്ക് വധഭീഷണി; മുന്നറിയിപ്പുമാി എഫ്ബിഐ

ന്യൂയോര്‍ക്ക്: ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിനു പിന്നാലെ, യുഎസിലെ ഖലിസ്ഥാനി നേതാക്കള്‍ക്ക് വധഭീഷണിയുള്ളതായി എഫ്ബിഐ മുന്നറിയിപ്പ് നല്‍കിയെന്നു റിപ്പോര്‍ട്ട്. സിഖ് സംഘടനകളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന നിരവധിപ്പേരെ ഇതുമായി ബന്ധപ്പെട്ട് എഫ്ബിഐ ഫോണില്‍ ബന്ധപ്പെടുകയും നേരില്‍ കാണുകയും ചെയ്തതായി അമേരിക്കയിലെ സിഖ് ആക്ടിവിസ്റ്റ് പ്രിത്പാല്‍ സിങ് പ്രതികരിച്ചു. അമേരിക്കന്‍ മാധ്യമമായ ഇന്റര്‍സെപ്റ്റില്‍ റിപ്പോര്‍ട്ട് വന്നതോടെ നയതന്ത്രതലത്തില്‍ വീണ്ടും ആശങ്കയേറി.

ജൂണ്‍ അവസാനത്തോടെ രണ്ട് എഫ്ബിഐ ഏജന്റുമാര്‍ തന്നെ സന്ദര്‍ശിക്കുകയും വധഭീഷണിയുള്ളതായി അറിയിക്കുകയും ചെയ്തതായി പ്രിത്പാല്‍ സിങ് പറയുന്നു. ഭീഷണി എവിടെനിന്നാണെന്നോ, ആരില്‍നിന്നാണെന്നോ അവര്‍ പറഞ്ഞിരുന്നില്ലെന്നും പ്രിത്പാല്‍ പ്രതികരിച്ചു. യുഎസ് പൗരനായ പ്രിത്പാല്‍ സിങ് അമേരിക്കന്‍ സിഖ് കോക്കസ് കമ്മിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന ആക്ടിവിസ്റ്റാണ്. സമാന അനുഭവമുണ്ടെന്ന് വേറെയും സിഖ് ആക്ടിവിസ്റ്റുകള്‍ വെളിപ്പെടുത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍, വാര്‍ത്തയുമായി ബന്ധപ്പെട്ട് പ്രതികരിക്കാന്‍ എഫ്ബിഐ ഇതുവരെ തയാറായിട്ടില്ല.

Signature-ad

ഖലിസ്ഥാന്‍ ടൈഗര്‍ ഫോഴ്‌സിന്റെ (കെടിഎഫ്) കാനഡയിലെ തലവന്‍ ഹര്‍ദീപ് സിങ് നിജ്ജാറിന്റെ മരണത്തിനു പിന്നില്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ക്കു പങ്കുണ്ടെന്ന ‘വിശ്വസനീയമായ ആരോപണം’ സുരക്ഷാ ഏജന്‍സികള്‍ അന്വേഷിച്ചുവരുന്നതായി പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ കനേഡിയന്‍ പാര്‍ലമെന്റില്‍ വിശദീകരിച്ചതിനു പിന്നാലെയാണ് ഇന്ത്യകാനഡ നയതന്ത്ര ബന്ധത്തില്‍ വിള്ളലുണ്ടായത്. ജൂണിലായിരുന്നു നിജ്ജാര്‍ വെടിയേറ്റു കൊല്ലപ്പെട്ടത്. ആരോപണം അസംബന്ധവും തെളിവില്ലാത്തതുമാണെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു.

 

Back to top button
error: