KeralaNEWS

മുണ്ടക്കയം – കോരുത്തോട് ശബരിമല പാതയിൽ അപകടങ്ങൾ തുടർക്കഥ

കോട്ടയം:മുണ്ടക്കയം – കോരുത്തോട് – കുഴിമാവ് ശബരിമലപാതയിൽ അപകടങ്ങൾ ആവർത്തിക്കുന്നു. മടുക്ക മുതൽ പള്ളിപ്പടി വരെയുള്ള ഭാഗത്താണ് കൂടുതൽ അപകടങ്ങൾ.
പള്ളിപ്പടിക്കു സമീപം ഇന്നലെ രാത്രി വാഹനം മറിഞ്ഞെങ്കിലും ആരും പരുക്കേൽക്കാതെ രക്ഷപ്പെട്ടു.
ചെങ്കുത്തായ കോസടി ഇറക്കം കഴിഞ്ഞു വാഹനങ്ങൾ നിരപ്പായ റോഡ് എത്തുമ്പോൾ അമിത വേഗത്തിൽ പായുന്നതാണ് അപകടത്തിന് കാരണം.
വണ്ടൻപതാൽ മുതൽ പള്ളിപ്പടി വരെയുള്ള ഭാഗത്ത് അപകടസാധ്യത ഏറെയാണ്. വളവുകളും കയറ്റവും നിറഞ്ഞ വഴിയും അമിത വേഗവുമാകുമ്പോൾ അപകടം ഉറപ്പ്.വണ്ടൻപതാൽ കഴിഞ്ഞാൽ തേക്ക് കൂപ്പിൽ നാല് വളവുകളും വലിയ കയറ്റവുമുണ്ട്.
പനക്കച്ചിറക്കും പാറമടയ്ക്കും ഇടയിൽ കയറ്റം നിറഞ്ഞ റോഡിൽ നിറയെ വളവുകളാണ്.കോരുത്തോട് റൂട്ടിൽ മടുക്കയിൽ നിന്നും ഇരു വശത്തേക്കും വാഹനങ്ങളുടെ വേഗം കുറച്ചു വിടാൻ പൊലീസ് ക്രമീകരണം ഏർപ്പെടുത്തണമന്നാണ് ആവശ്യം.

Back to top button
error: