NEWSWorld

4 വർഷം കാത്തിരിക്കണം ഈ റെസ്റ്റോറന്റിൽ ഭക്ഷണം കഴിക്കാൻ! ലോകത്ത് തന്നെ ഏറ്റവും നീണ്ട വെയിറ്റിംഗ് ലിസ്റ്റ് ഉള്ള ഭക്ഷണശാല, വിഭവങ്ങളുടെ പ്രത്യേകതയും വിലയും അത്ഭുതപ്പെടുത്തും

   കഥയല്ല, സത്യമാണ്. ഒരു റെസ്റ്റോറന്റിൽ ഭക്ഷണം കഴിക്കാനായി കാത്തിരിക്കേണ്ടത് മണിക്കൂറുകളോ മാസങ്ങളോ അല്ല. 4 വർഷം…! ലണ്ടനിൽ നിന്ന് രണ്ടര മണിക്കൂർ യാത്ര ചെയ്താൽ ബാങ്ക് ടാവേൺ (The Bank Tavern) എന്ന ഈ റെസ്റ്റോറന്റിൽ  എത്താം. യു.കെയിലെ സെൻട്രൽ ബ്രിസ്റ്റോളിൽ സ്ഥിതി ചെയ്യുന്ന ബാങ്ക് ടാവേൺ റെസ്റ്റോറന്റിലെ ബുക്കിംഗിന്റെ വെയിറ്റിംഗ് ലിസ്റ്റ് ആരെയും അത്ഭുതപ്പെടുത്തും. ഈ റെസ്റ്റോറന്റിൽ ബുക്ക് ചെയ്ശേഷം

ഒരാൾക്ക് നാല് വർഷം കാത്തിരിക്കേണ്ടി വന്നേക്കാം. ബിസിനസ് പേയ്‌മെന്റ് ദാതാവായ ഡോജോ (Dojo) ശേഖരിച്ച സ്ഥിതിവിവരക്കണക്കുകൾ പ്രകാരം ഏറ്റവും കാത്തിരിപ്പുള്ള റെസ്റ്റോറന്റുകളിൽ ഒന്നാം സ്ഥാനത്താണ് ബാങ്ക് ടാവേൺ. വലിയ ഹൃദയമുള്ള ഒരു ചെറിയ പബ്’ എന്നാണ് ഈ റെസ്റ്റോറന്റ് സ്വയം അറിയപ്പെടുന്നത്.

സൺഡേ റോസ്റ്റ് എന്നും അറിയപ്പെടുന്ന, റെസ്റ്റോറന്റിലെ ഞായറാഴ്ച സ്പെഷ്യൽ മെനു വളരെ പ്രശസ്തമാണ്. ഇതിൽ 30 ദിവസം പഴക്കമുള്ള ഉണക്കിയ അപൂർവ പോത്തിറച്ചി ചെറിയ തീയിൽ ചുട്ടെടുത്ത് വിളമ്പുന്നു. പന്നി, ആട് വിഭവങ്ങളും വളരെ ജനപ്രിയമാണ്. റെസ്റ്റോറന്റിന് 200 വർഷം പഴക്കമുണ്ട്. എ.ഡി 1800ൽ പണികഴിപ്പിച്ച ബാങ്ക് ടാവേൺ റെസ്റ്റോറന്റ് നിരവധി കലാപങ്ങളും രണ്ട് ലോകമഹായുദ്ധങ്ങളും നേരിട്ടതിന് ശേഷവും കേടുപാടുകൾ കൂടാതെ നിലകൊള്ളുന്നു.

തേൻ, റോസ്മേരി (സുഗന്ധച്ചെടി) എന്നിവ കൊണ്ടുണ്ടാക്കിയ പ്രത്യേക കൂട്ടിൽ ഒരുക്കുന്ന ആട്ടിൻകുട്ടിയുടെ വറുത്ത കാലും ആളുകളെ റെസ്റ്റോറന്റിലേക്ക് ആകർഷിക്കുന്നു. ഇതുകൂടാതെ പയറും പച്ചക്കറികളും റൊട്ടിയുമുണ്ട്. ഗ്രീക്ക് സ്‌ക്വിഡ് ബോൾസ്, ലെന്റിൽ ഫ്രിട്ടേഴ്‌സ്, മേപ്പിൾ സിർച്ച ഗ്ലേസ്ഡ് ബെല്ലി പോർക്ക് (ബീഫ്) എന്നിവ ഞായർ സ്‌പെഷ്യലുകളിൽ ഒരുക്കുന്നുണ്ട്.

ഇവിടെ, മൂന്ന് നേരം ഭക്ഷണത്തിന് ഏകദേശം 26.95 പൗണ്ട് അതായത് 2850 രൂപ അല്ലെങ്കിൽ രണ്ട് കോഴ്‌സ് ഭക്ഷണത്തിന് ഒരാൾ 21.95 പൗണ്ട് അതായത് 2320 രൂപ നൽകണം. റെസ്റ്റോറന്റിന്റെ വെബ്‌സൈറ്റിൽ നിന്ന് ലഭിച്ച വിവരങ്ങൾ അനുസരിച്ച്, ഉപഭോക്താക്കൾക്ക് ഞായറാഴ്ച ഉച്ചഭക്ഷണത്തിന് മെനു തിരഞ്ഞെടുക്കാം. ഉച്ചയ്ക്ക് 12 മുതൽ വൈകീട്ട് നാല് വരെയാണ് ഉച്ചഭക്ഷണം. ഞായറാഴ്ചത്തെ ഓൺലൈൻ ബുക്കിംഗ് അവസാനിച്ചാൽ ഉപഭോക്താക്കൾക്ക് നേരിട്ട് റെസ്റ്റോറന്റിൽ പോയി ഭാഗ്യം പരീക്ഷിക്കാം. ഒരു മേശ കാലിയാവുകയും ഭാഗ്യം നിങ്ങളെ അനുകൂലിക്കുകയും ചെയ്താൽ ഇവിടെ നിന്ന് വയറും മനസും നിറയെ ഭക്ഷണം കഴിക്കാം.

Back to top button
error: