KeralaNEWS

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: സിപിഎം നേതാവ് കണ്ണനെ ഇഡി വിളിച്ചു വരുത്തി

കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പു കേസില്‍ സിപിഎം നേതാവ് എംകെ കണ്ണനെ ഇഡി വിളിച്ചു വരുത്തി. ചോദ്യം ചെയ്യലിനായി കൊച്ചി ഓഫീസിലേക്കാണ് വിളിച്ചു വരുത്തിയത്. തൃശൂര്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റാണ് എംകെ കണ്ണന്‍.

കരുവന്നൂര്‍ ബാങ്കു തട്ടിപ്പുമായി ബന്ധപ്പെട്ട് കണ്ണന്‍ പ്രസിഡന്റായ തൃശൂര്‍ സഹകരണ ബാങ്കിലും ഇഡി പരിശോധന നടത്തിയിരുന്നു. കരുവന്നൂര്‍ ബാങ്കു തട്ടിപ്പിലൂടെ പ്രതികള്‍ സമാഹരിച്ച പണം വിവിധ സഹകരണ ബാങ്കുകളില്‍ നിക്ഷേപിച്ചതായി കണ്ടെത്തിയിരുന്നു.

Signature-ad

സിപിഎം സംസ്ഥാന സമിതി അംഗമായ എംകെ കണ്ണന്‍ കേരള ബാങ്ക് വൈസ് പ്രസിഡന്റുമാണ്. കരുവന്നൂര്‍ സഹകരണബാങ്ക് തട്ടിപ്പ് കള്ളപ്പണം വെളുപ്പിക്കല്‍ കേസിലെ മുഖ്യപ്രതി സതീഷ് കുമാര്‍ ചില സിപിഎം നേതാക്കളുടെ ബിനാമി ആണെന്നാണ് ഇഡി വിലയിരുത്തല്‍.

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മുന്‍മന്ത്രി എസി മൊയ്തീനെ ഇഡി നേരത്തെ ചോദ്യം ചെയ്തിരുന്നു. രണ്ടാമതും ചോദ്യം ചെയ്യാന്‍ വിളിച്ചെങ്കിലും നിയമസഭയിലെ പരിപാടി ചൂണ്ടിക്കാട്ടി മൊയ്തീന്‍ ഹാജരായിരുന്നില്ല. മൊയ്തീന് വീണ്ടും നോട്ടീസ് നല്‍കുന്നതില്‍ ഇഡി ഇന്നു തീരുമാനമെടുത്തേക്കും.

Back to top button
error: