Month: September 2023
-
LIFE
പൂജ ഹെഗ്ഡെ പ്രമുഖ ക്രിക്കറ്റ് താരവുമായി ഡേറ്റിംഗില്‍ ?
മുംബൈ: ദക്ഷിണേന്ത്യൻ ചിത്രങ്ങളിലും, ബോളിവുഡിലും നിറഞ്ഞു നിൽക്കുന്ന താരമാണ് പൂജ ഹെഗ്ഡെ. കോളിവുഡിൽ അരങ്ങേറ്റം കുറിച്ച പൂജ പിന്നെ സൂപ്പർ നായികയായി വളരുകയാണ്. സൂപ്പർതാര നായികയായി പല ചിത്രങ്ങളിലും പൂജ പ്രത്യക്ഷപ്പെട്ടു. പലതും വൻ ഹിറ്റുകളുമായിരുന്നു. 2012 മുഖമൂടി എന്ന തമിഴ് സിനിമയിലൂടെയാണ് പൂജയുടെ അരങ്ങേറ്റം. എന്നാൽ എന്നും വിവാദങ്ങളും നടിയെ വിട്ടുമാറിയിരുന്നില്ല എന്നതാണ് നേര്. ഏറ്റവും അവസാനം കിസി കാ ഭായി, കിസി കാ ജാൻ എന്ന സൽമാൻ ഖാൻ ചിത്രത്തിലാണ് പൂജ അഭിനയിച്ചത്. സൽമാൻ ഖാൻ നയകനായ ചിത്രം ബോക്സോഫീസിൽ വൻ ദുരന്തമായിരുന്നു. അതിന് പിന്നാലെ പൂജയും സൽമാനും ഡേറ്റിംഗിലാണ് എന്ന രീതിയിൽ വലിയതോതിൽ അഭ്യൂഹം പരന്നു. ഇരുവരും ഒന്നിച്ച് പല വേദികളിൽ എത്തിയതാണ് ഇതിന് കാരണമായത്. എന്നാൽ പിന്നീട് പൂജ തന്നെ ഈ അഭ്യൂഹങ്ങൾ തള്ളികളഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ്. എന്നാൽ പുതിയ ഒരു ഡേറ്റിംഗ് റൂമറാണ് നടിയെ ബന്ധപ്പെടുത്തി വരുന്നത്. മുംബൈയിൽ നിന്നുള്ള ഒരു ക്രിക്കറ്റ് താരവുമായി…
Read More » -
India
പാവപ്പെട്ടവരുടെ ജീവിതം കോൺഗ്രസ് നേതാക്കൾക്ക് അഡ്വഞ്ചർ ടൂറിസവും വീഡിയോ ഷൂട്ടിംഗ് നടത്താനുള്ള സ്ഥലവുമായി; രാഹുൽ ഗാന്ധിയുടെ വീഡിയോ ഷൂട്ടുകളെ വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
ദില്ലി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ വീഡിയോ ഷൂട്ടുകളെ രൂക്ഷഭാഷയിൽ വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാവപ്പെട്ടവരുടെ ജീവിതം കോൺഗ്രസ് നേതാക്കൾക്ക് അഡ്വഞ്ചർ ടൂറിസവും വീഡിയോ ഷൂട്ടിംഗ് നടത്താനുള്ള സ്ഥലവുമായെന്ന് മോദി കുറ്റപ്പെടുത്തി. കർഷകരുടെ കൃഷി സ്ഥലവും ഫോട്ടോ ഷൂട്ടിങ്ങിനുള്ള വേദിയായി മാറി. പക്ഷേ തനിക്ക് രാജ്യത്തേക്കാളും ജനങ്ങളെക്കാളും വലുതായി ഒന്നുമില്ലെന്ന് മോദി കൂട്ടിച്ചേർത്തു. തലയിൽ പെട്ടി ചുമന്ന് റെയിൽവെ സ്റ്റേഷനിലൂടെ നടന്നു നീങ്ങുന്ന രാഹുൽ ഗാന്ധിയുടെ ദൃശ്യങ്ങളും പാടത്തിലിറങ്ങി കർഷകർക്കൊപ്പം കൃഷി ചെയ്യുന്ന ദൃശ്യങ്ങളും കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ പ്രചരിച്ചിരുന്നു. ഏറ്റവും ഒടുവിലായി ശ്രദ്ധനേടിയത് ഈസ്റ്റ് ദില്ലിയിലെ ആനന്ദ് വിഹാർ റെയിൽവെ സ്റ്റേഷനിലൂടെ ചുവന്ന ഷർട്ട് ധരിച്ച് പോർട്ടറുടെ വേഷത്തിൽ നടന്നു നീങ്ങുന്ന രാഹുലിന്റെ ദൃശ്യങ്ങളായിരുന്നു. റെയിൽവേ സ്റ്റേഷനിലെ പോർട്ടർമാരുമായി കൂടിക്കാഴ്ച നടത്താനാണ് രാഹുൽ ഗാന്ധി എത്തിയത്. അവർ നൽകിയ ചുവന്ന യൂണിഫോം ഷർട്ടും ബാഡ്ജും ധരിച്ച് പെട്ടി തലയിൽ ചുമന്ന് രാഹുൽ പിന്നീട് അവർക്കൊപ്പം…
Read More » -
Crime
ചിറയിന്‍കീഴ് യുവാവിനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച സഹോദരങ്ങള്‍ പിടിയില്‍
തിരുവനന്തപുരം: വധശ്രമക്കേസിൽ സഹോദരങ്ങൾ പിടിയിൽ. ചിറയിൻകീഴ് അഴൂർ ഇടഞ്ഞിമൂല പുത്തൻവീട്ടിൽ വാവ കണ്ണൻ എന്ന് വിളിക്കുന്ന ലെജിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് ഇടഞ്ഞിമൂല കണ്ണറ്റിൽ വീട്ടിൽ രാജ്സാഗർ (30), രാജ്സംക്രാന്ത് (27) എന്നിവർ പിടിയിലായിരിക്കുന്നത്. ഈ മാസം 21നാണ് കേസിനാസ്പദമായ സംഭവം എന്ന് പൊലീസ് പറയുന്നു. പരാതിക്കാരനായ ലെജിൻ യാത്ര ചെയ്ത ബൈക്കിന്റെ ടയറിലെ കാറ്റ് അഴിച്ചു വിട്ടത് പരിശോധിച്ചുകൊണ്ട് നിന്നപ്പോൾ പ്രതികൾ വാളുകൊണ്ട് വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചു എന്നാണ് പരാതി. മൂന്നുമാസം മുമ്പ് ലെജിൻ രാജ്സാഗറിനെ വെട്ടിയിരുന്നു. ഈ വിരോധത്തിലാണ് സഹോദരന്മാർ ചേർന്ന് ഇയാളെ വെട്ടിയത്. പരാതിക്കാരനും നിരവധി കേസുകളിൽ പ്രതിയാണ്. ചിറയിൻകീഴ് സബ്ഇൻസ്പെക്ടറെ ആക്രമിച്ച കേസിലാണ് ഇയാൾ റിമാൻഡ് കഴിഞ്ഞ് പുറത്തിറങ്ങിയത്. ചിറയിൻകീഴ് സ്റ്റേഷൻ ഹൗസ് ഓഫിസർ കെ. കണ്ണൻറെ നിർദേശപ്രകാരം എസ്.ഐ സുമേഷിൻറെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. ഇവരെ കോടതിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Read More » -
Crime
സോളാർ പീഡനക്കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് പത്തനാപുരം എംഎൽഎ കെ ബി ഗണേഷ് കുമാറിന് കോടതി നോട്ടീസ്; നേരിട്ട് ഹാജരാകണം
കൊല്ലം: സോളാർ പീഡനക്കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് പത്തനാപുരം എംഎൽഎ കെ ബി ഗണേഷ് കുമാറിന് കോടതി നോട്ടീസ്. ഗണേഷ് കുമാർ നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് കൊട്ടാരക്കര ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് നോട്ടീസ് നൽകിയത്. അടുത്ത മാസം 18 ന് ഹാജരാകണമെന്നാണ് കോടതി നിർദ്ദേശം. ഗണേഷിനൊപ്പം പരാതിക്കാരിക്കും വീണ്ടും സമൻസ് അയച്ചിട്ടുണ്ട്. കെ.ബി.ഗണേഷ് കുമാർ എംഎൽഎയ്ക്കും പരാതിക്കാരിയ്ക്കും എതിരെയാണ് സോളാർ പീഡന ഗൂഢാലോചനക്കേസ്. സോളാർ കേസിൽ ഉമ്മൻ ചാണ്ടിയെ കുടുക്കാൻ വ്യാജ രേഖ ചമച്ച് ഗൂഢാലോചന നടത്തിയെന്നാണ് കേസ്. കൊട്ടാരക്കര കോടതിയെടുത്ത കേസിൽ പരാതിക്കാരിയാണ് ഒന്നാം പ്രതി. രണ്ടാം പ്രതി കെ.ബി. ഗണേഷ് കുമാർ എം എൽ എ. സമൺസിന് ഹൈക്കോടതി അനുവദിച്ച സ്റ്റേ ഇന്നലെ അവസാനിച്ച സാഹചര്യത്തിലാണ് കൊട്ടാരക്കര കോടതി കേസ് വീണ്ടും പരിഗണിച്ചത്. അടുത്ത മാസം 18 ന് കെ.ബി.ഗണേഷ് കുമാർ നേരിട്ട് ഹാജരാകാനാണ് നിർദ്ദേശം. പീഡനക്കേസിലെ പരാതിക്കാരിയും നേരിട്ട് ഹാജരാകണം. കോൺഗ്രസ് പ്രവർത്തകനും അഭിഭാഷകനുമായ…
Read More » -
Crime
പാകിസ്ഥാനിൽ മൂന്നുമാസം ലൈംഗികമായി പീഡിപ്പിച്ച പിതാവിനെ 14കാരിയായ മകൾ വെടിവച്ചുകൊന്നു
ലാഹോർ: പാകിസ്ഥാനിൽ മൂന്നുമാസം ലൈംഗികമായി പീഡിപ്പിച്ച പിതാവിനെ 14കാരിയായ മകൾ വെടിവച്ചുകൊന്നു. പഞ്ചാബ് പ്രവിശ്യയായ ലാഹോർ ഗുജ്ജർപ്പുരയിലാണ് സംഭവം. സംഭവത്തിൽ എല്ലാ വശങ്ങളും പരിശോധിച്ച ശേഷം കേസ് രജിസ്റ്റർ ചെയ്യുമെന്ന് പൊലീസ് വിശദമാക്കി. പിതാവിനെ താൻ കൊന്നുവെന്നും കഴിഞ്ഞ മൂന്നുമാസം നരകതുല്യ ജീവിതമായിരുന്നുവെന്നുമാണ് കൊലപാതകത്തിന് ശേഷം പെൺകുട്ടി പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. ഉറങ്ങിക്കിടന്ന പിതാവിനെ പിതാവിന്റെ കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ചായിരുന്നു മകൾ വെടിവച്ച് വീഴ്ത്തിയത്. തയ്യൽ തൊഴിലാളിയാണ് കൊല്ലപ്പെട്ടിരിക്കുന്നത്. വെടിയേറ്റു വീണ ഇയാൾ സംഭവ സ്ഥലത്ത് വച്ചുതന്നെ കൊല്ലപ്പെട്ടതായാണ് വിവരം. വെള്ളിയാഴ്ച പ്രായപൂർത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്ത പിതാവിനെ വധശിക്ഷ വിധിച്ചതിന് പിന്നാലെയാണ് ഈ സംഭവം പുറത്ത് വരുന്നത്. ഇയാളുടെ പ്രവർത്തിയുടെ ക്രൂരമായതിനാലാണ് എന്ന് വ്യക്തമാക്കിയായിരുന്നു അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് മിയാൻ ഷാഹിദ് വധ ശിക്ഷ വിധിച്ചത്. മക്കളുടെ സംരക്ഷൻ എന്നതാണ് സ്വാഭാവികമായി പിതാവിന്റെ സ്ഥാനം. മറ്റാരെങ്കിലും ഉപദ്രവിച്ചാൽ രക്ഷതേടി മകൾ എത്തുന്ന ആൾ ആണ് പിതാവ്. എന്നാൽ രക്ഷകനാവേണ്ടതിന്…
Read More » -
NEWS
ഏതാണ് ലോകത്തിലെ ഏറ്റവും ചെലവേറിയ കല്യാണം? നൂറ്റാണ്ടിലെത്തന്നെ ഏറ്റവും പ്രൗഢമെന്ന് വിശേഷിപ്പിക്കപ്പെട്ട വിവാഹം! ചെലവ് 914 കോടി, വധു ധരിച്ചത് 4.1 കോടിയുടെ വസ്ത്രം
ഇന്ത്യയിലെ ഏറ്റവും ചെലവേറിയ വിവാഹങ്ങളിൽ ഒന്നായിരുന്നു രാജ്യത്തെ ഏറ്റവും വലിയ ധനികനായ മുകേഷ് അംബാനിയുടെ മകൾ ഇഷ അംബാനിയുടേത്. ഇഷ അംബാനിയുടെയും ആനന്ദ് പിരാമലിന്റെയും വിവാഹത്തിന് ഏകദേശം 400 കോടി രൂപയാണ് ചെലവായത്. എന്നാൽ ലോകത്തിലെ ഏറ്റവും ചെലവേറിയ വിവാഹങ്ങളിൽ ഇന്ത്യയിൽ നിന്നുള്ള ഒരു വധു പോലും ഇല്ല. ഏതാണ് ലോകത്തിലെ ഏറ്റവും ചെലവേറിയ കല്യാണം? നൂറ്റാണ്ടിലെത്തന്നെ ഏറ്റവും പ്രൗഢമെന്ന് വിശേഷിപ്പിക്കപ്പെട്ട വിവാഹം, 1981 ജൂലായ് 29-ന് ബ്രിട്ടണിലെ സെന്റ് പോൾ കത്തീഡ്രലിൽ നടന്ന വെയിൽസിലെ രാജകുമാരി ഡയാനയുടെയും രാജകുമാരൻ ചാൾസിന്റെയും വിവാഹമാണ് ലോകത്തിലെ ഇന്ന് വരെയുള്ള ചരിത്രത്തിൽ ഏറ്റവും ചെലവേറിയത്. അന്ന്, ഡയാന രാജകുമാരിയുടെയും ചാൾസ് രാജകുമാരന്റെയും ആഡംബരവും രാജകീയവുമായ വിവാഹത്തിന് 110 മില്യൺ ഡോളറിലധികം ചെലവ് വന്നതായി കണക്കാക്കപ്പെടുന്നു, അതായത് 914 കോടിയിലധികം രൂപ. വെള്ളക്കുതിരകളെ പൂട്ടിയ രഥത്തിൽ സൈനികവേഷത്തിലാണ് ചാൾസ് രാജകുമാരൻ വിവാഹവേദിയിലേയ്ക്ക് എത്തിയതെങ്കിൽ തവിട്ടുനിറത്തിലുളള കുതിരകളെ പൂട്ടിയ രഥത്തിൽ പിതാവിനൊപ്പമാണ് ഡയാന എത്തിയത്. ആറുലക്ഷത്തോളം ആളുകളാണ്…
Read More » -
Crime
കാക്കി കണ്ടാല്‍ കടി റെഡി; കോട്ടയത്ത് നായ വളര്‍ത്തല്‍ കേന്ദ്രത്തില്‍ ലഹരി വില്‍പന
കോട്ടയം: കുമാരനെല്ലൂരില്‍ നായ്ക്കളെ പരിശീലിപ്പിക്കുന്ന കേന്ദ്രത്തില്‍നിന്ന് 18 കിലോ കഞ്ചാവ് പിടികൂടി. കുമാരനെല്ലൂര്‍ സ്വദേശിയായ റോബിന്‍ ജോര്‍ജ് എന്നയാള്‍ നടത്തുന്ന ‘ഡെല്‍റ്റ കെ-9’ നായ പരിശീലനകേന്ദ്രത്തില്‍നിന്നാണ് കഞ്ചാവ് പിടിച്ചെടുത്തത്. ഞായറാഴ്ച രാത്രി പത്തുമണിയോടെയായിരുന്നു പോലീസിന്റെ പരിശോധന. എന്നാല്‍, പോലീസിനെ കണ്ടതോടെ റോബിന്‍ ഇവിടെനിന്ന് ഓടിരക്ഷപ്പെട്ടു. ഇയാള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. കുമാരനെല്ലൂരിലെ വീടും പുരയിടവും വാടകയ്ക്കെടുത്ത റോബിന്‍ ജോര്‍ജ്, കഴിഞ്ഞ ഒന്നരവര്‍ഷമായി ഇവിടെ നായ്ക്കളെ പരിശീലിപ്പിക്കുന്ന കേന്ദ്രം നടത്തിവരികയാണ്. മുന്തിയ ഇനങ്ങളില്‍പ്പെട്ട 13-ഓളം നായ്ക്കളാണ് കഴിഞ്ഞദിവസം കേന്ദ്രത്തിലുണ്ടായിരുന്നത്. ഈ നായ്ക്കളുടെ സംരക്ഷണത്തിലാണ് റോബിന്റെ ലഹരിക്കച്ചവടവും നടന്നിരുന്നത്. കാക്കി വസ്ത്രം ധരിച്ചവരെ കണ്ടാല്‍ കടിക്കാന്‍ ഉള്‍പ്പെടെ ഇയാള്‍ നായ്ക്കളെ പരിശീലിപ്പിച്ചിരുന്നു. ബി.എസ്.എഫ്. ഉദ്യോഗസ്ഥനില്‍നിന്നാണ് റോബിന്‍ ജോര്‍ജ് നായ്ക്കളെ പരിശീലിപ്പിക്കാന്‍ പഠിച്ചതെന്നും വിവരമുണ്ട്. റോബിന്‍ ജോര്‍ജിന്റെ നായ പരിശീലനകേന്ദ്രത്തില്‍ രാത്രിയും പുലര്‍ച്ചെയും പുറത്തുനിന്ന് പലരും എത്താറുണ്ടെന്നാണ് സമീപവാസികള്‍ പറയുന്നത്. ഇയാള്‍ക്ക് പരിസരവാസികളുമായി ബന്ധമൊന്നുമില്ല. ഏതുംസമയത്തും പട്ടികളെ അഴിച്ചുവിടുന്നതിനാല്‍ ആര്‍ക്കും വീട്ടുവളപ്പില്‍ കയറാനാകില്ല. രാത്രിസമയത്ത് പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍…
Read More » -
Tech
ചരിത്രംകുറിച്ച ഇന്ത്യയുടെ ചന്ദ്രയാന്‍-3 ദൗത്യത്തിന്‍റെ വിജയം ആഘോഷിക്കാന്‍ മഹാക്വിസുമായി ഐഎസ്ആര്‍ഒ
ബെംഗളൂരു: ചരിത്രംകുറിച്ച ഇന്ത്യയുടെ ചന്ദ്രയാൻ-3 ദൗത്യത്തിൻറെ വിജയം ആഘോഷിക്കാൻ മഹാക്വിസുമായി ഐഎസ്ആർഒ. ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ് ആണ് ചരിത്രവിജയം ആഘോഷിക്കാൻ ഇന്ത്യക്കാരെ ചന്ദ്രയാൻ-3 മഹാക്വിസ്സിൽ പങ്കെടുക്കാൻ ക്ഷണിച്ചിരിക്കുന്നത്. ഇന്ത്യ ചന്ദ്രനിലെത്തിയെന്നും ഇന്ത്യക്കാർക്കായുള്ള ഐഎസ്ആർഒ ചെയർമാൻറെ പ്രത്യേക സന്ദേശമിതാ എന്ന തലക്കെട്ടോടെയാണ് ഇതുസംബന്ധിച്ച വീഡിയോ ഐഎസ്ആർഒ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്. ഒന്നിച്ച് ചരിത്ര ദൗത്യ വിജയം ആഘോഷിക്കാമെന്നും ഐഎസ്ആർഒ കുറിച്ചു. ക്വിസ്സിൽ മികച്ച പ്രകടനം നടത്തുന്ന വ്യക്തിക്ക് ഒരു ലക്ഷം രൂപയുടെ ക്യാഷ് പ്രൈസാണ് ലഭിക്കുക. ചന്ദ്രയാൻ-3 മഹാക്വിസ്സിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ MyGov.in എന്ന വെബ് പോർട്ടലിൽ രജിസ്റ്റർ ചെയ്തശേഷം വെബ് സൈറ്റിലൂടെ തന്നെ നേരിട്ട് മത്സരത്തിൽ പങ്കെടുക്കാം. ബഹിരാകാശ മേഖലയുമായി ബന്ധപ്പെട്ട പത്തു ചോദ്യങ്ങളായിരിക്കും ഉണ്ടാകുക. 300 സെക്കൻഡിനുള്ളിൽ ചോദ്യങ്ങൾക്ക് ഉത്തരം നൽകിയിരിക്കണം. തെറ്റായ ഉത്തരങ്ങൾക്ക് നെഗറ്റീവ് മാർക്കുണ്ടാകില്ല. ക്വിസ്സ് മത്സരത്തിൽ പങ്കെടുക്കുന്നവർക്കെല്ലാം MyGov പോർട്ടലിൽനിന്നും സർട്ടിഫിക്കറ്റും ലഭിക്കും. ക്വിസ്സിൽ പങ്കെടുത്ത് 24മണിക്കൂറിനുള്ളിൽ ഇമെയിലായിട്ടായിരിക്കും സർട്ടിഫിക്കറ്റ് ലഭിക്കുക. രജിസ്റ്റർ ചെയ്തശേഷം…
Read More » -
Crime
സോളാര്‍ പീഡനക്കേസില്‍ ഹൈബിയും കുറ്റവിമുക്തന്‍; പരാതിക്കാരിയുടെ ഹര്‍ജി കോടതി തള്ളി
തിരുവനന്തപുരം: സോളാര്‍ പീഡന പരാതിയില്‍ ഹൈബി ഈഡന്‍ എംപിയെ കുറ്റവിമുക്തനാക്കി. കേസില്‍ ഹൈബിക്കെതിരെ തെളിവില്ലെന്ന സിബിഐ റിപ്പോര്‍ട്ട് തിരുവനന്തപുരം സിജെഎം കോടതി അംഗീകരിച്ചു. സിബിഐ റിപ്പോര്‍ട്ട് അംഗീകരിക്കരുതെന്ന പരാതിക്കാരിയുടെ ഹര്‍ജി കോടതി തള്ളി. കേസില്‍ കൂടുതല്‍ അന്വേഷണം നടത്തണമെന്ന് പരാതിക്കാരി ആവശ്യപ്പെട്ടിരുന്നു. എംഎല്‍ ഹോസ്റ്റലില്‍ വിളിച്ചു വരുത്തി ഹൈബി പീഡിപ്പിച്ചു എന്നായിരുന്നു പരാതി. പീഡന പരാതിയിന്മേല്‍ ആറു കേസുകളായാണ് സിബിഐ അന്വേഷിച്ചിരുന്നത്. ഇതില്‍ ആദ്യത്തേതായിരുന്നു ഹൈബിക്കെതിരായ കേസ്. പരാതിക്കാരി തെളിവുകളൊന്നും ഹാജരാക്കിയിട്ടില്ല. ഹൈബിക്കെതിരായ പരാതിയില്‍ ശാസ്ത്രീയ തെളിവു കണ്ടെത്താനായില്ലെന്നുമാണ് സിബിഐ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയത്.
Read More »
