കോട്ടയം ജില്ലയിലെ മികച്ച പോലീസ് സ്റ്റേഷനാക്കി മുണ്ടക്കയത്തെ മാറ്റിയതിനു പിന്നിൽ സർക്കിൾ ഇൻസ്പെക്ടർ ഷൈൻ കുമാറിന്റെ പങ്ക് ചെറുതല്ല.
മുണ്ടക്കയം പോലീസ് സ്റ്റേഷനിൽ ഷൈൻ കുമാർ എത്തിയതോടെ കൈക്കൂലി ഇല്ല, അഴിമതിയുമില്ല … അതിലുപരി മികച്ച ക്രമസമാധാനപാലനവും അന്വേഷണമികവും.
കൈക്കൂലിയുടേയും പിടിച്ചുപറിയുടേയും, വാദിയെ പ്രതിയാക്കുന്നതിന്റെയും പേരിൽ വിവാദങ്ങളിൽ ഇടംപിടിച്ച മുണ്ടക്കയം പൊലീസ് സ്റ്റേഷൻ കൃത്യമായ പൊലീസിങ്ങിലൂടെ ജില്ലയിലെ മികച്ച പൊലീസ് സ്റ്റേഷനായി മാറി.സി ഐ ഷൈൻ കുമാർ ചുമതലയേറ്റ് മാസങ്ങൾക്കകം തന്നെ മുണ്ടക്കയത്തെ ക്രമസമാധാനനില നിയന്ത്രണവിധേയമായി. പെരുവന്താനം, ഉടുമ്പൻചോല, മലയിൽ കീഴ് തുടങ്ങിയ സ്റ്റേഷനുകളിൽ ജോലി ചെയ്ത് മികച്ച ട്രാക്ക് റെക്കോർഡുമായാണ് ഷൈൻ കുമാർ മുണ്ടക്കയത്ത് എത്തിയത്.
മുണ്ടക്കയം സ്റ്റേഷൻ പരിതിയിലെ സാമൂഹ്യ വിരുദ്ധര്‍ക്കെതിരെയും മയക്കുമരുന്ന് മാഫിയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെയും അതിശക്തമായ നടപടികള്‍ സ്വീകരിച്ചതും, പ്രധാന കേസുകളിലെ പ്രതികളെയെല്ലാം അഴിക്കുളളിലാക്കിയ മികച്ച പ്രവര്‍ത്തനങ്ങളും പ്രോസിക്യൂഷന് നടപടികളിലെ ഏകോപനത്തോടെ ഒട്ടേറെ സാമൂഹ്യ വിരുദ്ധര്‍ കോടതിയില്‍ ശിക്ഷിക്കപ്പെടാനിടയാക്കിയതും എസ്. എച്ച്.ഓ ഷൈൻ കുമാറിന്റെ മികവ് എടുത്തുകാണിക്കുന്നു.
നിരന്തരം ക്രമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട പലരേയും മുണ്ടക്കയം സ്റ്റേഷൻ പരിധിയിൽ വച്ച് ഷൈൻ കുമാർ പിടികൂടിയിരുന്നു.
ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമായിരുന്നു തിരുവല്ലം ഉണ്ണിയുടെ അറസ്റ്റ്. സിസിടിവി ക്യാമറകള്‍ കൃത്യമായി പിന്തുടര്‍ന്നാണ് കേരളത്തിലെ കൊടുംക്രിമനലായ തിരുവല്ലം ഉണ്ണിയെ മുണ്ടക്കയം പൊലീസ് പിടികൂടുന്നത്. മുണ്ടക്കയം സി ഐ ഷൈൻ കുമാറിന്റെ അന്വേഷണ മികവിന്റെ തൊപ്പിയിലെ മറ്റൊരു പൊന്‍തൂവലായിരുന്നു ഇത്.