FeatureNEWS

ആടലോടകത്തിൻ്റെ ഔഷധ ഗുണങ്ങൾ; കൃഷി ചെയ്താൽ കാശ് വാരാം

ടലോടകത്തിൻ്റെ ഇല വേര്, കായ് എന്നിവ എല്ലാം ഔഷധ ഗുണമുള്ളതാണ്.
ഇത് ഛർദ്ദി, ആസ്മ, ജലദോഷം എന്നിവയ്ക്ക് ഫലപ്രദമാണ്.
ചുമയ്ക്ക് എതിരെ ഇത് വളരെ ഫലപ്രദമാണ്. ഇല വെള്ളത്തിൽ തിളപ്പിച്ചെടുത്ത് അരിച്ചെടുത്ത് തേൻ ചേർത്ത് കുടിക്കാവുന്നതാണ്.
ജീരകത്തിൻ്റെ കൂടെ ആടലോടകത്തിൻ്റെ ഉണക്കിയ ഇലകൾ പൊടിച്ചെടുത്ത് കൽക്കണ്ടം അല്ലെങ്കിൽ തേൻ ചേർത്ത് കഴിക്കുന്നത് ചുമ കുറയുന്നതിന് സഹായിക്കുന്നു.
ആടലോടകത്തിൻ്റെ ഇല, അരി എന്നിവ വറുത്ത് ശർക്കരയിട്ട് പൊടിച്ച് രണ്ട് സ്പൂൺ വീതം കഴിക്കുന്നത് ചുമയ്ക്ക് വളരെ നല്ലതാണ്.
ശ്വാസകോശത്തിൻ്റെ വികാസത്തിന് ഇത് വളരെ നല്ലതാണ്.കൊറോണക്കാലത്ത് കോവിഡിനെ ചെറുക്കാൻ ആടലോടകത്തിന് ശക്തി ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.
ഇത് കൂടാതെ ആടലോടകത്തിൻ്റെ ഇല ചെറു പ്രാണികൾക്ക് വിഷകരമാമാണ് അത് കൊണ്ട് തന്നെ ഇത് ജൈവ കീട നാശിനിയുടെ നിർമാണത്തിനും ഉപയോഗിക്കുന്നു.
ആടലോടകം എങ്ങനെ കൃഷി ചെയ്യാം
നല്ല സൂര്യപ്രകാശം ഉള്ള സ്ഥലത്താണ് ഇത് നട്ട് വളർത്തേണ്ടത്. കമ്പുകൾ മുറിച്ച് ഇത് നട്ട് പിടിപ്പിക്കാവുന്നതാണ്. ചെടിച്ചട്ടിയിലോ അല്ലെങ്കിൽ ഗ്രോബാഗിലോ നടാം. ജൈവ വളങ്ങൾ നന്നായി ഇട്ട് കൊടുക്കണം. ചാണകപ്പൊടി ഇട്ട് ഇളക്കി മണ്ണ്
എടുക്കണം. വരികൾ തമ്മിൽ 60 സെൻ്റിമീറ്റർ അകലത്തിലും, ചെടികൾ തമ്മിൽ 30 സെൻ്റി മീറ്റർ അകലത്തിലും നടാവുന്നതാണ്.
1 വർഷത്തിനുശേഷം ഇല എടുക്കാം.. ഏകദേശം 2 വർഷം കഴിയുമ്പോൾ  വേരുകൾ വിളവെടുക്കാനാകും.
ഡിസംബർ ജനുവരി മാസത്തിലാണ് ആൽക്കലോയിഡിൻ്റെ അംശം ചെടിയിൽ കൂടുതലായി കാണപ്പെടുന്നത്. അതുകൊണ്ട്  തന്നെ അപ്പോൾ വിളവെടുക്കുന്നതാണ് നല്ലത്. മണ്ണ് ഇളക്കി വേരുകൾ പൊട്ടാതെ വേണം വേരുകൾ ശേഖരിക്കാൻ. ഇത് നന്നായി കഴുകി എടുത്ത് ഉണക്കി വിപണിയിൽ എത്തിക്കാവുന്നതാണ്.നല്ല വില കിട്ടും.

Back to top button
error: