തമിഴ്നാട്ടിൽ റെയിൽവെ പ്രൊട്ടക്ഷൻ ഫോഴ്സ് ഉദ്യോഗസ്ഥരായ ജയലക്ഷ്മിയും(35), സൊക്കലിംഗ പാണ്ഡ്യനുമാണ്(47) ആത്മഹത്യ ചെയ്തത്.തന്റെ രണ്ട് മക്കൾക്കൊപ്പമാണ് ജയലക്ഷ്മി ട്രെയിനിന് മുന്പില് ചാടി മരിച്ചത്. വിവരമറിഞ്ഞ് മണിക്കൂറുകള്‍ക്കകം സൊക്കലിംഗ പാണ്ഡ്യനും ട്രെയിനിന് മുന്പില് ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. മധുരയിലും ചെങ്കോട്ടയിലുമായാണ് ഇരുവരും ജീവനൊടുക്കിയത്.
മധുര റെയില്‍വേ സ്റ്റേഷനില്‍ ജോലിചെയ്യുന്ന ജയലക്ഷ്മി(35)യെയും ഒൻപതും പതിനൊന്നും പ്രായമുളള രണ്ടുമക്കളെയും മധുരയ്ക്ക് സമീപം റെയില്‍വേ ട്രാക്കിലാണ് വെള്ളിയാഴ്ച രാവിലെ മരിച്ചനിലയില്‍ കണ്ടെത്തിയത്.ഇവരുടെ മരണത്തിന് പിന്നാലെ ജയലക്ഷ്മിയുടെ കാമുകനും ആര്.പി.എഫ്. സേനാംഗവുമായ പാണ്ഡ്യനെ(47) മറ്റൊരിടത്ത് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.
ഭര്‍ത്താവുമായി പിണങ്ങി ഒറ്റയ്ക്കുകഴിയുന്ന ജയലക്ഷ്മിയും പാണ്ഡ്യനും മധുരയില്‍ ജോലിചെയ്യവേ അടുപ്പത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ജോലിക്ക് കൃത്യമായി ഹാജരാകാത്തതും ഉന്നതോദ്യോഗസ്ഥര്‍ ചോദ്യംചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് ജയലക്ഷ്മിയെ തിരുച്ചിറപ്പള്ളി റെയില്‍വേ സ്റ്റേഷനിലേക്കും പാണ്ഡ്യനെ തിരുനെല്‍വേലിയിലേക്കും അടുത്തിടെ സ്ഥലംമാറ്റിയിരുന്നു.
ജയലക്ഷ്മിയും മക്കളും മധുരയില്‍നിന്ന് തിരുച്ചിറപ്പള്ളിയിലേക്ക് പോകുന്ന ഇന്റര്‍സിറ്റി തീവണ്ടിക്ക് കുറുകെ ചാടി ജീവനൊടുക്കുകയായിരുന്നു. പാണ്ഡ്യനെ വിരുദുനഗര്‍ സാന്തൂരിലെ ട്രാക്കിലാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. തിരുച്ചെന്തൂരില്‍ നിന്ന് മധുരയിലേക്ക് പോകുകയായിരുന്ന എക്സ്പ്രസിന് കുറുകെ ചാടി ജീവനൊടുക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.പാണ്ഡ്യനും ഭാര്യയും രണ്ടുമക്കളുമുണ്ട്.