CrimeNEWS

മണിപ്പൂരില്‍ കാണാതായ വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടു; ചിത്രങ്ങള്‍ സഹിതം തെളിവ് പുറത്ത്

ഇംഫാല്‍: കാണാതായ മണിപ്പൂര്‍ വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടതിനു തെളിവ്. വിദ്യാര്‍ഥികളുടെ മൃതദേഹത്തിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. സംഭവത്തില്‍ അക്രമികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മണിപ്പൂര്‍ സര്‍ക്കാര്‍ വ്യക്തമാക്കി. മൃതദേഹങ്ങള്‍ കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ കേസന്വേഷണം സിബിഐക്കു കൈമാറി.

മെയ്‌തെയ് വിഭാഗത്തില്‍പ്പെട്ട 17 വയസ്സുള്ള പെണ്‍കുട്ടിയെയും 20 വയസ്സുള്ള ആണ്‍കുട്ടിയയെയുമാണ് ജൂലൈയില്‍ കാണാതായത്. കാണാതായ ഇരുവരും പുല്‍ത്തകിടിയിലിരിക്കുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ആയുധധാരികളായ സംഘത്തിന്റെ വനത്തിലെ ക്യാംപിനു സമീപത്ത് വിദ്യാര്‍ഥികള്‍ ഇരിക്കുന്നതതാണ് ഒരു ചിത്രം. ഇവരുടെ പിറകിലായി ആയുധധാരികളായ അക്രമികളെയും കാണാം. വിദ്യാര്‍ഥികളുടെ മൃതദേഹങ്ങള്‍ നിലത്തു കിടക്കുന്നതാണ് മറ്റൊരു ചിത്രം.

Signature-ad

മണിപ്പുരില്‍ പൊട്ടിപ്പുറപ്പെട്ട വര്‍ഗീയ കലാപത്തിനിടെ വിദ്യാര്‍ഥികളെ കാണാതായത് വലിയ ചര്‍ച്ചകള്‍ക്കു വഴിവച്ചിരുന്നു. കടയിലെ സിസി ടിവിയില്‍ വിദ്യാര്‍ഥികളുടെ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. ഇത് കേന്ദ്രീകരിച്ച് അന്വേഷണം നടത്തി എങ്കിലും വിദ്യാര്‍ഥികളെ കണ്ടെത്താനായില്ല. തുടര്‍ന്ന് കേസ് സിബിഐക്ക് വിട്ടു. വിദ്യാര്‍ഥികളെ തട്ടിക്കൊണ്ടുപോകുകയും കൊലപ്പെടുത്തുകയും ചെയ്തവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി.

മണിപ്പുരിലെ കുന്നിന്‍ചെരുവുകളില്‍ 25 കുക്കി സായുധസംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. താഴ്വരകള്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന മെയ്‌തെയ് സംഘങ്ങള്‍ തങ്ങളെ ആക്രമിക്കുന്നതായാണ് കുക്കികളുടെ ആരോപണം. അതേസമയം, കുക്കികള്‍ ആയുധനിരോധന നിയമം ലംഘിക്കുകയും തങ്ങള്‍ക്കെതിരെ ആക്രമണം നടത്തുകയും ചെയ്യുന്നതായാണ് മെയ്‌തെയ് വിഭാഗക്കാര്‍ പറയുന്നത്. സംവരണവുമായി ബന്ധപ്പെട്ടാണ് ഇരു ഗോത്രവിഭാഗങ്ങളും തമ്മിലുള്ള വംശീയ കലാപം തുടങ്ങിയത്. കലാപത്തില്‍ ഇതുവരെ 180 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേരെ കാണാതായിട്ടുണ്ട്.

 

Back to top button
error: