Month: September 2023

  • Kerala

    ‘സാധനം’ പിൻവലിച്ച് കെ എം ഷാജി

    കണ്ണൂര്‍: മന്ത്രി വീണാ ജോര്‍ജിനെതിരായ സ്ത്രീവിരുദ്ധ പരാമര്‍ശം പിന്‍വലിച്ച്‌ മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി.’സാധനം’ എന്ന വാക്ക് പിന്‍വലിക്കുന്നു.എന്നാൽ അന്തവും, കുന്തവും ഇല്ല എന്നത് പറഞ്ഞു കൊണ്ടേയിരിക്കുമെന്നും കെ എം ഷാജി വ്യക്തമാക്കി. അന്തവും കുന്തവും തിരിയാത്ത ഒരു സാധനമാണ് ഇപ്പോഴത്തെ ആരോഗ്യമന്ത്രിയെന്നായിരുന്നു കെ എം ഷാജിയുടെ പരാമര്‍ശം. മുഖ്യമന്ത്രിയെ പുകഴ്ത്താനുള്ള പ്രസംഗമാണ് ആരോഗ്യമന്ത്രിയാകാനുള്ള യോഗ്യതയെന്നും കെ എം ഷാജി പറഞ്ഞിരുന്നു. ഇത് വിവാദമായതോടെയാണ് തിരുത്തുമായി ഷാജി രംഗത്തെത്തിയത്.

    Read More »
  • Kerala

    ഇപ്പോഴുളളത് പോരാ, മൂന്നാം ലോക്സഭാ സീറ്റിന് മുസ്ലിം ലീഗിന് എല്ലാ അർഹതയുമുണ്ടെന്ന് മുസ്ലിം ലീ​ഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി

    കണ്ണൂർ: മൂന്നാം ലോക്സഭാ സീറ്റിന് മുസ്ലിം ലീഗിന് എല്ലാ അർഹതയുമുണ്ടെന്ന് മുസ്ലിം ലീ​ഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. ഇപ്പോഴുളളത് പോരാ എന്നത് ശരിയാണ്. എന്നാൽ യുഡ‍ിഎഫിൽ ആലോചിച്ചാവും അന്തിമ തീരുമാനമെന്നും കുഞ്ഞാലിക്കുട്ടി കണ്ണൂരിൽ പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലാണ് സീറ്റുമായി ബന്ധപ്പെട്ടുള്ള കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. കേന്ദ്ര ഏജൻസികൾ വ്യാപകമായി അന്വേഷണം നടത്തുമ്പോൾ അത് സഹകരണ മേഖലയെ തളർത്തുന്ന നടപടിയായി മാറും. സഹകരണ മേഖല എല്ലാവർക്കുമുള്ളതാണ്. ഇഡി നീക്കം ദുരുദ്ദേശപരമാണോ എന്ന ചോദ്യത്തിനാണ് കുഞ്ഞാലിക്കുട്ടിയുടെ മറുപടി. സർക്കാരിനോട് അഭിപ്രായവ്യത്യാസം ഉള്ള കാര്യങ്ങളും ഉണ്ട്‌. എന്നാൽ സഹകരണ മേഖലയിലെ അഴിമതി അംഗീകരിക്കുന്നില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. സംശയങ്ങൾ തീർന്നിട്ട് അഭിപ്രായം പറയാമെന്നായിരുന്നു ആരോഗ്യ മന്ത്രിയുടെ ഓഫീസിനു എതിരായ ആരോപണത്തോടുള്ള കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. അതിന് മുന്നേ പറഞ്ഞു കുടുങ്ങേണ്ടല്ലോ. ചാടിക്കയറി അഭിപ്രായം പറയുന്ന രീതി തനിക്കില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

    Read More »
  • Kerala

    കരുവന്നൂർ സഹകരണ ബാങ്കിൽ വായ്പ തിരിച്ചടച്ചിട്ടും ആധാരം തിരികെ നൽകിയില്ല, ആധാരം ഉൾപ്പെടെയുള്ള രേഖകൾ ഇഡിയുടെ കൈവശമെന്ന് ബാങ്ക്; ഇഡിയോട് വിശദീകരണം തേടി ഹൈക്കോടതി

    എറണാകുളം: കരുവന്നൂർ സഹകരണ ബാങ്കിൽ വായ്പ തിരിച്ചടച്ചിട്ടും ആധാരം തിരികെ നൽകിയില്ലെന്ന ഹർജിയിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റിനോട് ഹൈക്കോടതി വിശദീകരണം തേടി ആധാരം ഉൾപ്പെടെയുള്ള രേഖകൾ ഇഡിയുടെ കൈവശമാണെന്ന് ബാങ്ക് വിശദീകരിച്ചിരുന്നു. തുടർന്നാണ് രേഖകൾ തിരിച്ചു നൽകാൻ എന്താണ് തടസ്സം എന്ന കാര്യത്തിൽ ജസ്റ്റിസ് സതീഷ് നൈനാൻ ഇഡിയോട് വിശദീകരണം തേടിയത്. 50 സെന്റ് വസ്തുവിന്മേലെടുത്ത രണ്ട് ലോണുകളും 2022 ഡിസംബറിൽ തിരിച്ചടച്ചെന്ന് ഹർജിക്കാരനായ തൃശൂർ ചെമ്മണ്ട സ്വദേശി ഫ്രാൻസിസ് വ്യക്തമാക്കിയിരുന്നു. ബാങ്കിന്റെ ബാധ്യതയ്ക്ക് തന്‍റെ ആധാരം പിടിച്ചു വെക്കാൻ കഴിയില്ലെന്നും ബാങ്കുമായി ബന്ധപ്പെട്ട മറ്റ് സാമ്പത്തിക പ്രശ്നങ്ങളിൽ തനിക്ക് ബന്ധമില്ലെന്നും ഹർജിയിലുണ്ട്. ഹർജി അടുത്തയാഴ്ച കോടതി വീണ്ടും പരിഗണിക്കും. കരുവന്നൂർ കേസിൽ സിപിഎം നേതാവ് പി.ആർ അരവിന്ദാക്ഷനെ വീണ്ടും കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ്.5 ദിവസത്തെ കസ്റ്റഡിയ്ക്കായി ചൊവ്വാഴ്ച കോടതിയിൽ അപേക്ഷ നൽകും. കേസിൽ അരവിന്ദാക്ഷൻ നൽകിയ ജാമ്യ ഹർജി അടുത്ത മാസം 6 ന് പരിഗണിക്കാൻ മാറ്റി.

    Read More »
  • Feature

    സംരക്ഷിക്കാൻ ആരോരുമില്ലാതെ അവശനിലയിൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ ജീവിതം തള്ളിനീക്കിയ അമ്മയ്ക്കും മകനും തണലായി ബാലരാമപുരം ജനമൈത്രി പൊലീസ്

    തിരുവനന്തപുരം: ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ ജീവിതം തള്ളിനീക്കിയ അമ്മയ്ക്കും മകനും തണലായി ബാലരാമപുരം ജനമൈത്രി പൊലീസ്. സംരക്ഷിക്കാൻ ആരോരുമില്ലാതെ അവശനിലയിൽ കഴിഞ്ഞ വെടിവെച്ചാൻകോവിൽ താന്നിവിള ചാത്തലംപാട്ട് കിഴക്കിൻകര പുത്തൻവീട്ടിൽ ശ്രീമതി (90), മകൻ ശ്രീകുമാർ (45) എന്നിവർക്കാണ് ജനമൈത്രി പൊലീസ് തണലായത്. ബാലരാമപുരം ഇൻസ്പെക്ടർ വിജയകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇവരെ പുനരധിവാസ കേന്ദ്രത്തിലെത്തിച്ചു. കഴിഞ്ഞ കുറെ മാസങ്ങളായി ഇരുവരും ബാലരാമപുരത്ത് ജംഗ്ഷന് സമീപമുള്ള ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ ആണ് കിടന്നിരുന്നത്. മാനസിക വൈകല്യം നേരിടുന്ന ഇരുവരും നാട്ടുകാരും വ്യാപാരികളും നൽകുന്ന ഭക്ഷണം കഴിച്ചാണ് ജീവിതം തള്ളിനീക്കിയിരുന്നത്. മുൻപ് പല തവണ നാട്ടുകാരും വ്യാപാരികളും ഇടപെട്ട് ഇരുവരെയും മാറ്റാൻ ശ്രമിച്ചെങ്കിലും ഇവർ പോകാൻ തയ്യാറായില്ല. വ്യാഴാഴ്ച രാവിലെ ബാലരാമപുരം ഇൻസ്പെക്ടർ വിജയകുമാറും സംഘവും സ്ഥലത്ത് എത്തി ശ്രീമതിയോട് വിവരങ്ങൾ ചോദിച്ചറിഞ്ഞു. തുടർന്ന് പൊലീസ് ഇടപെട്ട് സിസിലിപുരത്തെ പുനർജനി പുനരധിവാസ കേന്ദ്രത്തിലേക്ക് ഇവരെ മാറ്റി. ചെയർമാൻ ഷാ സോമസുന്ദരവും ചീഫ് കോ ഓർഡിനേറ്റർ…

    Read More »
  • NEWS

    ഇന്ത്യന്‍ ഹൈക്കമ്മീഷണറെ തടഞ്ഞ് ഖാലിസ്ഥാന്‍ ഭീകരര്‍; സ്‌കോട്ട്ലന്‍ഡില്‍ ഗുരുദ്വാരയില്‍ കയറാന്‍ അനുവദിച്ചില്ല

    ലണ്ടന്‍: യു.കെയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ വിക്രം ദുരൈസ്വാമിയെ സ്‌കോട്ട്ലന്‍ഡിലെ ഗുരുദ്വാരയില്‍ പ്രവേശിക്കുന്നതില്‍നിന്ന് ഖലിസ്താന്‍ തീവ്രവാദികള്‍ തടഞ്ഞു. ഖലിസ്താന്‍ ഭീകരന്‍ ഹര്‍ദീപ് സിങ് നിജ്ജറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കാനഡയുമായുള്ള ഇന്ത്യയുടെ നയതന്ത്ര ബന്ധം വഷളായതിന് പിന്നാലെയാണ് ഇത്. തീവ്ര സിഖ് സംഘടനാ അംഗങ്ങളായ ഒരു സംഘം ദുരൈസ്വാമിയെ തടഞ്ഞുവെക്കുകയും ഇങ്ങോട്ടേക്ക് സ്വാഗതമില്ലെന്ന് പറയുകയും ചെയ്തു. ഗ്ലാസ്ഗോവിലെ ഗുരുദ്വാര കമ്മിറ്റിയുമായി ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ കൂടിക്കാഴ്ചയ്ക്ക് പദ്ധതിയിട്ടിരുന്നതായി അദ്ദേഹത്തെ തടഞ്ഞ ഖലിസ്താന്‍ അനുകൂലികള്‍ പറഞ്ഞു. യുകെയിലെ ഒരു ഗുരുദ്വാരയിലും ഇന്ത്യന്‍ ഉദ്യോഗസ്ഥരെ സ്വാഗതം ചെയ്യില്ലെന്നും അവര്‍ അവകാശപ്പെട്ടു. ഇന്ത്യന്‍ ഹൈക്കമ്മീഷണറെ കാറില്‍ തടഞ്ഞുവെക്കുന്നതിന്റെ ദൃശ്യവും പുറത്ത് വന്നിട്ടുണ്ട്. സംഭവത്തില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെയോ ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്റെയോ പ്രതികരണം വന്നിട്ടില്ല.  

    Read More »
  • Crime

    ആതിര ഫ്രണ്ടാതോടെ യുവജോത്സ്യന് ‘കാലക്കേട്’; ഹോട്ടലിലെത്തിച്ച് മയക്കി കവര്‍ന്നത് 13 പവന്‍

    കൊച്ചി: സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട യുവ ജ്യോത്സ്യനെ കൊച്ചിയിലെ ഹോട്ടല്‍ മുറിയില്‍ വിളിച്ചുവരുത്തി ശീതളപാനീയം നല്‍കി മയക്കി കിടത്തി യുവതിയും സുഹൃത്തും ചേര്‍ന്ന് 13 പവന്‍ സ്വര്‍ണാഭരണങ്ങളും ഫോണും കവര്‍ന്നു. കേസില്‍ പ്രതികളെ തിരയുന്നതായി എളമക്കര പോലീസ് അറിയിച്ചു. അഞ്ച് പവന്റെ മാല, മൂന്നു പവന്റെ ചെയിന്‍, മൂന്നു പവന്റെ മോതിരം എന്നിവയടക്കം 13 പവന്‍ ആഭരണങ്ങളും 30,000 രൂപയുടെ മൊബൈല്‍ ഫോണുമാണ് കവര്‍ന്നത്. തൃശ്ശൂര്‍ വടക്കാഞ്ചേരി സ്വദേശിനി ആതിര (30), തിരുവനന്തപുരം സ്വദേശി അരുണ്‍ (34) എന്നാണ് പ്രതികള്‍ ജ്യോത്സ്യനോടു പറഞ്ഞിരുന്ന പേരുകള്‍. ഇവരുടെ വിലാസം വ്യാജമാണെന്നും സൂചനയുണ്ട്. ഇടപ്പള്ളിയിലെ ഹോട്ടല്‍ മുറിയില്‍ 24-നായിരുന്നു സംഭവം. സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട ശേഷം പൂജയെക്കുറിച്ചും ദോഷം മാറാനുള്ള വഴിപാടുകളെക്കുറിച്ചും ചോദിച്ചറിഞ്ഞ് ജ്യോത്സ്യനുമായി സൗഹൃദം സ്ഥാപിക്കുകയായിരുന്നു. തുടര്‍ന്ന് യുവതിയുടെ നിര്‍ദേശപ്രകാരം ഇയാള്‍ കൊച്ചിയിലെത്തി. സുഹൃത്തിനെ കാണാമെന്നു പറഞ്ഞ് യുവതി ഇയാളെ ഇടപ്പള്ളിയിലെത്തിച്ചു. അവിടെ ഭാര്യാഭര്‍ത്താക്കന്മാരാണെന്നു പറഞ്ഞ് ഹോട്ടലില്‍ മുറിയെടുത്തു. ഇവിടെ വെച്ച് യുവതി…

    Read More »
  • Crime

    ആദ്യ വിവാഹത്തിലെ മക്കളുമായി അവിഹിതമെന്ന് സംശയം; രണ്ടാം ഭാര്യയുടെ തലയും വിരലുകളും വെട്ടിമാറ്റി

    ലഖ്‌നൗ: യുവതിയുടെ മൃതദേഹം തല വെട്ടിമാറ്റിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവ് ഉള്‍പ്പെടെ നാല് പേര്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ബാന്ദ ജില്ലയിലാണ് സംഭവം. മൃതദേഹത്തിന്റെ കൈയിലെ നാല് വിരലുകളും വെട്ടിമാറ്റിയ നിലയിലായിരുന്നു. ചംരാഹാ ഗ്രാമത്തില്‍ വെള്ളിയാഴ്ചയാണ് 35 – 40 വയസ്സ് പ്രായമുള്ള സ്ത്രീയുടെ അര്‍ധനഗ്ധമായ മൃതദേഹം കണ്ടെത്തിയത്. യുവതിയുടെ തലമുടി വെട്ടിമാറ്റിയിരുന്നു. പല്ലുകള്‍ തല്ലിക്കൊഴിച്ച നിലയിലായിരുന്നു. കൊല്ലപ്പെട്ടയാളെ തിരിച്ചറിയാതിരിക്കാനാണ് കൊലയാളികള്‍ ഇങ്ങനെ ചെയ്തത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മധ്യപ്രദേശിലെ ഛത്തര്‍പുര്‍ സ്വദേശിയായ രാംകുമാര്‍ അഹിര്‍വാറിന്റെ ഭാര്യ മായാദേവിയുടേതാണ് മൃതദേഹമെന്ന് പോലീസ കണ്ടെത്തി. കൊലപാതകത്തില്‍ യുവതിയുടെ കുടുംബാംഗങ്ങള്‍ക്ക് പങ്കുണ്ടെന്ന് പ്രാഥമിക അന്വേഷണത്തില്‍ തന്നെ പൊലീസിന് സംശയം തോന്നി. രാംകുമാറിനെയും മക്കളായ സൂരജ് പ്രകാശ്, ബ്രിജേഷ്, അനന്തരവന്‍ ഉദയ്ഭന്‍ എന്നിവരെയും ചോദ്യംചെയ്തു. ഇവര്‍ കുറ്റം സമ്മതിച്ചു. മായാദേവി രാംകുമാറിന്റെ രണ്ടാം ഭാര്യയാണ്. ആദ്യ വിവാഹത്തിലെ മക്കളിലൊരാളുമായി മായാദേവിക്ക് അവിഹിത ബന്ധമുണ്ടായിരുന്നു. മറ്റൊരു മകനുമായി സമാനരീതിയില്‍ ബന്ധം ആരംഭിച്ചുവെന്ന് സംശയിച്ചാണ് കൊലപാതകം നടത്തിയതെന്ന്…

    Read More »
  • India

    ‘മണിപ്പൂർ കത്തുന്നു, സർക്കാർ പൂർണ പരാജയം;’ ഒടുവിൽ സ്വന്തം സർക്കാരിനെതിരെ തുറന്നടിച്ച് ബിജെപിയും

    മണിപ്പൂരിൽ കലാപം തുടരുന്ന സാഹചര്യത്തിൽ സ്വന്തം സർക്കാരിനെതിരെ ബിജെപി രംഗത്ത്. കലാപം നിയന്ത്രിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്നു വ്യക്തമാക്കി സംസ്ഥാനത്തെ ബിജെപി നേതാക്കൾ ദേശീയ അധ്യക്ഷൻ ജെപി നഡ്ഡയ്ക്ക് കത്തയച്ചു. ഈ വിഷയത്തിൽ അടിയന്തരമായി ദേശീയ നേതൃത്വത്തിന്റെ ഇടപെടൽ ഉണ്ടാകണമെന്നും നേതാക്കൾ കത്തിൽ ചൂണ്ടിക്കാണിച്ചു. സർക്കാരിനെതിരെ വൻ തോതിൽ ജനരോഷം ഉയരുകയാണ്. പ്രതിഷേധത്തിന്റെ വേലിയറ്റം തന്നെയാണ് സർക്കാരിനെതിരെ ആഞ്ഞടിക്കുന്നതെന്നും കത്തിലുണ്ട്. സംസ്ഥാന അധ്യക്ഷ ശാരദാ ദേവിയുടെ നേതൃത്വത്തിലുള്ള പാർട്ടിയുടെ എട്ട് പ്രമുഖ ഭാരവാഹികൾ കത്തിൽ ഒപ്പിട്ടിട്ടുണ്ട്. കലാപം 150 ദിവസമായതിനു പിന്നാലെയാണ് അതൃപ്തി വ്യക്തമാക്കി നേതാക്കൾ ദേശീയ നേതൃത്വത്തെ സമീപിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസ്ഥാന നേതാക്കൾക്ക് ആശയ വിനിമയം നടത്തണം. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ, സുരക്ഷാ സേനകൾ ഉൾപ്പെടെയുള്ളവരുടെ കാര്യക്ഷമമായ ഇടപെടലുകൾ അനിവാര്യമാണ്. ക്രമസമാധാന പരിപാലനത്തിൽ നിന്നു സംസ്ഥാന സർക്കാരിനെ മാറ്റി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു മേൽക്കൈ നൽകുന്ന തരത്തിൽ കാര്യങ്ങൾ ക്രമീകരിക്കണം. ​ഗവർണറുടെ നേതൃത്വത്തിൽ രൂപീകരിച്ച സമിതിയുടെ സമാധന യോ​ഗങ്ങൾ…

    Read More »
  • Crime

    കേരളത്തിലും ‘തോക്ക് സംസ്‌കാരം’ പിടിമുറുക്കുന്നു; ഒരു വര്‍ഷത്തിനടെ ആക്രമണങ്ങള്‍ ആറ്, മരണം മൂന്ന്

    കൊച്ചി: സംസ്ഥാനത്ത് എയര്‍ഗണ്‍ ആക്രമണങ്ങള്‍ വര്‍ധിക്കുന്നു. മലയാളി തോക്കെടുത്തതോടെ ഈ വര്‍ഷം മാത്രം സംസ്ഥാനത്ത് ഉണ്ടായത് 6 എയര്‍ഗണ്‍ ആക്രമണങ്ങളാണ്. മൂന്ന് പേരാണ് ഈ വര്‍ഷം എയര്‍ഗണ്ണില്‍ നിന്നുള്ള വെടിയേറ്റ് കേരളത്തില്‍ കൊല്ലപ്പെട്ടത്. ഒരു വര്‍ഷത്തിനിടെ സംസ്ഥാനത്ത് എയര്‍ഗണ്ണുകളുടെ വില്‍പനയില്‍ ഉണ്ടായത് വന്‍ വര്‍ധന. ഇതോടൊപ്പം എയര്‍ഗണ്‍ ആക്രമണങ്ങളും സംസ്ഥാനത്ത് കൂടുന്നുവെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 2022 ലും അഞ്ചിലേറെ എയര്‍ഗണ്‍ ആക്രമണങ്ങളുണ്ടായിട്ടുണ്ട്. മേയ് 30 നാണ് സംസ്ഥാനത്തെ ഈ വര്‍ഷത്തെ ആദ്യ എയര്‍ഗണ്‍ ആക്രമണം റിപ്പോര്‍ട്ട് ചെയ്തത്. ആലപ്പുഴ ചേര്‍ത്തലയില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മിലുളള ഏറ്റുമുട്ടലില്‍ രഞ്ജിത്ത് എന്നയാള്‍ക്കാണ് വെടിയേറ്റത്. ജൂലൈ 29, വയനാട് കന്പളക്കാട് ചൂരത്തൊട്ടിയില്‍ എയര്‍ഗണ്ണുപയോഗിച്ച് മൂന്നുപേരെ വെടിവച്ച ബിജുവിനെ പോലീസ് അറസ്റ്റ് ചെയ്തു. റോഡിലൂടെ നടന്നു പോവുകയായിരുന്ന മലങ്കര പണിയ കോളനിയിലെ യുവാവിനു നേരെ ബിജു വെടിയുതിര്‍ക്കുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ സ്ത്രീ ഉള്‍പ്പെടെ മറ്റു രണ്ടുപേര്‍ക്കു നേരെയും പ്രതി വെടിയുതിര്‍ത്തു. മാനസിക പ്രശ്‌നങ്ങളുള്ള ബിജുവിനെ പൊലീസ് അറസ്റ്റ്…

    Read More »
  • Kerala

    അങ്കമാലി റെയില്‍വേ സ്റ്റേഷനില്‍ 12.50 കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി

    അങ്കമാലി: അമൃത് ഭാരത് സ്കീമില്‍ ഉള്‍പ്പെടുത്തി അങ്കമാലി റെയില്‍വേ സ്റ്റേഷനില്‍ 12.50 കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി. പദ്ധതിപ്രകാരം റെയില്‍വേ സ്റ്റേഷനിലെ ഒന്നും, രണ്ടും പ്ലാറ്റ്ഫോമുകളില്‍ റൂഫിങ് എക്സ്റ്റൻഷൻ സ്ഥാപിക്കും. സ്റ്റേഷന്റെ തെക്ക് ഭാഗത്ത്‌ പുതിയ ഫുട്ട് ഓവര്‍ ബ്രിഡ്ജും സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേക എ.സി വെയ്റ്റിങ് റൂമുകളും നിര്‍മിക്കും. കൂടാതെ,‍സ്റ്റേഷന്റെ നിലവിലെ കെട്ടിടത്തിന് മുകളില്‍ നാല് പുതിയ റിട്ടയറിങ് റൂമുകളും എട്ടുപേര്‍ക്ക് താമസിക്കാവുന്ന എ.സി ഡോര്‍മെറ്ററിയും സ്ഥാപിക്കും. പ്ലാറ്റ്ഫോമുകളില്‍ ഡിജിറ്റല്‍ ഡിസ്പ്ലേ സംവിധാനം ഏര്‍പ്പെടുത്തും. കൂടുതല്‍ ഇരിപ്പിടങ്ങള്‍, ലൈറ്റുകള്‍, ഫാൻ, കുടിവെള്ള സൗകര്യം തുടങ്ങിയവയും ആദ്യഘട്ടത്തില്‍ നടപ്പാക്കും. അതിനിടെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന്‍റെ പ്രാധാന്യവും ദേശീയപാതയിലെ ജില്ല അതിര്‍ത്തിയും കണക്കിലെടുത്ത് അങ്കമാലിയില്‍ കൂടുതല്‍ ദീര്‍ഘദൂര ട്രെയിനുകള്‍ക്ക് സ്റ്റോപ്പുകള്‍ അനുവദിക്കണമെന്ന് ബെന്നി ബഹനാൻ എംപി ആവശ്യപ്പെട്ടു.

    Read More »
Back to top button
error: