Month: September 2023

  • Crime

    പള്ളിപ്പരിസരത്ത് സംഘം ചേര്‍ന്ന് ആക്രമിച്ചെന്ന് ബിജെപി ദേശീയ ന്യൂനപക്ഷ മോര്‍ച്ച സെക്രട്ടറി

    ഇടുക്കി: നബിദിനത്തില്‍ പള്ളിപ്പരിസരത്തുവച്ച് സംഘം ചേര്‍ന്ന് ആക്രമിച്ചെന്ന് ബിജെപി ദേശീയ ന്യൂനപക്ഷ മോര്‍ച്ച സെക്രട്ടറിയുടെ പരാതി. അതേസമയം, പരാതി അടിസ്ഥാനരഹിതമാണെന്നും പുറത്തുനിന്നെത്തിയവര്‍ ഫോട്ടോ എടുത്തതിനെത്തുടര്‍ന്ന് വാക്കുതര്‍ക്കം മാത്രമാണ് ഉണ്ടായതെന്നുമാണ് ജമാഅത്ത് ഭാരവാഹികളുടെ വിശദീകരണം. ആനച്ചാലിലെ ജുമാമസ്ജിദിലെത്തി പ്രാര്‍ഥനകളില്‍ പങ്കെടുത്ത ശേഷം പുറത്തിറങ്ങി മധുരം വിതരണം ചെയ്യുന്നതിനിടെ ചിലര്‍ സംഘംചേര്‍ന്ന് ആക്രമിച്ചെന്നാണ് ബിജെപി ദേശീയ ന്യൂനപക്ഷ മോര്‍ച്ച സെക്രട്ടറി എം.സെയ്ദ് ഇബ്രാഹീം കേന്ദ്ര ആഭ്യന്തര മന്ത്രിയടക്കമുള്ളവര്‍ക്ക് പരാതി നല്‍കിയിരിക്കുന്നത്. സുരക്ഷാ ഉദ്യോഗസ്ഥരും പൊലീസും നോക്കി നില്‍ക്കെ പാഞ്ഞടുത്ത അഞ്ചംഗ സംഘമാണ് അക്രമിച്ചതെന്നും പരാതിയില്‍ പറയുന്നു. സംഭവത്തില്‍ വെളളത്തൂവല്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. എന്നാല്‍ പള്ളിക്കകത്തും പ്രവേശന കവാടത്തിലും നിന്ന് മധുര വിതരണം നടത്തുന്നത് പുറത്തു നിന്നെത്തിയ ബിജെപി പ്രവര്‍ത്തകര്‍ ക്യാമറകളില്‍ പകര്‍ത്തുന്നത് പളളിയിലെത്തിയ വിശ്വാസികള്‍ തടഞ്ഞപ്പോള്‍ ഇതു സംബന്ധിച്ച് വാക്കുതര്‍ക്കം മാത്രമാണ് ഉണ്ടായതെന്നും ആക്രമിച്ചുവെന്നുള്‍പ്പെടെയുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ആനച്ചാല്‍ ജുമാ മസ്ജിദ് ജമാഅത്ത് പ്രസിഡന്റ് അറിയിച്ചു.  

    Read More »
  • Kerala

    സംസ്ഥാനത്ത് മഴ കൂടുതല്‍ ശക്തമാകും; 5 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

    തിരുവനന്തപുരം: അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും നിലനില്‍ക്കുന്ന ന്യൂനമര്‍ദങ്ങളുടെ സ്വാധീനത്തെ തുടര്‍ന്ന് സംസ്ഥാനത്ത് വ്യാപക മഴ തുടരും. അഞ്ച് ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ശനിയാഴ്ച ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. അതേസമയം കോട്ടയം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ശനിയാഴ്ച യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഞായറാഴ്ച ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് നിലവില്‍ യെലോ അലര്‍ട്ട്. കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളിലായി മത്സ്യബന്ധനത്തിന് വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്ത് മലയോരമേഖലകളിടക്കം ശക്തമായ മഴ തുടരുകയാണ്. മഴ ശക്തി പ്രാപിക്കാന്‍ സാധ്യതയുള്ള മലയോര മേഖലയില്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മധ്യ കിഴക്കന്‍ അറബിക്കടലില്‍ കൊങ്കണ്‍-ഗോവ തീരത്തിന് സമീപം രൂപപ്പെട്ട ന്യൂനമര്‍ദം ശക്തികൂടിയ ന്യൂനമര്‍ദമായി മാറിയെന്നും അടുത്ത 24 മണിക്കൂറിനുള്ളില്‍ തീവ്ര ന്യൂനമര്‍ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര…

    Read More »
  • Business

    ഉയർന്ന പെൻഷൻ അപേക്ഷിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും; ഇനി മണിക്കൂറുകൾ മാത്രം!

    ദില്ലി: എംപ്ലോയീസ് പെൻഷൻ സ്കീമിന് (ഇപിഎസ്) കീഴിൽ ഉയർന്ന പെൻഷൻ അപേക്ഷിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും ജൂൺ 26 വരെയായിരുന്നു ഇപിഎഫ്ഒ നേരത്തെ അനുവദിച്ചിരുന്ന സമയപരിധി. പിന്നീട് ഇത് ജൂലൈ 11 വരെ നീട്ടുകയായിരുന്നു. ജീവനക്കാർക്ക് സംയുക്ത അപേക്ഷാ ഫോം സമർപ്പിക്കാനുള്ള അവസാന അവസരണമാണ് ഇതെന്ന് ഇപിഎഫ്ഒ വ്യക്തമാക്കിയിട്ടുണ്ട്. കെ‌വൈ‌സി അപ്‌ഡേറ്റ് ചെയ്യുന്നതിലോ, സംയുക്ത ഓപ്ഷൻ‍ നൽകുന്നതിലോ എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ നേരിടേണ്ടിവരുന്നവർ ഉടൻ തന്നെ EPFiGMS -ൽ പരാതി നൽകണം. നാല് തവണയായി അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഇപിഎഫ്ഒ നീട്ടുന്നത്. അതിനാൽ ഇനി ഒരിക്കൽ കൂടി നീട്ടിവെക്കൽ ഉണ്ടാകില്ലെന്നാണ് റിപ്പോർട്ട്. നേരത്തെ ഉയർന്ന ഇപിഎസ് പെൻഷന് അപേക്ഷിക്കാനുള്ള അവസാന തീയതി മാർച്ച് 3 ആയിരുന്നു. എന്നാൽ യോഗ്യതയുള്ള ജീവനക്കാർക്ക് എങ്ങനെ അപേക്ഷിക്കാം എന്നത് സംബന്ധിച്ച സർക്കുലറുകൾ പുറപ്പെടുവിക്കാൻ ഇപിഎഫ്ഒ കാലതാമസം വരുത്തിയതിനാൽ. സമയപരിധി 2023 മെയ് 3 വരെ നീട്ടുകയായിരുന്നു. പിന്നീട്, സമയപരിധി വീണ്ടും 2023 ജൂൺ 26…

    Read More »
  • Feature

    കോഴിക്കച്ചവടം അത്ര നിസാരമല്ല; വർഷം 75 ലക്ഷം രൂപ വരെ ലാഭം! മനീഷ് കുമാർ ത​ന്റെ വീജയകഥ പറയുന്നു

    കഠിനാധ്വാനവും നിശ്ചയദാർഢ്യവും ഉണ്ടെങ്കിൽ വിജയം സുനിശ്ചയമാണ് എന്ന് തെളിയിച്ചിരിക്കുകയാണ് ബീഹാറിൽ നിന്നുള്ള യുവ കർഷകനായ മനീഷ് കുമാർ. കോഴികച്ചവടത്തിലൂടെ ലക്ഷങ്ങളാണ് ഈ വ്യവസായി നേടുന്നത്. ബിഹാറിലെ ഹാജിപൂർ സ്വദേശിയായ മനീഷ് കുമാർ നിരവധി പേർക്ക് പ്രചോദനമാണ്. കോഴിമുട്ട വ്യവസായത്തിലേക്ക് ഇറങ്ങിയ മനീഷ് എട്ട് വർഷമായി വിജയകരമായി കച്ചവടം നടത്തുന്നു. 20,000 മുട്ട കോഴകളെയാണ് വളർത്തുന്നത്. എന്നാൽ അശ്രദ്ധ പലപ്പോഴും നഷ്ടം ഉണ്ടാകുമെന്നും മനീഷ് പറയുന്നു. ശരിയായ രീതിയിൽ നടത്തുന്ന ഫാമിന് വലിയ ലാഭം ലഭിക്കുമെന്നും മനീഷ് കുമാർ ഓർമ്മപ്പെടുത്തുന്നു. ബീഹാറിലെ പല ജില്ലകളിലും ദിവസവും മുട്ട വിതരണം ചെയ്യുന്നുണ്ട്. കോഴിക്കുഞ്ഞിന്റെ ജീവിതത്തിലെ ആദ്യത്തെ നാല് മാസങ്ങൾ പ്രധാനമാണെന്നും നാല് മാസം കഴിഞ്ഞാൽ അവ മുട്ട നല്കാൻ തുടങ്ങുകയുള്ളു എന്നും ഇദ്ദേഹം പറയുന്നു. കോഴിയെ കൊണ്ടുവന്നതിന് ശേഷം 20 മാസത്തേക്ക് ഈ ബിസിനസ്സ് പ്രവർത്തിക്കുന്നു. കോഴി മുട്ട ഉൽപ്പാദിപ്പിക്കുന്നത് നിർത്തുമ്പോൾ ഇവ വിൽക്കും. കോഴിയെ നന്നായി പരിപാലിക്കേണ്ടത് നിർണായകമാണ്. ശുചിത്വം പ്രധാനമാണ്. ഇല്ലെങ്കിൽ…

    Read More »
  • Business

    ആഡംബരം പ്രകടമാക്കുന്ന ഇന്ത്യയിലെ ഏറ്റവും ചെലവേറിയ അഞ്ച് ഹോട്ടൽ മുറികൾ! ഒരു രാത്രി തങ്ങാൻ എത്ര നല്‍കണം?

    യാത്ര ചെയ്യുമ്പോഴെല്ലാം ബജറ്റിന് അനുയോജ്യമായ ഹോട്ടലുകളും താമസസൗകര്യങ്ങളും തിരഞ്ഞെടുക്കാൻ എല്ലാവരും ശ്രദ്ധിക്കാറുണ്ട്. ഓരോ വ്യക്തിക്കും ഈ ബജറ്റ് വ്യത്യസ്‍തമായിരിക്കും. ചിലർക്ക് ഒരു മുറിക്ക് ഒരു രാത്രിയിലേക്ക് 1000 മുതൽ 2000 രൂപ വരെ നൽകുമ്പോൾ ചിലരാകട്ടെ ഒരു മുറിക്കായി ലക്ഷങ്ങളാണ് ചെലവഴിക്കുക. ഇത്തരത്തിൽ ആളുകൾക്കനുസരിച്ച് അനുയോജ്യമായ ഇടങ്ങൾ പല ഇന്ത്യൻ ഹോട്ടലുകളും നൽകാറുണ്ട്. ആഡംബരം പ്രകടമാക്കുന്ന ഇന്ത്യയിലെ ഏറ്റവും ചെലവേറിയ അഞ്ച് ഹോട്ടൽ മുറികൾ ഇതാ: 1. മഹാരാജ സ്യൂട്ട് – ലീലാ പാലസ്, ഉദയ്പൂർ ലീലാ പാലസിലെ മഹാരാജ സ്യൂട്ട് 3,585 ചതുരശ്ര അടി വിസ്തൃതിയിലുള്ളതാണ്. ലിവിംഗ് റൂം, സ്റ്റഡി, ഡൈനിംഗ് ഏരിയ, മാസ്റ്റർ ബെഡ്‌റൂം എന്നിവ ഉൾക്കൊള്ളുന്നതാണ് ഈ മുറി. പ്രത്യേക വാക്ക്-ഇൻ വാർഡ്രോബും ഉണ്ട്. കുളിമുറിയിൽ ബാത്ത് ടബും ജക്കൂസിയും അതോടൊപ്പം ഷവറിനായി ഒരു പ്രത്യേക ഏരിയയും ഉണ്ട്. മാത്രമല്ല, അറ്റാച്ച്ഡ് മസാജ് പാർലർ, പൂൾ, ഒരു നടുമുറ്റം, ഒരു ബാൽക്കണി എന്നിവ ലഭിക്കും. മാത്രമല്ല നിങ്ങൾക്ക്…

    Read More »
  • Business

    ആഡംബരത്തിന്റെ കാര്യത്തിൽ പലപ്പോഴും വാർത്തകളിൽ നിറയുന്ന നിതാ അംബാനിയുടെ കാർട്ടിയർ വാച്ച് ചർച്ചയാകുന്നു; 18 കാരറ്റ് പിങ്ക് സ്വർണ്ണ കേസിൽ വരുന്ന ആ വാച്ചിന്റെ വില അറിയണോ ?

    മുകേഷ് അംബാനിയുടെ ഭാര്യ നിതാ അംബാനിയെ വ്യവസായ ലോകത്തിനു വളരെ പരിചിതമാണ്. റിലയൻസ് ഫൗണ്ടേഷൻ, ധീരുഭായ് അംബാനി ഇന്റർനാഷണൽ സ്‌കൂൾ എന്നിവയുടെ ചെയർപേഴ്‌സണും സ്ഥാപകയും റിലയൻസ് ഇൻഡസ്ട്രീസിന്റെ നോൺ എക്‌സിക്യൂട്ടീവ് ഡയറക്ടറുമാണ് നിത അംബാനി. ഐ‌പി‌എൽ ടീമായ മുംബൈ ഇന്ത്യൻസിന്റെ നേതൃത്വ നിരയിൽ എടുത്തുപറയേണ്ട സാന്നിധ്യമാണ് അവരുടേത്. ആഡംബരത്തിന്റെ കാര്യത്തിൽ പലപ്പോഴും നിത വാർത്തകളിൽ നിറയാറുണ്ട്. നിത ധരിച്ച കാർട്ടിയർ വാച്ച് ശ്രദ്ധ നേടിയിരുന്നു. 18 കാരറ്റ് പിങ്ക് സ്വർണ്ണ സ്ട്രാപ്പോടുകൂടി വരുന്ന വാച്ചിൽ അൺ കട്ട് ഡയമണ്ട് ആണുള്ളത്. അതിൽ 18 കാരറ്റ് പിങ്ക് സ്വർണ്ണ കേസും 18 കാരറ്റ് പിങ്ക് സ്വർണ്ണ ബ്രേസ്‌ലെറ്റും കൂടിയാണുള്ളത്. വാച്ചിന് 30,590 ഡോളർ വിലയുണ്ട്. അതായത്, ഇന്ത്യൻ കറൻസിയിൽ 25,35,940 രൂപ ഒരു ഇടത്തരം കുടുംബത്തിലാണ് നിത അംബാനി ജനിച്ചത്. മുകേഷ് അംബാനിയുമായുള്ള വിവാഹം കഴിഞ്ഞതിനു ശേഷം അവർ ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ കുടുംബത്തിലേക്ക് എത്തുകയായിരുന്നു. ഫോർബ്‌സിന്റെ ഏഷ്യയിലെ ഏറ്റവും സ്വാധീനമുള്ള വനിതാ…

    Read More »
  • India

    ഒക്ടോബർ മാസത്തിൽ അഞ്ച് ഡ്രൈ ഡേകൾ; മദ്യം കിട്ടാത്ത ആ അഞ്ച് ദിനങ്ങൾ ഇങ്ങനെ

    മദ്യ വിൽപനയിൽനിന്ന് ഉയർന്ന വരുമാനമാണ് രാജ്യത്തിനുണ്ടാകാറുള്ളത്. എന്നാൽ മദ്യ വില്പന അനുവദിക്കാത്ത ദിവസങ്ങളുമുണ്ട്. മദ്യവിൽപ്പന നിരോധിച്ച ദിവസങ്ങളാണ് ഡ്രൈ ഡേകൾ. രാജ്യത്ത് ദേശീയ അവധി ദിനങ്ങളിലും ഉത്സവങ്ങളിലും എല്ലാ മദ്യ വില്പന ശാലകളും ബാറുകളും അടച്ചിടും. ആഘോഷവേളകളിൽ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ കൂടി വേണ്ടിയാണ് ഇത്തരത്തിൽ ഡ്രൈ ഡേ കൊടുവന്നതിന് പിന്നിലെ കാരണം. ഒക്ടോബർ മാസത്തിൽ അഞ്ച് ഡ്രൈ ഡേകൾ ആണുള്ളത്. ഈ ദിവസങ്ങളിൽ രാജ്യത്തെ മദ്യശാലകളും ബാറുകളും അടഞ്ഞുകിടക്കും. എന്നാൽ അവധികൾ പ്രാദേശികമായി വ്യത്യാസപ്പെടുന്നതിനാൽ ഡ്രൈ ഡേ രാജ്യത്തിന്റെ എല്ലാ ഭാഗത്തും ഒരേ ദിവസം ബാധകമായേക്കില്ല എന്നത് ഉപഭോക്താക്കൾ ശ്രദ്ധിക്കണം. ഒക്ടോബറിലെ ഡ്രൈ ഡേകൾ 1. ഒക്ടോബർ 2- ഗാന്ധി ജയന്തി (ദേശീയ അവധി) 2. ഒക്ടോബർ 8- നിരോധന വാരം (മഹാരാഷ്ട്ര) 3. ഒക്ടോബർ 24- ദസറ 4. ഒക്ടോബർ 28- മഹർഷി വാല്മീകി ജയന്തി 5. ഒക്ടോബർ 30- ഹരിജൻ ദിനം (രാജസ്ഥാൻ) ദേശീയ അവധി ദിവസങ്ങളിൽ…

    Read More »
  • Kerala

    കഴുത്തിൽ കുരുക്കിയ കയർ ഓട്ടോറിക്ഷയിൽ കെട്ടി പാലത്തിൽ നിന്ന് ചാടി യുവാവ് മരിച്ചു

    കോട്ടയം:കഴുത്തിൽ കുരുക്കിയ കയർ ഓട്ടോറിക്ഷയിൽ കെട്ടി പാലത്തിൽ നിന്ന് ചാടി യുവാവ് മരിച്ചു.അമ്മയെ കൊന്ന കേസിലെ പ്രതി പനച്ചിക്കാട് സ്വദേശി ബിജു (50) ആണ് ആത്മഹത്യ ചെയ്തത്. അമ്മയെ നെഞ്ചിലും മുഖത്തും ചവിട്ടി കൊന്ന കേസിലെ പ്രതിയാണ് ബിജു. ജാമ്യത്തിൽ ഇറങ്ങി ആത്മഹത്യ ചെയ്യുകയായിരുന്നു. കോട്ടയം വാകത്താനത്താണ് സംഭവം നടന്നത്.

    Read More »
  • Crime

    മദ്യപിച്ചെത്തി കോവളം പാം ബീച്ച് റെസ്റ്റോറന്‍റിൽ കയറി ഉടമയായ വനിതയെയും ജീവനക്കാരനെയും മർദിച്ച കേസിൽ ആറ് പേര്‍ അറസ്റ്റില്‍

    തിരുവനന്തപുരം: കോവളം പാം ബീച്ച് റെസ്റ്റോറന്‍റിൽ കയറി ഉടമയായ വനിതയെയും ജീവനക്കാരനെയും മർദിച്ച കേസിലെ പ്രതികള്‍ അറസ്റ്റില്‍. ആറ് പേരെ കോവളം പൊലീസാണ് അറസ്റ്റ് ചെയ്തത്. വിഴിഞ്ഞം വില്ലേജിൽ തോട്ടിൻ കരയിൽ തൗഫീഖ് മൻസിലിൽ മാലിക് (36), ആവാടു തുറ മായക്കുന്ന് വീട്ടിൽ വിജി (41), കണ്ണങ്കോട് താജ് ഹോട്ടലിന് സമീപം പരുത്തി വിളാകം വീട്ടിൽ മനോജ് ( 29 ), വെങ്ങാനൂർ വെണ്ണിയൂർ തൃപ്പല്ലിയൂർ ക്ഷേത്രത്തിനു സമീപം വിപിൻ ഹൗസിൽ വിപിൻ ( 24 ), വിഴിഞ്ഞം മുക്കോല തലയ്ക്കോട് മുരുക ക്ഷേത്രത്തിനു സമീപം വാഴവിളാകത്ത് വടക്കരിക്കത്ത് പുത്തൻവീട്ടിൽ വേണു എന്ന ജപ്പാനുണ്ണി ( 49 ), വെങ്ങാനൂർ മുട്ടയ്ക്കാട് ജംഗ്ഷന് സമീപം പുളിമൂട്ടിൽ ലാലു ഭവനിൽ ബിപിൻ കുമാർ ( ലാലു 34 ) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ സെപ്തംബര്‍ 26 ന് രാത്രി 10 മണിയോടെ മദ്യപിച്ചെത്തിയ ആറംഗ സംഘം ഹോട്ടൽ ഉടമയായ വനിതയെയും ഹോട്ടൽ…

    Read More »
  • LIFE

    നിങ്ങളുടെ മുഖം കണ്ടാൽ പ്രായം പറയാതിരിക്കണോ ? എങ്കിൽ പതിവായി ഈ ഭക്ഷണങ്ങൾ കഴിക്കൂ…

    ചർമ്മത്തിൻറെ ആരോഗ്യത്തിനായി ആൻറി ഓക്സിഡൻറുകളും വിറ്റാമിനുകളും മറ്റും അടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തണം. അത്തരത്തിൽ ചർമ്മത്തിൻറെ ആരോഗ്യത്തിനായി ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം… ഒന്ന്… തൈരാണ് ആദ്യാമായി ഈ പട്ടികയിൽ ഉൾ‌പ്പെടുന്നത്. തൈരിലെ ലാക്ടിക് ആസിഡ് ചർമ്മത്തിലെ ചുളിവുകളെ തടയാനും ചർമ്മം ചെറുപ്പമായിരിക്കാനും സഹായിക്കും. രണ്ട്… ഓറഞ്ചാണ് രണ്ടാമതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. കൊളാജൻ ഉൽപാദനത്തിന് സഹായിക്കുന്ന വിറ്റാമിൻ സിയും അതുപോലെ ബീറ്റാകരോട്ടിനും ആൻറി ഓക്സിഡൻറുകളും അടങ്ങിയ ഓറഞ്ച് പതിവായി കഴിക്കുന്നത് ചർമ്മത്തിലെ പാടുകളെ തടയാനും ചർമ്മത്തിൻറെ ആരോഗ്യത്തിനും ഗുണം ചെയ്യും. മൂന്ന്… ഒമേഗ 3 ഫാറ്റി ആസിഡും ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയ നട്സ് പതിവായി കഴിക്കുന്നത് ചർമ്മത്തിൻറെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. പ്രത്യേകിച്ച് ബദാം, പ്രോട്ടീൻ, വിറ്റാമിനുകൾ, ഫൈബർ, ആരോഗ്യകരമായ കൊഴുപ്പ് തുടങ്ങിയവ ധാരാളം അടങ്ങിയ ഇവ ആരോഗ്യമുള്ള ചർമ്മത്തിന് ഏറെ ഗുണം ചെയ്യും. നാല്… ബെറി പഴങ്ങളാണ് അവസാനമായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. സ്ട്രോബെറി, ബ്ലൂബെറി,…

    Read More »
Back to top button
error: