കണ്ണൂര്‍: മന്ത്രി വീണാ ജോര്‍ജിനെതിരായ സ്ത്രീവിരുദ്ധ പരാമര്‍ശം പിന്‍വലിച്ച് മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി.’സാധനം’ എന്ന വാക്ക് പിന്‍വലിക്കുന്നു.എന്നാൽ അന്തവും, കുന്തവും ഇല്ല എന്നത് പറഞ്ഞു കൊണ്ടേയിരിക്കുമെന്നും കെ എം ഷാജി വ്യക്തമാക്കി.
അന്തവും കുന്തവും തിരിയാത്ത ഒരു സാധനമാണ് ഇപ്പോഴത്തെ ആരോഗ്യമന്ത്രിയെന്നായിരുന്നു കെ എം ഷാജിയുടെ പരാമര്‍ശം.
മുഖ്യമന്ത്രിയെ പുകഴ്ത്താനുള്ള പ്രസംഗമാണ് ആരോഗ്യമന്ത്രിയാകാനുള്ള യോഗ്യതയെന്നും കെ എം ഷാജി പറഞ്ഞിരുന്നു. ഇത് വിവാദമായതോടെയാണ് തിരുത്തുമായി ഷാജി രംഗത്തെത്തിയത്.