Month: September 2023

  • Social Media

    എന്തിനിത് ചെയ്തു? ഈ കുഞ്ഞുമക്കളെ ഓര്‍ത്തൂടായിരുന്നോ? അപര്‍ണയെ തേടി വേദനിപ്പിക്കുന്ന കമന്റുകള്‍

    സിനിമ സീരിയല്‍ നടി അപര്‍ണാ നായരുടെ അപ്രതീക്ഷിത മരണത്തില്‍ ഞെട്ടിയിരിക്കുകയാണ് പ്രേക്ഷകരും സുഹൃത്തുക്കളും. കഴിഞ്ഞ ദിവസം വൈകിട്ട് ഏഴ് മണിയോടെ വീട്ടില്‍ തൂങ്ങി മരിച്ച നിലയിലാണ് അപര്‍ണാ നായരെ കണ്ടെത്തിയത്. നിരവധി പരമ്പരകളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് അപര്‍ണ. അപര്‍ണ്ണയുടെ മരണം പ്രേക്ഷകര്‍ക്കും സുഹൃത്തുക്കള്‍ക്കും സീരിയല്‍ ലോകത്തിനുമൊന്നും ഉള്‍ക്കൊള്ളാനായിട്ടില്ല. എന്തിനാണ് അപര്‍ണ ജീവനൊടുക്കിയത് എന്ന ചോദ്യമാണ് എല്ലാവരുടേയും മുഖത്ത്. സജീവമല്ലാത്ത ഫേസ്ബുക്ക് അക്കൌണ്ടും, വളരെയേറെ സജീവമായ ഇന്‍സ്റ്റഗ്രാം പേജുമാണ് അപര്‍ണ നായരുടെ പേരിലുള്ളത്. ഇന്‍സ്റ്റഗ്രാമിലെ അപര്‍ണ്ണയുടെ അക്കൌണ്ടില്‍ അഭിനയത്തിന്റെ വിവരങ്ങളോ, നടി എന്ന രീതിയിലെ വലിയ പ്രമോഷനുകളോ കാണാനാകില്ല. കുടുംബവുമായി തന്റെ നിമിഷങ്ങള്‍ ചിലവഴിക്കുന്ന ഒരു വീട്ടമ്മയാണ് അപര്‍ണ്ണ എന്നെ തോന്നു. കുട്ടികള്‍ക്കൊപ്പവും ഭര്‍ത്താവിനൊപ്പവും ഉള്ള നിരവധി നിമിഷങ്ങള്‍ മനോഹരമായ ഗാനങ്ങള്‍ ചേര്‍ത്ത് അപര്‍ണ്ണ പോസ്റ്റ് ചെയ്തിട്ടുണ്ട്. അവസാനത്തെ പോസ്റ്റ് പോലും വളരെ സന്തോഷം നിറഞ്ഞതായിരുന്നു. മകള്‍ക്കൊപ്പമുള്ള ഫോട്ടോയില്‍ ‘എന്റെ ഉണ്ണി കളി പെണ്ണ്’ എന്നാണ് അപര്‍ണ്ണ എഴുതിയിരിക്കുന്നത്. അപര്‍ണ്ണയുടെ മരണം…

    Read More »
  • NEWS

    എല്ലാം ഓകെയാണ്, ഞാന്‍ ജീവനോടെയുണ്ട്! ‘സംസ്‌കാരച്ചടങ്ങിന്’ പിന്നാലെ പ്രിഗോഷിന്റെ വീഡിയോ പ്രചരിക്കുന്നു

    മോസ്്‌കോ: വിമാനാപകടത്തില്‍ കൊല്ലപ്പെട്ട വാഗ്നര്‍ കൂലിപ്പട്ടാളത്തലവന്‍ യെവ്‌ഗെനി പ്രിഗോഷിന്റെ സംസ്‌കാരച്ചടങ്ങള്‍ കഴിഞ്ഞതിന് പിന്നാലെ താന്‍ ജീവനോടെയുണ്ടെന്ന് പറയുന്ന അദ്ദേഹത്തിന്റെ വീഡിയോ പ്രചരിക്കുന്നു. ചൊവ്വാഴ്ച പ്രിഗോഷിന്റെ മൃതദേഹം ജന്മാനാടായ സെയ്ന്റ് പീറ്റേഴ്‌സ്ബര്‍ഗിലാണ് സംസ്‌കരിച്ചത്. യുക്രൈന്‍ ആഭ്യന്തരമന്ത്രിയുടെ ഉപദേഷ്ടാവായ ആന്റണ്‍ ജിറാഷെങ്കോയാണ് എക്‌സില്‍ പ്രിഗോഷിന്റെ വീഡിയോ പങ്കുവെച്ചത്. ”താന്‍ ജീവിച്ചിരിപ്പുണ്ടോ ഇല്ലയോ എന്ന് ചര്‍ച്ച ചെയ്യുന്നവര്‍ക്കായി… ഇപ്പോള്‍ 2023 ഓഗസ്റ്റ് രണ്ടാം പകുതിയിലെ വാരാന്ത്യമാണ്. താന്‍ ആഫ്രിക്കയിലാണെന്ന് വീഡിയോയില്‍ പ്രിഗോഷിന്‍ പറയുന്നു. എല്ലാം ഓകെയാണെന്നു പറഞ്ഞ ശേഷം ക്യാമറയ്ക്കുനേരെ പ്രിഗോഷിന്‍ കൈവീശുന്നതും ദൃശ്യങ്ങളില്‍ കാണാം. അതേസമയം വീഡിയോ എന്നെടുത്തതാണെന്നോ എവിടെനിന്ന് പകര്‍ത്തിയതാണെന്നതില്‍ വ്യക്തത വന്നിട്ടില്ല. കഴിഞ്ഞയാഴ്ചയാണ് പ്രിഗോഷിന്‍ വിമാനാപകടത്തില്‍ മരിച്ചത്. റഷ്യയുടെ അന്വേഷണ സംഘം മരണം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ചൊവ്വാഴ്ച മൃതദേഹം സംസ്‌കരിച്ചു. റഷ്യന്‍ സുരക്ഷാസേനയുടെ കനത്ത കാവലിലായിരുന്നു ചടങ്ങുകള്‍. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും പങ്കെടുത്തു. ശവകുടീരത്തില്‍ മരത്തില്‍ തീര്‍ത്ത കുരിശ് സ്ഥാപിക്കുകയും റഷ്യയുടെയും വാഗ്നര്‍ സേനയുടെയും പതാകകള്‍ നാട്ടുകയും ചെയ്തു.

    Read More »
  • Kerala

    ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴി; കേരളത്തില്‍ 5 ദിവസം മഴ തുടരും

    തിരുവനന്തപുരം: കേരളത്തില്‍ അടുത്ത 5 ദിവസം മിതമായ രീതിയിലുള്ള മഴ തുടരാന്‍ സാധ്യത. ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വടക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴി നിലനില്‍ക്കുന്നു. മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ മറ്റൊരു ചക്രവാതച്ചുഴി നിലനില്‍ക്കുന്നുണ്ട്. ഈ മാസം നാലോടെ വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയൊരു ചക്രവാതച്ചുഴി രൂപപ്പെടാന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം, കടുത്ത ചൂടില്‍ വെന്തുരുകിയ സംസ്ഥാനത്തെ ജനങ്ങള്‍ക്ക് ആശ്വാസമായി ഇന്നലെ വൈകിട്ട് പലയിടത്തും മഴ ലഭിച്ചു.കേരളത്തില്‍ ഇന്നും ശക്തമായ മഴ പെയ്യുമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്. ഒറ്റപെട്ടയിടങ്ങില്‍ ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, മലപ്പുറം, വയനാട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

    Read More »
  • Kerala

    ഹെലികോപ്റ്റര്‍ വാടകയ്ക്കെടുക്കാനുള്ള തീരുമാനം ധൂര്‍ത്തും ജനങ്ങളോടുള്ള വെല്ലുവിളിയുമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ

    തിരുവനന്തപുരം: കടുത്ത സാമ്ബത്തിക പ്രതിസന്ധിക്കിടെ മുഖ്യമന്ത്രിയുടെ യാത്രക്കും പൊലീസിനുമായി ഹെലികോപ്റ്റര്‍ വാടകയ്ക്കെടുക്കാനുള്ള തീരുമാനം ധൂര്‍ത്തും ജനങ്ങളോടുള്ള വെല്ലുവിളിയുമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഓണം ഉണ്ണാൻ പോലും ജനം ബുദ്ധിമുട്ടുമ്ബോള്‍ കോടികള്‍ മുടക്കി മുഖ്യമന്ത്രി ഹെലികോപ്റ്ററില്‍ പറക്കുന്നത് അംഗീകരിക്കാനാവില്ലെന്നും സുരേന്ദ്രൻ പറഞ്ഞു. പ്രതിമാസം 25 മണിക്കൂര്‍ പറക്കാൻ 80 ലക്ഷം രൂപയാണ് കരാര്‍. ബാക്കി ഓരോ മണിക്കൂറിനും 90,000 രൂപ അധികം നല്‍കണം. ട്രഷറിയില്‍ ചെക്ക് മാറ്റാനാകാത്ത അവസ്ഥയുള്ളപ്പോഴാണ് ഹെലികോപ്റ്റര്‍ വാടകയ്ക്കെടുക്കുന്നത്. കഴിഞ്ഞ തവണ 22 കോടിയോളം ഹെലികോപ്റ്റര്‍ യാത്രയ്ക്ക് പിണറായി വിജയൻ പൊടിച്ചിരുന്നു. ശ്രീലങ്കയ്ക്കും പാക്കിസ്ഥാനും സമാനമായ രീതിയിലുള്ള സാമ്ബത്തിക തകര്‍ച്ചയാണ് കേരളം അഭിമുഖീകരിക്കുന്നത്. അപ്പോഴാണ് ഇത്തരം ധൂര്‍ത്തും ധിക്കാരവുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

    Read More »
  • India

    തിരഞ്ഞെടുപ്പ് അടുത്തെന്ന് ഉറപ്പിച്ചോ! വാണിജ്യ സിലിണ്ടറിന്റെയും വിലയും കുറച്ചു

    ന്യൂഡല്‍ഹി: ഗാര്‍ഹികാവശ്യത്തിനുള്ള പാചകവാതക വില കുറച്ചതിന് പിന്നാലെ വാണിജ്യാശ്യത്തിനുള്ള എല്‍.പി.ജി. വിലയും കുറച്ച് കേന്ദ്രം. 19 കിലോ ഗ്രാം എല്‍.പി.ജി.യ്ക്ക് 158 രൂപയാണ് കേന്ദ്രം കുറച്ചതെന്ന് അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് എന്‍.ഡി.ടി.വി. റിപ്പോര്‍ട്ട് ചെയ്യുന്നു. കുറഞ്ഞ നിരക്ക് ഇന്നുമുതല്‍ പ്രാബല്യത്തില്‍ വരും. ഇതോടെ ഡല്‍ഹിയില്‍ വാണിജ്യാവശ്യങ്ങള്‍ക്കായുള്ള സിലിണ്ടറുകള്‍ 1522 രൂപ ആയി കുറയും. നേരത്തെ, ഗാര്‍ഹികാവശ്യത്തിനുള്ള പാചകവാതക സിലിന്‍ഡറിന്റെ വില 200 രൂപ കുറച്ചിരുന്നു. ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള സ്ത്രീകള്‍ക്ക്, പ്രധാനമന്ത്രി ഉജ്ജ്വലയോജനപ്രകാരം വിതരണം ചെയ്യുന്ന പാചകവാതക സിലിന്‍ഡര്‍ വിലയില്‍ 200 രൂപ സബ്‌സിഡി നല്‍കുന്നത് തുടരുമെന്നും കേന്ദ്രം അറിയിച്ചിരുന്നു. ഫലത്തില്‍, ഉജ്ജ്വല പദ്ധതി ഉപഭോക്താക്കള്‍ക്ക് മൊത്തം 400 രൂപയുടെ ഇളവ് ലഭിക്കും. 14.2 കിലോഗ്രാം വരുന്ന പാചകവാതക സിലിന്‍ഡറിനാണ് നിരക്കിളവ്. നിര്‍ണായക നിയമസഭാ തിരഞ്ഞെടുപ്പുകളും ലോക്‌സഭാ തിരഞ്ഞെടുപ്പും അടുത്തിരിക്കെയാണ് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ണായക നീക്കം എന്നതും ശ്രദ്ധേയമാണ്. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള നീക്കങ്ങളാണെന്ന തരത്തില്‍ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാക്കള്‍ കഴിഞ്ഞ ദിവസങ്ങളില്‍…

    Read More »
  • Crime

    ആമസോണ്‍ മാനേജറെ കൊന്നത് 18 വയസുകാരന്‍; ഡല്‍ഹിയെ വിറപ്പിച്ച്‌ ‘മായാ ഗ്യാങ്’

    ന്യൂഡല്‍ഹി: ആമസോണ്‍ മാനേജരെ വെടിവച്ചുകൊന്ന സംഭവത്തില്‍ രണ്ടുപേര്‍ കൂടി പിടിയില്‍. 23 വയസുകാരായ ജുബൈര്‍, സുഹൈല്‍ എന്നിവരെയാണ് ഇന്നലെ രാത്രി 11.30ന് ദില്ലി പൊലീസ് അറസ്റ്റ് ചെയ്തത്. ദില്ലിയില്‍ നിന്ന് പഞ്ചാബിലേക്ക് കടക്കാന്‍ ശ്രമിക്കവെയാണ് ഇരുവരും അറസ്റ്റിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം നാലായി. അഞ്ചാമന് വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമായി നടക്കുകയാണെന്ന് ദില്ലി പൊലീസ് അറിയിച്ചു. മായ ഗ്യാങ്ങിന്റെ തലവനായ മുഹമ്മദ് സമീറിനെയും കൂട്ടാളി ബിലാല്‍ ഗാനിയെയും കഴിഞ്ഞദിവസം പിടികൂടിയിരുന്നു. മായ ഭായ് എന്ന് വിളിപ്പേരുള്ള മുഹമ്മദ് സമീറിന് വയസ് വെറും പതിനെട്ട് മാത്രമാണ്. നാല് കൊലപാതക കേസുകളില്‍ പ്രതി കൂടിയാണ് മുഹമ്മദ് സമീര്‍. വടക്കുകിഴക്കന്‍ ദില്ലി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഡസനോളം ചെറുപ്പക്കാരടങ്ങുന്ന ഗ്യാങ്ങിന്റെ തലവനാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. ബോളിവുഡ് സിനിമകള്‍ കണ്ടാണ് സമീര്‍ സ്വന്തം ഗ്യാങ് രൂപീകരിച്ചതെന്നും പൊലീസ് പറയുന്നു. സമൂഹമാധ്യമമായ ഇന്‍സ്റ്റഗ്രാമില്‍ തോക്കുകളും സിനിമാ ഡയലോഗുകളുമായി റീലുകള്‍ ഇടുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇയാളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിന് 2000ല്‍…

    Read More »
  • Crime

    ‘കരുണാമയന്റെ’ നെഞ്ചില്‍ ഒരൊറ്റ കുത്ത് മാത്രം; കണിമംഗലത്തെ കൊലപാതകത്തില്‍ 3 പേര്‍ കസ്റ്റഡിയില്‍

    തൃശ്ശൂര്‍: കണിമംഗലത്ത് ഗുണ്ടാത്തലവനെ കുത്തിക്കൊന്ന സംഭവത്തില്‍ മൂന്നുപേര്‍ കസ്റ്റഡിയില്‍. പൂത്തോള്‍ ബി.എസ്.എന്‍.എല്‍ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന കരുണാമയന്‍ എന്ന വിഷ്ണു(25)വിനെ കൊലപ്പെടുത്തിയ കേസിലാണ് മൂന്നുപേര്‍ പോലീസ് കസ്റ്റഡിയിലുള്ളത്. വിഷ്ണുവിനെ കുത്തിക്കൊന്നയാളെ പോലീസ് തിരിച്ചറിഞ്ഞതായാണ് വിവരം. എന്നാല്‍, ഇയാളുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. വിഷ്ണുവും ഇയാളും തമ്മില്‍ ഒരാഴ്ച മുന്‍പ് ചില തര്‍ക്കങ്ങളുണ്ടായെന്നാണ് വിവരം. ഇതിനെത്തുടര്‍ന്നാണ് കഴിഞ്ഞദിവസം വിഷ്ണുവിനെ കുത്തിക്കൊലപ്പെടുത്തിയതെന്നും പറയുന്നു. ബുധനാഴ്ച വൈകിട്ട് കണിമംഗലം മങ്കുഴി പാലം കഴിഞ്ഞ് റെയില്‍വേ ട്രാക്കിനു സമീപമാണ് കുത്തേറ്റനിലയില്‍ വിഷ്ണുവിനെ കണ്ടെത്തിയത്. കുത്തേറ്റ നിലയില്‍ കണ്ടെത്തുമ്പോള്‍ വിഷ്ണുവിന് ജീവനുണ്ടായിരുന്നു. എലൈറ്റ് ആശുപത്രിയില്‍ എത്തിച്ച ശേഷമാണ് മരിച്ചത്. കഴുത്തിനു താഴെ നെഞ്ചിനു മുകളിലായാണ് മുറിവ്. നെഞ്ചില്‍ ഒരൊറ്റ കുത്ത് മാത്രമാണുണ്ടായിരുന്നത്. അതേസമയം, അപകടം സംഭവിച്ചെന്ന് പറഞ്ഞാണ് മൂന്നുപേര്‍ വിഷ്ണുവിനെ കഴിഞ്ഞദിവസം എലൈറ്റ് ആശുപത്രിയില്‍ എത്തിച്ചത്. വെളുത്തനിറത്തിലുള്ള കാറിലാണ് ഇവര്‍ ആശുപത്രിയില്‍ വന്നത്. ഇവരുടെ മൊഴികളിലും വൈരുദ്ധ്യമുണ്ടെന്നാണ് സൂചന. കൊല്ലപ്പെട്ട വിഷ്ണു നിരവധി കേസുകളില്‍ പ്രതിയാണ്. കാപ്പ നിയമപ്രകാരം ഇയാളെ നാടുകടത്തിയിരുന്നു.…

    Read More »
  • Crime

    പൊതുസ്ഥലത്ത് മദ്യപിക്കുന്നത് വിലക്കി; ഓട്ടോറിക്ഷ ഡ്രൈവറെ തലയ്ക്കടിച്ചുകൊലപ്പെടുത്തി

    തിരുവനന്തപുരം: പൊതുസ്ഥലത്ത് മദ്യപിക്കുന്നത് വിലക്കിയ ഓട്ടോ ഡ്രൈവറെ അഞ്ചംഗസംഘം തലയ്ക്കടിച്ച് കൊലപ്പെടുത്തി. മണമ്പൂര്‍ ശങ്കരംമുക്ക് ശിവശൈലം വീട്ടില്‍ ബൈജു (52) വാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രി 9 മണിയോടെയാണ് സംഭവം നടന്നത്. മണമ്പൂര്‍ ഗുരുനഗര്‍ ശ്രീമംഗലം വീട്ടില്‍ റിനു(38), മണമ്പൂര്‍ കുഴിവിള വീട്ടില്‍ ഷൈബു(32), മണമ്പൂര്‍ അതിരവിലാസത്തില്‍ അനീഷ്(32), മണമ്പൂര്‍ കെഎ ഭവനില്‍ അനീഷ്(35), ഒറ്റൂര്‍ മംഗലത്ത് കുന്ന് വീട്ടില്‍ വിശാഖ് വി വിനോദ്(30) എന്നിവരെ കടയ്ക്കാവൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാത്രി 9 മണിയോടെ മണമ്പൂര്‍ ജംഗ്ഷന് സമീപത്തുള്ള ലോറികള്‍ പാര്‍ക്ക് ചെയ്യുന്ന യാഡിലിരുന്ന് പ്രതികള്‍ മദ്യപിക്കുന്നതുകണ്ട സമീപവാസിയായ ബൈജു അത് വിലക്കുകയും, പ്രതികളോട് അവിടെനിന്നും പോകാന്‍ ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് ബൈജുവും പ്രതികളും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും ഇരുമ്പ്കമ്പി ഉപയോഗിച്ച് പ്രതികള്‍ ബൈജുവിനെ മര്‍ദ്ദിക്കുകയുമായിരുന്നു. മര്‍ദ്ദനത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ബൈജു ബോധരഹിതനാവുകയും തുടര്‍ന്ന് പ്രതികള്‍ സ്ഥലത്തുനിന്നും രക്ഷപ്പെടുകയും ചെയ്തു. രാവിലെ സമീപവാസികളും ഓട്ടോറിക്ഷാ തൊഴിലാളികളും ചേര്‍ന്ന് ബോധരഹിതനായ…

    Read More »
  • Kerala

    ട്രാക്ക് അറ്റകുറ്റപ്പണി: ട്രെയിനുകളുടെ സമയം മാറുന്നു; ചില വണ്ടികള്‍ ഭാഗികമായി റദ്ദാക്കി

    തിരുവനന്തപുരം: ട്രാക്ക് അറ്റകുറ്റപ്പണിക്ക് സമയം കണ്ടെത്തുന്നതിനായി ട്രെയിനുകളുടെ സമയത്തില്‍ റെയില്‍വേ മാറ്റം വരുത്തുന്നു. ചില ട്രെയിനുകള്‍ ഭാഗികമായി റദ്ദാക്കിയിട്ടുണ്ട്. മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരുന്ന തീയതി റെയില്‍വേ ഉടന്‍ അറിയിക്കും. പുതിയ തീരുമാനപ്രകാരം, തിരുവനന്തപുരം- ഹൈദരാബാദ് ശബരി എക്സ്പ്രസ് ഷൊര്‍ണൂര്‍ സ്റ്റേഷനില്‍ പോകില്ല. പകരം ഇരു ദിശകളിലേക്കുമുള്ള സര്‍വീസില്‍ വടക്കാഞ്ചേരിയില്‍ സ്റ്റോപ്പ് അനുവദിക്കും. കൊല്ലത്തു നിന്നും രാത്രി 9.33 നുള്ള ആലപ്പുഴ വഴിയുള്ള എറണാകുളം മെമു ഇനി കോട്ടയം വഴിയാകും സര്‍വീസ് നടത്തുക. മംഗലൂരു- നാഗര്‍കോവില്‍ ഏറനാട് എക്സ്പ്രസ് തിരുവനന്തപുരത്ത് യാത്ര അവസാനിപ്പിക്കും. തൃശൂര്‍- കോഴിക്കോട് എക്സ്പ്രസ് തൃശൂരിനും ഷൊര്‍ണൂരിനും ഇടയില്‍ റദ്ദാക്കി. കോഴിക്കോട്- ഷൊര്‍ണൂര്‍ എക്സ്പ്രസ് പൂര്‍ണമായും റദ്ദാക്കി. കണ്ണൂര്‍- കോയമ്പത്തൂര്‍ എക്സ്പ്രസ് രാവിലെ 6.20 ന് പകരം രാവിലെ ആറു മണിക്ക് പുറപ്പെടും.    

    Read More »
  • Crime

    ആലുവയിലെ 5 വയസുകാരിയുടെ കൊലപാതകം: ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും

    കൊച്ചി: ആലുവയിലെ അഞ്ചു വയസുകാരിയുടെ കൊലപാതകത്തില്‍ പോലീസ് ഇന്ന് കോടതിയില്‍ കുറ്റപത്രം നല്‍കും. കേരളത്തെ ഞെട്ടിച്ച കൊലപാതമുണ്ടായി മുപ്പത്തഞ്ചാം ദിവസമാണ് അന്വേഷണസംഘം കുറ്റപത്രം നല്‍കുക. എറണാകുളം പോക്സോ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിക്കുക. വിചാരണ വേഗത്തിലാക്കുന്നതിനും പോലീസ്, കോടതിയില്‍ അപേക്ഷ നല്‍കും. കേസില്‍ ബിഹാര്‍ സ്വദേശി അസഫാക് ആലം മാത്രമാണ് പ്രതി. സാക്ഷികളുടേയും ശക്തമായ ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പോലീസ്. വിശദമായ അന്വേഷണ റിപ്പോര്‍ട്ടും ശാസ്ത്രീയ തെളിവുകളും സാക്ഷിമൊഴികളും ഉള്‍പ്പടുത്തി 800 പേജുള്ള കുറ്റപത്രമാണ് തയാറാക്കിയിട്ടുള്ളത്. പ്രതിക്കു പരമാവധി ശിക്ഷ ലഭിക്കണമെന്ന ഉദ്ദേശ്യത്തോടെ എസ്പി വിവേക് കുമാറും ഇന്‍സ്പെക്ടര്‍ എം.എം.മഞ്ജുദാസും ഓരോ ഘട്ടത്തിലും സൂക്ഷ്മപരിശോധന നടത്തിയാണ് കുറ്റപത്രം തയാറാക്കിയത്. ജൂലൈ 28നായിരുന്നു ആലുവ തായിക്കാട്ടുകരയില്‍നിന്നു കാണാതായ ബിഹാര്‍ സ്വദേശിയായ അഞ്ചുവയസുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. ആലുവ മാര്‍ക്കറ്റിലെ ബയോഗ്യാസ് പ്ലാന്റിനോടു ചേര്‍ന്ന് പുഴയോരത്തു ചാക്കിട്ടുമൂടി കല്ലുകള്‍ കയറ്റിവച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.  

    Read More »
Back to top button
error: