IndiaNEWS

തിരഞ്ഞെടുപ്പ് നേരത്തെ എന്ന് സൂചന;കേന്ദ്ര മന്ത്രിമാരുടെ വിദേശയാത്രകള്‍ റദ്ദാക്കാന്‍ നിര്‍ദ്ദേശിച്ച്‌ ബിജെപി നേതൃത്വം

ന്യൂഡൽഹി:വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് നേരത്തെ നടത്തും എന്ന് സൂചന നൽകി ബിജെപി കേന്ദ്ര നേതൃത്വം.കേന്ദ്ര മന്ത്രിമാരുടെ വിദേശയാത്രകള്‍ റദ്ദാക്കാനും  ബിജെപി കേന്ദ്ര നേതൃത്വം നിർദ്ദേശം നൽകിയിട്ടുണ്ട്.

ഈ മാസം 18 ന് ആരംഭിക്കുന്ന പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ എല്ലാവരും പങ്കെടുക്കണമെന്ന നിർദ്ദേശവും ബിജെപി നൽകിയിട്ടുണ്ട്.പ്രധാനമന്ത്രിയുടെ ജന്മദിനത്തിന് തൊട്ടടുത്ത ദിവസം ആരംഭിക്കുന്ന പ്രത്യകേ സമ്മേളനത്തിന്റെ അജണ്ട ഇതുവരെയും സര്‍ക്കാര്‍ പുറത്ത് വിട്ടിട്ടില്ല.

Signature-ad

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്ക് ഒപ്പം നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ ലോക്സഭാ തിരെഞ്ഞെടുപ്പ് നടത്താൻ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു എന്ന അഭ്യൂഹം ശക്തമാണ്. ഇതിന് മുന്നോടിയായി രാജ്യാന്തര തലത്തിലും, ദേശിയ തലത്തിലും സര്‍ക്കാര്‍ കൈവരിച്ച നേട്ടങ്ങള്‍ സഭയിലൂടെ പ്രചരിപ്പിക്കുന്നതിനാണ് പ്രത്യേക സമ്മേളനം എന്ന പ്രചാരണവുമുണ്ട്. വനിതാ സംവരണ ബില്ല്, ഒരു രാജ്യം ഒന്നിച്ച്‌ തെരഞ്ഞെടുപ്പ്, ഏക സിവില്‍ കോഡ് എന്നിവയില്‍ ബില്ലുകള്‍ അവതരിപ്പിക്കാനാണ് പ്രത്യേക സമ്മേളനം എന്നും അഭ്യൂഹമുണ്ട്.

Back to top button
error: