ഇന്ത്യൻ വംശജനായ തര്‍മൻ ഷണ്‍മുഖരത്നത്തിന് സിംഗപ്പൂര്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ജയം. 70 ശതമാനത്തിലധികം വോട്ടുകള്‍ നേടിയാണ് അദ്ദേഹം വിജയം നേടിയത്.
വ്യക്തമായ മുൻതൂക്കത്തോടെയാണ് തര്‍മൻ ഷണ്‍മുഖരത്നത്തിന്റെ ജയം. ശനിയാഴ്ച പുലര്‍ച്ചെയാണ് റിട്ടേണിങ് ഓഫീസര്‍ ടാങ് മെങ് ഡുയി തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചത്.എതിരാളികള്‍ക്ക് യഥാക്രമം 15.72, 13.88 ശതമാനം വോട്ടുകളുമാണ് ലഭിച്ചത്.
2011ന് ശേഷം രാജ്യത്ത് നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പാണിത്.