Month: September 2023
-
India
‘ഡെങ്കിയും മലേറിയയും കൊറോണയും പോലെ’; സനാതന ധര്‍മ്മം തുടച്ചുനീക്കപ്പെടേണ്ടതെന്ന് ഉദയനിധി സ്റ്റാലിന്‍
ചെന്നൈ: സനാതന ധര്‍മം കേവലം എതിര്‍ക്കെപ്പെടേണ്ടതല്ല, പൂര്‍ണ്ണമായും തുടച്ചുനീക്കപ്പെടേണ്ടതാണെന്ന് ഡി.എം.കെ. നേതാവും തമിഴ്നാട്ടിലെ മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്‍. സനാതന ധര്‍മത്തെ ഡെങ്കി, മലേറിയ, കൊറോണ പോലുള്ള പകര്‍ച്ചവ്യാധികളോട് താരതമ്യപ്പെടുത്തിയായിരുന്നു ഉദയനിധി സ്റ്റാലിന്റെ പരാമര്‍ശം. സനാതന ധര്‍മം സാമൂഹികനീതിക്ക് എതിരാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ മന്ത്രിയുടെ പരാമര്‍ശത്തിനെതിരെ ബി.ജെ.പി. അടക്കമുള്ളവര്‍ രംഗത്തെത്തി. ‘ചില കാര്യങ്ങള്‍ എതിര്‍ക്കാന്‍ കഴിയില്ല, അവ ഇല്ലാതാക്കാന്‍ മാത്രമേ കഴിയൂ. ഡെങ്കി, കൊതുകുകള്‍, മലേറിയ, കൊറോണ പോലുള്ളവയെ നമുക്ക് എതിര്‍ക്കാന്‍ കഴിയില്ല. അവയെ ഇല്ലാതാക്കണം. അതുപോലെ സനാതനത്തേയും നമുക്ക് തുടച്ചുനീക്കണം’, എന്നായിരുന്നു ഉദയനിധി സ്റ്റാലിന്റെ പരാമര്‍ശം. എതിര്‍ക്കപ്പെടേണ്ടതിനേക്കാള്‍, തുടച്ചുനീക്കപ്പെടേണ്ടതാണ് സനാതനം. സനാതനം എന്ന വാക്ക് സംസ്‌കൃതത്തില്‍നിന്നാണ്. അത് സാമൂഹിക നീതിക്കും തുല്യതയ്ക്കും എതിരാണെന്നും ഉദയനിധി പറഞ്ഞു. മന്ത്രിയും ഡി.എം.കെ. നേതാവും തമിഴ്നാട് മുഖ്യമന്ത്രിയുടെ മകനുമായ ഉദയനിധിയുടെ പരാമര്‍ശത്തിനെതിരെ ബി.ജെ.പി. ഐ.ടി. സെല്‍ കണ്‍വീനര്‍ അമിത് മാളവ്യ രംഗത്തെത്തി. രാജ്യത്തെ ജനസംഖ്യയുടെ 80 ശതമാനം വരുന്ന വിഭാഗത്തിന്റെ വംശഹത്യയ്ക്കാണ് ഉദയനിധി ആഹ്വാനംചെയ്തതെന്ന…
Read More » -
Kerala
തുടക്കത്തില്‍ തന്നെ ഈ ലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ രക്ഷിക്കാം; പൂച്ചകള്‍ക്കിടയില്‍ രോഗം വ്യാപിക്കുന്നതായി കണ്ടെത്തല്‍
കൊച്ചി: പൂച്ചകളെ ബാധിക്കുന്ന ഫെലൈന്‍ പാന്‍ലൂക്കോപീനിയ രോഗം പടര്‍ന്നുപിടിക്കുന്നതായി കണ്ടെത്തല്‍. കൊച്ചി നഗരത്തിലുള്‍പ്പെടെ നിരവധി പൂച്ചകള്‍ക്ക് അസുഖം സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ് മൃഗസംരക്ഷണ വകുപ്പിന്റെ അറിയിപ്പ്. രണ്ട് മുതല്‍ അഞ്ച് ദിവസം വരെയാണ് ഈ അസുഖത്തിന്റെ കാലാവധി. തുടക്കത്തില്‍ തന്നെ കണ്ടെത്തിയാല്‍ ജീവന്‍ രക്ഷിക്കാന്‍ സാധിക്കുമെന്നും അധികൃതര്‍ പറഞ്ഞു. ജില്ലയില്‍ ഫെലൈന്‍ പാന്‍ലൂക്കോപീനിയയ്ക്ക് ഒപ്പം തന്നെ വൈറല്‍ പനിയും പടരുന്നുണ്ട്. ജലദോഷം, പനി, ആഹാരം കഴിക്കാതിരിക്കുക. തളര്‍ച്ച, മന്ദത, വിറയല്‍, ചൂട്,? വയറിളക്കം എന്നിവയാണ് രണ്ടിന്റെയും ലക്ഷണങ്ങള്‍. സംശയം തോന്നിയാല്‍ ഫൈലൈന്‍ പാന്‍ലൂക്കോപീനിയ സ്ഥിരീകരിക്കുന്നതിന് എറണാകുളം ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെ ലാബില്‍ പരിശോധിക്കും. സ്ഥിരീകരിച്ചാല്‍ ഫെലിജന്‍ സി.ആര്‍.പി വാക്‌സിനെടുക്കണം. ഇതിന് 600- 700 രൂപ വരെ ചെലവ് വരും. അല്ലെങ്കില്‍ രോഗത്തിന് ആവശ്യമായ മരുന്നുകള്‍ നല്‍കും. എല്ലാത്തരം പൂച്ചകളിലും അസുഖം വരാം. ലക്ഷണങ്ങള്‍ ഉള്ള പൂച്ചകളെ മറ്റ് പൂച്ചകളുമായി സമ്പര്‍ക്കത്തിലേര്‍പ്പെടാതിരിക്കാന്‍ ശ്രദ്ധിക്കണം.പൂച്ചകള്‍ തുമ്മുമ്പോഴും പരസ്പരം അടുത്ത് ഇടപെഴകുമ്പോഴുമാണ് രോഗം പകരുന്നത്. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല.…
Read More » -
Crime
കണ്ണൂരില്‍ വീട്ടമ്മയ്ക്ക് കുത്തേറ്റു; കുടുംബ സുഹൃത്തിനായി തിരച്ചില്‍
കണ്ണൂര്‍: എടക്കാട് വീട്ടമ്മയ്ക്ക് കുത്തേറ്റു. എടക്കാട് യുപി സ്‌കൂളിന് സമീപത്തെ സാബിറ (43) യ്ക്കാണ് കുത്തേറ്റത്. ഇന്നു രാവിലെയാണ് സംഭവം. പരുക്കേറ്റ സാബിറയെ ചാലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസ് അന്വേഷണം തുടങ്ങി. വീട്ടിലെത്തിയ കുടുംബ സുഹൃത്താണ് തര്‍ക്കത്തിനിടയില്‍ കത്തി കൊണ്ട് കൊണ്ട് കുത്തിയതെന്ന് പൊലീസ് സംശയിക്കുന്നു. പ്രതിക്ക് വേണ്ടിയുള്ള തിരച്ചില്‍ ആരംഭിച്ചു.
Read More » -
Kerala
ചോറ്റാനിക്കരയില്‍ പോളിയസ്റ്റര്‍ പട്ടിന് നിരോധനം; കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തിലും നിരോധിക്കും
കൊച്ചി: ചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തില്‍ പോളിയസ്റ്റര്‍ പട്ടുകള്‍ സമര്‍പ്പിക്കുന്നത് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് നിരോധിച്ചു. നിരോധനം ഇന്നലെ പ്രാബല്യത്തിലായി. കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തിലും നിരോധനം ഉടനുണ്ടാകും. ക്ഷേത്രം കൗണ്ടറിലും ഇനി കോട്ടണ്‍ പട്ടുകളാണ് ലഭ്യമാകുക. പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന ചെറുതും വലുതുമായ ആയിരക്കണക്കിന് ചുവപ്പുപട്ടുകളാണ് മാസംതോറും രണ്ട് ക്ഷേത്രങ്ങളിലേക്കും സമര്‍പ്പണ വഴിപാടായി എത്തുന്നത്. ചോറ്റാനിക്കര പഞ്ചായത്തിന്റെ സഹകരണത്തോടെയാണ് നിരോധനം. ക്ഷേത്രപരിസരത്തെ കടകള്‍ക്കും നോട്ടീസും നല്‍കി. സമര്‍പ്പിച്ച പട്ടുകള്‍ കുഴിച്ചുമൂടുകയാണ് ചെയ്തിരുന്നത്. മൂടിയവ ഉള്‍പ്പെടെ ചോറ്റാനിക്കര ക്ഷേത്രവളപ്പില്‍നിന്ന് ഒരുലോഡ് പട്ടുകള്‍ രണ്ടാഴ്ചമുമ്പ് സംസ്‌കരിക്കാനായി പഞ്ചായത്ത് ഏറ്റെടുത്തു. കൊടുങ്ങല്ലൂരും കെട്ടുകണക്കിന് സ്റ്റോക്കുണ്ട്. ലേലത്തില്‍വച്ചാല്‍ ഇവ വാങ്ങാനും ആളില്ല. രണ്ട് ക്ഷേത്രവളപ്പുകളിലെ മണ്ണിലും മരങ്ങളിലും വര്‍ഷങ്ങളായി സിന്തറ്റിക് പട്ടുകള്‍ ജീര്‍ണ്ണിക്കാതെ നിറഞ്ഞുകിടക്കുകയാണ്. പ്‌ളാസ്റ്റിക് സ്വര്‍ണ്ണനൂലുകളും മറ്റ് അലങ്കാരങ്ങളും നിറഞ്ഞ സിന്തറ്റിക് പട്ടുകള്‍ക്ക് വിലയും കുറവാണ്. പട്ടുസാരികളും പ്രശ്‌നം ഭഗവതിമാര്‍ക്ക് ചാര്‍ത്താന്‍ സമര്‍പ്പിക്കുന്ന പട്ടുസാരികളില്‍ നല്ലൊരുഭാഗം യഥാര്‍ത്ഥ പട്ടല്ല. ചാര്‍ത്തിയ പട്ടുസാരികള്‍ ലേലത്തില്‍ പോകുമെന്നതിനാല്‍ ബോര്‍ഡിന് വലിയ തലവേദനയില്ല.…
Read More » -
India
പകലൊന്ന് കഴിഞ്ഞു! പ്രഗ്യാന്‍ റോവര്‍ ഇനി സ്ലീപ്പ് മോഡില്‍; മറ്റൊരു നിര്‍ണായക നേട്ടംകൂടി ഇസ്രോയ്ക്ക് ലഭിക്കുമോ?
ബംഗളൂരു: ചന്ദ്രയാന്‍ 3 ദൗത്യത്തിന്റെ ഭാഗമായ പ്രഗ്യാന്‍ റോവര്‍ സ്ലീപ്പ് മോഡില്‍ പ്രവേശിച്ചതായി ഐഎസ്ആര്‍ഒ. ചന്ദ്രനിലെ പകല്‍ കഴിഞ്ഞ് സൂര്യപ്രകാശം നഷ്ടമായതിനാലാണിത്. റോവറിലെ പേലോഡുകളുടെ പ്രവര്‍ത്തനവും നിലച്ചു. റോവര്‍ ശേഖരിച്ച വിവരങ്ങള്‍ ലാന്‍ഡര്‍ സ്വീകരിച്ച് ഭൂമിയിലേയ്ക്ക് അയച്ചു. സൂര്യപ്രകാശത്തിന്റെ കരുത്തില്‍ പ്രവര്‍ത്തിക്കുന്ന റോവര്‍ അടുത്ത സൂര്യോദയം വരെ സ്ലീപ്പ് മോഡില്‍ തുടരും. സെപ്റ്റംബര്‍ 22ന് അടുത്ത പകലിന്റെ ആരംഭമാകും. അതുവരെയുള്ള കനത്ത ശൈത്യത്തെ അതിജീവിച്ചാല്‍ റോവര്‍ വീണ്ടും പ്രവര്‍ത്തനസജ്ജമായേക്കും. ദക്ഷിണ ധ്രുവത്തില്‍ കഴിഞ്ഞ രണ്ടാഴ്ച പകലായിരുന്നെങ്കില്‍ ഇനിയുള്ള രണ്ടാഴ്ച രാത്രിയാണ്. ഐഎസ്ആര്‍ഒ മൂന്‍കൂട്ടി നിശ്ചയിച്ച അത്രയും ദിവസം പ്രഗ്യാന്‍ റോവര്‍ ചാന്ദ്രോപരിതലത്തില്‍ ചെലവിട്ട് കഴിഞ്ഞു. ഇതിനോടകം തന്നെ 100 മീറ്ററാണ് റോവര്‍ സഞ്ചരിച്ചത്. അടുത്ത സൂര്യോദയത്തില്‍ ഉണരാന്‍ തക്കവണ്ണമാണ് റോവറിന്റെ സോളാര്‍ പാനല്‍ ക്രമീകരിച്ചിരിക്കുന്നത്. അങ്ങനെ സംഭവിച്ചാല്‍ നേരത്തെ നിശ്ചയിച്ചിരുന്ന 14 ദിവസത്തെ പ്രവര്‍ത്തന ചക്രത്തിന് ഉപരിയായി അധികവിവരങ്ങള്‍ റോവര്‍ ഐഎസ്ആര്‍ഒയ്ക്ക് കൈമാറും.
Read More » -
NEWS
എരിവിന്റെ മാത്രമല്ല, ഗുണത്തിന്റെ കാര്യത്തിലും ഒന്നാം സ്ഥാനം; അറിയാം കാന്താരി മുളകിന്റെ ഔഷധഗുണങ്ങൾ
വലിപ്പത്തില്‍ കുഞ്ഞനെങ്കിലും എരിവിന്റെ മാത്രമല്ല, ഗുണത്തിന്റെ കാര്യത്തിലും ഒന്നാം സ്ഥാനത്തു നില്‍ക്കുന്ന ഒന്നാണ് കാന്താരി മുളക്.കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഏറെ ഗുണകരമാണ് കാന്താരി മുളക്. ഇത് വിനെഗര്‍ അഥവാ വിനാഗിരിയില്‍ ഇട്ടു വയ്ക്കുന്നത് ഏറെ നല്ലതാണ്. ഇത് അല്‍പദിവസം ഇതില്‍ ഇട്ടു വച്ച് ദിവസവും ഒന്നോ രണ്ടോ എണ്ണം കഴിയ്ക്കുന്നത് കൊളസ്‌ട്രോളിനുള്ള പരിഹാരമാണ്. ദോഷകരമായ എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ മാത്രമല്ല, നല്ല കൊളസ്‌ട്രോളായ എച്ച്‌ഡിഎല്‍ കൂട്ടാനും മോശം കൊളസ്‌ട്രോളായ എല്‍ഡിഎല്‍ കുറയ്ക്കാനും ഇതേറെ നല്ലതാണ്.കാന്താരി മുളകും നെല്ലിക്കയും ചേര്‍ത്തരച്ച് ചമ്മന്തിയുണ്ടാക്കി കഴിയ്ക്കുന്നതും കൊളസ്‌ട്രോളിന് ഏറെ ഗുണകരമാണ്. കൊളസ്‌ട്രോളിന് മാത്രമല്ല, പ്രമേഹത്തിനും ഇതു നല്ലൊരു മരുന്നാണ്. ഇത് ഇന്‍സുലിന്‍ ഉല്‍പാദനത്തിന് സഹായിക്കുന്നു. ഇതു വഴി രക്തത്തിലെ ഗ്ലൂക്കോസ് തോത് നിയന്ത്രിച്ചു നിര്‍ത്തുവാന്‍ സാധിയ്ക്കും. ബിപി കുറയ്ക്കാനും ഇത് നല്ലതാണ്. ഇതെല്ലാം ഹൃദയാരോഗ്യത്തിന് സഹായിക്കുന്നു. മാത്രമല്ല, ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണ് ഇത്. അയേണ്‍ സമ്ബുഷ്ടമാണ് കാന്താരി. ഇതിനാല്‍ തന്നെ ഹീമോഗ്ലോബിന്‍ ഉല്‍പാദനവും…
Read More » -
Kerala
അടിയന്തരഘട്ടങ്ങളിൽ രക്തത്തിനായി കേരള പോലീസിന്റെ പോൽ ബ്ലഡ്
ആവശ്യക്കാർക്ക് ആവശ്യസമയത്ത് രക്തം എത്തിച്ചു നൽകാനായി ആരംഭിച്ച കേരളാപോലീസിന്റെ സംരംഭമാണ് പോൽ ബ്ലഡ്. അടിയന്തരഘട്ടങ്ങളിൽ രക്തത്തിനായി കേരള പോലീസിന്റെ പോൽ ബ്ലഡ് എന്ന ഓൺലൈൻ സേവനം നിങ്ങൾക്കും പ്രയോജനപ്പെടുത്താം. കേരള പോലീസിന്റെ മൊബൈൽ അപ്ലിക്കേഷൻ ആയ പോൽ ആപ്പിന്റെ സഹായത്തോടുകൂടിയാണ് പ്രവർത്തനം. കേരള സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുമായി ചേർന്ന് പ്രവർത്തിക്കുന്ന പോൽ ബ്ലഡിൽ ആർക്കും അംഗങ്ങളാകാം. രക്തദാനത്തിനും സ്വീകരണത്തിനുമായി രജിസ്റ്റർ ചെയ്യാൻ പ്ലേസ്റ്റോറിൽ നിന്ന് പോൽ ആപ്പ് ഡൗൺലോഡ് ചെയ്യുക. ആപ്പിൽ പോൽ ബ്ലഡ് എന്ന വിഭാഗം തിരഞ്ഞെടുക്കുക. രക്തം നൽകാൻ ഡോണർ (Donor) എന്ന രജിസ്ട്രേഷൻ ഫോറം പൂരിപ്പിക്കുക. രക്തം ആവശ്യമുള്ളവർ റെസീപ്യന്റ് (Recipient) എന്ന ഫോറം പൂരിപ്പിക്കുക. രജിസ്ട്രേഷൻ പൂർത്തിയായാൽ കൺട്രോൾ റൂമിൽ നിന്നു നിങ്ങളെ ബന്ധപ്പെടും. രക്തം അടിയന്തരഘട്ടങ്ങളിൽ സ്വീകരിക്കാൻ മാത്രമുള്ളതല്ല, രക്ത ദാനത്തിനും നാം തയ്യാറാകണം. ഇതുവരെ പൊതുജനങ്ങളുടെ സഹായത്തോടെ ഇരുപതിനായിരം യൂണിറ്റോളം രക്തം ആവശ്യക്കാർക്ക് എത്തിച്ചുനൽകാൻ കേരള പോലീസിന് കഴിഞ്ഞിട്ടുണ്ട്. രക്തദാനത്തിന് നിങ്ങളും…
Read More » -
India
ക്രിസ്ത്യാനികൾക്കെതിരെ തമിഴ്നാട് ബിജെപി അധ്യക്ഷൻ അണ്ണാമലൈ
ചെന്നൈ:ക്രിസ്ത്യാനികൾക്കെതിരെ ആരോപണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ അണ്ണാമലൈ.നാതനധര്‍മ്മത്തെ ഉന്മൂലനം ചെയ്യാൻ ഉദയനിധി സ്റ്റാലിന് ആശയം ലഭിച്ചത് ക്രിസ്ത്യൻ മിഷനറിമാരില്‍ നിന്നാണെന്ന് അണ്ണാമലൈ പറഞ്ഞു. പാര്‍ട്ടി സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലൈയാണ് ക്രിസ്ത്യൻ മിഷനറിമാർക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയത്. ക്രിസ്ത്യൻ മിഷനറിമാരില്‍ നിന്നാണ് സനാതനധര്‍മ്മത്തെ ഉന്മൂലനം ചെയ്യുകയെന്ന ആശയം ഉദയനിധിക്ക് ലഭിച്ചതെന്ന് അണ്ണാമലൈ കുറ്റപ്പെടുത്തി. സംസ്ഥാനത്തെ ജി.ഡി.പിക്ക് അപ്പുറത്തേക്ക് സ്വത്ത് നേടുകയെന്നതാണ് ഗോപാലപുരം കുടുംബത്തിന്റെ ലക്ഷ്യം. ക്രിസ്ത്യൻ മിഷണറിമാരില്‍ നിന്നാണ് നിങ്ങള്‍ക്ക് ഈ ആശയം ലഭിച്ചത്. അവരുടെ ആശയങ്ങള്‍ പറയുന്ന ആളുകളായി ഉദയനിധിയും സ്റ്റാലിനും മാറിയെന്നും അണ്ണാമലൈ കുറ്റപ്പെടുത്തി. സനാതനധര്‍മ്മം ഡെങ്കിപ്പനിക്കും മലേറിയക്കും സമാനമാണെന്ന് തമിഴ്നാട് മന്ത്രിയും ഡി.എം.കെ നേതാവുമായ ഉദയനിധി സ്റ്റാലിൻ പറഞ്ഞിരുന്നു. അതിനെ എതിര്‍ത്താല്‍ മാത്രം പോരെന്നും ഉന്മൂലനം ചെയ്യണമെന്നും ഉദയനിധി സ്റ്റാലിൻ പറഞ്ഞു. സാമൂഹ്യനീതിക്കും സമത്വത്തിനും എതിരാണ് സനാതനധര്‍മ്മമെന്നും ഉദയനിധി പറഞ്ഞതായി അണ്ണാമലൈ കൂട്ടിച്ചേര്‍ത്തു.
Read More » -
NEWS
വാഹനം കൈമാറി ഉപയോഗിക്കുന്ന പ്രവാസികളുടെ ശ്രദ്ധയ്ക്ക്; ഈയൊരു പിശക് മൂലം മലയാളി നേരിട്ടത് തടവുശിക്ഷയും ശേഷം നാടുകടത്തലും
റിയാദ്: പ്രവാസികള്‍ അതത് രാജ്യങ്ങളിലെ നിയമങ്ങള്‍ പാലിക്കുന്നതില്‍ എപ്പോഴും ശ്രദ്ധാലുക്കളായിരിക്കണം. കാരണം ചെറിയ അശ്രദ്ധ മൂലം തന്റേതല്ലാത്ത കാരണങ്ങള്‍ക്ക് കനത്ത ശിക്ഷ ഏറ്റുവാങ്ങേണ്ടി വന്നേക്കാം. അത്തരത്തില്‍ വാഹനം കൈമാറി ഓടിയ്ക്കുന്നതിനിടയില്‍ പറ്റിയ പിശകിന് വലിയ വില കൊടുക്കേണ്ടി വന്ന മലയാളിയായ പ്രവാസിയുടെ വാര്‍ത്തയാണ് ഇപ്പോള്‍ സൗദിയില്‍ നിന്ന് പുറത്തു വരുന്നത്. കൈമാറി കിട്ടിയ വാഹനം അധികൃതര്‍ പരിശോധനയ്ക്ക് വിധേയമാക്കിയതാണ് സൗദി കിഴക്കന്‍ പ്രവിശ്യയില്‍ ജോലി ചെയ്തിരുന്ന മലയാളിയായ പ്രവാസിയ്ക്ക് വിനയായത്. വാഹനത്തില്‍ നിന്ന് സുരക്ഷാ വകുപ്പ് വേദന സംഹാര ഗുളികകള്‍ കണ്ടെത്തുകയായിരുന്നു. ഡോക്ടറുടെ കുറിപ്പടിയില്ലാതെ രാജ്യത്ത് ഉപയോഗിക്കാന്‍ പാടില്ലാത്ത ഗണത്തിലുള്ള ഗുളികകളാണ് എന്ന് തിരിച്ചറിഞ്ഞതോടെ ഏഴ് മാസത്തെ തടവിനും ശേഷം നാടുകടത്താനുമായിരുന്നു. ഉത്തരവ്. ഇതിന് മുന്‍പ് വാഹനം ഓടിച്ചിരുന്ന വ്യക്തി നിയമപ്രകാരം വാങ്ങിയ ഗുളികകളാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. എങ്കിലും കൃത്യമായ തെളിവുകള്‍ ഹാജരാക്കാന്‍ കഴിയാതെ വന്നതോടെ പ്രവാസി കുരുക്കില്‍പ്പെടുകയായിരുന്നു. ഇതിന് മുന്‍പ് വാഹനം ഓടിച്ചിരുന്നയാള്‍ ഡോക്ടറുടെ നിര്‍ദേശ പ്രകാരമാണ് ഗുളികകള്‍ വാങ്ങി…
Read More » -
Kerala
”വീഡിയോ ക്ലിപ്പിലെ വിവരങ്ങള്‍ വസ്തുതാവിരുദ്ധം, ചാണ്ടി ഉമ്മനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമം”
കോട്ടയം: ബംഗളൂരുവില്‍ എത്തിയ താനടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളെ ഉമ്മന്‍ ചാണ്ടിയെ കാണാന്‍ കുടുംബാംഗങ്ങള്‍ അനുവദിച്ചില്ലെന്ന നിലയില്‍ പ്രചരിക്കുന്ന വീഡിയോ ദൃശ്യം വാസ്തവ വിരുദ്ധമെന്ന് കെസി ജോസഫ്. ഫെയ്‌സ്ബുക്കിലാണ് കെസി ജോസഫ് കുറിപ്പിട്ടത്. പുതുപ്പള്ളിയില്‍ ഇടതുമുന്നണി പരാജയം ഉറപ്പിച്ചതോടെ ചാണ്ടി ഉമ്മനെയും കുടുംബത്തെയും അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നാല് വോട്ട് അധികം നേടി മുഖം രക്ഷിക്കാനുള്ള സി പി എമ്മിന്റെ അവസാനത്തെ അടവാണിത്. ഉമ്മന്‍ ചാണ്ടി ചികിത്സയ്ക്ക് വേണ്ടി ബംഗളൂരുവില്‍ പോയ ശേഷം രണ്ടാഴ്ചയില്‍ ഒരിക്കല്‍ മിക്കവാറും തവണ താനും എംഎം ഹസനും ബെന്നി ബെഹന്നാനും അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു. ഒറ്റയ്ക്കും കൂട്ടായും ബംഗളൂരുവില്‍ പോയി അദ്ദേഹത്തെ കണ്ടിട്ടുണ്ട്. ഈ സമയത്ത് രാഷ്ട്രീയ കാര്യങ്ങളും കോണ്‍ഗ്രസ്സ് സംഘടനാ വിഷയങ്ങളും സംബന്ധിച്ച് ദീര്‍ഘമായ ചര്‍ച്ചകള്‍ നടത്തിയിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഉമ്മന്‍ ചാണ്ടിയുടെ മരണത്തിന് ഒരാഴ്ച മുമ്പാണ് ഞാനും ഹസ്സനും ബെന്നിയും അവസാനമായി ബെംഗളൂരുവിലെത്തി ഉമ്മന്‍ ചാണ്ടിയെ കണ്ടത്. ഭാരത് ജോഡോ യാത്രയുടെ തിരക്കിലായിരുന്ന ചാണ്ടി…
Read More »