പത്തനംതിട്ട: ആറന്മുള ജലോത്സവത്തിനിടെ മൂന്ന് പള്ളിയോടങ്ങള്‍ മറിഞ്ഞു.വൻമഴി, മുതുവഴി, മാലക്കര എന്നീ പള്ളിയോടങ്ങളാണ് മറിഞ്ഞത്.സംഭവത്തിൽ നാല് പേരെ കാണാതായെങ്കിലും ഇവരെ പിന്നീട് രക്ഷപ്പെടുത്തി.
സ്റ്റാര്‍ട്ടിംഗ് പോയിന്റിലും ഫിനിഷിംഗ് പോയിന്റിലുമാണ് പള്ളിയോടങ്ങള്‍ മറിഞ്ഞത്. വ്യത്യസ്ത സമയങ്ങളിലാണ് മൂന്ന് വള്ളങ്ങളും അപകടത്തില്‍പെട്ടത്.
വള്ളത്തില്‍ ഉണ്ടായിരുന്നവരെ കാണാനില്ലെന്ന് തുഴച്ചിലുകാര്‍ പറഞ്ഞത് അല്‍പസയമം പരിഭ്രാന്തി പരത്തിയിരുന്നു.
അതേസമയം ആറന്മുള ഉത്രട്ടാതി ജലമേളയിൽ ഇടശ്ശേരിമല, ഇടക്കുളം പള്ളിയോടങ്ങള്‍ ജേതാക്കളായി ഇടശ്ശേരിമല എ ബാച്ചിൽ നിന്നും, ഇടക്കുളം ബി ബാച്ചിൽ നിന്നുമാണ് ജേതാക്കള്‍ക്കുള്ള മന്നം ട്രോഫി സ്വന്തമാക്കിയത്.എ ബാച്ചിൽ ഇടപ്പാവൂർ പേരൂർ പള്ളിയോടവും ബി ബാച്ചില്‍ ഇടപ്പാവൂർ പള്ളിയോടവും രണ്ടാം സ്ഥാനം നേടി.