KeralaNEWS

ബിവറേജസ് ഷോപ്പില്‍ റെയ്ഡ് നടത്തിയ വിജിലന്‍സ് ഞെട്ടി; പണത്തില്‍ക്കുറവ്, വിലകൂട്ടി വില്‍പന, കുട്ടയില്‍ കീറിയ ബില്ലുകള്‍

ഇടുക്കി: രാജകുമാരി ബിവറേജസ് ഔട്ട് ലെറ്റില്‍ വിജിലന്‍സ് നടത്തിയ റെയ്ഡില്‍ നിരവധി ക്രമക്കേടുകള്‍ കണ്ടെത്തി. ഔട്ട് ലെറ്റില്‍ കാണേണ്ട പണത്തില്‍ 17,000 രൂപയുടെ കുറവുണ്ടായതായി പരിശോധനയില്‍ തെളിഞ്ഞു. പണം കുറവ് വന്നതിനെക്കുറിച്ച് കൃത്യമായ വിശദീകരണം നല്‍കാന്‍ ജീവനക്കാര്‍ക്കായില്ല. ഇതര സംസ്ഥാന തൊഴിലാളികള്‍ സ്ഥിരമായി വാങ്ങുന്ന 110 രൂപ വിലയുള്ള ബിയര്‍ 140 രൂപക്കാണ് വില്‍പ്പന നടത്തിയിരുന്നതെന്നും ഇവര്‍ വാങ്ങുന്ന മദ്യത്തിന് ബില്ലു നല്‍കാറില്ലെന്നും വിജിലന്‍സിന് ബോധ്യപ്പെട്ടു.

കീറിയ ബില്ലുകള്‍ വെയ്സ്റ്റ് ബോക്‌സില്‍ നിന്ന് കണ്ടെത്തി. സ്റ്റോക്കില്‍ 108 കുപ്പി ബിയറിന്റെ കുറവും കണ്ടെത്തി. ഉപഭോക്താക്കള്‍ ആവശ്യപ്പെടുന്ന മദ്യം നല്‍കാതെ കമ്മീഷന്‍ കൂടുതല്‍ കിട്ടുന്ന മദ്യം മാത്രം നല്‍കുന്നതായും വിജിലന്‍സിന് ബോധ്യപ്പെട്ടു. കോട്ടയം വിജിലന്‍സ് യൂണിറ്റ് ആണ് റെയ്ഡ് നടത്തിയത്. സ്റ്റോക്കിലും കൃത്രിമം കണ്ടെത്തി.

Signature-ad

കഴിഞ്ഞ ദിവസങ്ങളില്‍ ചെക്‌പോസ്റ്റുകളിലെ ക്രമക്കേടുകള്‍ കണ്ടെത്താന്‍ ഓപ്പറേഷന്‍ ട്രഷര്‍ ഹണ്ടുമായി വിജിലന്‍സ് രം?ഗത്തെത്തിയിരുന്നു. പരിശോധനയില്‍ ഗുരുതര ക്രമക്കേടുകളാണ് കണ്ടെത്തിയത്. പാറശാല ചെക്‌പോസ്റ്റില്‍ നിന്ന് 11,900 രൂപ കണ്ടെത്തി. ആര്യങ്കാവിലും ഗോപാലപുരത്തും കൈക്കൂലി പണവും കണ്ടെടുത്തു. ആര്യങ്കാവ് ചെക്ക് പോസ്റ്റില്‍ നിന്ന് 6000 രൂപയും ഗോപാലപുരം ചെക്ക് പോസ്റ്റില്‍ നിന്ന് 3950 രൂപയുമാണ് വിജിലന്‍സ് കണ്ടെത്തിയത്. വേലന്താവളം ചെക്ക്‌പോസ്റ്റില്‍ നിന്ന് കണക്കില്‍ പെടാത്ത 5700 രൂപയും വിജിലന്‍സ് പിടിച്ചെടുത്തു.

വാളയാര്‍ ചെക്‌പോസ്റ്റില്‍നിന്ന് 85,500 രൂപ പിഴ ഈടാക്കി. പലയിടങ്ങളിലും ഡ്യൂട്ടിക്കിടെ ഉദ്യോഗസ്ഥര്‍ മുങ്ങുന്നതായും ഉറങ്ങുന്നതായും വിജിലന്‍സ് കണ്ടെത്തി. ആര്യങ്കാവ് ചെക്ക് പോസ്റ്റിന് സമീപം ഏജന്റില്‍ നിന്ന് 11,950 രൂപയും പിടികൂടി. മൃഗസംരക്ഷണ വകുപ്പ് ചെക്‌പോസ്റ്റുകളിലും വിജിലന്‍സ് പരിശോധന നടത്തി.

 

Back to top button
error: