16000 ത്തോളം പെന്തെക്കോസ്ത് വിശ്വാസികളുള്ള പുതുപ്പള്ളി മണ്ഡലത്തിന്റെ വിവിധയിടങ്ങളില്‍ സുവിശേഷകരും പാസ്റ്റര്‍മാരും ഇടതുപക്ഷ സ്ഥാനാര്‍ത്ഥി ജയ്ക്കിന് വേണ്ടി വീടുവീടാന്തരം കയറി പ്രചാരണം നടത്തി.
ക്രൈസ്തവര്‍ക്കെതിരെ പ്രത്യേകിച്ച് പെന്തക്കോസ്തുകാര്‍ക്കെതിരെ ബിജെപി ആര്‍ എസ് എസ് സംഘപരിവാര്‍ നടത്തുന്ന ആക്രമണങ്ങളിലും മറ്റും കോണ്‍ഗ്രസ് മൗനം പാലിക്കുമ്ബോള്‍ ഇടതുപക്ഷം മാത്രമാണ് പെന്തെക്കോസ്തുകാര്‍ക്ക് പിന്തുണ നല്‍കിയിട്ടുള്ളതെന്ന് പാസ്റ്റര്‍മാര്‍ പറയുന്നു.പെന്തക്കോസ്ത് വിശ്വാസികളുടെ വീടുകള്‍ കേന്ദ്രീകരിച്ചു സന്ദര്‍ശനം നടത്തുന്നതിനോടൊപ്പം ഇടതുപക്ഷ സ്ഥാനാര്‍ത്ഥി വിജയിക്കേണ്ടതിന്റെ പ്രാധാന്യവും ഇവര്‍ പറഞ്ഞു മനസ്സിലാക്കുന്നുണ്ട്.
മണിപ്പൂരില്‍പ്പോലും രാഹുല്‍ ഗാന്ധിയേക്കാള്‍ ആദ്യം ഓടിയെത്തിയതും കാരുണ്യ പ്രവര്‍ത്തനം നടത്തിയതും ജെയ്ക് തന്നെയാണന്നും പാസ്റ്റര്‍മാര്‍ പറയുന്നു.മണിപ്പൂരില്‍ നടക്കുന്ന ക്രൈസ്തവ വേട്ടയില്‍ കോണ്‍ഗ്രസ്സ് ആദ്യം അനങ്ങിയില്ല.ഏറെ കഴിഞ്ഞാണ് രാഹുല്‍ ഗാന്ധി പോലും അവിടം സന്ദര്‍ശിച്ചത്- പാസ്റ്റര്‍മാര്‍ പറയുന്നു.
ഇന്ത്യയിൽ നല്ലൊരു പ്രതിപക്ഷമാകാനോ ജനാധിപത്യ- മതേതരത്വം കാത്തുസൂക്ഷിക്കാനോ കോൺഗ്രസിനാകുന്നില്ലെന്നും അവർ കുറ്റപ്പെടുത്തി.