KeralaNEWS

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നാളെ രാവിലെ എട്ടിന് ആരംഭിക്കും;ആദ്യ ഫലസൂചനകള്‍ അയര്‍ക്കുന്നത്ത്‌ നിന്നും

കോട്ടയം:പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നാളെ രാവിലെ എട്ടിന് ആരംഭിക്കും.കോട്ടയം ബസേലിയോസ് കോളജ് ഓഡിറ്റോറിയത്തിലാണ് വോട്ടെണ്ണൽ.

തപാല്‍വോട്ടുകളും സര്‍വീസ് വോട്ടുകളുമാണ് ആദ്യം എണ്ണിത്തുടങ്ങുക. ഇടിപിബിഎസ് വോട്ടുകളിലെ ക്യൂ ആര്‍ കോഡ് സ്കാൻചെയ്ത് കൗണ്ടിങ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ ശേഷമായിരിക്കും വോട്ടെണ്ണല്‍.

അയര്‍ക്കുന്നം പുന്നത്തുറ സെന്റ് ജോസഫ് എച്ച്‌എസിലെ വിവരങ്ങളാണ് ആദ്യം പുറത്ത് വരിക. കൊങ്ങാണ്ടൂര്‍ സെന്റ് ജോസഫ് എല്‍പി സ്കൂള്‍ എന്നിവ തുടര്‍ന്ന് എണ്ണും. ഒന്നു മുതല്‍ 182 വരെയുള്ള ബൂത്തുകളിലെ വോട്ടുകള്‍ തുടര്‍ച്ചയായി എന്ന ക്രമത്തിലായിരിക്കും എണ്ണുക. ആദ്യ റൗണ്ടില്‍ ഒന്നു മുതല്‍ പതിനാലുവരെയുള്ള ബൂത്തുകളിലെ വോട്ട് എണ്ണും. 13 റൗണ്ടുകളായി വോട്ടിങ് മെഷീനിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കും.

Signature-ad

ഒന്ന് മുതല്‍ 23 വരെ ബൂത്തുകള്‍ അയര്‍ക്കുന്നം വില്ലേജില്‍ ഉള്‍പ്പെടുന്നതാണ്. 24 മുതല്‍ 28 വരെ മണര്‍കാട്, 29––40 :അകലക്കുന്നം: 41–- -47: ചെങ്ങളം ഈസ്റ്റ്, 48-–- 68: കൂരോപ്പട, 69–- -88: മണര്‍കാട്, 89––115: പാമ്ബാടി, 116––141: പുതുപ്പള്ളി, 142–-154: മീനടം, 155-–-171: വാകത്താനം, 172––182: തോട്ടയ്ക്കാട് എന്നിങ്ങനെയാണ് ബൂത്തുകളുടെ വിവരം. തോട്ടയ്ക്കാട് പൊങ്ങന്താനം അപ്പര്‍ പ്രൈമറി സ്കൂളിലെ വിവരങ്ങളാണ് ഒടുവില്‍ അറിയുക.

Back to top button
error: