കോട്ടയം – ഇടുക്കി ജില്ലകൾക്ക് അതിരിട്ടൊരു മലയുണ്ട്.കേരളത്തിന്റെ വൻമതിൽ എന്ന് വിളിക്കാവുന്ന – ഇല്ലിക്കൽ കല്ല്. ഇല്ലിക്കൽ കല്ലിന്റെ വിശേഷങ്ങളിലേക്ക്…
കോട്ടയം ജില്ലയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയാണ് ഇല്ലിക്കൽകല്ല്. മീ നച്ചിലാറിന്റെ തുടക്കസ്ഥാനമായ ഈ കൊടുമുടി ഈരാറ്റുപേട്ടയ്ക്കടുത് ത് ഇടുക്കി ജില്ലയോട് ചേർന്ന് സ്ഥിതി ചെയ്യുന്നു . 4000 അടി ഉയരമുള്ള ഇല്ലിക്കൽ കല്ല് മൂന്നു പാറക്കൂട്ടങ്ങൾ ചേർന്നാണുണ്ടായിരിക്കുന്നത്. ഇതിലെ ഏറ്റവും ഉയരം കൂടിയ പാറ കൂടക്കല്ല് എന്നും തൊട്ടടുത്ത് സർപ്പാകൃതിയിൽ കാണപ്പെടുന്ന പാറ കൂനൻ കല്ല് എന്നും അറിയപ്പെടുന്നു. ഇവയ്ക്കിടയിലായി 20 അടി താഴ്ചയിൽ വലിയൊരു വിടവുണ്ട്. ഈ കല്ലിൽ അരയടി മാത്രം വീതിയുള്ള ‘നരകപാലം‘ എന്ന ഭാഗമുണ്ട്.
കൊടൈകനാലിലെ “പില്ലർ റോക്ക്സിനോട്” ഈ ഭൂപ്രദേശത്തിന് നല്ല സാമ്യമുണ്ട്. പ്രകൃതിരമണീയമായ ഈ സ്ഥലത്തേക്ക് പുതിയ ഒരു വഴി നിർമ്മിച്ചിട്ടുണ്ട്.അതിനാൽത് തന്നെ വിനോദസഞ്ചാരികൾക്ക് വലിയ ആയാസം കൂടാതെ ഇനി ഇല്ലിക്കൽ കല്ലിലെത്താം. വിനോദസഞ്ചാരകേന്ദ്രമായ ഇലവീഴാപൂ ഞ്ചിറയും വാഗമണ്ണും ഇവിടെ അടുത്താണ്.
കോട്ടയം, പാലാ, ഈരാറ്റുപേട്ട, തീക്കോയി വഴി ഇല്ലിക്കലിൽ എത്താം. വാഗമണ്ണിൽ നിന്നും തീക്കോയി വഴി ഇവിടെ എത്താം. എറണാകുളത്ത് നിന്ന് മേലുകാവ്,മൂന്നിലാവ് വഴിയും ഈ മനോഹരമായ സ്ഥലത്ത് എത്തിച്ചേരാം.
ശ്രദ്ധിക്കുക:മനോഹരമായ കാഴ്ചകൾ ആസ്വദിക്കുമ്പോൾ, ഇല്ലിക്കൽ കല്ലിലേക്ക് നയിക്കുന്ന ഇടുങ്ങിയ പാതയുടെ ഇരുവശങ്ങളിലും അഗാധമായ മലയിടുക്കുകൾ ഉള്ളതിനാൽ ഓരോ ചുവടിലും ശ്രദ്ധ വേണം.പാതയിൽ നിന്ന് മാറി സാഹസികത കാണിക്കാൻ ശ്രമിക്കരുത്.വളരെ ലാഘവത്തോടേയും അലക്ഷ്യമായും യാത്ര ചെയ്യാൻ പറ്റിയ സ്ഥലമല്ല ഇല്ലിക്കൽ കല്ല്. ഇവിടെ എത്തിച്ചേരുന്ന സഞ്ചാരികളുടെ അശ്രദ്ധ കൊണ്ട് മാത്രം നിരവധി ആളുകൾ മരണമടഞ്ഞ സ്ഥലമാണ് ഇല്ലിക്കൽ കല്ല്. അതിനാൽ തന്നെ ഇല്ലിക്കൽ കല്ലിലേക്ക് യാത്ര ചെയ്യുമ്പോൾ അതി സാഹസികനാതിരിക്കാൻ ശ്രദ്ധിക്കുക.
ഇല്ലിക്കൽ മലയിലേക്ക് ഇപ്പോൾ റോഡ് നിർമ്മിച്ചിട്ടുണ്ട്. 22 ഹെയർപിൻ കയറി വേണം ഈ മലയിൽ എത്തിച്ചേരാൻ.നടക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ മലമുകളിൽ എത്താൻ ജീപ്പ് പിടിക്കാം. ആറംഗ സംഘത്തിന് 380 രൂപയാണ് ജീപ്പ് വാടക.