Month: September 2023
-
India
ഇന്നും കൃഷ്ണ ലീലകള്‍ ആടാറുള്ള വൃന്ദാവനത്തിലെ നിധിവന്‍
ഉത്തർപ്രദേശിലെ മഥുരയ്ക്ക് സമീപമുള്ള വൃന്ദാവനിലെ നിധിവന്‍ എന്ന ചെറിയ പ്രദേശം ഏറെ നിഗൂഢതകള്‍ നിലനില്‍ക്കുന്ന ഒരു സ്ഥലമാണ്.പുരാണ പരാമര്‍ശിതനായ കൃഷ്ണന്റെ ജീവിത കാലത്ത് ഈ പ്രദേശത്താണ് കൃഷ്ണ ലീലകള്‍ നടന്നതെന്ന് കരുതപ്പെടുന്നു. രാധയും കൃഷ്ണനും ഗോപികമാരും തങ്ങളുടെ ലീലകളില്‍ ഏര്‍പ്പെട്ട പ്രദേശമാണിതെന്നാണ് ഇവിടുത്തുകാര്‍ വിശ്വസിക്കുന്നത്. വൃന്ദാവനിലെ ചെറിയൊരു പ്രദേശമായ നിധിവനില്‍ വള്ളികള്‍ പോലെ പടര്‍ന്ന് നില്‍ക്കുന്ന വൃക്ഷങ്ങളാണ് കാണാനുള്ളത്. പിന്നെ ചെറിയ രണ്ട് ക്ഷേത്രങ്ങളും. രംഗ് മഹല്‍ ക്ഷേത്രവും ബന്‍സിചോര്‍ രാധാറാണി ക്ഷേത്രവുമാണിവ. രംഗ് മഹല്‍ ക്ഷേത്രം കൃഷ്ണന്‍ രാധയെ സ്വന്തം കൈകളാല്‍ അലങ്കരിച്ച ക്ഷേത്രമാണെന്ന് വിശ്വസിക്കപ്പെടുന്നു. ബന്‍സിചോര്‍ രാധാറാണി ക്ഷേത്രം, രാധ കൃഷ്ണന്റെ ഓടക്കുഴല്‍ മോഷ്ടിച്ച സ്ഥലമെന്ന് കരുതപ്പെടുന്നു. സംഗതി കൃഷ്ണനുമായി ബന്ധപ്പെട്ടതാണെങ്കിലും വൈകീട്ട് ഏഴ് മണിക്ക് ശേഷം ഈ പ്രദേശത്തേക്ക് ഇന്നും ആര്‍ക്കും കടന്നുവരാന്‍ അനുവാദമില്ല. കാരണം, രാത്രിയില്‍ ഇവിടെ കൃഷ്ണനും രാധയും ഗോപികമാരും ലീലാ വിനോദങ്ങളില്‍ ഏര്‍പ്പെടുമെന്നാണ് വിശ്വാസം. ഈ സമയം ഇത് കാണാനിടയാകുന്ന ജീവികള്‍ക്ക് മരണമോ,…
Read More » -
Kerala
കൃഷ്ണവേഷം അണിഞ്ഞ് ഉമ്മുമ്മയ്‌ക്കൊപ്പം ഘോഷയാത്രയില്‍ പങ്കെടുത്ത് മുഹമ്മദ് യഹിയ
കോഴിക്കോട്: നെറുകില്‍ മയില്‍പ്പീലി ചൂടി മഞ്ഞച്ചേലയും ചുറ്റി കൃഷ്ണ വേഷമണിഞ്ഞെത്തിയത് ഏഴ് വയസ്സുകാരൻ മുഹമ്മദ് യഹിയ. കൃഷ്ണനാവണമെന്ന് ആ കുഞ്ഞ് മനസ്സ് ആഗ്രഹിച്ചപ്പോള്‍ അവന്റെ ആഗ്രഹം നിറവേറാൻ ഒപ്പം നിന്നതാവട്ടെ ഉമ്മുമ്മ ഫരീദയും. കോഴിക്കോട് നടന്ന ശ്രീകൃഷ്ണ ജയന്തി ആഘോഷത്തില്‍ എല്ലാവരുടെയും കണ്ണിനു കുളിര്‍മ്മയായത് ഈ കാഴ്ചയായിരുന്നു.ഉമ്മുമ്മ്‌ക്കൊപ്പം വീല്‍ ചെയറിലാണ് യഹിയ കൃഷ്ണനായി എത്തിയത്. അസുഖം മാറിയാല്‍ കൃഷ്ണനായി നടന്ന് പോകണമെന്ന ആഗ്രഹവും യഹിയ പങ്കുവച്ചു. തലശ്ശേരി സ്വദേശിയായ യഹിയ അരയ്ക്ക് താഴെ അസുഖം ബാധിച്ച് തളര്‍ന്നതിനെ തുടര്‍ന്ന് ചികിത്സയിലാണ്. കോഴിക്കോട് ചികിത്സയ്ക്ക് എത്തിയപ്പോള്‍ കൃഷ്ണനാവണമെന്ന ആഗ്രഹം യഹിയ പറഞ്ഞതിനെ തുടര്‍ന്നാണ് ശ്രീകൃഷ്ണവേഷം കെട്ടിയത്.ഇത് രണ്ടാം തവണയാണ് യഹിയ കൃഷ്ണവേഷം കെട്ടുന്നത്.
Read More » -
Business
ക്രെഡിറ്റ് കാർഡ് ഇല്ലാത്തവർക്കും യുപിഐ വായ്പ പ്രയോജനപ്പെടുത്താം; യുപിഐ പ്രീ-അപ്രൂവ്ഡ് ലോണിനെ കുറിച്ച് അറിയാം
മുംബൈ: യുപിഐ ആപ്പുകളിലൂടെ ഉപഭോക്താക്കൾക്ക് വായ്പ നേരിട്ട് ലഭ്യമാക്കാൻ അനുമതിയുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഇടപാടുകൾക്കായി ബാങ്കുകൾ നൽകുന്ന പ്രീ-അപ്രൂവ്ഡ് ക്രെഡിറ്റ് ലൈനുകളും യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (യുപിഐ) സംവിധാനത്തിൽ ഉൾപ്പെടുത്തുമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഇന്നലെയാണ് അറിയിച്ചത്. രാജ്യത്ത് യുപിഐയുടെയും ഉപഭോക്തൃ വായ്പാ വിപണിയുടെയും ഉപയോഗം വർധിപ്പിക്കുകയാണ് ലക്ഷ്യം. ഗൂഗിൾ പേ അടക്കമുള്ള യുപിഐ ആപ്പുകളിലൂടെ ഉപഭോക്താക്കൾക്ക് വായ്പ നേരിട്ട് ലഭ്യമാകുമെന്നാണ് സൂചന. മുൻകൂറായി പണം അനുവദിച്ച ശേഷം ഇഎംഐ ആയി അത് തിരിച്ച് ഈടാക്കും. ബൈ നൗ പേ ലേറ്ററിൽ കമ്പനികൾ സ്വീകരിക്കുന്ന നയം തന്നെയാണ് ഇവിടെയും പ്രാവർത്തികമാക്കുക. ക്രെഡിറ്റ് സ്കോർ കൂടി പരിഗണിച്ചായിരിക്കും ബാങ്കുകൾ വായ്പ പരിധി നിശ്ചയിക്കുക. ക്രെഡിറ്റ് കാർഡ് ഇല്ലാത്തവർക്കും യുപിഐ വായ്പ പ്രയോജനപ്പെടുത്താനാവും എന്നതാണ് ഇതിന്റെ വലിയൊരു പ്രയോജനം. ഗൂഗിൾ പേ, ഫോൺ പേ മുതലായ അപ്പുകളിലൂടെ ഈസിയായി ഇടപാടുകൾ നടത്തുന്നതുപോലെ ഇനി വായ്പയും ലഭ്യമാകും. ഇതിലൂടെ സുരക്ഷിതമല്ലാത്ത ലോൺ…
Read More » -
Business
കാലഹരണപ്പെട്ട എൽഐസി പോളിസി എങ്ങനെ പുനരുജ്ജീവിപ്പിക്കാം?
ലൈഫ് ഇൻഷുറൻസ് പോളിസികൾ എടുക്കാത്തവർ കുറവായിരിക്കും. അപ്രതീക്ഷിതമായി ഉണ്ടാകുന്ന അപകടങ്ങൾക്ക് ശേഷം ഒരു കുടുംബത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിൽ ലൈഫ് ഇൻഷുറൻസ് പോളിസികൾ ഒരു പ്രധാന പങ്ക് വഹിക്കുന്നു. ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (എൽഐസി) പോളിസികൾക്കാണ് ഏറ്റവും മുൻഗണന. പോളിസി എടുത്ത് കഴിഞ്ഞാൽ നിശ്ചിത കാലയളവ് അനുസരിച്ച് ലൈഫ് ഇൻഷുറൻസ് പോളിസിയുടെ പ്രീമിയം അടയ്ക്കേണ്ടത് അത്യാവശ്യമാണ്. കാരണം മൂന്ന് പ്രീമിയങ്ങൾ തുടർച്ചയായി അടച്ചില്ലെങ്കിൽ, എൽഐസി പോളിസി കലഹരണപ്പെടും. ഇങ്ങനെ കലഹരണപ്പെട്ടാൽ വീണ്ടും പോളിസി പുതുക്കാൻ എന്ത് ചെയ്യും? കാലഹരണപ്പെട്ട എൽഐസി പോളിസി പുതുക്കേണ്ട ആവശ്യം ഉണ്ടോ? തീർച്ചയായും ഉണ്ട്. കാരണം, ഇൻഷ്വർ ചെയ്തയാൾ കൃത്യസമയത്ത് പ്രീമിയം അടയ്ക്കുന്നതിൽ പരാജയപ്പെടുമ്പോൾ ഇൻഷുറൻസ് സ്കീമുമായി ബന്ധപ്പെട്ട ഒരു ആനുകൂല്യത്തിനും ഇൻഷ്വർ ചെയ്തയാൾക്ക് അർഹതയുണ്ടാകില്ല. അതിനാൽ, പോളിസിയുമായി ബന്ധപ്പെട്ടുള്ള എന്ത് ആനുകൂല്യങ്ങൾ ലഭിക്കണമെങ്കിലും അത് പുതുക്കേണ്ട ആവശ്യകതയുണ്ട്. കാലഹരണപ്പെട്ട പോളിസി ഏകദേശം രണ്ട് വർഷത്തിനുള്ളിൽ പുനരുജ്ജീവിപ്പിക്കാനുള്ള അവസരം എൽഐസി വാഗ്ദാനം ചെയ്യുന്നുണ്ട്. കാലഹരണപ്പെട്ട എൽഐസി…
Read More » -
LIFE
സണ്ണി ലിയോണിന് യുഎഇ ഗോള്‍ഡന്‍ വിസ
ദുബൈ: ബോളിവുഡ് താരം സണ്ണി ലിയോണിന് യുഎഇ ഗോള്‍ഡന്‍ വിസ. ദുബൈയിലെ ഏറ്റവും വലിയ സര്‍ക്കാര്‍ സേവനദാതാക്കളായ ഇസിഎച്ച് ഡിജിറ്റല്‍ ആസ്ഥാനത്ത് എത്തി സിഇഒ ഇഖ്ബാല്‍ മാര്‍ക്കോണിയില്‍ നിന്നുമാണ് താരം ഗോള്‍ഡന്‍ വിസ സ്വീകരിച്ചത്. യുഎഇയുടെ പത്ത് വര്‍ഷത്തെ ഗോള്‍ഡന്‍ വിസ പതിച്ച പാസ്‌പോര്‍ട്ട് സണ്ണി ലിയോണ്‍ ഏറ്റുവാങ്ങി. യുഎഇ നല്‍കിയ അംഗീകാരത്തിന് സണ്ണി ലിയോണ്‍ നന്ദി പറഞ്ഞു. ഏറ്റവും കൂടുതല്‍ ഇന്ത്യന്‍ ചലച്ചിത്ര താരങ്ങള്‍ യുഎഇ ഡോള്‍ഡന്‍ വിസ നല്‍കിയത് ഇസിഎച്ച് ഡിജിറ്റല്‍ മുഖേനയായിരുന്നു. മലയാള സിനിമാ മേഖലയില്‍ നിന്ന് നിരവധി പേര്‍ക്ക് യുഎഇ ഗോള്‍ഡന്‍ വിസ ലഭിച്ചിട്ടുണ്ട്. അതേസമയം യുഎഇയിലെ സര്‍വകലാശാലാ പരീക്ഷകളിലും ഹൈസ്‍കൂള്‍ പരീക്ഷകളിലും ഈ വര്‍ഷം മികച്ച വിജയം നേടിയ പ്രവാസി വിദ്യാര്‍ത്ഥികള്‍ക്ക് ഗോള്‍ഡന്‍ വിസകള്‍ അനുവദിച്ചിരുന്നു. രാജ്യത്തെ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്റ് പോര്‍ട്ട് സെക്യൂരിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. അതോറിറ്റി ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ സുഹൈല്‍ സഈദ് അല്‍ ഖലീല്‍…
Read More » -
Crime
താമരശ്ശേരിയിൽ പ്രവാസിയുടെ വീട്ടിൽ ആക്രമം ന്നടത്തിയ ലഹരി മാഫിയാ സംഘത്തിലെ രണ്ടു പേർ കൂടി അറസ്റ്റിൽ
താമരശ്ശേരി: അമ്പലമുക്ക് കൂരിമുണ്ടയിൽ ഏതാനും ദിവസം മുമ്പ് പ്രവാസിയുടെ വീട്ടിൽ ആക്രമം ന്നടത്തിയ ലഹരി മാഫിയാ സംഘത്തിലെ രണ്ടു പേർ കൂടി അറസ്റ്റിലായി. താമരശ്ശേരി കുടുക്കിൽഉമ്മരം കയ്യേലിക്കുന്നുമ്മൽ കെ.കെ ദിപീഷ് (30) തച്ചംപൊയിൽ ഇരട്ടകുളങ്ങര പുഷ്പ (റജീന – 40) എന്നിവരെയാണ് താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം നാലായി. കഴിഞ്ഞ ദിവസം എറണാകുളം ഫോർട്ട് കൊച്ചി ചെള്ളായിക്കട റഫീനാ മൻസിലിൽ ഷക്കീർ (32), കൂടത്തായി കരിങ്ങമണ്ണ കോമൻതൊടുകയിൽ വിഷ്ണുദാസ് (21) എന്നിവർ അറസ്റ്റിലായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയാണ് അമ്പലമുക്ക് കൂരിമുണ്ടയിൽ മൻസൂറിന്റെ വീട്ടില്‍ ലഹരി മാഫിയ സംഘം വടിവാളുമായെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. മൻസൂറിന്റെ വീടിനോട് ചേർന്ന് അയൂബ് എന്നയാൾ തന്റെ സ്ഥലത്ത് ടെൻറ് കെട്ടി മയക്കുമരുന്ന് ഉപയോഗവും വിൽപ്പനയും നടത്തുന്നുവെന്ന് ആരോപിച്ച് പരാതി നല്‍കിയിരുന്നു. ഇതോടെ അയൂബിന്റെ കൂട്ടാളികളായ കണ്ണൻ, ഫിറോസ് എന്നിവർ മൻസൂറിന്റെ വീട്ടിൽ വടിവാൾ ഉൾപ്പെടെയുള്ള ആയുധങ്ങളുമായെത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. മൻസൂർ,…
Read More » -
Local
കിണറ്റിലകപ്പെട്ട 85 വയസുകാരിക്ക് രക്ഷകരായി നെയ്യാറ്റിന്‍കര ഫയർഫോഴ്സ്
തിരുവനന്തപുരം: കിണറ്റിലകപ്പെട്ട 85 വയസുകാരിക്ക് രക്ഷകരായി നെയ്യാറ്റിന്‍കര ഫയർഫോഴ്സ്. കമുകിൻകോട് കോട്ടപ്പുറം ചെമ്മണ്ണുവിള വീട്ടിൽ ശ്രീമതിയെന്ന 85 വയസുകാരിയാണ് അറുപത് അടിയോളം താഴ്ച്ചയുള്ള കിണറ്റിൽ വീണത്. കഴിഞ്ഞ ദിവസം വൈകുന്നേരം ആയിരുന്നു സംഭവം. സംഭവം അറിഞ്ഞ് ഉടൻ തന്നെ നെയ്യാറ്റിന്‍കര ഫയർ സ്റ്റേഷനിലെ സംഘം സ്ഥലത്തെത്തി. ഫയര്‍ ഫോഴ്സ് സംഘം എത്തി നോക്കുമ്പോൾ ശ്രീമതി വെള്ളത്തിൽ മുങ്ങിത്താഴുകയും കൈകാലുകളിട്ടടിക്കുകയുമായിരുന്നു. ഉടൻ ഫയർ ആന്റ് റെസ്ക്യൂ ഓഫീസർ ഡ്രൈവർ വി.എസ്.സുജൻ കിണറിലിറങ്ങി അവശയായ ശ്രീമതിയെ വലയ്ക്ക് ഉള്ളിൽ ആക്കി മറ്റു ജീവനക്കാരുടെ സഹായത്തോടെ പുറത്തെത്തിച്ചു. തുടർന്ന് പ്രഥമ ശുശ്രൂഷ നൽകി നെയ്യാറ്റിന്‍കര ജനറൽ ആശുപത്രിയിൽ എത്തിച്ചു. ഗ്രേഡ് അസി. സ്റ്റേഷൻ ഓഫീസർ രാജശേഖരൻ നായരുടെ നേതൃത്വത്തിലെത്തിയ ഫയർ ആന്റ് റെസ്ക്യൂ ഓഫീസർമാരായ സോണി എം.എ, പ്രസാദ് കുമാർ, പ്രദീഷ് ചന്ദ്രൻ, ജയകൃഷ്ണൻ, വിനീഷ് കുമാർ, വൈശാഖ്, പ്രദീഷ് ചന്ദ്രൻ, ശീതൾ ഹോംഗാർഡുമാരായ ഗോപകുമാർ, വനജകുമാർ, രാജശേഖരൻ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
Read More » -
Kerala
കുടിശ്ശിക ഉള്‍പ്പെടെ 15,127 രൂപ അടച്ചില്ല; ഡിഇഒ ഓഫീസിന്‍റെ ഫ്യൂസ് ഊരി കെഎസ്ഇബി!
തിരുവനന്തപുരം: പണമടയ്ക്കാത്തതിനാല്‍ തിരുവനന്തപുരം ആറ്റിങ്ങൽ ഡിഇഒ ഓഫീസിന്‍റെ ഫ്യൂസ് ഊരി കെഎസ്ഇബി. പലപ്പോഴായുള്ള കുടിശ്ശിക ഉള്‍പ്പെടെ 15,127 രൂപയുടെ ബില്ലാണ് ഈ മാസം ഒന്നാം തീയതിക്കകം അടയ്ക്കാനുണ്ടായിരുന്നത്. പണം അടയ്ക്കാതെ ഇരുന്നതോടെയാണ് വൈദ്യുതി ബന്ധം വിച്ഛേദിച്ചത്. വൈദ്യുതി ബന്ധം നിലച്ചതോടെ ഡിഇഒ ഓഫീസിന്റെ പ്രവർത്തനങ്ങൾ താറുമാറായി. ഒന്നാം തീയതി ബില്ല് കൊണ്ടുവന്നപ്പോള്‍ തന്നെ കാശ് അടച്ചില്ലെങ്കില്‍ വൈദ്യുതി ബന്ധം വിച്ഛേദിക്കുമെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കിയിരുന്നു. ബില്ല് അടയ്ക്കാതിരുന്നതോടെ രണ്ടാം തീയതി തന്നെ കെഎസ്ഇബി ആറ്റിങ്ങല്‍ ഡിഇഒ ഓഫീസിന്‍റെ ഫ്യൂസ് ഊരുകയും ചെയ്തു. അതോടെ ഡിഇഒ ഓഫീസിന്‍റെ പ്രവര്‍ത്തനവും താറുമാറായി. സിംഗിള്‍ ഫെയ്‌സില്‍ പ്രവര്‍ത്തിച്ചിരുന്ന ഓഫീസ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് ത്രീഫെയ്‌സിലാണ്. നേരത്തെ ഏകദേശം അയ്യായിരം രൂപയോളം ബില്ല് അടയ്‌ക്കേണ്ടിയിരുന്നത് തീഫെയ്‌സ് ആയതോടെ ആയിരത്തി അഞ്ഞൂറ് രൂപയോളം വര്‍ധിച്ചിട്ടുണ്ട്. ഇതിന് മുമ്പുള്ള ബില്ലുകളിന്മേല്‍ തുക പൂര്‍ണ്ണമായും അടച്ചിരുന്നില്ല. അങ്ങനെ പലപ്പോഴായി വന്ന കുടിശ്ശികയായ 8,368 രൂപ കൂടി ചേര്‍ത്താണ് ഇപ്പോള്‍ 15,127 രൂപ ബില്‍…
Read More » -
India
തമിഴ്നാട്ടിൽ ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യക്കെതിരെ കലാപാഹ്വാനമടക്കമുള്ള വകുപ്പുകൾ ചുമത്തി കേസ്
ചെന്നൈ: തമിഴ്നാട്ടിൽ ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യക്കെതിരെ കലാപാഹ്വാനമടക്കമുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തു. ഉദയനിധി സ്റ്റാലിന്റെ സനാതന ധർമ പരാമർശം വളച്ചൊടിച്ചെന്ന പരാതിയിലാണ് കേസെടുത്തത്ത്. ഉദയനിധി സ്റ്റാലിൻ വംശഹത്യക്ക് ആഹ്വാനം നൽകിയെന്നായിരുന്നു അമിത് മാളവ്യയുടെ പ്രചാരണം. ഡിഎംകെ നേതാവിന്റെ പരാതിയിൽ തിരുച്ചിറപ്പള്ളി പൊലീസാണ് അമിത് മാളവ്യക്കെതിരെ കേസെടുത്തത്. നേരത്തെ ഉദയനിധി സ്റ്റാലിന്റെ സനാതന ധർമ്മ പരാമർശത്തിൽ യുപി പൊലീസ് കേസെടുത്തിരുന്നു. ഉദയനിധി സ്റ്റാലിന്റെ പരാമർശത്തെ പിന്തുണച്ച കോൺഗ്രസ് നേതാവും മല്ലികാർജുൻ ഖാർഗെയുടെ മകനുമായ പ്രിയങ്ക് ഖർഗെയ്ക്കെതിരെയും കേസെടുത്തിട്ടുണ്ട്. രാംപൂർ പൊലീസാണ് കേസ് എടുത്തത്. ഹർഷ് ഗുപ്ത, റാം സിംഗ് ലോധി എന്നീ അഭിഭാഷകർ നൽകിയ പരാതിയിന്മേലാണ് കേസ് രജിസ്റ്റർ ചെയ്തത്. വിമർശനങ്ങൾ ഉയരുന്നുണ്ടെങ്കിലും സനാതന ധർമപരാമർശത്തിൽ മാപ്പു പറയില്ലെന്ന നിലപാടിലുറച്ച് നിൽക്കുകയാണ് ഉദയനിധി സ്റ്റാലിൻ. കഴിഞ്ഞാഴ്ച, ചെന്നൈയില്‍ വെച്ചായിരുന്നു ഉദയനിധി സ്റ്റാലിന്റെ വിവാദ പരാമർശം. ‘ചില കാര്യങ്ങൾ എതിർക്കാനാവില്ല. അതിനെ ഉന്മൂലനം ചെയ്യണം. ഡെങ്കിപ്പനി, മലേറിയ, കൊവിഡ് എന്നിവയെ…
Read More » -
India
സനാതന ധർമത്തിലെ ഉദയനിധി സ്റ്റാലിന്‍റെ പരാമർശവുമായി ബന്ധപ്പെട്ടുള്ള വിവാദത്തിൽ ബി ജെ പിയെ പരസ്യ സംവാദത്തിന് വെല്ലുവിളിച്ച് ഡി എം കെ
ചെന്നൈ: സനാതന ധർമത്തിലെ ഉദയനിധി സ്റ്റാലിന്‍റെ പരാമർശവുമായി ബന്ധപ്പെട്ടുള്ള വിവാദത്തിൽ ബി ജെ പിയെ പരസ്യ സംവാദത്തിന് വെല്ലുവിളിച്ച് ഡി എം കെ. സനാതന ധർമത്തിൽ പരസ്യ സംവാദത്തിന് തയാറുണ്ടോയെന്നാണ് ഡി എം കെയുടെ ചോദ്യം. ദില്ലിയിൽ വേണമെങ്കിലും ഡി എം കെ തയാറെന്നും അമിത് ഷാ സംവാദത്തിന് തയാറുണ്ടോയെന്നും ഡി എം കെ നേതാവ് എ രാജ ചോദിച്ചു. സനാതന ധർമത്തെ ഡി എം കെ എതിർത്തതുകൊണ്ടാണ് തമിഴിസൈ ഗവർണർ ആയതെന്നും രാജ അഭിപ്രായപ്പെട്ടു. അതിനിടെ ഉദയനിധി സ്റ്റാലിനെതിരായ പ്രകോപന ആഹ്വാനത്തില്‍ അയോധ്യയിലെ സന്യാസിക്കെതിരെ മധുര പൊലീസ് കേസെടുത്തു. ഡി എം കെ നിയമ വിഭാഗത്തിന്‍റെ പരാതിയിലാണ് പൊലീസ് നടപടി. കലാപാഹ്വാനം അടക്കം കുറ്റങ്ങൾ ചുമത്തിയാണ് എഫ് ഐ ആര്‍ എടുത്തിരിക്കുന്നത്. സനാതന ധര്‍മ്മ പരാമര്‍ശത്തിന് പിന്നാലെ ഉദയനിധി സ്റ്റാലിന്‍റെ തലവെട്ടുന്നവര്‍ക്ക് 10 കോടി രൂപ പാരിതോഷികം നല്‍കുമെന്നായിരുന്നു അയോധ്യയിലെ സന്യാസി ജഗദ്ഗുരു പരമഹംസ ആചാര്യയുടെ പ്രകോപനപരമായ ആഹ്വാനം. പ്രതീകാത്മകമായി…
Read More »