
കോഴിക്കോട്: വിദ്യാർത്ഥിനിയെ റിസോർട്ടിൽ എത്തിച്ച് പീഡിപ്പിച്ചെന്ന പരാതിയിൽ അന്വേഷണം നടത്തിയ പോലീസ് യുവാവിനെ മറ്റൊരു സ്കൂൾ വിദ്യാർഥിനിയോടൊപ്പം റിസോർട്ടിൽ നിന്ന് പിടികൂടി.
കോഴിക്കോട് പന്തിരങ്കാവ് പുത്തൂർമഠം മേലെ കച്ചേരി പുനത്തിൽ വീട്ടിൽ മുർഷിദ് മുഹമ്മദിനെ( 24)ആണ് കൽപ്പറ്റ പോലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് സ്വകാര്യ ബസിലെ ഡ്രൈവറാണ് മുർഷിദ് മുഹമ്മദ്.
പ്രായപൂർത്തിയാകാത്ത സ്കൂൾ വിദ്യാർഥിനികളെ റിസോർട്ടിൽ എത്തിച്ച് പീഡിപ്പിച്ചുവെന്നാണ് ഇയാൾക്കെതിരെയുള്ള കേസ്. മലപ്പുറം വാഴക്കാട് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത പോക്സോ കേസിലാണ് കൽപ്പറ്റ പോലീസ് മുർഷിദ് മുഹമ്മദിനെ അറസ്റ്റുചെയ്തത് .മൊബൈൽ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതി കുടുങ്ങിയത്.
അതേസമയം പ്രണയം നടിച്ച് പ്ലസ് വൺ വിദ്യാർത്ഥിനിയെ ബസിൽ ലൈംഗിക പീ ഡനത്തിന് ഇരയാക്കിയ സംഭവത്തിൽ രണ്ട് ബസ്സ് ജീവനക്കാരെ പോലീസ് അറസ്റ്റ് ചെയ്തു .23കാരനായ അമൽ അശോകൻ, 33-കാരനായ സന്ദീപ് മോഹനൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
മുളന്തുരുത്തി പോലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. പതിനാറുകാരിയായ പെൺകുട്ടിയുമായി പ്രണയം നടിച്ച പ്രതികൾ ആദ്യം ബസ്സിലും പിന്നീട് വീട്ടിലെത്തിച്ചും ലൈംഗിക പീ ഡനത്തിന് ഇരയാക്കുകയായിരുന്നു.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan