
തിരുവനന്തപുരം:ഗർഭിണിയായ യുവതിയെ കയറിപ്പിടിച്ച കെഎസ്ആർടിസി മെക്കാനിക്കിനെ പോലീസ് അറസ്റ്റ് ചെയ്തു.വൈകിട്ട്
തിരുവനന്തപുരത്തു നിന്ന് കാട്ടാക്കടയിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസിലായിരുന്നു സംഭവം.
കാട്ടാക്കട ഡിപ്പോയിലെ മെക്കാനിക്കിനെ യുവതിയുടെ ഭർത്താവാണ് പിടികൂടി പോലീസിൽ ഏല്പിച്ചത്.യുവതിയുടെ പിൻ സീറ്റിൽ ഇരുന്ന യുവാവ് അനാവശ്യമായി സ്പർശിച്ചത് ചോദ്യം ചെയ്തതോടെ ‘തൊട്ടാൽ നീ എന്ത് ചെയ്യും ‘എന്ന് പറഞ്ഞ് ഇയാൾ യുവതിയെ കടന്നുപിടിക്കുകയായിരുന്നു.
യുവതി തൻ്റെ ഭർത്താവിനെ ഫോൺ ചെയ്ത് വിവരം അറിയിച്ചതിനെ തുടർന്ന് കാട്ടാക്കട ബസ് സ്റ്റാൻഡിൽ കാത്തു നിന്ന ഭർത്താവ് ഇയാളെ ഓടിച്ചിട്ട് പിടികൂടി പോലീസിലേൽപ്പിക്കുകയായിരുന്നു. .പ്രമോദ് എന്ന യുവാവാണ് പോലീസ് പിടിയിലായത്.
കാട്ടാക്കട ഡിപ്പോയിലെ മെക്കാനിക്ക് ആണ് ഇയാൾ .നൈറ്റ് ഡ്യൂട്ടിയ്ക്കായി കാട്ടാക്കടയിലേക്ക് പോകുകയായിരുന്നു ഇയാളെന്ന് പോലീസ് വ്യക്തമാക്കി.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan