CrimeNEWS

വിമാനം ടേക്ക് ഓഫ് ചെയ്തതിന് പിന്നാലെ കോക്ക്പിറ്റിൽ പ്രവേശിച്ച് എക്സിറ്റ് ഡോർ തുറക്കാൻ ശ്രമം; ഭയപ്പെടുത്തി യാത്രക്കാരൻ, അറസ്റ്റ്

ചിക്കാ​ഗോ: യുഎസിൽ വിമാനത്തിൽ‌ പരിഭ്രാന്തി സൃഷ്ടിച്ച യാത്രക്കാരനെ അറസ്റ്റ് ചെയ്തു. ചിക്കാഗോയിൽ നിന്ന് ലോസ് ഏഞ്ചൽസിലേക്കുള്ള യുണൈറ്റഡ് എയർലൈൻസ് വിമാനത്തിലാണ് സംഭവം. വിമാനം ടേക്ക് ഓഫ് ചെയ്തതിന് പിന്നാലെ കോക്ക്പിറ്റിൽ പ്രവേശിച്ച് എക്സിറ്റ് ഡോർ തുറക്കാൻ ശ്രമിച്ചതിനെ തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്തതായി ഫോക്സ് ന്യൂസ് റിപ്പോർട്ട് ചെയ്തു. യുണൈറ്റഡ് എയർലൈൻസിന്റെ 1641 വിമാനം ഷിക്കാഗോ ഒഹയർ ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് ലോസ് ഏഞ്ചൽസിലേക്ക് രാവിലെ ഒമ്പതിന് വിമാനം പുറപ്പെടാൻ തയ്യാറെടുക്കുമ്പോഴാണ് സംഭവം.

ടേക്ക് ഓഫിന് തൊട്ടുമുമ്പായി യാത്രക്കാരൻ സീറ്റിൽ നിന്ന് എഴുന്നേറ്റ് ഫ്ലൈറ്റ് ഡെക്ക് തുറന്ന് പുറത്തേക്ക് കടക്കാൻ ശ്രമിക്കുകയും കോക്പിറ്റിലേക്ക് കടക്കാൻ ശ്രമിക്കുകയും ചെയ്തു. യാത്രക്കാരൻ പ്രശ്നമുണ്ടാക്കിയതിന് പിന്നാലെ, വിമാനം ടേക്ക് ഓഫ് ചെയ്യാതെ ഗേറ്റിലേക്ക് മടങ്ങി. ഇയാൾക്കെതിരെ ചുമത്തിയ കുറ്റങ്ങൾ എന്താണെന്ന് വെളിപ്പെടുത്തിയിട്ടില്ല. ഇയാളുടെ പേരുവിവരവും പുറത്തുവിട്ടില്ല. സെപ്തംബർ 11 ആക്രമണത്തിന്റെ 22-ാം വാർഷികത്തിന് തൊട്ടുമുമ്പ് നടന്ന സംഭവം അധികൃതരെ ആശങ്കപ്പെടുത്തിയിരുന്നു.

Signature-ad

ഫെബ്രുവരിയിൽ ദുബായിൽ നിന്ന് ദില്ലിയിലേക്കുള്ള യാത്രയ്ക്കിടെ വനിതാ സുഹൃത്തിനെ കോക്പിറ്റിൽ പ്രവേശിക്കാൻ അനുവദിച്ചതിന് എയർ ഇന്ത്യ പൈലറ്റിനെ മൂന്ന് മാസത്തേക്ക് സസ്‌പെൻഡ് ചെയ്തിരുന്നു. സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതിന് എയർലൈൻസിന് 30 ലക്ഷം രൂപ പിഴയും ചുമത്തി. കഴിഞ്ഞ വർഷം അമേരിക്കൻ എയർലൈൻസ് വിമാനത്തിന്റെ കോക്ക്പിറ്റ് ഏരിയയിൽ പ്രവേശിച്ച് ഫ്ലൈറ്റ് വാതിൽ തുറക്കാൻ ശ്രമിച്ചതിനെ തുടർന്ന് ഒരു വിമാനം എമർജൻസി ലാൻഡിങ് നടത്തിയിരുന്നു. കഴിഞ്ഞ ദിവസം വിമാനത്തിനുള്ളിൽ യാത്രക്കാരന് അതിസാരം ബാധിച്ചതിനെ തുടർന്ന് യാത്ര പൂർത്തിയാക്കാതെ മടങ്ങിയത് വലിയ വാർത്തയായിരുന്നു.

Back to top button
error: