Month: September 2023

  • NEWS

    സെഞ്ച്വറിയോടെ കോഹ്ലിയും രാഹുലും; പാക്കിസ്ഥാനെതിരെ 356 റണ്‍സ് അടിച്ചുകൂട്ടി ഇന്ത്യ

    കൊളംബോ: സെഞ്ച്വറിയോടെ കോഹ്ലിയും രാഹുലും കളം നിറഞ്ഞതോടെ ഏഷ്യാകപ്പിലെ സൂപ്പര്‍ഫോര്‍ പോരാട്ടത്തില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യ അടിച്ചു കൂട്ടിയത് 356 റൺസ്. പതിവ് ഫോമിലായ കോഹ്ലിയും പരിക്ക് മാറി സ്വതസിദ്ധശൈലിയില്‍ ബാറ്റ് വീശിയ രാഹുലും ചേര്‍ന്ന് ഇന്ത്യന്‍ സ്‌കോര്‍ബോര്‍ഡ് ശരവേഗത്തില്‍ ചലിപ്പിക്കുകയായിരുന്നു. 96 പന്തില്‍ 122 റണ്‍സുമായി കോഹ്ലിയും 106 പന്തില്‍ 111 റണ്‍സുമായി രാഹുലും പുറത്താകാതെ നിന്നു. 9 ഫോറും 3 സിക്‌സും അടങ്ങുന്നതായിരുന്നു വിരാടിന്റെ ഇന്നിംഗ്‌സ്. രാഹുല്‍ 12 ഫോറും രണ്ടു സിക്‌സും പറത്തി. ഷഹീന്‍ ഷാ അഫ്രീദിയാണ് തല്ലുവാങ്ങിയവരില്‍ മുന്‍പന്തിയില്‍. പത്തോവറില്‍ 79 റണ്‍സാണ് പാകിസ്താന്റെ മുന്‍നിര ബൗറില്‍ നിന്ന് ഇന്ത്യന്‍ താരങ്ങള്‍ അടിച്ചെടുത്തത് തൊട്ടുപിന്നാലെ ഷദാബ് ഖാനെയും ഇന്ത്യന്‍ താരങ്ങള്‍ പഞ്ഞിക്കിട്ടു. പത്തോവറില്‍ 71 റണ്‍സാണ് താരം വിട്ടുനല്‍കിയത്.

    Read More »
  • Kerala

    ഉമ്മൻ ചാണ്ടിയെ ചതിച്ച പല യു.ഡി.എഫ് നേതാക്കളും സഭയിലുണ്ട്; അവരുടെ പേര് വെളിപ്പെടുത്താത്തത് മാന്യത കൊണ്ട്: ഗണേഷ് കുമാര്‍ 

    തിരുവനന്തപുരം: സോളാർ കേസിൽ ഉമ്മൻ ചാണ്ടിയെ ചതിച്ച പല യു.ഡി.എഫ് നേതാക്കളും സഭയിലുണ്ടെന്നും അവരുടെ പേര് വെളിപ്പെടുത്താത്തത് മാന്യത കൊണ്ടാണെന്നും കെ ബി ഗണേഷ് കുമാർ എംഎൽഎ. സോളാര്‍ കേസ് ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന ആരോപണത്തിന് നിയമസഭയിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം. സോളാര്‍ കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളില്‍ എന്നെയും പ്രതിക്കൂട്ടില്‍ നിര്‍ത്തി ചര്‍ച്ച നടക്കുന്നു.എനിക്ക് മറച്ച്‌ പിടിക്കാൻ ഒന്നുമില്ല. ഞാൻ രഹസ്യം സൂക്ഷിക്കുന്നയാളല്ല. കപട സദാചാരം അഭിനയിച്ച്‌ കേരള രാഷ്ട്രീയത്തില്‍ നില്‍ക്കുന്നയാളുമല്ല ഞാൻ. അഞ്ച് തെരഞ്ഞെടുപ്പുകള്‍ ജയിച്ചു.  എം.എല്‍.എയായ ശേഷം കണ്ട അഴിമതികള്‍ നിയമസഭയില്‍ ഉന്നയിച്ചു. മാധ്യമങ്ങള്‍ക്ക് മുൻപിലല്ല അഴിമതി ഉന്നയിച്ചത് ഈ സഭയിലാണ്- ഗണേഷ് കുമാർ പറഞ്ഞു. കപട സദാചാരം നടിച്ച്‌ കേരള രാഷ്ട്രീയത്തില്‍ നില്‍ക്കുന്ന ആളല്ല താന്‍.ഗണേഷ് കുമാറിന് വളഞ്ഞ വഴിയിലൂടെ വേല വയ്ക്കേണ്ട കാര്യമില്ല. ഭാര്യയെയും മക്കളെയും ബോധ്യപ്പെടുത്തിയാല്‍ മതി, മറ്റാരെയും ബോധ്യപ്പെടുത്തേണ്ട ആവശ്യമില്ല. 2013 ഏപ്രില്‍ ഒന്നിന് യുഡിഎഫ് സര്‍ക്കാരില്‍ നിന്ന് രാജിവച്ചു. ഉമ്മന്‍ ചാണ്ടിയുടെ…

    Read More »
  • Kerala

    മാസപ്പടി വിവാദത്തിൽ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ

    തിരുവനന്തപുരം:മാസപ്പടി വിവാദത്തിൽ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ.നിയമസഭയില്‍ ചട്ടം 285 പ്രകാരം മാത്യു കുഴല്‍നാടന്‍ ഉന്നയിച്ച സബ്മിഷനായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി.  കള്ളപ്പണമെന്നതടക്കം ആരോപണങ്ങളെ പൂര്‍ണമായും മുഖ്യമന്ത്രി തള്ളി. “കൊച്ചിന്‍ മിനറല്‍സ് ആന്റ് റൂട്ടൈല്‍ കമ്ബനിയുടെ (സി.എം.ആര്‍.എല്‍.) ആദായനികുതി നിര്‍ണ്ണയത്തില്‍ ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡ് പുറപ്പെടുവിച്ച ഉത്തരവിന്റെ മാധ്യമങ്ങളില്‍ ലഭ്യമായ ചില പകര്‍പ്പുകളില്‍ നിന്നും പൊതുമണ്ഡലത്തില്‍ ചില കാര്യങ്ങള്‍ പ്രചരിക്കുന്നുണ്ട്. റിപ്പോര്‍ട്ടിന്റെ ഔദ്യോഗിക പകര്‍പ്പ് കാണാന്‍ കഴിഞ്ഞിട്ടില്ല. എങ്കിലും, ലഭ്യമായ വിവരം വച്ചുകൊണ്ടാണ് ഈ മറുപടി പറയുന്നത്. ഒരു ആദായനികുതി ദായകന് സാധാരണ അപ്പീല്‍ പ്രക്രിയയ്ക്ക് ബദലായി ജീവിതത്തിലൊരിക്കല്‍ Full and True Disclosure (പൂര്‍ണ്ണവും സത്യസന്ധവുമായ വെളിപ്പെടുത്തല്‍) നടത്തി ആദായനികുതി നിയമം 245 D വകുപ്പു പ്രകാരം സെറ്റില്‍മെന്റ് കമ്മീഷനെ സമീപിക്കാവുന്നതാണ്. ഇത് ഒരു ഒത്തുതീര്‍പ്പിനു തുല്യമാണ്. ഇതിന്മേല്‍ അപ്പീലില്ല. ഇത് നികുതിദായകനും ആദായ നികുതി വകുപ്പും തമ്മിലുള്ള ഒരു ഒത്തുതീര്‍പ്പാണ്. 2021 ല്‍ കേന്ദ്ര ഫിനാന്‍സ് ആക്‌ട്…

    Read More »
  • Crime

    മാട്രിമോണിയൽ സൈറ്റിൽ പരിചയപ്പെട്ട യുവതിയെ വിശ്വസിച്ച് പറഞ്ഞതെല്ലാം ചെയ്ത ടെക്കിക്ക് നഷ്ടമായത് ഒരു കോടി രൂപ!

    അഹമ്മദാബാദ്: മാട്രിമോണിയൽ സൈറ്റിൽ പരിചയപ്പെട്ട യുവതിയെ വിശ്വസിച്ച് പറഞ്ഞതെല്ലാം ചെയ്ത ടെക്കിക്ക് നഷ്ടമായത് ഒരു കോടി രൂപ.  ക്രിപ്‌റ്റോ കറൻസി തട്ടിപ്പിൽ അകപ്പെട്ട് തനിക്ക് ഒരു കോടിയിലധികം രൂപ നഷ്ടപ്പെട്ടതായി ഗുജറാത്തിലെ ഗാന്ധിനഗറിൽ ഒരു സ്ഥാപനത്തിൽ ജോലി ചെയ്യുന്ന സോഫ്‌റ്റ്‌വെയർ എഞ്ചിനീയറാണ് സൈബർ ക്രൈം പൊലീസിൽ പരാതി നൽകിയത്. കുല്‍ദീപ് യാദവ് എന്ന യുവാവ് കഴിഞ്ഞ ജൂണിലാണ് മാട്രിമോണിയൽ സൈറ്റ് വഴി അതിഥി എന്ന യുവതിയുമായി പരിചയത്തിലാകുന്നത്. യുകെയിൽ ഇറക്കുമതി, കയറ്റുമതി ബിസിനസ് നടത്തുകയാണെന്നാണ് അതിഥി കുല്‍ദീപിനോട് പറഞ്ഞിരുന്നത്. പിന്നീട് സംസാരിച്ച് അടുത്തപ്പോള്‍ ക്രിപ്റ്റോ കറൻസിയായ ‘ബാനോകോയിനിൽ’ നിക്ഷേപിച്ചാല്‍ മികച്ച വരുമാനം നേടാമെന്ന് അതിഥി കുല്‍ദീപിനെ വിശ്വസിപ്പിക്കുകയായിരുന്നു. അതിഥിയിൽ വിശ്വസിച്ച കുല്‍ദീപ്, ബാനോകോയിൻ കസ്റ്റമർ കെയർ പ്രതിനിധിയോട് സംസാരിക്കുകയും ചെയ്തു. തുടർന്ന് അദ്ദേഹം അവരുടെ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യുകയും നല്ല വരുമാനം ലഭിക്കുമെന്ന പ്രതീക്ഷയിൽ പണം നിക്ഷേപിക്കുകയും ചെയ്തു. ആദ്യം ഒരു ലക്ഷം രൂപയാണ് നിക്ഷേപിച്ചത്. ഇതോടെ ക്രിപ്റ്റോ അക്കൗണ്ടിൽ 78…

    Read More »
  • Business

    പെൻഷൻ ഇല്ലേ ? ആശങ്ക വേണ്ട; മുതിർന്ന പൗരൻമാർക്ക് മാസവരുമാനം ഉറപ്പാക്കുന്ന അഞ്ച് സ്കീമുകളിതാ

    റിട്ടയർമെന്റ് കാലത്ത് സുരക്ഷിതവരുമാനം ലഭിക്കുകയാണെങ്കിൽ വലിയ ആശങ്കകളില്ലാതെ  ജീവിക്കാം. റിസ്‌ക് എടുക്കാൻ താൽപര്യമുള്ളവർക്കും താൽപര്യമില്ലാത്തവർക്കുമൊക്കെയായി  നിരവധി നിക്ഷേപപദ്ധതികൾ നിലവിലുണ്ട്. മുതിർന്ന പൗരന്മാർക്ക് അവരുടെ റിട്ടയർമെന്റ് വർഷങ്ങളിൽ പ്രതിമാസ വരുമാനം നേടുന്നതിനായുള്ള, അഞ്ച് നിക്ഷേപ ഓപ്ഷനുകൾ പരിചയപ്പെടാം സീനിയർ സിറ്റിസൺസ് സേവിംഗ് സ്കീം അറുപത് വയസ്സിനും, അതിന് മുകളിലുള്ളവർക്കും നിക്ഷേപിക്കാവുന്ന, സർക്കാർ പിന്തുണയോടുകൂടിയ സുരക്ഷിതനിക്ഷേപപദ്ധതിയാണ് സീനിയർ സിറ്റിസൺ സേവിംഗ്‌സ് സ്‌കീം. വിരമിക്കൽ വർഷങ്ങളിലെ സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റാൻ സഹായകരമാകുന്ന നിശ്ചിത വരുമാനം ഈ സ്‌കീമിലൂടെ നിക്ഷേപകരുടെ  കൈകളിലെത്തും. നിലവിൽ 8.20 ശതമാനമാണ് നിക്ഷേപങ്ങൾക്കുള്ള പലിശനിരക്ക് അഞ്ച് വർഷമാണ് പദ്ധതി കാലാവധി. എന്നാൽ, ഒരു വർഷം പൂർത്തിയായതിന് ശേഷം പണം പിൻവലിക്കാം, ഇതിനായ പിഴ അടക്കേണ്ടിവരും  ആയിരം രൂപയാണ് കുറഞ്ഞ നിക്ഷേപം. പരമാവധി 30 ലക്ഷം രൂപവരെ പദ്ധതിയിൽ നിക്ഷേപിക്കാവുന്നതാണ്. സിംഗിൾ ആയും ജോയിന്റ് ആയും അക്കൗണ്ട് തുറക്കാം. അതായത് ഒരു നിക്ഷേപകന് വ്യക്തിഗതമായും, ദമ്പതികൾക്ക് പങ്കാളിയുമായി ചേർന്നും ഒരു അക്കൗണ്ട് തുറക്കാം. പോസ്റ്റ്…

    Read More »
  • Kerala

    ട്വന്റിഫോര്‍ വനിതാ റിപ്പോര്‍ട്ടറെ കയ്യേറ്റം ചെയ്ത സംഭവം;കൊച്ചി-തിരുമല ദേവസ്വം ബോർഡിലെ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

    കൊച്ചി:ട്വന്റിഫോര്‍ വനിതാ റിപ്പോര്‍ട്ടറെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ കേസെടുത്ത് പൊലീസ്.കൊച്ചി-തിരുമല ദേവസ്വം അധികൃതരുടെ നേതൃത്വത്തിലായിരുന്നു ആക്രമണം.കണ്ടാലറിയാവുന്ന 12 പേര്‍ക്കെതിരെ മട്ടാഞ്ചേരി പൊലീസാണ് കേസെടുത്തത്. മട്ടാഞ്ചേരി ശ്രീ ഷേണായ് ബംഗ്ലാവ് നവീകരണത്തിലെ വീഴ്ച റിപ്പോര്‍ട്ട് ചെയ്തതാണ് പ്രകോപനത്തിന് കാരണം. പ്രാദേശിക ബിജെപി നേതാക്കളാണ് ആക്രമണം നടത്തിയത്. അവിനാഷ് പി, ആനന്ദ് എന്‍ പ്രഭു, വെങ്കിടേഷ് ജി പൈ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. വാര്‍ത്താ സംഘത്തെ വാഹനം തടഞ്ഞുനിര്‍ത്തി അസഭ്യം പറയുകയും ചെയ്തു. കൊച്ചി-തിരുമല ദേവസ്വം അധികൃതരുടെ അനാസ്ഥയും വീഴ്ചയും കാരണമാണ് ബംഗ്ലാവ് നശിക്കുന്നതെന്ന് പ്രദേശവാസികള്‍ ഉള്‍പ്പെടെയുള്ളവരുടെ പരാതികള്‍ ഉയര്‍ന്നിരുന്നു. ഈ വര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്.

    Read More »
  • Kerala

    മ്ലാവിനെ കൊന്ന് ഇറച്ചി കടത്തിയ സംഭവത്തിൽ വനിതാ പൊലീസിന്റെ ഭർത്താവടക്കം നാല് പേർ അറസ്റ്റിൽ; എസ് ഐ ക്കും പങ്കെന്ന് സൂചന

    മുണ്ടക്കയം: വനത്തിൽ കയറി മ്ലാവിനെ കൊന്ന് ഇറച്ചി കടത്തിയ സംഭവത്തിൽ വനിതാ പൊലീസിന്റെ ഭർത്താവടക്കം നാല് പേർ വള്ളക്കടവിൽ അറസ്റ്റിൽ.  അറസ്റ്റിലായ രണ്ട് പേർ മുണ്ടക്കയം സ്വദേശികളാണ് .സംഭവത്തിൽ മുണ്ടക്കയം ചോറ്റി സ്വദേശിയും പെരുവന്താനം പൊലീസ് സ്റ്റേഷനിലെ ഇന്റലിജൻസ് എസ് ഐ ക്കും പങ്കെന്ന് സൂചന. സംഭവത്തിൽ വനം വകുപ്പ് വിശദമായ അന്വേഷണം ആരംഭിച്ചു.

    Read More »
  • Kerala

    കാസർകോട് ചട്ടഞ്ചാലിൽ വീട്ടമ്മയെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

    കാസർകോട്:ചട്ടഞ്ചാലിൽ വീട്ടമ്മയെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.ചട്ടഞ്ചാല്‍ കരിച്ചേരി ലക്ഷ്‌മി നിലയത്തില്‍ എം ഗോവിന്ദൻ – കല്യാണിക്കുട്ടി ദമ്ബതികളുടെ മകള്‍ കെ വി സുധ (40) യാണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് ആറ് മണിയോടെയാണ് സംഭവം. ഭര്‍ത്താവ് ശിവരാമനും മകള്‍ സരസ്വതിയും ചട്ടഞ്ചാല്‍ ടൗണില്‍ സാധനങ്ങള്‍ വാങ്ങാൻ പോയതായിരുന്നു. തിരിച്ചെത്തിയപ്പോഴാണ് കിടപ്പുമുറിയില്‍ യുവതിയെ തൂങ്ങിയ നിലയില്‍ കണ്ടത്. ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ബേക്കല്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

    Read More »
  • NEWS

    മലയാളി യുവാവ് അബുദാബിയിൽ വാഹനാപകടത്തിൽ മരിച്ചു

    അബുദാബി: മലയാളി യുവാവ് അബുദാബിയിൽ വാഹനാപകടത്തിൽ മരിച്ചു.മുണ്ടക്കയം കോരുത്തോട് പള്ളിപ്പടിയിൽ 4 ആം വാർഡിൽ തോമസ് പെരുമണ്ണിലിന്റെ ഇളയ മകൻ റ്റിറ്റു തോമസ് ( 24 വയസ്സ് ) ആണ് മരിച്ചത്.  അബുദാബിയിലെ മുസഫയിലുണ്ടായ  വാഹനാപകടത്തിലാണ് മരണം. സംസ്കാരം പിന്നീട്.

    Read More »
  • Kerala

    വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ മതിലിടിഞ്ഞ് വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം

    മലപ്പുറം:വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ മതിലിടിഞ്ഞ് വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം.മലപ്പുറം താനൂര്‍ കാരാട് പഴയവളപ്പില്‍ ഫസലു – അഫ്‌നി ദമ്ബതികളുടെ മകൻ ഫര്‍സീൻ ഇശലാണ് മരിച്ചത്. ഇന്ന് രാവിലെ 9.30നായിരുന്നു സംഭവം. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്ത മഴയില്‍ കുതിര്‍ന്നു നില്‍ക്കുന്ന മതില്‍ പൊടുന്നനേ ഇടിഞ്ഞു വീഴുകയായിരുന്നു.മതിലിലെ ഹോളോ ബ്രിക്സ് കട്ടകള്‍ കുട്ടിയുടെ മേലേയ്ക്ക് പതിച്ചായിരുന്നു അപകടം.  ശബ്ദം കേട്ട് ഓടിവന്ന വീട്ടുകാരും സമീപവാസികളും ചേര്‍ന്ന് കുട്ടിയെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി തിരൂര്‍ ജില്ലാ ആശുപത്രിയിലേയ്ക്ക് മാറ്റി. ദമ്ബതികളുടെ രണ്ടുമക്കളില്‍ ഇളയ കുട്ടിയാണ് ഫര്‍സീൻ ഇശല്‍.

    Read More »
Back to top button
error: