NEWSPravasi

കൊല്ലം ജില്ലാ പ്രവാസി സമാജം ‘മംഗഫ്’ മേഖല ‘പൊന്നോണം 23’ സംഘടിപ്പിച്ചു

കുവൈറ്റ് സിറ്റി: കുവൈറ്റിലെ കൊല്ലം ജില്ലാ നിവാസികളുടെ കൂട്ടായ്മയായ കൊല്ലം ജില്ല പ്രവാസി സമാജം കുവൈറ്റ് മംഗഫ്, അബു ഹലീഫ/ മെഹബുള്ള യൂണിറ്റുകളുള്‍പ്പെട്ട മംഗഫ് മേഖലയുടെ നേതൃത്വത്തില്‍ ‘പൊന്നോണം 23’ എന്ന പേരില്‍ സെപ്റ്റംബര്‍ 8 വെള്ളിയാഴ്ച തിരുവോണാഘോഷം സംഘടിപ്പിച്ചു. മംഗഫ് യൂണിറ്റ് കണ്‍വീനര്‍ അബ്ദുല്‍ വാഹിദിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ സാംസ്‌കാരിക സമ്മേളനത്തില്‍, സമാജം പ്രസിഡന്റ് അലക്‌സ് മാത്യു ഉല്‍ഘാടനം നിര്‍വഹിച്ചു.

ജന. സെക്രട്ടറി ബിനില്‍ റ്റി. ടി., ട്രെഷറര്‍ തമ്പി ലുക്കോസ്, മഹ്ബുള യൂണിറ്റ് കണ്‍വീനര്‍ വര്‍ഗീസ് ഐസക്ക്, വനിതാ വേദി ചെയര്‍ പേഴ്‌സണ്‍ രഞ്ജന ബിനില്‍, സജി കുമാര്‍ പിള്ള, ആലപ്പുഴ അസോസിയേഷന്‍ പ്രസിഡന്റ് ബിനോയ് ചന്ദ്രന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. പ്രോഗ്രാം കണ്‍വീനര്‍ ബൈജു മിഥുനം സ്വാഗതവും ശശികുമാര്‍ കര്‍ത്ത നന്ദിയും പറഞ്ഞു. കുട്ടികളുടെയും മുതിര്‍ന്ന അംഗങ്ങളുടെയും നൃത്ത ഗാനങ്ങളും നാടന്‍ പാട്ടു സംഘം ‘ജടായു ബീറ്റസ് ‘ എന്നിവര്‍ പരിപാടികള്‍ അവതരിപ്പിച്ചു.

ഷാജി ശാമുവല്‍, ലാജി എബ്രഹാം, സിബി ജോസഫ്, നൈസാം റാവുത്തര്‍, സിബി ജോണ്‍, ഗോപ കുമാര്‍, റെജി അച്ചന്‍കുഞ്ഞ്, രാജി സുജിത്, ലിബി ബൈജു, അശ്വതി, ജയപ്രഭ, നേഹ ബിനില്‍, ആബിയ നൈസാം, സജിമോന്‍, സംഗീത് സുഗതന്‍, ബെന്നി ജോര്‍ജ് എന്നിവര്‍നേതൃത്വംനല്‍കി

 

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: