മലപ്പുറം:വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ മതിലിടിഞ്ഞ് വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം.മലപ്പുറം താനൂര്‍ കാരാട് പഴയവളപ്പില്‍ ഫസലു – അഫ്‌നി ദമ്ബതികളുടെ മകൻ ഫര്‍സീൻ ഇശലാണ് മരിച്ചത്.
ഇന്ന് രാവിലെ 9.30നായിരുന്നു സംഭവം. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്ത മഴയില്‍ കുതിര്‍ന്നു നില്‍ക്കുന്ന മതില്‍ പൊടുന്നനേ ഇടിഞ്ഞു വീഴുകയായിരുന്നു.മതിലിലെ ഹോളോ ബ്രിക്സ് കട്ടകള്‍ കുട്ടിയുടെ മേലേയ്ക്ക് പതിച്ചായിരുന്നു അപകടം.
ശബ്ദം കേട്ട് ഓടിവന്ന വീട്ടുകാരും സമീപവാസികളും ചേര്‍ന്ന് കുട്ടിയെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി തിരൂര്‍ ജില്ലാ ആശുപത്രിയിലേയ്ക്ക് മാറ്റി. ദമ്ബതികളുടെ രണ്ടുമക്കളില്‍ ഇളയ കുട്ടിയാണ് ഫര്‍സീൻ ഇശല്‍.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan