Month: September 2023

  • Crime

    രാത്രി ഉറങ്ങിക്കിടന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം; അച്ഛന്റെ സുഹൃത്ത് അറസ്റ്റിൽ

    പത്തനംതിട്ട : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം കാട്ടിയ കേസിൽ 32 കാരനെ അടൂർ പോലീസ് അറസ്റ്റ് ചെയ്തു. അടൂർ ആനന്ദപ്പള്ളി സ്വദേശി ആർ രഞ്ജിത്ത് (32) ആണ് അറസ്റ്റിലായത്. തിരുവനന്തപുരം മണക്കാട് മേടമുക്കിലായിരുന്നു ഇയാളുടെ താമസം. ലൈംഗികാതിക്രമത്തിന് ഇരയായ കുട്ടിയുടെ പിതാവിന്റെ സുഹൃത്താണ് പ്രതി. ഈ വർഷം ജൂൺ 9 നും 11 നും രാത്രിയിലാണ് കുട്ടിയോട് പ്രതി ലൈംഗികാതിക്രമം നടത്തിയത്. പെൺകുട്ടി വീട്ടിൽ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു സംഭവം. ചൈൽഡ് വെൽഫയർ കമ്മിറ്റിയിൽ നിന്ന് അറിയിച്ചതു പ്രകാരം അടൂർ പോലീസ് കുട്ടിയുടെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തി. പിന്നാലെ പോക്സോ വകുപ്പടക്കം ചുമത്തി കേസെടുക്കുകയായിരുന്നു. തമ്പാനൂർ കെ എസ് ആർ ടി സി ബസ് സ്റ്റാന്റിന് സമീപത്ത് നിന്നാണ് ഇന്നലെ പ്രതിയെ പിടികൂടിയത്. പ്രതിയെ വിശദമായി ചോദ്യം ചെയ്തെന്നും കുറ്റം സമ്മതിച്ചെന്നും പൊലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. അടൂർ സി ഐ ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.  

    Read More »
  • Kerala

    മാസപ്പടി വിവാദം നിസാരവത്ക്കരിച്ച് അവസാനിപ്പിക്കാൻ പറ്റുമോ എന്നാണ് മുഖ്യമന്ത്രി നിയമസഭയിൽ ശ്രമിച്ചത്; പ്രതികരണവുമായി മാത്യു കുഴൽനാടൻ

    തിരുവനന്തപുരം: മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ നൽകിയ മറുപടിക്ക് പിന്നാലെ പ്രതികരണവുമായി മാത്യു കുഴൽനാടൻ എം എൽ എ രംഗത്ത്. മാസപ്പടി വിവാദം നിസാരവത്ക്കരിച്ച് അവസാനിപ്പിക്കാൻ പറ്റുമോ എന്നാണ് മുഖ്യമന്ത്രി നിയമസഭയിൽ ശ്രമിച്ചതെന്ന് കുഴൽനാടൻ അഭിപ്രായപ്പെട്ടു. പ്രശ്നം നിസാരവത്കരിച്ച് വിഷയത്തിൽ നിന്ന് ഒളിച്ചോടാൻ മുഖ്യമന്ത്രിയെ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ഏഴ് മാസത്തിന് ശേഷം മുഖ്യമന്ത്രി വാ തുറക്കാൻ നിർബന്ധിതനായതിൽ സന്തോഷമുണ്ടെന്നാണ് പ്രതിപക്ഷനേതാവ് പ്രതികരിച്ചത്. മാസപ്പടി വിവാദത്തിലെ മുഖ്യമന്ത്രിയുടെ വിശദീകരണം തൃപ്തികരമല്ലെന്നും വി ഡി സതീശൻ അഭിപ്രായപ്പെട്ടു. മാസപ്പടി വിവാദത്തിൽ ഇന്ന് നിയമസഭയിലാണ് മുഖ്യമന്ത്രി മൗനം വെടിഞ്ഞ് പ്രതികരിച്ചത്. മകൾ വീണ വിജയൻ നടത്തിയത് സംരംഭക എന്ന നിലയിലുള്ള ഇടപെടലുകൾ മാത്രമാണെന്നും നികുതി അടച്ച് നിയമപ്രകാരം കൈപ്പറ്റിയ പ്രതിഫലം മാസപ്പടിയായിചിത്രീകരിക്കുന്നത് പ്രത്യേക മാനോനിലയുടെ ഭാഗമാണെന്നുമാണ് പിണറായി വിജയൻ പറഞ്ഞത്. ആരോപണം ഉയര്‍ന്ന് മാസങ്ങൾക്ക് ശേഷമാണ് മുഖ്യമന്ത്രി മൗനം വെടിഞ്ഞത്. കരിമണൽ കമ്പനിയിൽ നിന്ന് വീണയുടെ കമ്പനി എക്സാലോജിക് കൈപ്പറ്റിയ…

    Read More »
  • LIFE

    ഒന്‍പത് ദിവസം കൊണ്ട് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 50 കോടി നേടി ആർസിഎക്സ്; ദൃശ്യ’ത്തെയും ‘ഭീഷ്‍മ’യെയും മറികടന്നു

    വലിയ പ്രീ റിലീസ് പബ്ലിസിറ്റി ഇല്ലാതെ തിയറ്ററുകളിലെത്തുന്ന ചില ചിത്രങ്ങള്‍ അപ്രതീക്ഷിത വിജയങ്ങള്‍ ആവാറുണ്ട്. സമീപകാല മലയാള സിനിമയില്‍ ശബ്ദഘോഷങ്ങളില്ലാതെവന്ന് ഹിറ്റ് അടിച്ച് പോയ ചിത്രങ്ങള്‍ പലതുണ്ട്. ആ നിരയിലെ പുതിയ എന്‍ട്രിയാണ് ഓണം റിലീസ് ആയി എത്തിയ ആര്‍ഡിഎക്സ്. ഓഗസ്റ്റ് 25 ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് ആദ്യ ദിവസം തന്നെ ഒരേ രീതിയില്‍ പോസിറ്റീവ് അഭിപ്രായമാണ് ലഭിച്ചത്. ഓണം റിലീസുകളില്‍ ഏറ്റവും മികച്ച അഭിപ്രായം ലഭിച്ച ചിത്രവും ഇത് തന്നെ. പോസിറ്റീവ് അഭിപ്രായം നേടുന്ന ചിത്രം വളരെ വേഗത്തില്‍ തിയറ്ററുകളില്‍ നിറയ്ക്കുന്ന സമീപകാല ട്രെന്‍ഡിന്‍റെ പുതിയ ഉദാഹരണമായി ആര്‍ഡിഎക്സ് മാറുന്നതാണ് പിന്നാലെ ദൃശ്യമായത്. ഒന്‍പത് ദിവസം കൊണ്ട് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 50 കോടി നേടിയ ചിത്രം ഇക്കഴിഞ്ഞ ഞായറാഴ്ചയും കാര്യമായി പ്രേക്ഷകരെ തിയറ്ററുകളില്‍ എത്തിച്ചു. ഈ ഞായറാഴ്ച കേരളത്തില്‍ നിന്ന് ചിത്രത്തിന് 2 കോടിക്ക് അടുത്ത് കളക്ഷന്‍ ലഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. 17 ദിവസം കൊണ്ട് കേരളത്തില്‍ നിന്ന്…

    Read More »
  • Kerala

    ദല്ലാൾ നന്ദകുമാറിന്‍റെ വീട്ടിൽ പോയത് പ്രതിപക്ഷ നേതാവിനെ കാണാനെന്നാണ് ഇപി ജയരാജന്റെ പരിഹാസം

    കണ്ണൂർ: ദല്ലാൾ നന്ദകുമാറുമായി ബന്ധപ്പെടുത്തിയുള്ള പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍റെ നിയമസഭയിലെ പരാമർശത്തെ പരിഹസിച്ച് എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ. ദല്ലാൾ നന്ദകുമാറിന്‍റെ വീട്ടിൽ പോയത് പ്രതിപക്ഷ നേതാവ് വി ഡി സതീശനെ കാണാനെന്നാണ് ഇ പിയുടെ പരിഹാസം. തനിക്ക് നന്ദകുമാറുമായി ബന്ധമില്ലെന്നും പ്രതിപക്ഷ നേതാവിനാണ് ബന്ധമെന്നും ഇ പി കൂട്ടിച്ചേർത്തു. സി പി എം സംസ്ഥാന സെക്രട്ടറിയുടെ ജാഥയിൽ പങ്കെടുക്കാതെ ഇ പി ജയരാജൻ, നന്ദകുമാറിന്‍റെ വീട്ടിൽ പോയെന്നായിരുന്നു സതീശൻ രാവിലെ പറഞ്ഞത്. ഈ വിമര്‍ശനത്തെയാണ് ഇ പി പരിഹസിച്ച് തള്ളിയത്. ഇക്കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധജാഥയില്‍ നിന്ന് വിട്ടു നിന്ന എൽ ഡി എഫ് കൺവീനർ കൂടിയായ കേന്ദ്ര കമ്മറ്റി അംഗം ഇ പി ജയരാജന്‍ കൊച്ചിയില്‍ ദല്ലാൾ നന്ദകുമാറിൻ്റെ അമ്മയെ ആദരിക്കുന്ന ചടങ്ങിൽ പങ്കെടുത്തത്. ഇത് മുൻനിർത്തിയാണ് സതീശൻ…

    Read More »
  • Local

    നടന്‍ മമ്മൂട്ടിയുടെ സഹോദരി ആമിന അന്തരിച്ചു

    നടന്‍ മമ്മൂട്ടിയുടെ സഹോദരി ആമിന (നസീമ) അന്തരിച്ചു. 70 വയസ് ആയിരുന്നു. കാഞ്ഞിരപ്പള്ളി പാറയ്ക്കൽ പരേതനായ പി എം സലീമിൻ്റെ ഭാര്യയാണ്. കുറച്ച് നാളുകളായി ചികിത്സയില്‍ ആയിരുന്നു. മമ്മൂട്ടിയെ കൂടാതെ ഇബ്രാഹിംകുട്ടി, സക്കറിയ, സൌദ, ഷഫീന എന്നിവരാണ് സഹോദരങ്ങള്‍. മക്കള്‍: ജൂലി, ജൂബി, ജിതിന്‍. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 10 ന് ചെമ്പ് ജുമാ മസ്‍ജിദ് ഖബര്‍സ്ഥാനില്‍.  

    Read More »
  • Crime

    കടത്താനുള്ള സ്വര്‍ണം തടഞ്ഞുവെച്ചതിന്റെ പ്രതികാരം; പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടു പോയി തടവിൽ പാർപ്പിച്ച ക്വട്ടേഷൻ സംഘത്തിലെ പ്രതിയായ ഒരാൾ കൂടി അറസ്റ്റിൽ

    താമരശ്ശേരി: പ്രവാസി വ്യവസായി പൂനൂർ അവേലം മുഹമ്മദ് അഷ്‌റഫിനെ തട്ടിക്കൊണ്ടു പോയി തടവിൽ പാർപ്പിച്ച ക്വട്ടേഷൻ സംഘത്തിലെ പ്രതിയായ ഒരാൾ കൂടി അറസ്റ്റിലായി. എറണാകുളം പൂണിത്തുറ പാലയിൽ ശിവ സദനം വീട്ടിൽ കരുൺ( 30) ആണ് മുംബൈ എയർപോർട്ടിൽ വെച്ച് പിടിയിലായത്. മുംബൈ നിന്നും മലേഷ്യയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് ഇയാൾ ലുക്ക്‌ ഔട്ട്‌ നോട്ടീസ് പ്രകാരം പിടിയിലാവുന്നത്. കഴിഞ്ഞ വർഷം ഒക്ടോബർ 22-ാം തിയ്യതി രാത്രി കോഴിക്കോട് മുക്കത്തുള്ള സൂപ്പർമാർക്കറ്റ് അടച്ച് സ്കൂട്ടറിൽ വീട്ടിലേക്ക് പോകുന്നതിനിടെ രാത്രി 9.45ന് താമരശ്ശേരി -മുക്കം  റോഡിൽ വെഴുപ്പൂർ എന്ന സ്ഥലത്തുവെച്ചായിരുന്നു സംഭവം. ടാറ്റാ സുമോ കാറിലും സ്വിഫ്റ്റ് കാറിലും എത്തിയ സംഘം സ്കൂട്ടര്‍ തടഞ്ഞ് അഷ്‌റഫിനെ ബലം പ്രയോഗിച്ച് കാറിൽ കയറ്റി കൊണ്ട് പോകുകയായിരുന്നു. സംഭവം കണ്ട ബൈക്ക് യാത്രക്കാർ പോലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു. തുടർന്ന് ബന്ധുക്കളുടെ പരാതി പ്രകാരം കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. തട്ടിക്കൊണ്ടു പോകാൻ ഉപയോഗിച്ച ചേന്ദമംഗലൂർ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള…

    Read More »
  • Kerala

    സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം നിപ ഭീതി; കോഴിക്കോട് സമാനമായ ലക്ഷണങ്ങളോടെ നടന്നത് രണ്ട് തുടർ മരണങ്ങൾ

    കോഴിക്കോട്: സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം നിപ ഭീതി ഉയർന്നതിന് കാരണം സമാനമായ ലക്ഷണങ്ങളോടെ നടന്ന രണ്ട് തുടർ മരണങ്ങൾ. പനി ബാധിച്ച് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ ആളും, ഇയാൾ ചികിത്സയിലിരിക്കെ അച്ഛനുമായി ആശുപത്രിയിലെത്തിയ മറ്റൊരാളുമാണ് അടുത്തടുത്ത് മരണമടഞ്ഞത്. ആദ്യ മരണം ആഗസ്റ്റ് 30 നാണ് സംഭവിച്ചത്. എന്നാൽ നിപ സംശയം ഒട്ടും തന്നെ ഉയർന്നിരുന്നില്ല. ന്യൂമോണിയ ബാധിച്ച് മരിച്ചെന്നായിരുന്നു കരുതിയത്. വിശദമായ പരിശോധന നടത്തിയെങ്കിലും സംശയിക്കാവുന്ന തരത്തിൽ ഒന്നും ഉണ്ടായിരുന്നില്ല. പിന്നാലെയാണ് ഇദ്ദേഹം ചികിത്സയിലിരിക്കെ ഇതേ ആശുപത്രിയിൽ പിതാവിന് കൂട്ടിരിക്കാൻ എത്തിയ ആൾക്ക് സമാനമായ രോഗലക്ഷണം കണ്ടത്. അധികം വൈകാതെ ഇദ്ദേഹവും മരണത്തിന് കീഴടങ്ങി. അപ്പോഴേക്കും മരിച്ച ആദ്യത്തെയാളുടെ മക്കളും ബന്ധുക്കളുമടക്കം നാല് പേർക്ക് കൂടി രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങി. ഇതോടെയാണ് നിപയായിരിക്കാമെന്ന സംശയം ഉടലെടുത്തത്. അപ്പോഴേക്കും ആദ്യത്തെയാളുടെ മൃതദേഹം സംസ്കരിച്ചു കഴിഞ്ഞിരുന്നു. മരിച്ച രണ്ടാമത്തെയാളുടെ മൃതദേഹത്തിൽ നിന്ന് സാമ്പിൾ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. മരിച്ച ആദ്യത്തെയാളുടെ മക്കളും സഹോദരി ഭർത്താവും…

    Read More »
  • Crime

    റസ്റ്റോറന്റില്‍ ബിരിയാണി കഴിച്ചുകൊണ്ടിരിക്കുന്നതിനിടെ രണ്ടാമത് തൈര് ചോദിച്ചതിനെച്ചൊല്ലി സംഘര്‍ഷം, മർദ്ദനം; പരാതി നൽകാൻ എത്തിയ യുവാവ് പോലീസ് സ്റ്റേഷനിൽ മരിച്ചു

    ഹൈദരാബാദ്: റസ്റ്റോറന്റില്‍ ബിരിയാണി കഴിച്ചുകൊണ്ടിരിക്കുന്നതിനിടെ രണ്ടാമത് തൈര് ചോദിച്ചതിനെച്ചൊല്ലി സംഘര്‍ഷം. റസ്റ്റോറന്റ് ജീവനക്കാരുടെ മര്‍ദനമേറ്റ യുവാവ് പിന്നീട് പരാതി നല്‍കാനെത്തിയപ്പോള്‍ പൊലീസ് സ്റ്റേഷനില്‍ വെച്ച് ഛര്‍ദിച്ച് അവശനാവുകയും മരിക്കുകയും ചെയ്തു. ഞായറാഴ്ച രാത്രി ഹൈദരാബാദിലായിരുന്നു സംഭവം. 35 വയസ് പ്രായമുള്ള യുവാവ് ഞായറാഴ്ച രാത്രിയോടെ റസ്റ്റോറന്റിലെത്തി ബിരിയാണി ഓര്‍ഡര്‍ ചെയ്തു. മൂന്ന് സുഹൃത്തുക്കളും ഇയാള്‍ക്കൊപ്പമുണ്ടായിരുന്നു. ഭക്ഷണം  കഴിക്കുന്നതിനിടെ വെയിറ്ററോട് രണ്ടാമതും തൈര് ആവശ്യപ്പെട്ടുവെന്നും ഇതേച്ചൊല്ലി റസ്റ്റോറന്റിലെ ഒരു ജീവനക്കാരനുമായി തര്‍ക്കമുണ്ടായെന്നും പൊലീസ് പറഞ്ഞു. ഇരുവരും പരസ്പരം മര്‍ദിച്ചുവെന്നാണ് മനസിലാവുന്നതെന്ന് പൊലീസ് അറിയിച്ചു. സംഘര്‍ഷം പിന്നീട് അടിപിടിയായി മാറി. യുവാവും ഒപ്പമുള്ളവരും, ഹോട്ടല്‍ ജീവനക്കാരും പരസ്‍പരം ഏറ്റുമുട്ടി. ഇതോടെ പൊലീസിന് വിവരം ലഭിക്കുകയും പൊലീസ് സംഘം സ്ഥലത്തെത്തുകയും ചെയ്തു. പൊലീസ് ഇടപെട്ട് സംഘര്‍ഷം അവസാനിപ്പിച്ചതിന് ശേഷം യുവാക്കളും ഹോട്ടല്‍ ജീവനക്കാരും പന്‍ജഗുട്ട പൊലീസ് സ്റ്റേഷനില്‍ എത്തി. ഹോട്ടല്‍ ജീവനക്കാര്‍ക്കെതിരെ യുവാവും യുവാക്കള്‍ക്കെതിരെ ഹോട്ടല്‍ ജീവനക്കാരും പൊലീസില്‍ പരാതി നല്‍കി. പുറമേ കാര്യമായ പരിക്കുകളൊന്നും…

    Read More »
  • Kerala

    മഹേശ്വരം ശിവപാര്‍വതി ക്ഷേത്രത്തില്‍ ദര്‍ശനവും തുലാഭാരവും നടത്തി ചാണ്ടി ഉമ്മൻ

    പാറശാല:മഹേശ്വരം ശിവപാര്‍വതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ചാണ്ടി ഉമ്മൻ.ദര്‍ശനത്തിനു ശേഷം 90 കിലോ പഞ്ചസാരയില്‍ തുലാഭാര വഴിപാടും അദ്ദേഹം  നടത്തി. രണ്ടുമണിക്കൂറോളം ക്ഷേത്രത്തില്‍ ചിലവഴിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്. പുതുപ്പള്ളി ഇലക്ഷനുമായി ബന്ധപ്പെട്ട് നോമിനേഷന്‍ നല്‍കുന്നതിന് മുന്‍പ് ക്ഷേത്ര മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതിയുടെ അനുഗ്രഹവും ചാണ്ടി ഉമ്മൻ തേടിയിരുന്നു. എന്‍റെ അപ്പ ഈ ക്ഷേത്രവുമായും മഠാധിപതിയുമായും ദീര്‍ഘ കലമായി അടുത്തബന്ധം പുലര്‍ത്തിയിരുന്നുവെന്നും സത്യപ്രതിജ്ഞയ്ക്കു മുന്‍പ് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തണമെന്ന് അതിയായ ആഗ്രഹം ഉണ്ടായിരുന്നതായും ചാണ്ടി ഉമ്മൻ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.

    Read More »
  • Kerala

    കണ്ണൂരിൽ കേന്ദ്ര ദ്രുതകര്‍മ സേനയുടെ റൂട്ട് മാർച്ച്

    കണ്ണൂർ: നാദാപുരത്ത് കേന്ദ്ര ദ്രുതകര്‍മ സേനയുടെ റൂട്ട് മാർച്ച്.കര്‍ണാടക ഷിമോഗ ജില്ലയിലെ ഭദ്രാവതി ക്യാംപിലെ ആര്‍എഎഫ് 97 ബറ്റാലിയൻ കമാൻഡ് അനില്‍ കുമാര്‍ ജാദവിന്റെ നേതൃത്വത്തില്‍ 75 സേനാംഗങ്ങളാണു നാദാപുരം, വെള്ളൂര്‍, പുറമേരി, വളയം, തൂണേരി എന്നിവിടങ്ങളില്‍ റൂട്ട് മാര്‍ച്ച്‌ നടത്തിയത്. മത, സാമുദായിക സ്പർദ്ദകളും രാഷ്ട്രീയ സംഘര്‍ഷ സാധ്യത ഏറിയതുമായ പ്രദേശങ്ങളില്‍ നിയമവ്യവസ്ഥ ഉറപ്പുവരുത്തുക, പൊതുജനങ്ങളുടെ ഭീതി അകറ്റുക എന്ന ലക്ഷ്യവുമായാണു കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ നിർദ്ദേശപ്രകാരം സേന സായുധ റൂട്ട് മാര്‍ച്ച്‌ നടത്തിയത്. നാദാപുരം സിഐ ഇ.വി.ഫായിസ് അലി, എസ്‌ഐ എസ്. ശ്രീജിത്ത് എന്നിവരും കേന്ദ്ര സൈനികര്‍ക്കൊപ്പം റൂട്ട് മാര്‍ച്ചില്‍ പങ്കെടുത്തു.

    Read More »
Back to top button
error: