Month: September 2023
-
Kerala
മഴയിൽ പള്ളിയുടെ കരിങ്കല്‍ ഭിത്തി ഇടിഞ്ഞു വീണു
ഇരിട്ടി: തന്തോട് സെന്റ് ജോസഫ് ദേവാലയത്തിന്റെ പാര്‍ക്കിങ്ങ് സ്ഥലത്തിന്റെ സംരക്ഷണത്തിനായി നിർമ്മിച്ച കൂറ്റൻ കരിങ്കല്‍ ഭിത്തി ഇടിഞ്ഞു വീണു.ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്ത മഴയെത്തുടര്‍ന്നാണ് ഭിത്തി ഇടിഞ്ഞു വീണത്. ഇരിട്ടി – തളിപ്പറമ്ബ് പാതയില്‍ നിന്നും പള്ളിമുറ്റത്തേക്ക് പോകുന്ന റോഡിനോട് ചേര്‍ന്നാണ് അഞ്ച് മീറ്ററിലേറെ ഉയരത്തില്‍ ഭിത്തി കെട്ടി മണ്ണ് നിറച്ച് വാഹന പാര്‍ക്കിങ്ങിനായി സൗകര്യമൊരുക്കിയത്. ഭിത്തി ഇടിഞ്ഞു വീഴുന്ന സമയത്ത് ഇതുവഴി വാഹനങ്ങളോ കാല്‍നടയാത്രക്കാരോ ഇല്ലാത്തത് വൻ ദുരന്തം ഒഴിവാക്കി.
Read More » -
India
ലൈംഗിക അതിക്രമങ്ങള്‍ ഉണ്ടായതായും പരാതി; റഹ്‌മാന്‍ സംഗീതനിശയെക്കുറിച്ച് അന്വേഷണം
ചെന്നൈ: സ്വകാര്യ ഇവന്റ് മാനേജ്‌മെന്റ് കമ്പനിയുടെ നേതൃത്വത്തില്‍ ചെന്നൈയില്‍ നടത്തിയ എ.ആര്‍.റഹ്‌മാന്‍ സംഗീത നിശയിലുണ്ടായ സുരക്ഷാ, സംഘടനാ വീഴ്ചകളെപ്പറ്റി ഉന്നത അന്വേഷണം തുടങ്ങി. തിക്കിലും തിരക്കിലും അകപ്പെട്ട് ഒട്ടേറെപ്പേര്‍ കുഴഞ്ഞു വീഴുകയും മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ ഉള്‍പ്പെടെയുള്ളവര്‍ ഗതാഗതക്കുരുക്കില്‍ അകപ്പെടുകയും ചെയ്തതോടെയാണ് സര്‍ക്കാര്‍ നടപടി. സ്ത്രീകള്‍ക്കെതിരെ ലൈംഗിക അതിക്രമങ്ങളുണ്ടായതായും പരാതികളുണ്ട്. ഷോ ആസ്വദിക്കാനെത്തിയ മലയാളികളടക്കം ആയിരക്കണക്കിനു പേര്‍ സംഘാടനത്തിലെ പോരായ്മകള്‍ മൂലം ദുരിതത്തിലായി. 20,000 പേര്‍ക്ക് ഇരിക്കാന്‍ സൗകര്യമുള്ള സ്ഥലത്തു നടത്തിയ സംഗീത പരിപാടിക്കായി അര ലക്ഷത്തോളം ടിക്കറ്റുകള്‍ വിതരണം ചെയ്തതാണ് പ്രശ്‌നങ്ങള്‍ക്കു കാരണമായത്. പാര്‍ക്കിങ് സൗകര്യങ്ങളും ഒരുക്കിയിരുന്നില്ല. രണ്ടും മൂന്നും കിലോമീറ്റര്‍ അകലെ പലര്‍ക്കും വാഹനം പാര്‍ക്ക് ചെയ്യേണ്ടി വന്നു. ആരാധകരുടെ സ്‌നേഹത്തിനു നന്ദി അറിയിച്ച റഹ്‌മാന്‍ ബുദ്ധിമുട്ടുകളില്‍ ഖേദിക്കുന്നതായി പറഞ്ഞു. ഇനി പരിപാടികള്‍ സംഘടിപ്പിക്കുമ്പോള്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയതായി ഉറപ്പാക്കുമെന്നും വാക്ക് നല്‍കി. അമതസമയം, എ.ആര്‍. റഹ്‌മാന്റെ മറക്കുമാ നെഞ്ചം എന്ന സംഗീതപരിപാടിയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരണവുമായി സംഗീതസംവിധായകന്‍ യുവന്‍…
Read More » -
Kerala
സോളാർ പരാതിക്കാരി പ്രസവിച്ചത് ഗണേഷിന്റെ കുഞ്ഞിനെ;ഉമ്മൻചാണ്ടി മരണം വരെ ഭദ്രമായി സൂക്ഷിച്ചിരുന്ന രഹസ്യത്തിന്റെ ചുരുളഴിച്ച് സി.ബി.ഐ
തിരുവനന്തപുരം: ഉമ്മൻചാണ്ടി മരണം വരെ ഭദ്രമായി സൂക്ഷിച്ചിരുന്ന രഹസ്യത്തിന്റെ ചുരുളഴിച്ച് സി.ബി.ഐ. പരാതിക്കാരി ജുഡീഷ്യല്‍ കസ്റ്റഡിയിലായിരിക്കെ, പ്രസവിച്ചത് ഗണേഷിന്റെ കുഞ്ഞിനെയാണെന്നാണ് തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച അന്തിമറിപ്പോര്‍ട്ടിലുള്ളത്. പരാതിക്കാരി ഗണേഷ് കുമാറിനെ 2009ല്‍ സെക്രട്ടേറിയറ്റില്‍ വച്ചാണ് പരിചയപ്പെട്ടു. പിന്നീട് അവര്‍ പ്രണയത്തിലായി. വഴുതക്കാട് ടാഗോര്‍ ലെയ്നിലെ വീട്ടില്‍ അവര്‍ സ്ഥിരമായി കാണുമായിരുന്നു. 2009 ആഗസ്റ്റില്‍ പരാതിക്കാരി ഗര്‍ഭിണിയായി. ഗണേഷ് കുമാറിന്റെ അമ്മയില്‍ നിന്ന് ഉറപ്പു ലഭിച്ചതിനെത്തുടര്‍ന്ന് പരാതിക്കാരി ഗര്‍ഭം അലസിപ്പിച്ചില്ല. 2010ജനുവരി 10ന് തട്ടിപ്പുകേസില്‍ പരാതിക്കാരി അറസ്റ്റിലായി. റിമാൻഡിലായിരിക്കെ, 2010 ഏപ്രില്‍ ഒന്നിന് പരാതിക്കാരി പെണ്‍കുഞ്ഞിനെ പ്രസവിച്ചു.തന്റെ പേര് പരാതിക്കാരി പറയാനിടയുണ്ടെന്നും ഏതു വിധേനയും തടയണമെന്നും ഗണേഷ് ആവശ്യപ്പെട്ടതായി ബന്ധു ശരണ്യ മനോജും മൊഴി നൽകിയിട്ടുണ്ട്. 2010ജൂലായില്‍ അവര്‍ക്ക് ജാമ്യം ലഭിച്ചു. 2011ജനുവരിയിലാണ് ടീം സോളാര്‍ കമ്ബനി തുടങ്ങിയത്. 2013 ജൂലായ് 23ന് അട്ടക്കുളങ്ങര ജയിലിലേക്ക് മാറ്റി. ജയിലില്‍ നിന്നെഴുതിയ കത്ത് ദല്ലാള്‍ നന്ദകുമാറിന് കൈമാറി. കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ…
Read More » -
Crime
ക്ഷേത്രങ്ങള്‍ കൊള്ളയടിക്കാന്‍ ഐ.എസ്. പദ്ധതി; ‘പെറ്റ് ലവേഴ്സ്’ എന്ന പേരില്‍ ടെലിഗ്രാം ഗ്രൂപ്പ് രൂപീകരിച്ച് പ്രവര്‍ത്തനം
കൊച്ചി: കേരളത്തില്‍ ഐഎസ് മോഡല്‍ തീവ്രവാദ സംഘടന രൂപീകരിക്കാന്‍ ശ്രമിച്ചുവെന്ന് വെളിപ്പെടുത്തല്‍. ഇതിനായി പെറ്റ് ലവേഴ്സ് എന്ന പേരില്‍ ടെലിഗ്രാം ഗ്രൂപ്പ് ആരംഭിച്ചു. ചെന്നൈയില്‍ പിടിയിലായ ഐഎസ് തൃശൂര്‍ മൊഡ്യൂള്‍ നേതാവ് സയീദ് നബീല്‍ അഹമ്മദ് ആണ് ഇക്കാര്യം എന്‍ഐഎയോട് വെളിപ്പെടുത്തിയത്. പണത്തിനായി തൃശൂരും പാലക്കാടുമുള്ള ക്ഷേത്രങ്ങള്‍ കൊള്ളയടിക്കാനും പദ്ധതിയിട്ടതായി നബീല്‍ എന്‍ഐഎയ്ക്ക് മൊഴി നല്‍കിയിട്ടുണ്ട്. ഈ മാസം ആറുനാണ് നബീലിലെ ചെന്നൈയില്‍ നിന്നും എന്‍ഐഎ പിടികൂടുന്നത്. വ്യാജ യാത്രാരേഖകളുമായി നേപ്പാളിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് പിടിയിലാകുന്നത്. ഐഎസ് മോഡലില്‍ കേരളം കേന്ദ്രീകരിച്ച് തീവ്രവാദ സംഘടന രൂപീകരിക്കാനാണ് ലക്ഷ്യമിട്ടത്. ഇതിന്റെ തൃശൂര്‍ മൊഡ്യൂളിന്റെ ചുമതലക്കാരനായിരുന്നു നബീല്‍. ടെലഗ്രാം ഗ്രൂപ്പിലൂടെ ആളുകളെ തീവ്രവാദ സംഘത്തിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യാനും, അവര്‍ക്ക് പരിശീലനം നല്‍കാനുമാണ് പദ്ധതിയിട്ടത്. ഇതിനുള്ള പണം കണ്ടെത്താനായി തൃശൂരിലെയും പാലക്കാട്ടെയും ക്ഷേത്രങ്ങള്‍ കൊള്ളയടിക്കാന്‍ പദ്ധതി തയ്യാറാക്കി. കൂടാതെ ഇതര സമുദായങ്ങളില്‍പ്പെട്ട നേതാക്കളെ വധിക്കാനും പദ്ധതിയിട്ടു. ക്രൈസ്തവ സമൂഹത്തിലെ ചില പുരോഹിതര്‍ ഉള്‍പ്പെടെ ഈ…
Read More » -
Crime
ഭക്ഷണം വൈകിയതിനെ ചൊല്ലി ഹോട്ടലില്‍ കൂട്ടയടി; തര്‍ക്കം തുടങ്ങിയത് ക്രൈംബ്രാഞ്ച് സി.ഐ. ഫോട്ടോയെടുത്തതിനെച്ചൊല്ലി
േകാട്ടയം: ഹോട്ടലില്‍ ഭക്ഷണം വൈകിയതിനെ ചൊല്ലി ക്രൈം ബ്രാഞ്ച് സി.ഐയും ഹോട്ടല്‍ ജീവനക്കാരും ഭക്ഷണം കഴിക്കാന്‍ എത്തിയവരും തമ്മിലുണ്ടായ തര്‍ക്കം സംഘട്ടനത്തില്‍ കലാശിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. കഴിഞ്ഞ എട്ടിന് രാത്രി 10.30-ന് ഏറ്റുമാനൂര്‍ സെന്‍ട്രല്‍ ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന താരാ ഹോട്ടലിലാണ് അക്രമം ഉണ്ടായത്. ഇവിടെയെത്തിയ കടപ്പൂര് സ്വദേശിയായ ക്രൈംബ്രാഞ്ച് സി.ഐ. ഭക്ഷണം ആവശ്യപ്പെട്ടു. എന്നാല്‍, നല്ല തിരക്കായതിനാല്‍ താമസം ഉണ്ടെന്ന് അറിയിച്ചതോടെ ക്ഷുഭിതനായി. ദൃശ്യങ്ങളും മറ്റും മൊബൈല്‍ ഫോണില്‍ പകര്‍ത്താന്‍ തുടങ്ങി. ഭക്ഷണം കഴിക്കാന്‍ എത്തിയ ഭാര്യയും ഭര്‍ത്താവും കുഞ്ഞുമടങ്ങുന്ന കുടുംബം ഫോണില്‍ ഫോട്ടോ എടുക്കുന്നത് ചോദ്യം ചെയ്തതോടെ സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. ഇതിനിടയില്‍ സി.ഐയുടെ കൂട്ടത്തില്‍ ഉണ്ടായിരുന്ന മറ്റൊരാളും ഇതില്‍ പങ്കുചേര്‍ന്നു. പുറത്തുനിന്ന് രണ്ടുപേരുംകൂടി എത്തിയതോടെ സംഘര്‍ഷം നിയന്ത്രണാധീതമായി. വിവരമറിഞ്ഞ് പോലീസ് എത്തിയപ്പോഴേക്കും സംഘര്‍ഷം അവസാനിച്ചിരുന്നു. ഇരു കൂട്ടരും പരാതി നല്‍കിയതിനെ തുടര്‍ന്ന് പോലീസ് സി.സി. ടി.വി. ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ശേഖരിച്ച് അന്വേഷണം നടത്തി. പോലീസ് ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്നാണ്…
Read More » -
Kerala
കോഴിക്കോട്ട് അടുത്തടുത്ത് 2 മരണം; നിപ്പ സംശയം, ഒരു കുട്ടിയുടെ നില ഗുരുതരം
കോഴിക്കോട്: ജില്ലയില്‍ ദിവസങ്ങള്‍ക്കുള്ളില്‍ പനി ബാധിച്ചു രണ്ട് അസ്വാഭാവിക മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ആരോഗ്യമന്ത്രി വീണാ ജോര്‍ജും മന്ത്രി മുഹമ്മദ് റിയാസും കോഴിക്കോടെത്തും. രാവിലെ 10.30ന് ഉന്നതതല യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തും. ആരോഗ്യവകുപ്പ് ഡയറക്ടറും കോഴിക്കോട്ടേക്കു തിരിച്ചു. രോഗം ബാധിച്ചവരുടെ സമ്പര്‍ക്കപ്പട്ടിക ഉടന്‍ തയാറാക്കാനും തീരുമാനിച്ചു. നഗരത്തിലെ സ്വകാര്യ ആശുപത്രില്‍ മരിച്ച രണ്ടു പേര്‍ക്ക് നിപ്പ സംശയിക്കുന്നതിനെ തുടര്‍ന്നാണ് ഇത്. ശരീര സ്രവങ്ങള്‍ പരിശോധനയ്ക്ക് അയച്ചതിന്റെ ഫലം ഇന്നു ലഭിച്ചതിനു ശേഷമേ നിപ്പയാണോ എന്ന സ്ഥിരീകരണം ലഭിക്കുകയുള്ളു. ആദ്യ രോഗി മരിച്ചത് ഓഗസ്റ്റ് മുപ്പതിനാണ്. അടുത്ത ആള്‍ ഇന്നലെയും ആദ്യരോഗി മരിച്ചപ്പോള്‍ സാംപിള്‍ നിപ്പ പരിശോധനയ്ക്ക് അയച്ചിരുന്നില്ല. നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ച രണ്ട് പേര്‍ക്കും നിപ്പ ലക്ഷണങ്ങള്‍ ഉണ്ടായതാണ് പരിശോധനയ്ക്ക് കാരണം. ഇവരിലൊരാളുടെ മൂന്നു ബന്ധുക്കളും ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരില്‍ ഒന്‍പത് വയസ്സുള്ള കുട്ടിയുടെ നില ഗുരുതരമാണ്. നേരത്തെ…
Read More » -
India
ഉത്തരാഖണ്ഡിലെ മദ്രസകളില്‍ ഇനി സംസ്‌കൃതം പഠന വിഷയം
ന്യൂഡല്‍ഹി : ഉത്തരാഖണ്ഡിലെ മദ്രസകളില്‍ ഇനി സംസ്‌കൃതവും പഠന വിഷയം.എൻസിഇആര്‍ടിയുടെ കീഴിലുള്ള വിഷയങ്ങള്‍ സംസ്ഥാനത്തെ മദ്രസകളില്‍ പഠിപ്പിക്കുമെന്ന് വഖഫ് ബോര്‍ഡ് ചെയര്‍മാൻ ഷദാബ് ഷംസ് പറഞ്ഞു. ‘ഒരു കൈയില്‍ ലാപ്‌ടോപ്പ്, മറു കൈയില്‍ ഖുര്‍ആൻ’ എന്ന മുദ്രാവാക്യമാണ് മദ്രസകള്‍ക്ക് നല്‍കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മദ്രസകളില്‍, മുസ്ലീം വിദ്യാര്‍ത്ഥികള്‍ക്ക് അറബിക് അല്ലെങ്കില്‍ സംസ്കൃതം, ഹിന്ദി ഉള്‍പ്പെടെയുള്ള മറ്റ് ഭാഷകളിലെ വിഷയങ്ങള്‍ തിരഞ്ഞെടുക്കാൻ കഴിയും.സംസ്‌കൃത വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനായി മദ്രസ വിദ്യാഭ്യാസ സമിതിയില്‍ ഉള്‍പ്പെട്ട ഒരു വിദ്യാര്‍ത്ഥി സംസ്‌കൃതത്തില്‍ ഖുറാൻ എഴുതിയിട്ടുണ്ടെന്നും ഷദാബ് പറഞ്ഞു.
Read More » -
Kerala
പ്രസ്ഥാനത്തിനോടുള്ള ഇഷ്ടം കൊണ്ട് ‘സംഘി’ എന്ന വിളിപ്പേര് കിട്ടിയതു മാത്രം മിച്ചം;ബിജെപിയേയും സംഘപരിവാരത്തേയും ഒരിക്കലും വിശ്വസിക്കരുത്: നടി ലക്ഷ്മി പ്രിയ
ബിജെപി നേതാവ് സന്ദീപ് വചസ്പതി ആവശ്യപ്പെട്ടത് അനുസരിച്ച് പങ്കെടുത്ത ഓണപരിപാടിക്ക് മാന്യമായ പ്രതിഫലം ലഭിച്ചില്ലെന്ന് മാത്രമല്ല അപമാനിക്കുകയും ചെയ്തെന്ന് നടി ലക്ഷ്മി പ്രിയ. ബിജെപിയുടെ പ്രചരണത്തിന് പോയിട്ടുണ്ട്, ആര്‍എസ്‌എസ് പരിപാടികള്‍ക്ക് പോയിട്ടുണ്ട്. സ്വന്തം കയ്യില്‍ നിന്ന് ഡീസല്‍ അടിച്ച് തൊണ്ട പൊട്ടി പ്രസംഗിച്ചു പാര്‍ട്ടിയെ വളര്‍ത്താൻ ശ്രമിച്ചിട്ടുമുണ്ട്.പക്ഷെ ഇതുപോലെ വിശ്വസിക്കാൻ കൊള്ളാത്തവർ മറ്റാരുമില്ല – ലക്ഷ്മി പ്രിയ ഫേസ്ബുക്കിൽ കുറിച്ചു. ആഗസ്റ്റ് 27നുണ്ടായ ദുരനുഭവം എന്ന നിലയിലാണ് ലക്ഷ്മി പ്രിയ ഫേസ്ബുക്ക് കുറിപ്പ് പോസ്റ്റ് ചെയ്തത്. ബിജെപി നേതാവ് സന്ദീപ് വചസ്പതി കൂടി ഉള്‍പ്പെട്ട എന്‍എസ്‌എസ് കരയോഗ മന്ദിരത്തില്‍ ഓണാഘോഷ പരിപാടിയിലാണ് അനുഭവം എന്നും നടി പറയുന്നു.പരിപാടിയുടെ നോട്ടീസ് ഉള്‍പ്പെടെ പങ്കുവച്ചാണ് ലക്ഷ്മി പ്രിയയുടെ പോസ്റ്റ്. നടിയുടെ ഫേസ്ബുക്ക് പോസ്റ്റ് സുഹൃത്തുക്കളേ, ഈ കഴിഞ്ഞ ആഗസ്റ്റ് 27 ന് എനിക്കുണ്ടായ ഒരു ദുരനുഭവം ഇവിടെ പങ്കു വയ്ക്കാൻ ആഗ്രഹിക്കുന്നു. സന്ദീപ് വചസ്പതി ഒരു മൂന്ന് മാസം മുൻപ് എന്നെ കോണ്‍ടാക്‌ട് ചെയ്യുന്നു.…
Read More » -
Kerala
കേരള ബ്ലാസ്റ്റേഴ്സ് ബെംഗളൂരു എഫ് സി പോരാട്ടത്തിന്റെ ടിക്കറ്റ് വിൽപ്പന ആരംഭിച്ചു; ടിക്കറ്റ് നിരക്ക് 299 രൂപ മുതല്‍
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സും ബെംഗളൂരു എഫ് സിയും തമ്മിലുള്ള ഐഎസ് എല്‍ ഉദ്ഘാടന മത്സരത്തിനുള്ള ടിക്കറ്റ് കേരള ബ്ലാസ്റ്റേഴ്സ് ഇന്നലെ ഔദ്യോഗികമായി പ്രഖ്യാപിച്ചു ഇൻസൈഡര്‍ ഡോട് കോം വഴി ടിക്കറ്റുകള്‍ വാങ്ങാൻ സാധിക്കും. 299 രൂപ മുതലാണ് ടിക്കറ്റുകള്‍ ലഭ്യമാകുക.നോര്‍ത്ത് ഗ്യാലറിയും സൗത്ത് ഗ്യാലറിയും ആകും 299 രൂപയുടെ ടിക്കറ്റിന് പ്രവേശിക്കാൻ കഴിയുന്ന സ്റ്റാൻഡുകള്‍. ആരാധകര്‍ ഏറെ ഇഷ്ടപ്പെടുന്ന ഈസ് ഗ്യലറി, വെസ്റ്റ് ഗ്യാലറി ടിക്കറ്റുകള്‍ക്ക് 399 രൂപയാണ്. 499, 899, 1999 രൂപയുടെ ടിക്കറ്റുകളും ലഭ്യമാണ്.സെപ്റ്റംബര്‍ 21നാണ് മത്സരം നടക്കുന്നത്. അതേസമയം ഹീറോ ഇന്ത്യൻ സൂപ്പര്‍ ലീഗ്, പുതിയ സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സിയുടെ ഔദ്യോഗിക പങ്കാളികളായി ഐഫര്‍ എഡ്യൂക്കേഷനെ പ്രഖ്യാപിച്ചു. മികച്ച പരിശീലനത്തിലൂടെ വിദ്യാര്‍ത്ഥികളെ നെറ്റ്, യു.ജി.സി, സി.യു.ഇ.ടി-യു.ജി & പി.ജി. തുടങ്ങിയ ഉന്നത വിദ്യാഭ്യാസത്തിനുള്ള പ്രവേശന പരീക്ഷകള്‍ക്ക് പ്രാപ്തരാക്കുന്ന ഓണ്‍ലൈൻ കോച്ചിങ് പ്ലാറ്റ്ഫോമാണ് ഐഫര്‍ എഡ്യൂക്കേഷൻ. വരുന്ന സീസണില്‍ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുമായി സഹകരിക്കുന്നതില്‍…
Read More » -
Kerala
സെപ്റ്റംബർ 23 മുതല്‍ 25 വരെ ട്രെയിൻ നിയന്ത്രണം; 3 ട്രെയിനുകൾ റദ്ദാക്കി, കേരള എക്സ്പ്രസിന്റെ സമയത്തിൽ മാറ്റം
തിരുവനന്തപുരം:ജോലാര്‍പ്പേട്ടയില്‍ നിര്‍മാണപ്രവൃത്തി നടക്കുന്നതിനാല്‍ 23 മുതല്‍ 25 വരെ ട്രെയിൻ നിയന്ത്രണം. കൊച്ചുവേളി–- എസ്‌എംവിടി ബംഗളൂരു ഹംസഫര്‍ എക്സ്പ്രസ് (16319) 23നും എസ്‌എംവിടി ബംഗളൂരു –- കൊച്ചുവേളി ഹംസഫര്‍ എക്സ്പ്രസ് (16320) 24നും എറണാകുളം –-എസ്‌എംവിടി ബംഗളൂരു സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് (12683) 24നും റദ്ദാക്കി. തിരുവനന്തപുരം സെൻട്രലില്‍നിന്ന് പുറപ്പെടുന്ന തിരുവനന്തപുരം സെൻട്രല്‍ — ന്യൂഡല്‍ഹി കേരള സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് (12625) 25ന് 1.45 മണിക്കൂര്‍ വൈകി പകല്‍ 2.15ന് ആകും പുറപ്പെടുകയെന്ന് റെയില്‍വേ അറിയിച്ചു. ന്യൂഡല്‍ഹി–- തിരുവനന്തപുരം സെൻട്രല്‍ കേരള സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് (12626) അന്നേദിവസം രണ്ട് മണിക്കൂര്‍ വൈകി രാത്രി 10.10ന് ആകും പുറപ്പെടുക.
Read More »