പരാതിക്കാരി ഗണേഷ് കുമാറിനെ 2009ല്‍ സെക്രട്ടേറിയറ്റില്‍ വച്ചാണ് പരിചയപ്പെട്ടു. പിന്നീട് അവര്‍ പ്രണയത്തിലായി. വഴുതക്കാട് ടാഗോര്‍ ലെയ്നിലെ വീട്ടില്‍ അവര്‍ സ്ഥിരമായി കാണുമായിരുന്നു. 2009 ആഗസ്റ്റില്‍ പരാതിക്കാരി ഗര്‍ഭിണിയായി. ഗണേഷ് കുമാറിന്റെ അമ്മയില്‍ നിന്ന് ഉറപ്പു ലഭിച്ചതിനെത്തുടര്‍ന്ന് പരാതിക്കാരി ഗര്‍ഭം അലസിപ്പിച്ചില്ല.
2010ജനുവരി 10ന് തട്ടിപ്പുകേസില്‍ പരാതിക്കാരി അറസ്റ്റിലായി. റിമാൻഡിലായിരിക്കെ, 2010 ഏപ്രില്‍ ഒന്നിന് പരാതിക്കാരി പെണ്‍കുഞ്ഞിനെ പ്രസവിച്ചു.തന്റെ പേര് പരാതിക്കാരി പറയാനിടയുണ്ടെന്നും ഏതു വിധേനയും തടയണമെന്നും ഗണേഷ് ആവശ്യപ്പെട്ടതായി ബന്ധു ശരണ്യ മനോജും മൊഴി നൽകിയിട്ടുണ്ട്.
2010ജൂലായില്‍ അവര്‍ക്ക് ജാമ്യം ലഭിച്ചു. 2011ജനുവരിയിലാണ് ടീം സോളാര്‍ കമ്ബനി തുടങ്ങിയത്. 2013 ജൂലായ് 23ന് അട്ടക്കുളങ്ങര ജയിലിലേക്ക് മാറ്റി. ജയിലില്‍ നിന്നെഴുതിയ കത്ത് ദല്ലാള്‍ നന്ദകുമാറിന് കൈമാറി.
കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ ലൈംഗിക ആരോപണങ്ങളുന്നയിച്ചുള്ള സോളാര്‍ വിവാദ നായികയുടെ കത്ത് ദല്ലാള്‍ നന്ദകുമാര്‍ സ്വകാര്യ ചാനലിന് കൈമാറുകയായിരുന്നു.50 ലക്ഷം രൂപയാണ് ഇതിന് ചാനൽ വാഗ്ദാനം നൽകിയത്.
പരാതിക്കാരിയുടെ അനുമതിയോടെ സ്വകാര്യ ചാനല്‍ കത്ത് സംപ്രേക്ഷണം ചെയ്തു. നന്ദകുമാര്‍ സി.ബി.ഐയ്ക്ക് മുന്നില്‍ ഹാജരാക്കിയത് 19പേജുള്ള കത്താണ്. യു.ഡി.എഫ് സര്‍ക്കാര്‍ മാറിയ ശേഷം നന്ദകുമാറിന്റെ ഉപദേശപ്രകാരമാണ് പരാതിക്കാരി പൊലീസിലും സി.ബി.ഐയിലും പീഡനപരാതി നല്‍കിയത് – സി.ബി.ഐ റിപ്പോര്‍ട്ടില്‍ പറയുന്നു.