
299 രൂപ മുതലാണ് ടിക്കറ്റുകള്‍ ലഭ്യമാകുക.നോര്‍ത്ത് ഗ്യാലറിയും സൗത്ത് ഗ്യാലറിയും ആകും 299 രൂപയുടെ ടിക്കറ്റിന് പ്രവേശിക്കാൻ കഴിയുന്ന സ്റ്റാൻഡുകള്‍. ആരാധകര്‍ ഏറെ ഇഷ്ടപ്പെടുന്ന ഈസ് ഗ്യലറി, വെസ്റ്റ് ഗ്യാലറി ടിക്കറ്റുകള്‍ക്ക് 399 രൂപയാണ്. 499, 899, 1999 രൂപയുടെ ടിക്കറ്റുകളും ലഭ്യമാണ്.സെപ്റ്റംബര്‍ 21നാണ് മത്സരം നടക്കുന്നത്.
അതേസമയം ഹീറോ ഇന്ത്യൻ സൂപ്പര്‍ ലീഗ്, പുതിയ സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സിയുടെ ഔദ്യോഗിക പങ്കാളികളായി ഐഫര്‍ എഡ്യൂക്കേഷനെ പ്രഖ്യാപിച്ചു.
മികച്ച പരിശീലനത്തിലൂടെ വിദ്യാര്‍ത്ഥികളെ നെറ്റ്, യു.ജി.സി, സി.യു.ഇ.ടി-യു.ജി & പി.ജി. തുടങ്ങിയ ഉന്നത വിദ്യാഭ്യാസത്തിനുള്ള പ്രവേശന പരീക്ഷകള്‍ക്ക് പ്രാപ്തരാക്കുന്ന ഓണ്‍ലൈൻ കോച്ചിങ് പ്ലാറ്റ്ഫോമാണ് ഐഫര്‍ എഡ്യൂക്കേഷൻ.
വരുന്ന സീസണില്‍ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുമായി സഹകരിക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് ഐഫര്‍ എഡ്യൂക്കേഷൻ സി.ഇ.ഒ. അനീസ് പൂവത്തി അറിയിച്ചു.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan