CrimeNEWS

ഭക്ഷണം വൈകിയതിനെ ചൊല്ലി ഹോട്ടലില്‍ കൂട്ടയടി; തര്‍ക്കം തുടങ്ങിയത് ക്രൈംബ്രാഞ്ച് സി.ഐ. ഫോട്ടോയെടുത്തതിനെച്ചൊല്ലി

േകാട്ടയം: ഹോട്ടലില്‍ ഭക്ഷണം വൈകിയതിനെ ചൊല്ലി ക്രൈം ബ്രാഞ്ച് സി.ഐയും ഹോട്ടല്‍ ജീവനക്കാരും ഭക്ഷണം കഴിക്കാന്‍ എത്തിയവരും തമ്മിലുണ്ടായ തര്‍ക്കം സംഘട്ടനത്തില്‍ കലാശിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.

കഴിഞ്ഞ എട്ടിന് രാത്രി 10.30-ന് ഏറ്റുമാനൂര്‍ സെന്‍ട്രല്‍ ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന താരാ ഹോട്ടലിലാണ് അക്രമം ഉണ്ടായത്. ഇവിടെയെത്തിയ കടപ്പൂര് സ്വദേശിയായ ക്രൈംബ്രാഞ്ച് സി.ഐ. ഭക്ഷണം ആവശ്യപ്പെട്ടു. എന്നാല്‍, നല്ല തിരക്കായതിനാല്‍ താമസം ഉണ്ടെന്ന് അറിയിച്ചതോടെ ക്ഷുഭിതനായി. ദൃശ്യങ്ങളും മറ്റും മൊബൈല്‍ ഫോണില്‍ പകര്‍ത്താന്‍ തുടങ്ങി. ഭക്ഷണം കഴിക്കാന്‍ എത്തിയ ഭാര്യയും ഭര്‍ത്താവും കുഞ്ഞുമടങ്ങുന്ന കുടുംബം ഫോണില്‍ ഫോട്ടോ എടുക്കുന്നത് ചോദ്യം ചെയ്തതോടെ സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. ഇതിനിടയില്‍ സി.ഐയുടെ കൂട്ടത്തില്‍ ഉണ്ടായിരുന്ന മറ്റൊരാളും ഇതില്‍ പങ്കുചേര്‍ന്നു.

പുറത്തുനിന്ന് രണ്ടുപേരുംകൂടി എത്തിയതോടെ സംഘര്‍ഷം നിയന്ത്രണാധീതമായി. വിവരമറിഞ്ഞ് പോലീസ് എത്തിയപ്പോഴേക്കും സംഘര്‍ഷം അവസാനിച്ചിരുന്നു. ഇരു കൂട്ടരും പരാതി നല്‍കിയതിനെ തുടര്‍ന്ന് പോലീസ് സി.സി. ടി.വി. ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ശേഖരിച്ച് അന്വേഷണം നടത്തി. പോലീസ് ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്നാണ് ആദ്യം പ്രകോപനം ഉണ്ടായത് എന്ന് കണ്ടെത്തിയതായി പറയുന്നു. ഏറ്റുമാനൂര്‍ പോലീസ് അന്വേഷണം നടത്തിവരുകയാണ്.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: