KeralaNEWS

മഴയിൽ പള്ളിയുടെ കരിങ്കല്‍ ഭിത്തി ഇടിഞ്ഞു വീണു

ഇരിട്ടി: തന്തോട് സെന്റ് ജോസഫ് ദേവാലയത്തിന്റെ പാര്‍ക്കിങ്ങ്  സ്ഥലത്തിന്റെ സംരക്ഷണത്തിനായി നിർമ്മിച്ച  കൂറ്റൻ കരിങ്കല്‍ ഭിത്തി ഇടിഞ്ഞു വീണു.ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം.

കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്ത മഴയെത്തുടര്‍ന്നാണ്  ഭിത്തി ഇടിഞ്ഞു വീണത്. ഇരിട്ടി – തളിപ്പറമ്ബ് പാതയില്‍ നിന്നും പള്ളിമുറ്റത്തേക്ക് പോകുന്ന റോഡിനോട് ചേര്‍ന്നാണ് അഞ്ച് മീറ്ററിലേറെ ഉയരത്തില്‍  ഭിത്തി കെട്ടി മണ്ണ് നിറച്ച്‌ വാഹന പാര്‍ക്കിങ്ങിനായി സൗകര്യമൊരുക്കിയത്. ഭിത്തി ഇടിഞ്ഞു വീഴുന്ന സമയത്ത് ഇതുവഴി വാഹനങ്ങളോ കാല്‍നടയാത്രക്കാരോ ഇല്ലാത്തത് വൻ ദുരന്തം ഒഴിവാക്കി.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: