IndiaNEWS

ഉത്തരാഖണ്ഡിലെ മദ്രസകളില്‍ ഇനി സംസ്‌കൃതം പഠന വിഷയം

ന്യൂഡല്‍ഹി : ഉത്തരാഖണ്ഡിലെ മദ്രസകളില്‍ ഇനി സംസ്‌കൃതവും പഠന വിഷയം.എൻസിഇആര്‍ടിയുടെ കീഴിലുള്ള വിഷയങ്ങള്‍ സംസ്ഥാനത്തെ മദ്രസകളില്‍ പഠിപ്പിക്കുമെന്ന് വഖഫ് ബോര്‍ഡ് ചെയര്‍മാൻ ഷദാബ് ഷംസ് പറഞ്ഞു.

‘ഒരു കൈയില്‍ ലാപ്‌ടോപ്പ്, മറു കൈയില്‍ ഖുര്‍ആൻ’ എന്ന മുദ്രാവാക്യമാണ് മദ്രസകള്‍ക്ക് നല്‍കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മദ്രസകളില്‍, മുസ്ലീം വിദ്യാര്‍ത്ഥികള്‍ക്ക് അറബിക് അല്ലെങ്കില്‍ സംസ്കൃതം, ഹിന്ദി ഉള്‍പ്പെടെയുള്ള മറ്റ് ഭാഷകളിലെ വിഷയങ്ങള്‍ തിരഞ്ഞെടുക്കാൻ കഴിയും.സംസ്‌കൃത വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനായി മദ്രസ വിദ്യാഭ്യാസ സമിതിയില്‍ ഉള്‍പ്പെട്ട ഒരു വിദ്യാര്‍ത്ഥി സംസ്‌കൃതത്തില്‍ ഖുറാൻ എഴുതിയിട്ടുണ്ടെന്നും ഷദാബ് പറഞ്ഞു.

Back to top button
error: