Month: September 2023
-
India
മുംബൈയുടെ അടയാളമായ ഡബിൾ ഡെക്കർ ബസുകൾ നിരത്തൊഴിയുന്നു; അവസാന യാത്ര സെപ്റ്റംബർ 15 ന്
മുംബൈ: നീണ്ട വർഷങ്ങൾ മുംബൈയുടെ അടയാളമായി മാറിയ ഡബിൾ ഡെക്കർ ബസുകൾ നിരത്തൊഴിയുകയാണ്. ബൃഹാൻ മുംബൈ ഇലക്ട്രിക് സപ്ലെ ആൻഡ് ട്രാൻസ്പോർട്ട് (ബെസ്റ്റ്-BEST)അവശേഷിക്കുന്ന അഞ്ച് ഫ്ലീറ്റ് ബസുകൾ കൂടി നിർത്തലാക്കാൻ തീരുമാനിച്ചതോടെ മുംബൈയിലെ ഐക്കണിക് ഡബിൾ ഡെക്കർ ബസുകൾ ചരിത്രമാകും. 1937-ൽ ഡബിൾ ഡെക്കർ ബസുകൾ ആദ്യമായി അവതരിപ്പിച്ചതിന് ശേഷം എംടിഡിസിയുടെ സഹകരണത്തോടെ 1997 ജനുവരി 26-നാണ് അടിസ്ഥാന നോൺ-എസി ഓപ്പൺ ഡെക്ക് ഡബിൾ ഡെക്കർ ബസുകൾ ആദ്യമായി അവതരിപ്പിച്ചത്. ഡബിൾ ഡെക്കർ ബസുകളുടെ അവസാന യാത്ര സെപ്റ്റംബർ 15 വെള്ളിയാഴ്ച ആയിരിക്കും അതോടൊപ്പം മറൈന്‍ ഡ്രൈവ് വഴി ഗേറ്റ് വേ ഓഫ് ഇന്ത്യയിലേക്ക് പോകുന്ന ഓപ്പണ്‍ ഡെക്ക് ഡബിൾ ഡെക്കർ ബസുകൾ ഒക്ടോബർ 5നും സർവീസ് അവാസാനിപ്പിക്കും. ഒരുകാലത്ത് 242 ഡബിൾ ഡെക്കർ ബസുകൾ വരെ മുംബൈയിൽ സർവീസ് നടത്തിയിരുന്നു.ആദ്യകാലത്ത് നഗരത്തിലെ റോഡുകളിൽ ഡബിൾ ഡെക്കർ ബസുകളും പ്രാന്തപ്രദേശങ്ങളിൽ സിംഗിൾ ഡെക്കറുകളാണ് സർവീസ് നടത്തിയിരുന്നത്.
Read More » -
Food
കുമരകം സ്റ്റൈൽ മീൻകറി
കുടംപുളിയിട്ടു വച്ച നല്ലൊന്നാന്തരം കുമരകം സ്റ്റൈൽ മീൻകറി ഉണ്ടാക്കാം.ഇതിനായി നെയ്മീൻ ഉപയോഗിക്കാം. ചേരുവകൾ നെയ്മീൻ – അരക്കിലോ കാശ്മീരി മുളകുപൊടി – 2 ടേബിൾ സ്പൂൺ മുളക് പൊടി – ഒരു ടേബിൾ സ്പൂൺ മഞ്ഞൾ പൊടി – കാൽ ടീസ്പൂൺ കുടം പുളി – ഒരു മൂന്ന് കഷ്ണം ഇഞ്ചി – ഒരു ചെറിയ കഷ്ണം വെളുത്തുള്ളി – 6 പീസ് ചെറിയ ഉള്ളി – 10 എണ്ണം കറിവേപ്പില – ആവശ്യത്തിന് ഉലുവ – അര ടേബിൾ സ്പൂൺ കടുക്-1ടേബിൾ സ്പൂൺ വെളിച്ചെണ്ണ – 3 ടേബിൾ സ്പൂൺ ഉപ്പ് – ആവശ്യത്തിന് തയാറാക്കുന്ന വിധം ആദ്യം രണ്ട് കപ്പ് ചൂടു വെള്ളത്തിൽ കുടംപുളിയിട്ടു വയ്ക്കുക.ശേഷം മൺചട്ടിയിൽ 3 സ്പൂൺ വെളിച്ചെണ്ണ ഒഴിക്കുക. എണ്ണ ചൂടായാൽ അതിൽ കടുകും ഉലുവയും ഇടുക. ഇതു പൊട്ടിക്കഴിഞ്ഞാൽ ചതച്ചു വച്ചിരിക്കുന്ന ചെറിയ ഉള്ളി , വെളുത്തുള്ളി , ഇഞ്ചി എന്നിവ ഇട്ടു…
Read More » -
India
സഞ്ജു ഇന്ത്യന്‍ ടീമില്‍ വേണം;76 ശതമാനം വോട്ടുമായി സ്റ്റാര്‍ സ്‌പോര്‍ട്‌സ് സര്‍വേ
ഏകദിന ലോകകപ്പിനുള്ള ഇന്ത്യയുടെ 15 അംഗ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ഏറ്റവും കൂടുതല്‍ ഉയര്‍ന്ന വിമര്‍ശനം സഞ്ജു സാംസണിന്റെ അഭാവമാണ്.ഏകദിനത്തില്‍ 55ന് മുകളില്‍ ശരാശരിയുള്ള ബാറ്റ്‌സ്മാനാണ് സഞ്ജു സാംസണ്‍.എന്നാല്‍ സഞ്ജുവിനെ തഴയുകയും 25ല്‍ താഴെ ശരാശരിയുള്ള സൂര്യകുമാര്‍ യാദവിനെ ടീമിലേക്ക് പരിഗണിക്കുകയുമായിരുന്നു. സഞ്ജുവിനെ ഇന്ത്യൻ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്താത്തിനെതിരെ വലിയ തോതിലുള്ള വിമര്‍ശനമാണ് സെലക്ടര്‍മാര്‍ക്കെതിരേ ഉയര്‍ന്നത്.ഏഷ്യാ കപ്പില്‍ റിസര്‍വ് താരമായി ടീമിലുണ്ടായിരുന്ന സഞ്ജുവിനെ പാതിവഴിയില്‍ ഇന്ത്യ നാട്ടിലേക്ക് മടക്കി അയക്കുകയും ചെയ്തു.ഈയൊരു സാഹചര്യത്തിൽ സഞ്ജുവിനെ ഇന്ത്യയുടെ ഏകദിന ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തണമോയെന്ന ചോദ്യവുമായി സ്റ്റാര്‍ സ്‌പോര്‍ട്‌സ് ആരാധക പോളിനായി നല്‍കിയിരുന്നു. ഈ പോളിന്റെ ഫലം ഇപ്പോള്‍ വൈറലായിരിക്കുകയാണ്. 76 ശതമാനം ആളുകളും സഞ്ജു ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ വേണമെന്ന അഭിപ്രായമാണ് പങ്കുവെച്ചിരിക്കുന്നത്. 24 ശതമാനം ആളുകള്‍ മാത്രമാണ് സഞ്ജു വേണ്ടെന്ന അഭിപ്രായം രേഖപ്പെടുത്തിയത്. സഞ്ജു ഇന്ത്യന്‍ ടീമിലെ ഏറ്റവും നിര്‍ണ്ണായക താരമാണെന്നും ടീമില്‍ ഉള്‍പ്പെടുത്തണമെന്നുമെല്ലാമാണ് കൂടുതല്‍ ആരാധകരും പ്രതികരിച്ചിരിക്കുന്നത്. ഈ പോള്‍ ഫലം സഞ്ജുവിന്റെ…
Read More » -
NEWS
വായനയുടെ മുന്തിരിത്തോപ്പുകൾ സമ്മാനിച്ച കെ.കെ.സുധാകരൻ
ശലോമോന്റെ സോംങ് ഓഫ് സോംങ്സിൽ പറയുന്നതുപോലെ, നമുക്ക് ഗ്രാമങ്ങളിൽ ചെന്ന് രാപാർക്കാം..അതികാലത്ത് എഴുന്നേറ്റ് മുന്തിരി തോട്ടങ്ങളിൽ പോയി മുന്തിരി വള്ളി തളിർത്തു പൂ വിടരുകയും മാതളനാരകം പൂക്കുകയും ചെയ്തുവോ എന്ന് നോക്കാം. സോളമൻ: അതിന്റെ അടുത്ത ലൈൻ എന്താണെന്ന് സോഫിക്കറിയാമോ? സോഫി:ങുങ്ങും.. സോളമൻ:ഊം.. അല്ലേൽ വേണ്ട. സോഫി:പറയൂ.. സോളമൻ:പോയി ബൈബിൾ എടുത്തു നോക്ക്.. (സോഫി മുറിയിൽ ചെന്നു ബൈബിൾ എടുത്തു നോക്കുന്നു) നമുക്ക് ഗ്രാമങ്ങളിൽ ചെന്ന് രാപാർക്കാം.അതികാലത്ത് എഴുന്നേറ്റു മുന്തിരി തോട്ടങ്ങളിൽ പോയി മുന്തിരി വള്ളി തളിർത്തു പൂ വിടരുകയും മാതളനാരകം പൂക്കുകയും ചെയ്തുവോ എന്ന് നോക്കാം.അവിടെവച്ച് ഞാൻ നിനക്കെന്റെ പ്രേമം തരും! ബൈബിളിലെ ‘ഉത്തമഗീതത്തെ’ ആസ്പദമാക്കി പ്രശസ്ത നോവലിസ്റ്റായ കെ.കെ.സുധാകരൻ രചിച്ച നോവലായിരുന്നു-നമുക്ക് ഗ്രാമങ്ങളിൽ ചെന്ന് രാപാർക്കാം.ഇതിന് സംവിധായകനായിരുന്ന പത്മരാജൻ നൽകിയ ചലചിത്രാവിഷ്കാരമാണ് ‘നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ’-എന്ന സിനിമ. വീട്ടിൽ ബൈബിൾ ഉണ്ടായിരുന്നിട്ടും ശലോമോന്റെ ഉത്തമഗീതം ഒരുതവണ പോലും വായിക്കാഞ്ഞ പലരും സിനിമ കണ്ടശേഷം ആ അധ്യായങ്ങൾ പലതവണ വായിച്ചു.…
Read More » -
Kerala
ബസുകളില്‍ വിദ്യാര്‍ഥി കണ്‍സഷനുള്ള പ്രായപരിധി 27 ആയി വര്‍ധിപ്പിച്ചു
തിരുവനന്തപുരം:ബസുകളില്‍ വിദ്യാര്‍ഥി കണ്‍സഷനുള്ള പ്രായപരിധി 27 ആയി വര്‍ധിപ്പിച്ചു.മന്ത്രി ആന്റണി രാജുവാണ് ഇക്കാര്യം അറിയിച്ചത്. യാത്രാ സൗജന്യത്തിനുള്ള പ്രായപരിധി 25 വയസായി നിജപ്പെടുത്തി നേരത്തെ ഇറക്കിയ ഉത്തരവാണ് പുതുക്കിയത്. ഗവേഷക വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇത് ബുദ്ധിമുട്ടാണെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാരിനു ലഭിച്ച നിവേദനത്തെ തുടര്‍ന്നാണ് പ്രായപരിധി വര്‍ദ്ധിപ്പിക്കുവാൻ മന്ത്രി നിര്‍ദേശിച്ചത്.
Read More » -
Kerala
ഓണം ബംബറിൽ ഇത്തവണ 21 പേര്‍ കോടിപതികളാകും; പക്ഷെ കൈയ്യിൽ എത്ര വീതം കിട്ടും ?
ഓണം ബംബർ ലോട്ടറിയുടെ നറുക്കെടുപ്പ് സെപ്റ്റംബര്‍ 20 നാണ്.50 ലക്ഷം ടിക്കറ്റുകളാണ് ഇതിനോടകം വിറ്റുപോയത്. ആവശ്യക്കാരേറുന്നതിനാല്‍ ഇനിയും ഓണം ബംബർ അച്ചടിക്കാനാണ് ലോട്ടറി വകുപ്പിന്റെ തീരുമാനം. അതേസമയം സമ്മാനഘടനയിൽ അടിമുടി മാറ്റവുമായാണ് ഇത്തവണ ഓണം ബമ്പറിന്റെ വരവ്.ബംപര്‍ ജോതാവടക്കം 21 പേര്‍ ഇത്തവണ കോടിപതികളാവും. 25 കോടിയുടെ ഒന്നാം സമ്മാനത്തിന് പുറമെ 20 പേര്‍ക്കാണ് ഒരു കോടി രൂപ വീതം രണ്ടാം സമ്മാനം. പക്ഷെ ഈ പറഞ്ഞ തുക കൈയ്യിൽ ലഭിക്കില്ലെന്ന് മാത്രം.കാരണം നികുതി തന്നെ. ലോട്ടറിക്ക് നികുതി ഈടാക്കുന്നത് 1961 ലെ ആദായ നികുതി നിയമം സെക്ഷൻ 194ബി പ്രകാരം ലോട്ടറിയില്‍ നിന്നുള്ള സമ്മാനങ്ങള്‍ക്ക് നികുതി ഈടാക്കിയ ശേഷം മാത്രമെ പണം അനുവദിക്കുകയുള്ളൂ. 30 ശതമാനം സ്രോതസില്‍ നിന്നുള്ള നികുതി (ടിഡിഎസ്) യാണ് ഈടാക്കുന്നത്. സമ്മാനര്‍ഹമായ ലോട്ടറി വിറ്റ ഏജന്റിന് 10 ശതമാനം ഏജൻസി കമ്മീഷൻ ലഭിക്കും. 50 ലക്ഷം രൂപയ്ക്ക് മുകളില്‍ സമ്മാനം ലഭിച്ചവര്‍ സര്‍ചാര്‍ജും സെസും നല്‍കേണ്ടതുണ്ട്.…
Read More » -
Kerala
ശബരിമലയിൽ ടെൻഡർ നേടിയ ദലിത് യുവാവിന് ക്രൂരമർദ്ദനം
തിരുവനന്തപുരം:ശബരിമലയിൽ ഉണ്ണിയപ്പം തയാറാക്കാൻ ടെൻഡർ നേടിയ ദലിത് യുവാവിന് ക്രൂരമർദ്ദനം.യുവാവിന്റെ മുഖത്ത് തുപ്പുകയും മർദിക്കുകയും ചെയ്ത രണ്ടു പേർക്കെതിരെ പോലീസ് കേസെടുത്തു. പള്ളിക്കൽ തെരിക്കാവിള സ്വദേശി സുബിയെയാണ് വട്ടിയൂർക്കാവ് സ്വദേശി ജഗദീഷ്, കരകുളം സ്വദേശി രമേശ് എന്നിവർ മർദിച്ചത്.. സംഭവത്തിൽ രണ്ടുപേർക്കെതിരെയും മ്യൂസിയം പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.പ്രതികൾ ഒളിവിലാണ്. വരുന്ന സീസണിൽ ശബരിമലയിൽ ഉണ്ണിയപ്പം തയാറാക്കുന്നതിനായി കഴിഞ്ഞ ദിവസമാണ് ദേവസ്വം ബോർഡ് ടെൻഡർ വിളിച്ചത്.ഇതിൽ ടെൻഡർ നേടി പുറത്തിറങ്ങിയ സുബിയെ നന്ദാവനം ദേവസ്വം ബോർഡ് ആസ്ഥാനത്തെ പാർക്കിങ് ഏരിയയിൽവെച്ച് ആളുകൾ നോക്കി നിൽക്കെ മർദ്ദിക്കുകയായിരുന്നു.താഴെ വീണ സുബിയുടെ മുഖത്ത് തുപ്പി ‘ പുലയനെയൊന്നും ശബരിമലയിൽ കയറ്റില്ലെന്ന് ‘ ആക്രോശിച്ച ശേഷമാണ് ഇരുവരും മടങ്ങിയത്. സുബിയുടെ പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.ഇരുവരും ഒളിവിലാണെന്നാണ് വിവരം.
Read More » -
Kerala
അനന്തഭദ്ര’ത്തിലെ വെളിച്ചപ്പാട്, വി. പരമേശ്വരൻ നായര്‍ അന്തരിച്ചു
ചെന്നൈ: സിനിമ- നാടകനടനും മുൻ സൈനികനുമായ വി. പരമേശ്വരൻ നായര്‍ (85) അന്തരിച്ചു.തിങ്കളാഴ്ച വൈകീട്ടോടെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. തൃശ്ശൂര്‍ വടക്കാഞ്ചേരി മുണ്ടത്തിക്കോട് വടക്കൂട്ട് കുടുംബാംഗമായ പരമേശ്വരൻ നായര്‍ അഞ്ചുപതിറ്റാണ്ടിലധികമായി ചെന്നൈയിലാണ് താമസം. മദിരാശി കേരളസമാജം ഉള്‍പ്പെടെ ഒട്ടേറെ സംഘടനകളില്‍ പ്രവര്‍ത്തിക്കുകയും ഉപദേശകനാവുകയും ഒട്ടനവധി മലയാളിസംഘടനകളുടെ ബീജാവാപത്തിനു കാരണക്കാരനാവുകയും ചെയ്ത പരമേശ്വരൻ നായർ സിനിമ, സീരിയല്‍, നാടകം, പരസ്യചിത്രം എന്നിവയിലും അഭിനയിച്ചിട്ടുണ്ട്. സന്തോഷ് ശിവൻ സംവിധാനം ചെയ്ത ‘അനന്തഭദ്രം’ എന്ന ചിത്രത്തിലെ വെളിച്ചപ്പാടിന്റെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. സന്തോഷ് ശിവന്റെ ഇംഗ്ലീഷ് ചിത്രത്തിലും പ്രധാനവേഷം ചെയ്തു. സംഘമിത്ര എന്ന നാടകസംഘം തുടങ്ങിയപ്പോള്‍ മുൻനിരയിലുണ്ടായത് പരമേശ്വരൻ നായരായിരുന്നു. ഒട്ടേറെ നാടകങ്ങള്‍ രചിക്കുകയും അഭിനയിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തു. കേരള സംഗീതനാടക അക്കാദമിയുടെ പ്രഥമഗുരുപൂജ പുരസ്കാരം, ‘നഷ്ടവര്‍ണങ്ങള്‍’ എന്ന ഹ്രസ്വചിത്രത്തിലെ അഭിനയത്തിന് ടാറ്റ ധൻ ഫൗണ്ടേഷന്റെ മികച്ച അഭിനേതാവിനുളള പുരസ്കാരം തുടങ്ങിയവ നേടിയിട്ടുണ്ട്. തമിഴ്നാട് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സി.ടി.എം.എ, ഫെയ്മ തുടങ്ങിയ സംഘടനകളുടെ…
Read More » -
Health
(no title)
പല കാരണങ്ങള്‍ കൊണ്ടാകാം മുടികൊഴിച്ചിലുണ്ടാകുന്നത്. മുടി കൊഴിയുന്നത് തടയാനും താരന്‍ അകറ്റാനും പല മാര്‍ഗങ്ങള്‍ പരീക്ഷിച്ച് പരാജയപ്പെട്ടവരുമുണ്ടാകാം. പ്രായമാകുമ്പോള്‍ മുടി നരയക്കുന്നത് സാധാരണമാണ്. ജരയെന്ന തൊലിചുളുക്കവും നരയെന്നമുടി വെളുക്കലുമാണ് വാര്‍ദ്ധക്യത്തിന്റെ മുഖ്യലക്ഷണം എന്നാല്‍ ജര ബാധിക്കും മുമ്പേ തന്നെ നര ബാധിച്ച നിരവധി പേര്‍ നമുക്ക് ചുറ്റുമുണ്ട്. അകാലനര എന്നാണിതിന് പേര്. ഹോര്‍മോണ്‍ വ്യതിയാനം, മാനസിക സമ്മര്‍ദ്ദം എന്നിവ മുടി വേഗം നരയ്ക്കുന്നതിന് കാരണമാകുന്നു. ഹെയര്‍ ഡൈ പലര്‍ക്കും അലര്‍ജ്ജിയും ദോഷകാരിയുമാണ്. നര അകറ്റാന്‍ വിലകൂടിയ പല വഴികളും സ്വീകരിക്കുമെങ്കിലും വിചാരിച്ച ഫലം കിട്ടില്ല. ഇപ്പോഴിതാ കെമിക്കലുകള്‍ ഉപയോഗിക്കാതെ വീട്ടില്‍ തന്നെ ചെയ്യാന്‍ കഴിയുന്ന ഒരു ഡൈ പരിചയപ്പെടാം. ആദ്യ ഉപയോഗത്തില്‍ തന്നെ മുടി നല്ലതായി കറുപ്പിക്കാന്‍ ഇത് സഹായിക്കുന്നു. ആവശ്യമായ സാധനങ്ങള്‍ ബീറ്റ്‌റൂട്ട്, ആര്യ വേപ്പില, കറിവേപ്പില, കാപ്പിപ്പൊടി, മൈലാഞ്ചി പൊടി, നെല്ലിക്ക പൊടി തയ്യാറാക്കുന്ന വിധം ആദ്യം ഒരു ബീറ്റ്‌റൂട്ട് മുറിച്ച് കഷ്ണങ്ങളാക്കി വെള്ളം ചേര്‍ക്കാതെ മിക്‌സിയില്‍…
Read More » -
Health
സ്ട്രോബെറി കഴിച്ചാലുള്ള ആരോഗ്യഗുണങ്ങൾ
സ്ട്രോബെറിയിൽ വിറ്റാമിൻ സിയും മറ്റ് ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇത് കാൻസർ, പ്രമേഹം, സ്ട്രോക്ക്, ഹൃദ്രോഗം തുടങ്ങിയ ഗുരുതരമായ ആരോഗ്യ അവസ്ഥകളുടെ അപകടസാധ്യത കുറയ്ക്കാൻ സഹായിക്കുന്നു. ശരീരഭാരം നിയന്ത്രിക്കാൻ സ്ട്രോബറി കഴിക്കുന്നത് നല്ലതാണ്. പ്രതിരോധശേഷി വർധിപ്പിക്കാനും സ്ട്രോബറി മികച്ചതാണ്. ചർമ്മരോഗങ്ങളിൽ നിന്ന് സംരക്ഷിക്കും. ചർമ്മത്തിന്റെ തിളക്കം നിലനിർത്താനും സ്ട്രോബറി കഴിക്കുന്നതിലൂടെ കഴിയുന്നു. ചില കാൻസറുകൾ തടയാൻ സ്ട്രോബെറിക്ക് കഴിയുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. എലാജിക് ആസിഡും എല്ലഗിറ്റാനിനുകളും ഉൾപ്പെടെയുള്ള പോളിഫെനോളുകളുടെ സംയോജനമാണ് സംരക്ഷണ ഫലമെന്ന് കരുതപ്പെടുന്നു, ഇത് മൃഗ പഠനങ്ങളിൽ കാൻസർ കോശങ്ങളുടെ വളർച്ചയെ തടയുന്നു. ഫൈബർ ധാരാളം അടങ്ങിയിട്ടുള്ള സ്ട്രോബെറി അമിതവണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും ഡയറ്റിൽ ഉൾപ്പെടുത്താം. ശരീരത്തിലെ അനാവശ്യ കൊഴുപ്പ് കുറയ്ക്കാനും ഇവ സഹായിക്കുമെന്നാണ് പഠനങ്ങളും പറയുന്നത്. സ്ട്രോബെറി സാലഡായും ജ്യൂസ് ആയും സ്മൂത്തിയായും ഡയറ്റിൽ ഉൾപ്പെടുത്താം. സ്ട്രോബറിയിൽ കലോറി വളരെ കുറവാണ്. ഈ പഴത്തിൽ ധാരാളം വിറ്റാമിൻ സിയും അടങ്ങിയിട്ടുണ്ട്. ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമാണ് സ്ട്രോബറി. ഫോളിക് ആസിഡിന്റെ മികച്ച ഉറവിടം.…
Read More »