Month: September 2023

  • LIFE

    മകളുടെ വിവാഹവേദിയിൽ ആദിവാസി യുവതിയുടെ കൂടി വിവാഹം നടത്തി റാന്നി പഞ്ചായത്ത് പ്രസിഡന്‍റ് കെ.ആർ. പ്രകാശ്

    പത്തനംതിട്ട: മകളുടെ വിവാഹവേദിയിൽ ആദിവാസി യുവതിയുടെ കൂടി വിവാഹം നടത്തി പത്തനംതിട്ട റാന്നി പഞ്ചായത്ത് പ്രസിഡന്‍റ് കെ.ആർ. പ്രകാശ്. ഏക മകളുടെ വിവാഹം ലളിതമായി നടത്തിയാണ് സ്വർണ്ണത്തിനും ആർഭാടങ്ങൾക്കും ഒക്കെ ചെലവിടേണ്ട പണം നിർധനയായ പെൺകുട്ടിയുടെ സ്വപ്നം പൂവണിയാനായി മാറ്റിവെച്ചത്. കെ.ആർ. പ്രകാശിന്‍റെ മകൾ ആതിരയാണ് വിവാഹിതയായത്. തൊട്ടുപിന്നാലെ, നിലവിളക്കും താലപ്പൊലിയുമൊക്കെയായി അതേ വേദിയിലേക്ക് അടുത്ത വധൂവരന്മാരെത്തി. ശബരിമല വനമേഖലയിലെ പ്ലാപ്പള്ളിയിൽ താമസിക്കുന്ന സോമിനിയും ളാഹ മഞ്ഞത്തോട് ഊരിലെ രാജിമോനുമാണ് ദമ്പതികൾ. ഗോത്ര ആചാരപ്രകാരമായിരുന്നു ഇവരുടെ വിവാഹ ചടങ്ങുകൾ. ഏകമകളുടെ വിവാഹം ലളിതമായി നടത്തിയാണ് സോമിനിക്കും രാജിമോനും പ്രകാശൻ വെളിച്ചമേകിയത്. ദമ്പതികളെ ഊരിന് പുറത്ത് കൊണ്ടുവന്ന് ജോലി വാങ്ങി നൽകി മിടുക്കരായി മാറ്റാനുള്ള തീരുമാനമാണ് എടുത്തിരിക്കുന്നതെന്ന് റാന്നി പഞ്ചായത്ത് പ്രസിഡന്‍റ് കെ.ആർ. പ്രകാശ് പറഞ്ഞു. അച്ഛൻ തന്ന ഏറ്റവും വലിയ വിവാഹ സമ്മാനമാണിതെന്ന് മകൾ ആതിരയും പറഞ്ഞു. ഒരേ വിവാഹവേദിയിൽ ആ പെൺകുട്ടിയുടേയും വിവാഹം നടന്നതിൽ സന്തോഷമുണ്ട്. എന്താണ് പറയേണ്ടതെന്നറിയില്ല. സന്തോഷം…

    Read More »
  • Crime

    പശുവിനെ കടിച്ചുകൊന്നതിന് പ്രതികാരം; രണ്ട് കടുവകളെ വിഷം വെച്ച് കൊന്നതിന് കര്‍ഷകന്‍ അറസ്റ്റില്‍

    നീലഗിരി: രണ്ട് കടുവകളെ വിഷം വെച്ച് കൊന്നതിന് കർഷകൻ അറസ്റ്റിൽ. ശേഖർ എന്നയാളാണ് അറസ്റ്റിലായത്. തമിഴ്നാട്ടിലെ നീലഗിരിയിലാണ് സംഭവം. കുന്ദയിൽ രണ്ട് കടുവകളെ ചത്തനിലയിൽ കണ്ടെത്തിയതോടെയാണ് വനം വകുപ്പ് അന്വേഷണം തുടങ്ങിയത്. കടുവയുടെ ജഡം കിടന്ന അവലാഞ്ചി എന്ന സ്ഥലത്തിന് സമീപം പശുവിനെയും ചത്ത നിലയിൽ കണ്ടെത്തിയിരുന്നു. സാമ്പിൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചപ്പോൾ കടുവകളുടെ ശരീരത്തിൽ കീടനാശിനിയുടെ സാന്നിധ്യം കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ശേഖറിനെ പിടികൂടിയത്. എമറാൾഡ് ഗ്രാമത്തിൽ താമസിക്കുന്ന ശേഖറിൻറെ പശുവിനെ 10 ദിവസം മുൻപാണ് കാണാതായത്. തുടർന്ന് നടത്തിയ തെരച്ചിലിൽ പശുവിൻറെ ജഡം കണ്ടെത്തി. ഏതോ വന്യമൃഗം പശുവിനെ കടിച്ചുകൊല്ലുകയായിരുന്നുവെന്ന് മനസ്സിലാക്കിയ ശേഖർ പ്രതികാരം ചെയ്യാൻ തീരുമാനിച്ചു. പശുവിനെ കൊന്ന മൃഗം അതിനെ ഭക്ഷിക്കാൻ വീണ്ടും വരുമെന്ന ധാരണയിൽ പശുവിൻറെ ജഡത്തിൽ ശേഖർ കീടനാശിനി പ്രയോഗിച്ചു. ഇതോടെ രണ്ട് പെൺ കടുവകളാണ് ചത്തത്. ശേഖറിൻറെ പശുവിനെ കാണാതായ സംഭവം പ്രദേശവാസികളാണ് വനം വകുപ്പ് ഉദ്യോഗസ്ഥരോട് പറഞ്ഞത്. തുടർന്ന്…

    Read More »
  • Kerala

    ശബരിമലയിൽ പോകാൻ തന്നെയാണ് തീരുമാനം;  ഇനി പള്ളി ശുശ്രൂഷക്കില്ല: ഫാദർ മനോജ്  

    തിരുവനന്തപുരം: ഇനി പള്ളി ശുശ്രൂഷയ്ക്ക് ഇല്ലെന്നും ശബരിമലയിൽ പോകാൻ തന്നെയാണ് തീരുമാനമെന്നും ക്രിസ്ത്യൻ പുരോഹിതനായ റവ.ഡോ. മനോജ് കെ ജി. ശബരിമല ദര്ശത്തിന് വേണ്ടി മാല ഇട്ടു 41 ദിവസത്തെ വൃതം അനുഷ്ഠിക്കുന്ന  അദ്ദേഹത്തെ സഭ പുരോഹിത സ്ഥാനത്തുനിന്ന് പുറത്താക്കിയിരുന്നു. എന്ത് പ്രശ്നം വന്നാലും താൻ വൃതം പൂർത്തിയാക്കി മലകയറി അയ്യനെ കാണും എന്ന ഉറച്ച തീരുമാനത്തിലാണ് ഫാദർ. ആംഗ്ളിക്കൻ പുരോഹിതനായ ഫാദർ ഡോ. മനോജ്  എല്ലാ ആചാരങ്ങളും പാലിച്ചു തന്നെയാണ് മല കയറ്റത്തിന് ഒരുങ്ങുന്നത്. വ്രതം പൂർത്തിയാകുന്ന 20ന് തിരുമല മഹാദേവ ക്ഷേത്രത്തിലാണ് കെട്ടുനിറയ്‌ക്കൽ. തിരുവനന്തപുരം, ബാലരാമപുരം ഉച്ചക്കട പയറ്റുവിള സ്വദേശിയാണ് ഫാ. മനോജ് (50).  മറ്റ് മതങ്ങളുടെ ആചാരങ്ങൾ പിൻതുടരാൻ സ്വന്തം മതത്തെ ഉപേക്ഷിക്കേണ്ട കാര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. ജാതിയും മതവും വേർതിരുവുകളുമെല്ലാം മനുഷ്യൻ ഉണ്ടാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു.മാർത്തോമാ സഭയുടെ വലിയ തിരുമേനിയായിരുന്ന ഫിലിപ്പോസ് മാർ ക്രിസോസ്റ്റം ഉൾപ്പെടെ ശബരിമല കയറിയിട്ടുണ്ടെന്നും മുൻ എൻഎസ്എസ് ജനറൽ സെക്രട്ടറി നാരായണക്കുറുപ്പ് നൽകിയ…

    Read More »
  • Kerala

    ”കുടുംബത്തിന്റെ മാന്യത കാക്കാന്‍ അച്ഛന്‍ ചിലതൊക്കെ ചെയ്തിട്ടുണ്ട്; വെളിപ്പെടുത്തല്‍ നടത്തുന്നവര്‍ തന്നെ സൂത്രധാരന്മാര്‍”

    കൊല്ലം: ഇപ്പോള്‍ വെളിപ്പെടുത്തലുകള്‍ നടത്തുന്നവര്‍ തന്നെയാണു സോളര്‍ ലൈംഗികാരോപണക്കേസിലെ പ്രധാന സൂത്രധാരന്മാരെന്നു കെ.ബി.ഗണേഷ്‌കുമാറിന്റെ സഹോദരിയും കേരള കോണ്‍ഗ്രസ്ബി (ഉഷ മോഹന്‍ദാസ് വിഭാഗം) ചെയര്‍പഴ്‌സനുമായ ഉഷ മോഹന്‍ദാസ് പറഞ്ഞു. ശരണ്യ മനോജ് ഉള്‍പ്പെടെയുള്ളവരാണ് പ്രധാനമായും കളിച്ചത്. ഗണേഷും ചേര്‍ന്ന ഗൂഢാലോചനയാണോയെന്നു ചോദിച്ചപ്പോള്‍ താനായിട്ട് അതു പറയുന്നില്ലെന്നായിരുന്നു മറുപടി. ഇവരുടെ തോന്ന്യാസങ്ങളുടെ ഉത്തരവാദിത്തം ജീവിച്ചിരിപ്പില്ലാത്ത ബാലകൃഷ്ണപിള്ളയുടെ തലയിലേക്കു വലിച്ചിടരുത്. കുടുംബത്തിന്റെ മാന്യത കാത്തുസൂക്ഷിക്കാന്‍ അച്ഛന്‍ ചിലതൊക്കെ ചെയ്തിട്ടുണ്ട്. പരാതിക്കാരിയെ സാമ്പത്തികമായി സഹായിച്ചിട്ടുമുണ്ട്. ശരണ്യ മനോജിന്റെ കൈവശമായിരുന്ന കത്ത് അച്ഛന്‍ വായിച്ചതാണ്. ഉമ്മന്‍ ചാണ്ടിക്കെതിരെ അതില്‍ മോശമായ ഒരു വാക്കു പോലുമില്ലെന്ന് അച്ഛന്‍ പറഞ്ഞിട്ടുണ്ട്. ജയിലില്‍ നിന്നിറങ്ങിയ പരാതിക്കാരി 3 മാസം മനോജിന്റെ കൊട്ടാരക്കരയിലെ വീട്ടിലാണു താമസിച്ചത്. അവിടെ വച്ചാകാം ഗൂഢാലോചന നടന്നത് ഉഷ ആരോപിച്ചു. ”ഗണേഷ് എന്നെ 6 മാസം തടവിലിട്ടു; എന്തിനെന്ന് അദ്ദേഹം തന്നെ പറയട്ടെ”

    Read More »
  • Kerala

    കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: പി.കെ. ബിജു അന്വേഷണ കമ്മിഷന്‍ അംഗംതന്നെ

    തൃശ്ശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ പാര്‍ട്ടി നിയോഗിച്ച അന്വേഷണക്കമ്മിഷനില്‍ അംഗമായിരുന്നില്ലെന്ന മുന്‍ എം.പി. പി.കെ. ബിജുവിന്റെ വാദം തെറ്റാണെന്ന് തെളിയിച്ച് കരുവന്നൂര്‍ ബാങ്കിന്റെ മുന്‍ ഭരണസമിതിയംഗങ്ങളും. പി.കെ. ബിജുവും പി.കെ. ഷാജനും അന്വേഷണം നടത്തി ബാങ്കിന്റെ ഭരണസമിതിയംഗങ്ങള്‍ക്കെതിരേ നടപടിക്ക് ശുപാര്‍ശ ചെയ്തെന്ന് കാണിച്ച് പാര്‍ട്ടി ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസ് 2021 ജൂലായ് ആറിനയച്ച കത്താണ് പുറത്തുവിട്ടിരിക്കുന്നത്. അച്ചടക്കനടപടി സ്വീകരിക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ ബോധിപ്പിക്കാന്‍ ഒരാഴ്ച അനുവദിച്ചുകൊണ്ടുള്ള കത്താണിത്. കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കിലെ അഴിമതിയും സാമ്പത്തിക ക്രമക്കേടും സംബന്ധിച്ച് ജില്ലാ കമ്മിറ്റിക്ക് ലഭിച്ച പരാതി അന്വേഷിക്കാന്‍ സംസ്ഥാന കമ്മിറ്റി അംഗം പി.കെ. ബിജു, ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.കെ. ഷാജന്‍ എന്നിവരെ പാര്‍ട്ടി ജില്ലാ കമ്മിറ്റി ചുമതലപ്പെടുത്തി. സംസ്ഥാന സെക്രട്ടേറിയറ്റംഗം ബേബി ജോണിന്റെ സാന്നിധ്യത്തില്‍ 2021 ജൂണ്‍ 19-ന് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗം റിപ്പോര്‍ട്ട് അംഗീകരിച്ചു- എന്നാണ് കത്ത് ആരംഭിക്കുന്നത്. ഈ കത്തിന്റെ അടിസ്ഥാനത്തിലാണ് ഭരണസമിതിയംഗങ്ങളെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയത്. ഇവരെല്ലാം…

    Read More »
  • Crime

    കൊച്ചിയില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ച നിലയില്‍

    കൊച്ചി: കടമക്കുടിയില്‍ ഒരു കുടുംബത്തിലെ നാലുപേരെ മരിച്ച നിലയില്‍ കണ്ടെത്തി. കടമക്കുടി സ്വദേശി നിജോയും ഭാര്യ ശില്‍പയും രണ്ടുകുട്ടികളുമാണ് മരിച്ചത്. ഇന്ന് രാവിലെ വീട്ടില്‍ ഇവരെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. നിജോയും ഭാര്യയും തൂങ്ങി മരിച്ച നിലയിലും മക്കളായ എയ്ഞ്ചലും ആരോണും വിഷം കഴിച്ച് മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും വിവരങ്ങള്‍ ഉണ്ട്. വിദേശത്ത് ജോലി ചെയ്തിരുന്ന ശില്‍പ ദിവസങ്ങള്‍ക്ക് മുന്‍പാണ് നാട്ടിലെത്തിയത്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പറവൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.  

    Read More »
  • Health

    എന്താണ് നിപ്പ? കൂടുതല്‍ അറിയാം

    മൃഗങ്ങളില്‍ നിന്നും മൃഗങ്ങളിലേക്ക് പകരുന്ന വൈറസാണ് നിപ. വൈറസ് ബാധയുള്ള വവ്വാലുകളില്‍ നിന്നോ പന്നികളില്‍ നിന്നോ ഇത് മനുഷ്യരിലേക്ക് പകരാന്‍ സാധ്യതയുണ്ട്. മനുഷ്യരില്‍നിന്നും മനുഷ്യരിലേക്കും നിപ്പ വൈറസ് പകരാം. പനിയും തലവേദനയും തലകറക്കവും ബോധക്ഷയവുമൊക്കെയാണ് ലക്ഷണങ്ങള്‍. ചുമ, വയറുവേദന, മനംപിരട്ടല്‍, ഛര്‍ദ്ദി, ക്ഷീണം, കാഴ്ചമങ്ങല്‍ തുടങ്ങിയ ലക്ഷണങ്ങളും അപൂര്‍വമായി പ്രകടിപ്പിക്കാം. വൈറസ് ശരീരത്തിനുള്ളില്‍ പ്രവേശിച്ച് രോഗലക്ഷണങ്ങള്‍ പ്രകടമാകുന്ന കാലയളവ് 4 മുതല്‍ 14 ദിവസം വരെയാണ്. കൃത്യമായി മാസ്‌ക് ഉപയോഗിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യുകയാണ് പ്രധാന പ്രതിരോധ നടപടികള്‍. അസുഖം വന്നതിനു ശേഷമുള്ള ചികിത്സ മിക്കവാറും പേരില്‍ അതി സങ്കീര്‍ണമാണ്. അതുകൊണ്ടുതന്നെ പ്രതിരോധമാണ് ഏറ്റവും വലിയ പ്രതിവിധി. ഇടയ്ക്കിടയ്ക്ക് കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് 20 സെക്കന്റെടുത്ത് നന്നായി കഴുകുക. ഇത് ലഭ്യമല്ലെങ്കില്‍ ആല്‍ക്കഹോള്‍ അടങ്ങിയ സാനിറ്റൈസര്‍ ഉപയോഗിച്ച് കൈ വൃത്തിയാക്കണം.

    Read More »
  • Kerala

    തളിപ്പറമ്പില്‍ സി.പി.ഐ. കാല്‍നടജാഥ സി.പി.എം. തടഞ്ഞു; പ്രാതിനിധ്യമില്ലാത്ത സ്ഥലത്ത് പ്രസംഗിക്കേണ്ടെന്ന് പറഞ്ഞു

    കണ്ണൂര്‍: സി.പി.ഐ. ലോക്കല്‍ കമ്മിറ്റി നടത്തിയ പ്രചാരണ കാല്‍നടജാഥ തളിപ്പറമ്പ് കണിക്കുന്നില്‍ സി.പി.എം. പ്രവര്‍ത്തകര്‍ തടഞ്ഞു. ‘ബി.ജെ.പി.യെ പുറത്താക്കൂ രാജ്യത്തെ രക്ഷിക്കൂ’വെന്ന മുദ്രാവാക്യമുയര്‍ത്തി ദേശീയപ്രക്ഷോഭത്തിന്റെ ഭാഗമായിട്ടായിരുന്നു ജാഥ. സ്ത്രീകളുള്‍പ്പെടെയുള്ളവര്‍ എത്തിയാണ് ജാഥാംഗങ്ങള്‍ക്കെതിരെ ബഹളമുണ്ടാക്കിയത്. സി.പി.ഐ. പ്രവര്‍ത്തകര്‍ തിരിച്ചും പ്രതികരിച്ചതോടെ ഉന്തുംതള്ളുമായി. സി.പി.ഐക്ക് പ്രാതിനിധ്യമില്ലാത്ത കണിക്കുന്നില്‍ പ്രസംഗിക്കേണ്ടെന്ന് പറഞ്ഞാണ് ജാഥ തടഞ്ഞതെന്ന് നേതാക്കള്‍ ആരോപിച്ചു. സി.പി.എം. വിട്ട് സി.പി.ഐയില്‍ ചേര്‍ന്ന നഗരസഭാ മുന്‍ വൈസ് ചെയര്‍മാന്‍ കോമത്ത് മുരളീധരനു നേരേയായിരുന്നു എതിര്‍പ്പ്. ഇരുഭാഗത്തെയും നേതാക്കളുടെ ശ്രമഫലമായി സംഘര്‍ഷം ഒഴിവായി. ഒരുവര്‍ഷംമുന്‍പ് കോമത്ത് മുരളീധരന്റെ നേതൃത്വത്തില്‍ ഒരുസംഘം സി.പി.എം. പ്രവര്‍ത്തകര്‍ കീഴാറ്റൂര്‍-മാന്ധംകുണ്ട് പ്രദേശത്തുനിന്ന് സി.പി.ഐയില്‍ ചേര്‍ന്നിരുന്നു. പിന്നീട് സി.പി.ഐക്ക് ഈ ഭാഗത്ത് സ്വാധീനം വര്‍ധിച്ചു. പുതുതായി ബ്രാഞ്ച് കമ്മിറ്റികളുണ്ടാക്കുകയും ലോക്കല്‍ കമ്മിറ്റി രൂപവത്കരിക്കുകയും ചെയ്തിരുന്നു.

    Read More »
  • Kerala

    ”ഗണേഷ് എന്നെ 6 മാസം തടവിലിട്ടു; എന്തിനെന്ന് അദ്ദേഹം തന്നെ പറയട്ടെ”

    തിരുവനന്തപുരം: സോളര്‍ തട്ടിപ്പുകേസില്‍ ജയിലില്‍നിന്നിറങ്ങിയ തന്നെ കെ.ബി.ഗണേഷ്‌കുമാര്‍ 6 മാസം ബന്ധുവീട്ടില്‍ തടവില്‍ പാര്‍പ്പിച്ചെന്നു സോളര്‍ ലൈംഗികാരോപണ കേസിലെ പരാതിക്കാരി ആരോപിച്ചു. ചാനല്‍ അഭിമുഖത്തിലാണ് ഗുരുതര ആരോപണം ഉന്നയിച്ചത്. ആദ്യമായാണ് പരാതിക്കാരി ഗണേഷിനെതിരെ രംഗത്തുവരുന്നത്. ”2014 ഫെബ്രുവരി 21നു ശേഷം എന്നെ ജയിലില്‍നിന്നു നേരെ കൊട്ടാരക്കരയിലെ അദ്ദേഹത്തിന്റെ ബന്ധുവീട്ടിലേക്കു കൊണ്ടുപോയി 6 മാസത്തോളം തടവില്‍വച്ചത് എന്തിനെന്ന് ഗണേഷ്‌കുമാര്‍ ഉത്തരം പറയട്ടെ. അതിന്റെ പിന്നാമ്പുറ കഥകള്‍ പുറത്തുപറഞ്ഞാല്‍ മോശമാകുന്നത് അവരുടെ മുഖമായിരിക്കും” -പരാതിക്കാരി പറഞ്ഞു. ഗണേഷിന്റെ പിതാവ് ആര്‍.ബാലകൃഷ്ണപിള്ളയും കോണ്‍ഗ്രസ് നേതാക്കളും മൊഴികള്‍ മാറ്റാന്‍ സമ്മര്‍ദം ചെലുത്തിയെന്നും ഭീഷണിപ്പെടുത്തിയെന്നും പരാതിക്കാരി ആരോപിച്ചു. സിബിഐ അന്വേഷണ റിപ്പോര്‍ട്ട് കോടതി അംഗീകരിക്കുംമുന്‍പാണ് ചാനലിന് അഭിമുഖം അനുവദിച്ചതെങ്കിലും റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തുവന്നതിനെ തുടര്‍ന്നാണ് സംപ്രേഷണം ചെയ്തത്. അതേസമയം, സോളര്‍ കേസിലെ മുഖ്യപ്രതി കെ.ബി.ഗണേഷ് കുമാര്‍ എംഎല്‍എയെന്ന് ഗണേഷിന്റെ ബന്ധുവും കേരള കോണ്‍ഗ്രസ് (ബി) മുന്‍ സംസ്ഥാന നേതാവുമായ ശരണ്യ മനോജ്് മുമ്പ് വെളിപ്പെടുത്തിയിരുന്നു. പരാതിക്കാരി നിരന്തരം മൊഴിമാറ്റിയതിനു…

    Read More »
  • Kerala

    നിയന്ത്രണം വിട്ട മണല്‍ ലോറി ട്രാൻസ്‌ഫോര്‍മറിലിടിച്ച്‌ അപകടം: ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു

    തിരൂര്‍: പൊലീസിനെ കണ്ട് വേഗം കൂട്ടിയ മണല്‍ ലോറി നിയന്ത്രണം വിട്ട് ട്രാൻസ്‌ഫോമറിലിടിച്ചുകയറി.ഇടിയുടെ ആഘാതത്തിൽ ട്രാൻസ്‌ഫോമര്‍ റോഡിലേക്കു മറിഞ്ഞു വീണെങ്കിലും ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. ഇന്നലെ പുലര്‍ച്ചെ താഴേപ്പാലം പള്ളിയുടെ മുൻപിലുള്ള ട്രാൻസ്‌ഫോമറിലാണു ലോറിയിടിച്ചത്. ബിപി അങ്ങാടി ഭാഗത്തു നിന്ന് മണലുമായി വരികയായിരുന്നു ലോറി. പൊലീസ് ജീപ്പ് പിന്തുടരുന്നത് കണ്ടതോടെ ഡ്രൈവര്‍ വേഗം കൂട്ടിയതോടെയാണ് അപകടം. പൂങ്ങോട്ടുകുളത്തിനും താഴേപ്പാലത്തിനും ഇടയിലെ വളവ് തിരിക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട ലോറി ട്രാൻസ്‌ഫോമറിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ട്രാൻസ്‌ഫോമര്‍ റോഡിലേക്കു തെറിച്ചു വീഴുകയും ലോറിയുടെ മുൻ ഭാഗവും തൊട്ടടുത്ത് നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടറും തകരുകയും ചെയ്തു. പരുക്കേറ്റെങ്കിലും ലോറി ഡ്രൈവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. പിന്നാലെയെത്തിയ പൊലീസ് ഉടൻ കെഎസ്‌ഇബിയില്‍ വിവരമറിയിച്ച്‌ വൈദ്യുതി ബന്ധം വിഛേദിച്ചു.. 5 ലക്ഷം രൂപയോളം നഷ്ടം വന്നെന്നാണു കെഎസ്‌ഇബി അധികൃതര്‍ പറയുന്നത്. ലോറി കസ്റ്റഡിയിലെടുത്ത പോലീസ് ഡ്രൈവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

    Read More »
Back to top button
error: