KeralaNEWS

രണ്ടാം വന്ദേഭാരതിന് ഏറ്റവും കൂടുതൽ യാത്രക്കാർ തിരൂരിൽ; ടിക്കറ്റ് കിട്ടാനില്ല

ന്ദേഭാരത് ട്രയിനിന് ആദ്യഘട്ടത്തിൽ തിരൂരിൽ സ്റ്റോപ്പ് അനുവദിക്കാതിരുന്നത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.എന്നാൽ, രണ്ടാം വന്ദേഭാരത് തിരൂരിൽ സ്റ്റോപ്പുമായാണ് എത്തിയത്. വലിയ സ്വീകരണം തിരൂരുകാർ വന്ദേഭാരതിന് നൽകുകയും ചെയ്തു.
 രണ്ടാം വന്ദേഭാരതിന്റെ ആദ്യയാത്രയിൽ തിരുവനന്തപുരത്ത് നിന്ന് തിരൂരിൽ വന്നിറങ്ങിയത് 44 പേർ ആയിരുന്നു.തിരുവനന്തപുരം, എറണാകുളം, കൊല്ലം എന്നിവിടങ്ങളിൽ നിന്നായിരുന്നു തിരൂരിലേക്കുള്ളവർ വന്ദേഭാരതിൽ കയറിയത്. മാത്രമല്ല തിരൂരിൽ നിന്ന് പത്തുപേർ കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിലേക്കായി വന്ദേഭാരതിൽ കയറുകയും  ചെയ്തു.
തിരൂരിൽ വന്ദേഭാരതിന് സ്റ്റോപ്പ് അനുവദിച്ചത് റെയിൽവേയ്ക്ക് ഒരു നഷ്ടവും ഉണ്ടാക്കില്ലെന്ന ശുഭസൂചനയാണ് ആദ്യദിവസം തന്നെ തിരൂരിലെ ജനങ്ങൾ നൽകിയത്.രണ്ടാം വന്ദേ ഭാരത് വന്നപ്പോൾ സ്റ്റോപ്പ് അനുവദിച്ച് കിട്ടിയ തിരൂർ ടിക്കറ്റ് ബുക്കിങിലും സ്മാർട്ടാണ്.
ഒക്ടോബർ രണ്ടാം തീയതി വരെ തിരുവനന്തപുരത്ത് നിന്ന് തിരൂരിലേക്കും തിരൂരിൽ നിന്ന് തിരുവനന്തപുരത്തേക്കും ടിക്കറ്റ് വെയിറ്റിങ് ലിസ്റ്റിലാണ്. മാത്രമല്ല, തിരൂരിൽ നിന്ന് കാസർകോടിലേക്കും ടിക്കറ്റ് ലഭ്യമല്ല.ഏതായാലും തിരൂരിൽ സ്റ്റോപ്പ് അനുവദിച്ചത് റെയിൽവേയ്ക്ക് യാതൊരുവിധ നഷ്ടവും ഉണ്ടാക്കില്ലെന്ന സൂചനകളാണ് ടിക്കറ്റ് ബുക്കിങ് നിരക്ക് സൂചിപ്പിക്കുന്നത്.

വന്ദേഭാരത് എക്സ്പ്രസിൽ തിരൂരിൽ നിന്ന് വിവിധ സ്റ്റേഷനുകളിലേക്കുള്ള ടിക്കറ്റ് നിരക്ക് ഇങ്ങനെ. എസി ചെയർകാർ (സിസി), എസി എക്സിക്യുട്ടിവ് ക്ലാസ് (ഇസി) ക്രമത്തിൽ

  • കാസർകോട് – 870, 1505
  • കണ്ണൂർ – 725, 1210
  • കോഴിക്കോട് – 365, 690
  • ഷൊറണൂർ – 380, 705
  • തൃശൂർ – 440, 835
  • എറണാകുളം – 540, 1035
  • ആലപ്പുഴ – 635, 1230
  • കൊല്ലം –  995, 1755
  • തിരുവനന്തപുരം – 1100, 1955

Back to top button
error: