IndiaNEWS

ഗൂഗിള്‍ പേ വഴി ഒരു ലക്ഷം രൂപ വരെ വായ്പ; വിശദവിവരങ്ങൾ

യു.പി.ഐ വഴിയുള്ള പണമിടപാട് ഇന്ന് സര്‍വസാധാരണമായ കാര്യമാണ്.അതില്‍ തന്നെ ഗൂഗിള്‍ പേ ഉപയോഗിക്കാത്തവര്‍ വളരെ വിരളവും.ഇപ്പോഴിതാ ഗൂഗിള്‍ പേ വഴി പണമിടപാടുകള്‍ നടത്തുന്നവര്‍ക്ക് വായ്പ എടുക്കാനുള്ള സൗകര്യം കൂടി നിലവില്‍ വന്നിരിക്കുകയാണ്.

ഉപഭോക്താക്കള്‍ക്ക് ഒരു ലക്ഷം രൂപ വരെയാണ് ഗൂഗിള്‍ പേ വഴി വായ്പ എടുക്കാവുന്നത്.ഗൂഗില്‍ പേ വഴി സ്വകാര്യ പണമിടപാട് സ്ഥാപനമായ ഡി.എം.ഐ ഫിനാൻസാണ് വായ്പ വാഗ്ദാനം ചെയ്യുന്നത്. വിശദാംശങ്ങള്‍ പരിശോധിച്ച ശേഷം മാത്രമേ പണം നല്‍കുകയുള്ളൂ. ഗൂഗിള്‍ പേയുമായി ലിങ്ക് ചെയ്തിട്ടുള്ള അക്കൗണ്ടിലേക്ക് പണം ക്രെഡിറ്റ് ആകും.36 മാസം കൊണ്ട് പണം തിരിച്ചടയ്ക്കണം.

ഗൂഗിള്‍ പേയുടെ പ്രീ യോഗ്യതയുള്ള ഉപയോക്താക്കള്‍ക്കാകും വായ്പ ലഭിക്കുക.വായ്പ എടുക്കാനുള്ള നടപടി ക്രമങ്ങളും എളുപ്പമാണ്. മൊബൈല്‍ വഴി ഗൂഗിള്‍ പേയില്‍ തന്നെ എളുപ്പത്തില്‍ തന്നെ വായ്പ അപേക്ഷ പൂര്‍ത്തിയാക്കാം. പരമാവധി ഒരു ലക്ഷം രൂപ വരെയാകും പദ്ധതിക്കു കീഴില്‍ അര്‍ഹതയുള്ള ഉപഭോക്താക്കള്‍ക്കു വായ്പയായി ലഭിക്കുക.

Back to top button
error: