മഹാരാഷ്ട്രയിലെ നാസിക്കില്‍ മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ച് മൂന്നുപേര്‍ക്ക് പരിക്ക്.
നാസിക്കിലെ സിഡ്‌കോ ഉത്തം നഗര്‍ പ്രദേശത്തെ വീട്ടിലാണ് പൊട്ടിത്തെറിയുണ്ടായത്.
പൊട്ടിത്തെറിയില്‍ വീടിന്റെ ഒരു ഭാഗം കത്തിനശിച്ചു. സ്‌ഫോടനം നടന്ന വീടിന്റെ ചുറ്റുമുള്ള വീടുകളുടെയും ജനല്‍ച്ചില്ലുകള്‍ പൊട്ടിച്ചിതറി. സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറിന്റെ ചില്ലുകളും സ്‌ഫോടനത്തില്‍ തകര്‍ന്നു.
പൊട്ടിത്തെറിയില്‍ ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അതേസമയം തഞ്ചാവൂരില്‍ ചാര്‍ജ് ചെയ്യുന്നതിനിടെ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് യുവതിക്ക് ദാരുണാന്ത്യം.പാപനാശം സ്വദേശി പി കോകില(33) യാണ് മരിച്ചത്.ചാര്‍ജ് ചെയ്യുകയായിരുന്ന ഫോണില്‍ സംസാരിക്കുന്നതിനിടെയാണ് പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക നിഗമനം.