Month: September 2023
-
Kerala
കരിങ്കല്ലില്‍ കൊത്തിയ കോടിയേരിച്ചിരി! പയ്യാമ്പലത്ത് സ്‌മൃതിമണ്ഡപം ഒരുങ്ങി; കോടിയേരി ബാലകൃഷ്ണന്‍റെ ഓർമകൾക്ക് ഒക്ടോബർ ഒന്നിന് ഒരാണ്ട്
കണ്ണൂർ: സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻറെ ഓർമകൾക്ക് ഒക്ടോബർ ഒന്നിന് ഒരാണ്ട്. പയ്യാമ്പലത്ത് അന്ത്യവിശ്രമം കൊളളുന്നിടത്ത് കോടിയേരിക്കായി സ്മൃതി മണ്ഡപം ഒരുങ്ങി. വാർഷിക ദിനത്തിൽ നേതാവിനെ അനുസ്മരിക്കാൻ സിപിഎം വിപുലമായ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. ഓർമകൾ അലയടിച്ച ഒരാണ്ട്. അനുഭവിച്ചറിയുന്ന അസാന്നിധ്യമാണ് ഇന്ന് കോടിയേരി. എരിഞ്ഞടങ്ങിയ പയ്യാമ്പലത്ത് ചെങ്കൊടിയും ചെന്താരകവും ചിരിക്കുന്ന മുഖവുമായി കോടിയേരിയുടെ സ്മൃതി മണ്ഡപം ഒരുങ്ങി. ചടയൻ ഗോവിന്ദൻറെയും നായനാരുടെയും കുടീരങ്ങൾക്ക് നടുവിലാണിത്. ശിൽപ്പി ഉണ്ണി കാനായിയാണ് കോടിയേരിയുടെ ശിൽപ്പം കൊത്തിയെടുത്തത്. “ഒന്നര മാസം കൊണ്ടാണ് രൂപരേഖ തയ്യാറാക്കിയത്. എട്ടടി സമചതുരത്തിലുള്ള തറയിൽ പതിനൊന്നടി ഉയരത്തിലാണ് സ്തൂപം ഒരുക്കിയത്. സെറാമിക് ടൈൽ ചെറുതായി മുറിച്ചെടുത്തു. ഉപ്പ് കാറ്റിനെയും കടൽ വെള്ളത്തെയുമെല്ലാം അതിജീവിക്കുന്ന രീതിയിലാണ് സ്തൂപത്തിൻറെ നിർമാണം പൂർത്തിയാക്കിയത്”- ശിൽപ്പി ഉണ്ണി കാനായി പറഞ്ഞു. ഏത് പ്രതിസന്ധിയിലും ഉലയാതിരുന്ന കോടിയേരി ബാലകൃഷ്ണൻറെ ചിരി തന്നെയാണ് കരിങ്കല്ലിൽ കൊത്തിയെടുത്തത്- “കോടിയേരി സഖാവിനെപ്പോലെ ചിരിക്കുന്ന നേതാക്കളുടെ മുഖം അപൂർവ്വമാണ്. ജനഹൃദയങ്ങളിൽ സ്ഥാനം…
Read More » -
Crime
സഹകരണ ബാങ്കില്‍ നിന്ന് ജപ്തി നോട്ടീസ്; തൃശൂരില്‍ ആത്മഹത്യക്ക് ശ്രമിച്ച കുടുംബത്തിലെ വയോധിക മരിച്ചു
തൃശൂര്‍: സഹകരണ ബാങ്കില്‍ നിന്ന് ജപ്തി നോട്ടീസ് ലഭിച്ചതിനെ തുടര്‍ന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച കുടുംബത്തിലെ മൂന്നു പേരില്‍ ഒരാള്‍ മരിച്ചു. കാതിക്കുടം സ്വദേശി തങ്കമണി (69) ആണ് കറുകുറ്റി അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വ്യാഴാഴ്ച വൈകിട്ടു മരിച്ചത്. ഞായറാഴ്ചയാണ് തങ്കമണി, മകള്‍ ഭാഗ്യലക്ഷ്മി (46), ചെറുമകന്‍ അതുല്‍ കൃഷ്ണ (10) എന്നിവരെ അമിതമായി ഉറക്കഗുളിക അകത്തു ചെന്ന നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കാതിക്കുടം മച്ചിങ്ങല്‍ ശ്രീവത്സനാണ് ഭാഗ്യലക്ഷ്മിയുടെ ഭര്‍ത്താവ്. വീട്ടിലുണ്ടാക്കിയ പായസത്തില്‍ ഉറക്കഗുളിക അമിതമായി ചേര്‍ത്ത് കഴിക്കുകയായിരുന്നു. ഭക്ഷണം കഴിച്ചതോടെ 3 പേര്‍ക്കും അസ്വസ്ഥതകള്‍ ഉണ്ടായി. ഉടന്‍തന്നെ ശ്രീവത്സന്‍ ഇവരെ ചാലക്കുടി സെന്റ് ജയിംസ് ആശുപത്രിയില്‍ എത്തിച്ചു. നില വഷളായതിനെ തുടര്‍ന്ന് അപ്പോളോ ആശുപത്രിയിലേക്കു മാറ്റി. കാടുകുറ്റി സഹകരണ ബാങ്കില്‍ നിന്ന് 2019 ലാണ് കുടുംബം 16 ലക്ഷം രൂപ വായ്പയെടുത്തത്. ജന്മനാ അസുഖങ്ങളുള്ള അതുല്‍കൃഷ്ണയുടെ ചികിത്സയ്ക്ക് വന്‍തുക വേണമായിരുന്നു. തുടര്‍ചികിത്സയ്ക്കായി ബുദ്ധിമുട്ടിയതോടെ വായ്പ തിരിച്ചടവ് മുടങ്ങി. പലിശയടക്കം 22 ലക്ഷം…
Read More » -
LIFE
‘മാര്‍ക്ക് ആന്റണി’യുടെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റിന് കൈക്കൂലി നല്‍കേണ്ടി വന്നെന്ന ആരോപണവുമായി നടന്‍ വിശാല്‍; രണ്ടു തവണയായി പണം കൈമാറിയതിന്റെ വിവരങ്ങൾ പങ്കുവച്ചു
ചെന്നൈ: സെൻസർ ബോർഡ് സർട്ടിഫിക്കറ്റിന് കൈക്കൂലി നൽകേണ്ടി വന്നെന്ന ആരോപണവുമായി നടൻ വിശാൽ. പുതിയ ചിത്രമായ മാർക്ക് ആന്റണിയുടെ ഹിന്ദി പതിപ്പിന് സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാൻ ആറര ലക്ഷം രൂപ കൈക്കൂലി കൊടുക്കേണ്ടി വന്നതായാണ് വിശാലിന്റെ വെളിപ്പെടുത്തൽ. മുംബൈയിലെ സെൻസർ ബോർഡ് ഓഫീസിൽ സർട്ടിഫിക്കറ്റിനായി സമീപിച്ചപ്പോഴാണ് അനുഭവം. രണ്ടു തവണയായി പണം കൈമാറിയതിന്റെ വിവരങ്ങളും വിശാൽ പങ്കുവച്ചു. മൂന്നു ലക്ഷം രൂപ രാജൻ എന്നയാളുടെ അക്കൗണ്ടിലേക്കും മൂന്നര ലക്ഷം രൂപ ജീജ രാംദാസ് എന്ന വ്യക്തിയുടെ അക്കൗണ്ടിലേക്കുമാണ് അയച്ചത്. ഇവരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും വിശാൽ പുറത്തുവിട്ടു. തന്റെ സിനിമാ ജീവിതത്തിൽ ഇത്തരമൊരു അനുഭവം ആദ്യമായിട്ടാണെന്ന് വിശാൽ പറഞ്ഞു. വിഷയത്തിൽ പ്രധാനമന്ത്രിയും മഹാരാഷ്ട്ര മുഖ്യമന്ത്രിയും ഇടപെടണം. ഇത് തനിക്ക് വേണ്ടി മാത്രമല്ലെന്നും മറ്റ് നിർമാതാക്കൾക്ക് കൂടിയാണെന്നും വിശാൽ പറഞ്ഞു. #Corruption being shown on silver screen is fine. But not in real life. Cant digest. Especially…
Read More » -
Kerala
പ്രതാപന് താല്പര്യമില്ല; തൃശൂരില്‍ സുരേഷ് ഗോപിയോട് മുട്ടാന്‍ ബല്‍റാമോ?
തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പ് ചര്‍ച്ചകളിലേക്ക് കോണ്‍ഗ്രസ് വൈകാതെ കടക്കുമെന്ന സൂചന നല്‍കി കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് വി ടി ബല്‍റാം. സ്ഥാനാര്‍ഥി നിര്‍ണയം ഉള്‍പ്പെടെയുള്ള ഔദ്യോഗിക ചര്‍ച്ചകളിലേക്ക് യുഡിഎഫ് കടന്നിട്ടില്ല. എവിടെ ആരൊക്കെ മത്സരിക്കണമെന്ന കാര്യത്തില്‍ ചര്‍ച്ചകളുണ്ടാകും. ഈ ചര്‍ച്ചകളിലേക്ക് വൈകാതെ പാര്‍ട്ടി കടക്കണമെന്നാണ് ആഗ്രഹമെന്ന് ബല്‍റാം വ്യക്തമാക്കി. റിപ്പോര്‍ട്ടര്‍ ടിവി പ്രസ്‌കോണ്‍ഫറസിലായിരുന്നു ബല്‍റാമിന്റെ പ്രതികരണം. വ്യക്തിപരമായി പാര്‍ലമെന്ററി രാഷ്ട്രീയത്തിന്റെ ഭാഗമല്ല. എത്രയും പെട്ടെന്ന് മത്സരിക്കണമെന്ന ആഗ്രഹവുമില്ല. സംഘടന രംഗത്ത് സജീവമായി തുടരുകയാണെന്നും ബല്‍റാം പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ നിന്ന് മത്സരിക്കുമോ എന്ന ചോദ്യത്തിനാണ് ബല്‍റാം മറുപടി നല്‍കിയത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 19 സീറ്റില്‍ യുഡിഎഫ് മത്സരിക്കുകയും 19 സീറ്റില്‍ വിജയം സ്വന്തമാക്കുകയും ചെയ്തു. ഇതില്‍ കേരളാ കോണ്‍ഗ്രസ് എം എല്‍ഡിഎഫിലേക്ക് ചേക്കേറിയതോടെ തോമസ് ചാഴികാടന്‍ ഇടതിനൊപ്പമായി. പതിനഞ്ചും കോണ്‍ഗ്രസിന്റെ എംപിമാരാണ്. നിലവിലെ എംപിമാര്‍ തന്നെ വരുന്ന തെരഞ്ഞെടുപ്പിലും മത്സരിക്കുകയാണെങ്കില്‍ എന്തെല്ലാം മുന്നൊരുക്കങ്ങളാണ് നടത്തേണ്ടതുണ്ട്. ഇക്കാര്യങ്ങള്‍ തീരുമാനിച്ച് മുന്നോട്ട്…
Read More » -
Kerala
സഹകരണ സംഘങ്ങളിലെ തട്ടിപ്പില്‍ മുന്നില്‍ യുഡിഎഫ്; ക്രമക്കേടുണ്ടായ 272 സഹകരണ സംഘങ്ങളിൽ 202ും യുഡിഎഫ് ഭരണത്തിൽ; തട്ടിപ്പുകള്‍ കൂടുതൽ തിരുവനന്തപുരം ജില്ലയിൽ
തിരുവനന്തപുരം: സംസ്ഥാനത്ത് സഹകരണ സംഘങ്ങളിൽ ഏറ്റവും കൂടുതൽ ക്രമക്കേട് നടന്നത് യുഡിഎഫ് ഭരിക്കുന്ന സംഘങ്ങളിലെന്ന് അന്വേഷണ റിപ്പോർട്ട്. ക്രമക്കേട് ഉണ്ടായ 272 സഹകരണ സംഘങ്ങളിൽ 202 ൻ്റെയും ഭരണം യുഡിഎഫ് സമിതിക്കെന്നാണ് സഹകരണ രജിസ്ട്രാറുടെ റിപ്പോർട്ട്. തിരുവനന്തപുരം ജില്ലയിലെ സഹകരണ സംഘങ്ങളിലാണ് തട്ടിപ്പുകൾ കൂടുതലും നടന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. സംസ്ഥാനത്ത് 16255 സഹകരണ സംഘങ്ങളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിൽ 272 സഹകരണ സംഘങ്ങളിലാണ് സഹകരണ രജിസ്ട്രാറുടെ അന്വേഷണത്തിൽ പല തരത്തിലുള്ള ക്രമക്കേടുകൾ കണ്ടെത്തിയത്. ക്രമക്കേട് കണ്ടെത്തയിൽ 202 സഹകരണ സംഘങ്ങളിലും യുഡിഎഫ് ഭരണ സമിതിയാണ്. എൽഡിഎഫ് നേതൃത്വം നൽകുന്ന 63 സംഘങ്ങളിലും പരിശോധനയിൽ ക്രമക്കേട് കണ്ടെത്തി. ബിജെപിയുടെ നിയന്ത്രണത്തിലുള്ള ഏഴ് സംഘങ്ങളിലും ക്രമക്കേടുണ്ട്. തിരുവനന്തപുരം ജില്ലയിൽ 29 സഹകരണ സംഘങ്ങളിലാണ് ക്രമക്കേട് നടന്നത്. യുഡിഎഫ് ഭരിക്കുന്ന 25 ഉം, എൽഡിഎഫ് ഭരിക്കുന്ന ഒന്നും, ബിജെപിയുടെ ഒരു സംഘവും സഹകരണ സംഘളാണ് ജില്ലയിലുള്ളത്. എൽഡിഎഫ് ഭരിക്കുന്ന സഹകരണ സംഘങ്ങളിൽ കൂടുതൽ തട്ടിപ്പ് നടന്നിരിക്കുന്നത്…
Read More » -
Crime
എട്ടാംക്ലാസുകാരിയെ പീഡിപ്പിച്ചു; അമ്മാവന്‍ ഒളിവില്‍
വയനാട്: അമ്പലവയലില്‍ എട്ടാം ക്ലാസുകാരിയെ മാതൃസഹോദരന്‍ പീഡിപ്പിച്ചു. സംഭവത്തില്‍ അമ്പലവയല്‍ പോലീസ് പോക്സോ വകുപ്പ് പ്രകാരം കേസെടുത്തു. സ്‌കൂളില്‍ നടന്ന കൗണ്‍സിലിങ്ങിലാണ് പെണ്‍കുട്ടി പീഡനത്തിനിരയായ വിവരം വെളിപ്പെടുത്തിയത്. കൗണ്‍സിലര്‍ ഉടന്‍തന്നെ ഇക്കാര്യം പ്രധാന അധ്യാപകന് റിപ്പോര്‍ട്ട് ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ അധ്യാപകന്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസെത്തി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. സംഭവത്തിന് പിന്നാലെ പ്രതി ഒളിവില്‍പോയി. പ്രതിയെ കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.
Read More » -
Crime
ബിസിനസ് പങ്കാളിയായ യുവതിയെ ആക്രമിച്ച് സ്പാ മാനേജര്‍; മര്‍ദിച്ച് അവശയാക്കി, വസ്ത്രം വലിച്ചുകീറി
അഹമ്മദാബാദ്: ബിസിനസ് പങ്കാളിയായ യുവതിക്ക് യുവാവിന്റെ ക്രൂരമര്‍ദനം. ഗുജറാത്തിലെ അഹമ്മദാബാദിലുള്ള ‘ഗാലക്സി സ്പാ’ മാനേജരായ മുഹ്സിനാണ് ബിസിനസ് പങ്കാളിയായ യുവതിയെ ക്രൂരമായി ആക്രമിച്ചത്. മര്‍ദനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ഗുജറാത്ത് പോലീസ് സംഭവത്തില്‍ കേസെടുത്തു. പോലീസ് കേസെടുത്തതിന് പിന്നാലെ പ്രതിയായ മുഹ്സിന്‍ ഒളിവില്‍പോയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. സെപ്റ്റംബര്‍ 25 തിങ്കളാഴ്ച സ്പായ്ക്ക് മുന്നില്‍വെച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. അഹമ്മദാബാദില്‍ സ്പാ നടത്തുന്ന മുഹ്സിനും വടക്കുകിഴക്കന്‍ സംസ്ഥാനക്കാരിയായ യുവതിയും തമ്മില്‍ ആദ്യം തര്‍ക്കമുണ്ടാകുകയും പിന്നാലെ യുവാവ് യുവതിയെ ക്രൂരമായി ആക്രമിക്കുകയുമായിരുന്നു. നിരന്തരം യുവതിയുടെ മുഖത്തടിച്ച പ്രതി, മുടിയില്‍ കുത്തിപ്പിടിച്ച് വലിച്ചിഴക്കുന്നതും വീണ്ടും മര്‍ദിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. തുടര്‍ന്ന് സ്പായ്ക്കുള്ളിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയതിന് ശേഷവും മര്‍ദനം തുടര്‍ന്നു. യുവതിയുടെ വസ്ത്രങ്ങളും വലിച്ചുകീറി. ഇതിനിടെ, സ്ഥലത്തുണ്ടായിരുന്ന രണ്ടുപേര്‍ പ്രതിയെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ മര്‍ദനം തുടരുകയായിരുന്നു. സംഭവം നടന്നത് തിങ്കളാഴ്ചയാണെങ്കിലും യുവതി പോലീസില്‍ പരാതി നല്‍കിയിരുന്നില്ല. എന്നാല്‍, മര്‍ദനത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ പോലീസ് കേസെടുക്കുകയും സാമൂഹികപ്രവര്‍ത്തകയുടെ സഹായത്തോടെ യുവതിയെ…
Read More » -
India
മണിപ്പുരില്‍ മുഖ്യമന്ത്രിയുടെ സ്വകാര്യ വസതിക്കു നേരെ ആക്രമണശ്രമം
ഇംഫാല്‍: ഇംഫാലില്‍ മുഖ്യമന്ത്രി എന്‍.ബിരേന്‍ സിങ്ങിന്റെ ആളൊഴിഞ്ഞ സ്വകാര്യ വസതിക്കു നേരെ ആക്രമണശ്രമം. ആകാശത്തേക്കു വെടിയുതിര്‍ത്തു പോലീസ് ആക്രമണശ്രമം തടഞ്ഞു. ഹെയിന്‍ഗാങിലെ ബിരേന്‍ സിങ്ങിന്റെ സ്വകാര്യ വസതിയുടെ 150 മീറ്ററിന് അകലെ വച്ചു തന്നെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പ്രതിഷേധിക്കാരെ തടഞ്ഞു. സ്വകാര്യവസതിക്കു സുരക്ഷാ ഉദ്യോഗസ്ഥര്‍ കാവല്‍നില്‍ക്കുന്നുണ്ടെങ്കിലും ഇവിടെ ആരും താമസിക്കുന്നില്ല. ഇംഫാലിലെ ഔദ്യോഗിക വസതിയിലാണ് ബിരേന്‍ സിങ് താമസിക്കുന്നത്. രണ്ടു സംഘങ്ങളായാണു ആള്‍ക്കൂട്ടം മുഖ്യമന്ത്രിയുടെ വീടിനുനേരെ എത്തിയതെന്നു പോലീസ് പറഞ്ഞു. ആള്‍ക്കൂട്ടത്തെ പിരിച്ചുവിടാനായി ദ്രുത കര്‍മ സേന നിരവധി തവണ കണ്ണീര്‍ വാതകം പ്രയോഗിച്ചു. പ്രദേശത്തെ വൈദ്യുതി ബന്ധം ഉദ്യോഗസ്ഥര്‍ വിച്ഛേദിക്കുകയും ചെയ്തു. മുഖ്യമന്ത്രിയുടെ സ്വകാര്യ വസതിക്കു സമീപത്തായി നിരവധി ബാരിക്കേഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്.
Read More » -
Kerala
വീണ്ടും അഭിമാന നിമിഷം; സഹകരണ ബാങ്കിംഗ് മേഖലയിലെ പ്രവർത്തന മികവിന് തുടർച്ചയായ മൂന്നാം വർഷവും കേരള ബാങ്കിന് ദേശീയതലത്തിൽ അവാർഡ്
തിരുവനന്തപുരം: സഹകരണ ബാങ്കിംഗ് മേഖലയിലെ പ്രവർത്തന മികവിന് തുടർച്ചയായ മൂന്നാം വർഷവും കേരള ബാങ്കിന് ദേശീയതലത്തിൽ അവാർഡ്. സഹകരണ മേഖലയ്ക്ക് നൽകിയ സമഗ്ര സംഭാവന പരിഗണിച്ച് നാഷണൽ ഫെഡറേഷൻ ഓഫ് സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് (NAFSCOB) ദേശീയ തലത്തിൽ നൽകുന്ന അവാർഡാണ് കേരള ബാങ്കിന് തുടർച്ചയായി മൂന്നാം വർഷവും ലഭിച്ചത്. ബാങ്കിന്റെ ബിസിനസ് നേട്ടങ്ങൾ, ജനകീയ അടിത്തറയിലുള്ള ഭരണ സംവിധാനം, വിഭവ സമാഹരണവും വികസനവും, ബാങ്കിംഗ് സേവനങ്ങൾ പരമാവധി ഗുണഭോക്താക്കളിലേക്ക് എത്തിക്കുന്നതിൽ കൈവരിച്ച വിജയം, മികച്ച റിക്കവറി പ്രവർത്തനങ്ങൾ, കുടിശ്ശിക നിർമ്മാർജ്ജനം, സാമ്പത്തിക സാക്ഷരത രംഗത്തുണ്ടായ മുന്നേറ്റം, മികച്ച പ്രശ്നപരിഹാര സമ്പ്രദായം, മികച്ച ഭരണ നേട്ടം, ഭരണ നൈപുണ്യം, വിവര സാങ്കേതികവിദ്യയിലും ഡിജിറ്റൽ ബാങ്കിംഗ് രംഗത്തും കൈവരിച്ച നേട്ടം തുടങ്ങിയവ പരിഗണിച്ചാണ് ദേശീയ തലത്തിൽ പ്രവർത്തന മികവിനുള്ള ഓവർ ഓൾ പെർഫോമൻസ് അവാർഡ് തുടർച്ചയായി നൽകിയത്. സഹകരണ മേഖലയിൽ നിലനിന്നിരുന്ന ത്രിതല സംവിധാനത്തിന് പകരം ഗ്രാമീണ ജനതയ്ക്കും കർഷകർക്കും കൂടുതൽ മെച്ചപ്പെട്ട…
Read More » -
Crime
മധ്യപ്രദേശിലെ ഉജ്ജയിനിൽ 15കാരി ബലാത്സംഗം ചെയ്യപ്പെട്ട സംഭവം: പ്രതി ഓട്ടോറിക്ഷ ഡ്രൈവറെന്ന് പോലീസ്, പിടിയിൽ
ഭോപ്പാൽ: മധ്യപ്രദേശിലെ ഉജ്ജയിനിൽ 15കാരി ബലാത്സംഗം ചെയ്യപ്പെട്ട സംഭവത്തിൽ പ്രതിയെ പിടികൂടിയെന്ന് പൊലീസ്. പ്രതി ഓട്ടോറിക്ഷ ഡ്രൈവറായ ഭരത് സോണി എന്നയാളാണെന്ന് പൊലീസ് വ്യക്തമാക്കി. പ്രതിയെ തെളിവെടുപ്പിനായി സംഭവ സ്ഥലത്തെത്തിച്ചു. പ്രതി പോലീസിൽ നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പൊലീസ് പിന്തുടർന്ന് കീഴ്പ്പെടുത്തി. സംഭവസ്ഥലത്ത് നിന്ന് പെൺകുട്ടി ധരിച്ച വസ്ത്രങ്ങൾ വീണ്ടെടുക്കാനായെന്നും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പ്രതിക്ക് കൈയിനും കാലിനും പരിക്കേറ്റെന്നും ഇൻസ്പെക്ടർ അജയ് കുമാർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഉജ്ജയിൻ സ്വദേശിയാണ് പ്രതി. പെൺകുട്ടി ഒറ്റയ്ക്ക് നടക്കുന്നത് കണ്ടതിനെ തുടർന്നാണ് ബലാത്സംഗം ചെയ്ത് ഉപേക്ഷിച്ചത്. പെൺകുട്ടി ചികിത്സയിൽ സുഖം പ്രാപിക്കുന്നുവെന്നും പൊലീസ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. പ്രതിയുടെ ഓട്ടോയിൽ രക്തക്കറ കണ്ടെത്തിയെന്നും പൊലീസ് പറഞ്ഞു. മധ്യപ്രദേശിൽ കഴിഞ്ഞ ദിവസമാണ് കൗമാരക്കാരി ക്രൂരബലാത്സംഗത്തിനിരയായത്. ബലാത്സംഗത്തിനിരയായ പെൺകുട്ടി വീടുകളിൽ സഹായത്തിനായി അർധ നഗ്നയായി രണ്ട് മണിക്കൂറോളം യാചിച്ചെങ്കിലും ആരും തിരിഞ്ഞുനോക്കിയില്ല. വീഡിയോ പുറത്തായതോടെയാണ് സംഭവം വാർത്തയായത്. പെൺകുട്ടിയെ പിന്നീട് വൈകുന്നേരത്തോടെ ബോധമില്ലാത്ത അവസ്ഥയിൽ…
Read More »