Month: September 2023

  • Kerala

    പത്താം ക്ലാസുകാരന്‍ ആദിശേഖറിനെ വണ്ടിയിടിപ്പിച്ച്‌ കൊലപ്പെടുത്തിയ പ്രതി ബിജെപി പ്രവര്‍ത്തകന്‍ 

    തിരുവനന്തപുരം കാട്ടാക്കട പൂവച്ചലില്‍ പത്താം ക്ലാസുകാരന്‍ ആദിശേഖറിനെ വണ്ടിയിടിപ്പിച്ച്‌ കൊലപ്പെടുത്തിയ പ്രതി പ്രിയരഞ്ജന്‍ ബിജെപി പ്രവര്‍ത്തകന്‍. തന്‍റെ കുടുംബം കോണ്‍ഗ്രസാണെന്നും എന്നാല്‍ ബിജെപി ഹിന്ദുക്കള്‍ക്ക് വേണ്ടി ചെയ്യുന്ന കാര്യങ്ങള്‍ കണ്ടിട്ടാണ് താന്‍ പാര്‍ട്ടിയില്‍ ചേര്‍ന്നതെന്നും പ്രസംഗിക്കുന്ന ഇയാളുടെ വീഡിയോ ഇപ്പോള്‍ പുറത്തു വന്നിട്ടുണ്ട്. കാട്ടാക്കട ചിന്മയ സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിയായ ആദിശേഖറിനെ ആഗസ്റ്റ് 30-നാണ് അകന്നബന്ധു കൂടിയായ പ്രിയരഞ്ജന്‍ കാറിടിപ്പിച്ച്‌ കൊലപ്പെടുത്തിയത്. സംഭവം അപകടമരണമാണെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. എന്നാല്‍, സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് കൊലപാതകമാണെന്ന് ആരോപിച്ച്‌ കുടുംബം പരാതി നല്‍കിയത്. അന്വേഷണത്തില്‍ ലഭിച്ച വിവരങ്ങളെത്തുടര്‍ന്നും സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലുമാണ് പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തി പോലീസ് കേസെടുത്തത്.ആഗസ്റ്റ് 30-ന് കാറുമായി സ്ഥലത്തെത്തിയ ഇയാൾ ഏറെനേരം റോഡില്‍ വാഹനത്തില്‍ തന്നെ ഇരുന്നതായി സിസിടിവിദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. ഇതിനിടെയാണ് കൂട്ടുകാരനുമായി ആദിശേഖര്‍ സൈക്കിളിലെത്തിയത്. തുടര്‍ന്ന് സൈക്കിളില്‍ കയറി പോകാനൊരുങ്ങവെ കാര്‍ മുന്നോട്ടെടുക്കുകയും ആദിശേഖറിനെ ഇടിച്ചുവീഴ്ത്തുകയുമായിരുന്നു. ഏതാനുംദൂരം പിന്നിട്ടശേഷമാണ് ഇയാള്‍ വാഹനം നിര്‍ത്തിയത്.

    Read More »
  • Kerala

    ഇടിയോടിടി; രണ്ടു മരണം; നാലു കുട്ടികൾക്ക് ഗുരുതര പരിക്ക്

    തിരുവനന്തപുരം: ഇന്നലെ മാത്രം കേരളത്തിൽ നടന്ന വാഹനാപകടങ്ങളുടെ കണക്ക് കേട്ടാൽ നെഞ്ചിൽ കൈവച്ചു പോകും.പലരും രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. റിപ്പോർട്ട് ചെയ്യപ്പെട്ട അപകടങ്ങളുടെ കണക്ക് മാത്രമാണ് ഇവിടെ പറയുന്നത്. തിരുവനന്തപുരം ആര്യനാട് കുളപ്പടയില്‍ വെയ്റ്റിംഗ് ഷെഡിലേയ്ക്ക് ലോറി നിയന്ത്രണം വിട്ട് ഇടിച്ച്‌ കയറി ഒരാള്‍ മരിച്ചു.കുളപ്പട സ്വദേശി ഷീല (56) ആണ് മരിച്ചത്.സംഭവത്തിൽ 4 കുട്ടികൾക്ക് പരിക്കേറ്റു. വൈദ്യ വിനോദ് (4),വൈഗ വിനോദ് (8),ദിയാ ലഷ്മി (8) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ലോറിയുടെ ഡ്രൈവർ ഓടി രക്ഷപ്പെട്ടു.അമിത വേഗതയാണ് അപകടത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. കണ്ണൂരിൽ സ്വകാര്യബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു.ഏര്യം കണാരംവയലിലെ മുതിരയില്‍ വീട്ടില്‍ എം.സജീവൻ (48) ആണ് മരിച്ചത്. ഇന്നലെ രാവിലെ 9.45 ഓടെ തളിപ്പറമ്ബ്-ആലക്കോട് മലയോര ഹൈവേയില്‍ പൂവം ടൗണിലായിരുന്നു അപകടം. ആലക്കോട് ഭാഗത്തു നിന്നും വരികയായിരുന്ന സ്വകാര്യബസ് സജീവൻ സഞ്ചരിച്ച പള്‍സര്‍ ബൈക്കിലിടിക്കുകയായിരുന്നു. പെയിന്‍റ് വിതരണ ഏജൻസി…

    Read More »
  • India

    സര്‍ക്കാര്‍ ബസ് മോഷ്ടിച്ച്‌ സര്‍വീസ് നടത്തി ; പാതിവഴിക്ക് ഡീസല്‍ തീര്‍ന്നതിന് പിന്നാലെ പോലീസ് പൊക്കി

    തെലങ്കാന ആര്‍ടിസിയുടെ ബസ് മോഷ്ടിച്ചുകൊണ്ടുപോയി സര്‍വീസ് നടത്തിയ വ്യാജന്‍ പിടയിലായി. സിദ്ധിപേട്ട് ബസ് സ്റ്റേഷനില്‍ നിന്ന് ഞായറാഴ്ച രാത്രിയാണ് ഇയാള്‍ ബസ് മോഷ്ടിച്ചത്. പിന്നാലെ സര്‍വീസ് നടത്തി യാത്രക്കാരില്‍ നിന്ന് പണവും പിരിച്ചു.ഹൈദ്രാബാദില്‍ രാവിലെ എത്തുമെന്ന് പറഞ്ഞാണ് ഇയാള്‍ യാത്രക്കാരെ കയറ്റിയത്.ഒടുവില്‍, സിര്‍സില്ല ജില്ലയിലെ ജില്ലെല്ല ക്രോസ്റോഡിലൂടെ പോകുന്നതിനിടെ ബസ് റോഡില്‍ നിന്ന് തെന്നിമാറി, ഇന്ധനം തീര്‍ന്നു നിന്നു. യാത്രക്കാര്‍ക്ക് സ്ഥിതിഗതികള്‍ മനസിലാക്കുന്നതിന് മുമ്ബ് പ്രതി സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. സിദ്ധിപേട്ടിലെ ടിഎസ്‌ആര്‍ടിസി അധികൃതര്‍ ലോക്കല്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. യാത്രക്കാര്‍ പകര്‍ത്തിയ വീഡിയോ, ഫോട്ടോ തെളിവുകളുടെ സഹായത്തോടെ ഒടുവിൽ വ്യാജനെ തിരിച്ചറിയുകയും പിടികൂടുകയും ചെയ്തു.സിദ്ധിപേട്ടിലെ ബസ് സ്റ്റേഷനില്‍ അത്താഴം കഴിക്കാനായി ബസ് പാര്‍ക്ക് ചെയ്ത് ജീവനക്കാര്‍ പോയപ്പോഴാണ് വ്യാജന്‍ ബസ് കടത്തിയത്.

    Read More »
  • Kerala

    സോളാർ പരാതിക്കാരിയുടെ കുഞ്ഞിന്റെ അച്ഛൻ പത്തനാപുരം എംഎൽഎ ഗണേഷ് കുമാർ എന്ന്  സിബിഐ റിപ്പോർട്ട്

    തിരുവനന്തപുരം:സോളാർ പരാതിക്കാരി ജുഡീഷ്യല്‍ കസ്റ്റഡിയിലായിരിക്കെ പ്രസവിച്ചത് പത്തനാപുരം എംഎൽഎ ഗണേഷ് കുമാറിന്റെ കുഞ്ഞിനെയാണെന്ന് സിബിഐ റിപ്പോർട്ട്. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ സിബിഐ സമര്‍പ്പിച്ച അന്തിമറിപ്പോര്‍ട്ടിലാണ് ഈ‌ വിവരമുള്ളത്.പരാതിക്കാരി ഗണേഷ് കുമാറിനെ 2009ല്‍ സെക്രട്ടേറിയറ്റില്‍ വച്ചാണ് പരിചയപ്പെട്ടത്. പിന്നീട് അവര്‍ പ്രണയത്തിലായി. വഴുതക്കാട് ടാഗോര്‍ ലെയ്നിലെ വീട്ടില്‍ അവര്‍ സ്ഥിരമായി കാണുമായിരുന്നു. 2009 ആഗസ്റ്റില്‍ പരാതിക്കാരി ഗര്‍ഭിണിയായി. ഗണേഷ് കുമാറിന്റെ അമ്മയില്‍ നിന്ന് ഉറപ്പു ലഭിച്ചതിനെത്തുടര്‍ന്ന് പരാതിക്കാരി ഗര്‍ഭം അലസിപ്പിച്ചില്ല. 2010ജനുവരി 10ന് തട്ടിപ്പുകേസില്‍ പരാതിക്കാരി അറസ്റ്റിലായി. റിമാൻഡിലായിരിക്കെ, 2010 ഏപ്രില്‍ ഒന്നിന് പരാതിക്കാരി പെണ്‍കുഞ്ഞിനെ പ്രസവിച്ചു.തന്റെ പേര് പരാതിക്കാരി പറയാനിടയുണ്ടെന്നും ഏതു വിധേനയും തടയണമെന്നും ഗണേഷ് ആവശ്യപ്പെട്ടതായി ബന്ധു ശരണ്യ മനോജിന്റെ മൊഴിയും സിബിഐ രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം സോളാര്‍ ലൈംഗിക ആരോപണക്കേസിൽ ഉമ്മന്‍ ചാണ്ടിയുടേത് മാത്രമല്ല, മറ്റൊരു പേരുകൂടി എഴുതിച്ചേര്‍ത്തെന്ന് സരിതയുടെ മുന്‍ വക്കീലായ ഫെനി ബാലകൃഷ്ണന്റെ വെളിപ്പെടുത്തൽ. ഉമ്മന്‍ ചാണ്ടിക്കെതിരെ ഗൂഡാലോചന നടത്തിയത് ഗണേഷ് കുമാറാണെന്നും സരിത…

    Read More »
  • Health

    പല്ല് കേടുവരുത്തുന്ന പ്രധാന കാരണങ്ങളാണ് ചായയും കാപ്പിയും 

    നല്ല വെളുത്ത പല്ലുകളെ മുല്ലമൊട്ട് പോലെയുള്ള പല്ലുകളെന്ന് പലരും വിശേഷിപ്പിക്കാറുണ്ട്.എല്ലാവരും ഇത്തരത്തിലുള്ള വെളുത്ത പല്ലുകള്‍ ആഗ്രഹിക്കുന്നവരാണെങ്കിലും പലർക്കും ഇതിന് സാധിക്കാറില്ല. ഇതിന് പ്രധാന കാരണങ്ങളാണ് ചായയും കാപ്പിയും. പല്ലില്‍ എപ്പോഴും മഞ്ഞക്കറ പറ്റുന്നുവെന്ന് വിഷമിക്കുന്നവര്‍ ആദ്യം ഒഴിവാക്കേണ്ടത് ചായയും കാപ്പിയുമാണെന്ന് പറയുന്നതിന് കാരണവും ഇതുതന്നെയാണ്. സെൻസിറ്റീവായ പല്ലുള്ളവര്‍ക്ക് ഇത്തരം പാനീയങ്ങളുടെ കറ പെട്ടെന്ന് കയറിപിടിക്കും. ചായയും കാപ്പിയും എത്രമാത്രം കടുപ്പമേറിയതാണോ അത്രമാത്രം കടുപ്പത്തിലായിരിക്കും പല്ലില്‍ കറയും പറ്റിപ്പിടിക്കുന്നത്. വൈൻ കുടിക്കുന്നതും ചിലരുടെ പല്ലുകളില്‍ നിറം മാറ്റത്തിന് കാരണമാകാറുണ്ട്. ചായ/കോഫി കറ പല്ലിലെ ഇനാമലിലാണ് കയറിപ്പിടിക്കുക. പാനീയത്തിലെ ടാന്നീസ് എന്ന ഘടകമാണ് ഇതിന് കാരണമാകുന്നത്. ഇത് പല്ലില്‍ പിടിച്ചിരിക്കുകയും പല്ലിന് നിറവ്യത്യാസം വരുത്തുകയും ചെയ്യും. എന്നാല്‍ ഇതൊഴിവാക്കാൻ നിങ്ങള്‍ ചായയും കാപ്പിയും കുടിക്കുന്നത് നിര്‍ത്തണമെന്നില്ല. പകരം ചില സൂത്രവിദ്യകള്‍ പയറ്റിയാല്‍ മതി. ചായ/കാപ്പി എന്നിവ കുടിക്കുമ്ബോള്‍ കഴിവതും പാല്‍ ചേര്‍ക്കുക. കട്ടൻ ചായയും കട്ടൻ കാപ്പിയും കഴിവതും ഒഴിവാക്കാം..ചായ/കാപ്പി കുടിച്ചതിന് ശേഷം വായില്‍…

    Read More »
  • Food

    തട്ടുകടയിലെ രുചിയില്‍ ഇനി വീട്ടിലും തയ്യാറാക്കാം ബീഫ് ഫ്രൈ

    എന്തൊക്കെ പറഞ്ഞാലും തട്ടുകടയിലെ ഭക്ഷണങ്ങള്‍ക്ക് ഒരു പ്രത്യേകരുചിയാണ്.പ്രത്യേകിച്ച് ബീഫ് വിഭവങ്ങൾക്ക്.ഇനി തട്ടുകടയിലെ രുചിയില്‍ വീട്ടിൽ തന്നെ നമുക്ക് ബീഫ് ഫ്രൈ  തയ്യാറാക്കാം. ചേരുവകള്‍ ബീഫ്: 500 ഗ്രാം ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്: 20 ഗ്രാം പെരുംജീരകം: 5 ഗ്രാം പെരുംജീരക പൊടി: 10 ഗ്രാം ഗരം മസാല പൊടി: 15 ഗ്രാം കുരുമുളക് പൊടി: 15 ഗ്രാം മല്ലിപൊടി: 10 ഗ്രാം വറ്റല്‍മുളക്: 10 എണ്ണം ഉപ്പ്: ആവിശ്യത്തിന് മുളക് പൊടി: 10 ഗ്രാം വിനാഗിരി: 15 മില്ലി വെളിച്ചെണ്ണ: 100 മില്ലി കടുക്: 5 ഗ്രാം സവാള: 50 ഗ്രാം മഞ്ഞള്‍പൊടി: 5 ഗ്രാം പാചകരീതി 1) ചെറുതായി അരിഞ്ഞ ബീഫ് മഞ്ഞള്‍പൊടി, ഉപ്പ്, മുളക് പൊടി,മല്ലിപൊടി, വിനാഗിരി എന്നിവ ഉപയോഗിച്ച്‌ നന്നായി മാരിനേറ്റ് ചെയ്ത് കുക്കറില്‍ ചെറുതീയില്‍ 4 വിസില്‍ വരെ വേവിക്കുക. 2) ഉരുളിയില്‍ വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിച്ച്‌ പെരുംജീരകവും, വറ്റല്‍ മുളകും സ്ലൈസ് ചെയ്ത…

    Read More »
  • Kerala

    തൃപ്പൂണിത്തുറ തിരഞ്ഞെടുപ്പ് കേസ്; കെ ബാബുവിന് തിരിച്ചടി

    കൊച്ചി:തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസ് ഹൈക്കോടതിയിൽ തുടരാമെന്ന് സുപ്രിംകോടതി ഉത്തരവ്.തെരഞ്ഞെടുപ്പ് കേസ് തുടരാൻ അനുവദിച്ച ഹൈക്കോടതി വിധി സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കെ. ബാബുവാണ് സുപ്രിംകോടതിയെ സമീപിച്ചത്. ബാബുവിന്റെ ഹരജി തള്ളിയ കോടതി കേസ് തുടരാൻ അനുമതി നൽകി. കെ. ബാബു അയ്യപ്പന്റെ പേരിൽ വോട്ട് പിടിച്ചുവെന്ന് ആരോപിച്ചാണ് എതിർ സ്ഥാനാർഥിയായിരുന്ന എം. സ്വരാജ് ഹൈക്കോടതിയെ സമീപിച്ചത്. അയ്യപ്പന്റെ ചിത്രം ഉപയോഗിച്ച് വോട്ടേഴ്‌സ് സ്ലിപ് വിതരണം ചെയ്‌തെന്ന ആരോപണങ്ങളടക്കം എം. സ്വരാജ് ഉയർത്തിയിരുന്നു. ഈ‌ കേസ് കേസ് തുടരാൻ അനുവദിച്ച ഹൈക്കോടതി വിധി സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് കെ. ബാബു സുപ്രിംകോടതിയെ സമീപിച്ചത്.

    Read More »
  • Kerala

    വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച 24 വയസുകാരന്‍ മരിച്ചു

    കാസർകോട്:വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച 24 വയസുകാരന്‍ മരിച്ചു.ഉപ്പള കളനാട്ട് ക്വാര്‍ടേഴ്‌സില്‍ താമസിക്കുന്ന ജാർഖണ്ഡ് സ്വദേശി ആരിഫ് അന്‍സാരി (24) ആണ് മരിച്ചത്. ഹോട്ടൽ തൊഴിലാളിയായ ഇയാൾ ‍ വർഷങ്ങളായി കളനാട്ട് താമസിച്ച്‌ വരികയായിരുന്നു. നാട്ടില്‍ പോയി 20 ദിവസം മുന്‍പാണ് തിരിച്ചെത്തിയത്. വയറുവേദനയെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

    Read More »
  • Kerala

    പിഞ്ചുകുഞ്ഞിന്റെ മൃതദേഹം വയല്‍ക്കരയില്‍; അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു

    കാസർകോട്:പിഞ്ചുകുഞ്ഞിന്റെ മൃതദേഹം വയല്‍ക്കരയിൽ കണ്ടെത്തിയ സംഭവത്തിൽ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു.ഒന്നര മാസം പ്രായമായ പെണ്‍കുഞ്ഞിന്റെ മൃതദേഹമാണ് വയല്‍ക്കരയില്‍ കാണപ്പെട്ടത്. അമ്മ വയലിന്റെ കരയില്‍ കിടത്തി വെള്ളം ഒഴിച്ച്‌ കൊന്നതാണെന്നാണ് പ്രാഥമിക നിഗമനം. പച്ചിലമ്ബാറ കോളനിയില്‍ താമസിക്കുന്ന സുമംഗലി-സത്യനാരായണ ദമ്ബതികളുടെ മകളാണ് മരിച്ച കുഞ്ഞ്. ചൊവ്വാഴ്ച ഉച്ച രണ്ട് മണിയോടെ പച്ചിലമ്ബാറ മുളിഞ്ച വയലിന് സമീപത്ത് കുഞ്ഞിനെ കിടത്തി മുഖത്തേക്ക് വെള്ളം ഒഴിച്ച്‌ കൊലപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്.കുട്ടിയുടെ മാതാപിതാക്കളായ സുമംഗലിയും ഭര്‍ത്താവ് സത്യനാരായണനും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. കുടുംബവഴക്കിനെ തുടര്‍ന്ന് സുമംഗലി വീട് വിട്ട് ഇറങ്ങി. കുഞ്ഞുമായിട്ടായിരുന്നു ഇവര്‍ പോയത്. തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തിരിച്ചിലിന് പിന്നാലെയാണ്  കുഞ്ഞിനെ വയലില്‍ കണ്ടെത്തിയത്. ഉടൻ തന്നെ നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.മഞ്ചേശ്വരം പോലീസ് മേൽനടപടികൾ സ്വീകരിച്ചു.

    Read More »
  • India

    കേന്ദ്രമന്ത്രിയെ പാര്‍ട്ടി ഓഫിസില്‍ പൂട്ടിയിട്ട് ബിജെപി പ്രതിഷേധം

    കൊൽക്കത്ത:കേന്ദ്രമന്ത്രിയെ പാര്‍ട്ടി ഓഫിസില്‍ പൂട്ടിയിട്ട് ബിജെപി പ്രതിഷേധം.മന്ത്രിയോട് അടുപ്പമുള്ളവര്‍ക്ക് മാത്രം സഹായം നല്‍കുന്നു എന്ന് ആരോപിച്ചാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ കേന്ദ്രമന്ത്രി സുഭാഷ് സര്‍ക്കാറിനെ പൂട്ടിയിട്ടത്. സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തില്‍ പ്രചരിക്കുന്നുണ്ട്.പൂട്ടിയിട്ട മുറിയുടെ പുറത്തുനിന്ന് മുദ്രാവാക്യം വിളിക്കുന്ന ബി.ജെ.പി പ്രവര്‍ത്തകരെ വീഡിയോയില്‍ കാണാം. ബി.ജെ.പി പ്രവര്‍ത്തകര്‍ മന്ത്രിയുടെ സുരക്ഷാ ഗാര്‍ഡുകളുമായും ഏറ്റുമുട്ടി. അതേസമയം പ്രതിഷേധക്കാര്‍ ബി.ജെ.പി പ്രവര്‍ത്തകരല്ലെന്നും ഇവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായും ജില്ലാ പ്രസിഡന്റ് വ്യക്തമാക്കി.

    Read More »
Back to top button
error: