Month: September 2023
-
Life Style
”25 കോടിയുടെ സ്വത്ത് തട്ടിയെടുത്തു; എന്നെയും മകളെയും കൊല്ലുമെന്ന് ഭീഷണി മുഴക്കുന്നു”
മലയാളികള്‍ക്കും ഏറെ പ്രിയങ്കരിയായ നടിയാണ് ഗൗതമി. നിരവധി ചിത്രങ്ങളാണ് നടി സമ്മാനിച്ചിട്ടുള്ളത്. മോഹന്‍ലാല്‍ നായകനായി അഭിനയിച്ച ഹിസ് ഹൈനസ്സ് അബ്ദുള്ള എന്ന ചിത്രത്തിലെ വേഷം വളരെ ശ്രദ്ധേയമായ ഒന്നായിരുന്നു. ധ്രുവം എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായിട്ടാണ് ഗൗതമി എത്തിയത്. തമിഴിലും തെലുങ്കിലുമായി നിരവധി ചിത്രങ്ങള്‍ ചെയ്തിട്ടുള്ള ഗൗതമി രജനീകാന്ത്, കമല്‍ ഹാസന്‍, വിജയകാന്ത്, സത്യരാജ്, പ്രഭു, കാര്‍ത്തിക് തുടങ്ങി നിരവധി മുന്‍നിര അഭിനേതാക്കളുടെ നായികയായി തിളങ്ങിയിട്ടുണ്ട്. കമലുമായി വേര്‍പിരിഞ്ഞ ഗൗതമി മകള്‍ സുബ്ബുലക്ഷ്മിയോടൊപ്പമാണ് ഏറെക്കാലമായി താമസം. കൂടാതെ ബിജെപിയുമായി ചേര്‍ന്ന് രാഷ്ട്രീയ പ്രവര്‍ത്തങ്ങളിലും സജീവമാണ്. ഇതിനിടയിലാണ് ഒരു പുതിയ വാര്‍ത്ത സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. 25 കോടി രൂപയുടെ സ്വത്ത് തട്ടിയെടുത്തതായി ചൂണ്ടിക്കാട്ടിയാണ് നടി ചെന്നൈ പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. തമിഴ്നാട്ടിലെ ശ്രീപെരുംപുത്തൂര്‍ ഉള്‍പ്പെടെയുള്ള ചില പ്രദേശങ്ങളില്‍ തനിക്ക് സ്വത്തുക്കളുണ്ടെന്നും ആരോഗ്യനില മോശമായതിനാലും മകളുടെ പഠന ആവശ്യങ്ങള്‍ക്കും മറ്റുമായി 46 ഏക്കര്‍ വസ്തു വില്‍ക്കാന്‍ തീരുമാനിച്ചു. ബില്‍ഡറായ അളഗപ്പനും ഭാര്യയും വസ്തുവകകള്‍…
Read More » -
India
നിരത്തൊഴിയേണ്ടി വരുമോ ഡീസല്‍വാഹനങ്ങള്‍; ചര്‍ച്ചയായി ഗഡ്കരിയുടെ നികുതി പരാമര്‍ശം
ന്യൂഡല്‍ഹി: രാജ്യത്തെ വാഹന നിര്‍മാതാക്കള്‍ ഡീസല്‍ കാറുകളുടെയും എസ്.യു.വികളുടെയും നിര്‍മാണം കുറയ്ക്കുന്നതിനെ കുറിച്ച് ആലോചിക്കണമെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. ഇത്തരം വാഹനങ്ങളുടെ വില്‍പ്പന നിയന്ത്രിക്കുന്നതിനായി ഡീസല്‍ വാഹനങ്ങള്‍ക്ക് 10 ശതമാനം ജി.എസ്.ടി. കൂട്ടാനുള്ള നിര്‍ദേശവും മന്ത്രി മുന്നോട്ടുവെച്ചു. എന്നാല്‍, ഇതേച്ചൊല്ലി ചര്‍ച്ചകള്‍ സജീവമായതോടെ ഇത് ഇപ്പോള്‍ സര്‍ക്കാരിന്റെ പരിഗണനയിലില്ലെന്ന് മന്ത്രി പിന്നീട് വിശദീകരിച്ചു. വാഹനനിര്‍മാതാക്കളുടെ സംഘടനയായ സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്‌സിന്റെ വേദിയിലായിരുന്നു ഡീസല്‍ വാഹനങ്ങള്‍ക്ക് ജി.എസ്.ടി. കൂട്ടണമെന്ന തരത്തിലുള്ള മന്ത്രിയുടെ പ്രസ്താവന. ”ഡീസലിനോട് വിടപറയാം. സ്വമേധയാ അതിനു നടപടിയെടുക്കൂ. അല്ലെങ്കില്‍ വില്‍പ്പന നിയന്ത്രിക്കാന്‍ ഡീസല്‍ വാഹനങ്ങളുടെ ജി.എസ്.ടി. വര്‍ധിപ്പിക്കാന്‍ നടപടിയെടുക്കും. അതു സാധ്യമാകുമോയെന്നറിയാന്‍ കേന്ദ്ര ധനമന്ത്രിയോട് സംസാരിക്കും” -മന്ത്രി പറഞ്ഞു. ഡീസല്‍ കാറുകളുടെ എണ്ണം ഒമ്പതുവര്‍ഷത്തിനിടെ 33 ശതമാനത്തില്‍നിന്ന് 28 ശതമാനമായി കുറഞ്ഞെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഡീസല്‍ വാഹനങ്ങള്‍ മൂലമുണ്ടാകുന്ന മലിനീകരണം വര്‍ധിച്ചതില്‍ ആശങ്ക പ്രകടിപ്പിച്ച ഗഡ്കരി നിരത്തിലിറങ്ങുന്ന ഡീസല്‍ കാറുകളുടെ എണ്ണത്തില്‍…
Read More » -
Kerala
പത്തനംതിട്ടയില്‍ കെ എസ് ആര്‍ ടി സി ബസും വാനും കൂട്ടിയിടിച്ച് രണ്ട് മരണം
പത്തനംതിട്ട:എം സി റോഡില്‍ പന്തളം പറന്തലില്‍ കെ എസ് ആര്‍ ടി സി ബസും ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു. ഇന്ന് രാവിലെ 7.45ഓടെയാണ് അപകടം.എറണാകുളം ജില്ലയിലെ കിഴക്കമ്ബലം സ്വദേശി ജോണ്‍സണ്‍ മാത്യു ( 48), ഇടത്തല സ്വദേശി ശ്യാം (30) എന്നിവരാണ് മരിച്ചത്. ബസ് യാത്രക്കാരായ 25 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. വാനില്‍ ഉണ്ടായിരുന്നവര്‍ ഉറങ്ങിപ്പോയതാകം ആപകട കാരണമെന്നാണ് കരുതുന്നത്.
Read More » -
Kerala
കേരളത്തില്‍ 5 ദിവസം മഴ തുടരുമെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം: കേരളത്തില്‍ അടുത്ത 5 ദിവസം മിതമായ/ ഇടത്തരം രീതിയിലുള്ള മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്ക് പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിന് മുകളിലായി ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നുണ്ട്. ബംഗാള്‍ ഉള്‍ക്കടലിലും മധ്യ വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും ന്യൂനമര്‍ദം രൂപപ്പെട്ടു. അടുത്ത 24 മണിക്കൂറില്‍ ശക്തി പ്രാപിച്ചു തെക്കന്‍ ഒഡിഷ – വടക്കന്‍ ആന്ധ്ര തീരത്തേക്ക് നീങ്ങാന്‍ സാധ്യതയുണ്ട്.
Read More » -
Crime
മരണവീട്ടില്‍ സംഘട്ടനം തടയാനെത്തിയ പോലീസിന് വെട്ടേറ്റു; വെട്ടിയത് നിരവധി കേസുകളിലെ പ്രതി
തൃശൂര്‍: ചൊവ്വൂരില്‍ കൊലക്കേസ് പ്രതിയുടെ വെട്ടേറ്റ് പോലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റു. ചേര്‍പ്പ് പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ സുനില്‍കുമാറിനാണ് വെട്ടേറ്റത്. കൊലക്കേസടക്കം അനേകം കേസുകളിലെ പ്രതിയായ ജിനോയെ പോലീസ് തിരയുന്നു. ജിനോയുടെ വീടിനടുത്തുള്ള ബന്ധു കുന്നത്തുപറമ്പില്‍ വില്‍സന്റെ മകന്‍ വിപിനെ (24) കഴിഞ്ഞ ദിവസം തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയിരുന്നു. വിപിന്റെ മരണത്തില്‍ ക്ഷുഭിതനായ ഒരു ബന്ധു ജിനോയുമായി തര്‍ക്കിക്കുകയും ശേഷം സംഘട്ടനമുണ്ടാകുകയും ചെയ്തു. ഈ സമയം പോലീസ് എത്തി മടങ്ങി. നാലുമണിക്ക് സംസ്‌കാരത്തിനുശേഷം വൈകീട്ട് ആറരയോടെ വീണ്ടും ഇവര്‍ തമ്മില്‍ സംഘട്ടനമുണ്ടായി. തുടര്‍ന്ന് ജിനോ കാര്‍ അതിവേഗത്തില്‍ ഓടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. നാട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് പോലീസ് വീണ്ടും എത്തി. ജിനോയെ പോലീസ് പിടികൂടാന്‍ ശ്രമിക്കുന്നതിനിടെയാണ് സുനിലിന് വെട്ടേറ്റത്. ചെവിയുടെ ഭാഗത്ത് വെട്ടേറ്റ സുനിലിനെ ആദ്യം ചേര്‍പ്പിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കൂര്‍ക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇരിങ്ങാലക്കുട ഡിവൈ.എസ്.പി. കെ.ആര്‍. ഷൈജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് അന്വേഷണം തുടങ്ങി.
Read More » -
Kerala
കേബിള്‍ കഴുത്തില്‍ കുരുങ്ങി കൊച്ചിയില്‍ ഇരുചക്ര വാഹന യാത്രക്കാരന് ഗുരുതര പരുക്ക്
കൊച്ചി: കേബിള്‍ കഴുത്തില്‍ കുരുങ്ങി ഇരുചക്ര വാഹനത്തിൽ നിന്ന് തെറിച്ചുവീണ് യാത്രക്കാരന് ഗുരുതര പരുക്ക്. കൊച്ചി കോമ്ബാറ മാര്‍ക്കറ്റ് റോഡിലാണ് അപകടം സംഭവിച്ചത്. കറുകപ്പിള്ളി സ്വദേശി ബഷീറിന്റെ മകൻ മുഹമ്മദ് ഇര്‍ഫാനാണ് അപകടത്തില്‍പ്പെട്ടത്. സ്കൂട്ടറില്‍ വരുമ്ബോള്‍ കേബിള്‍ കഴുത്തില്‍ കുരുങ്ങി തെറിച്ചുവീണ മുഹമ്മദ് ഇര്‍ഫാനെ സാരമായ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിതാവിന്റെ ചിക്കൻ കടയില്‍ നിന്ന് ഹോട്ടലിലേക്ക് ചിക്കൻ എത്തിച്ച് മടങ്ങുന്നതിനിടെയാണ് അപകടം.ഇര്‍ഫാന്റെ ഇടുപ്പെല്ല്, മുട്ടിന്റെ ചിരട്ട എന്നിവയ്ക്ക് സാരമായ പരുക്കുണ്ട്. അപകട സ്ഥലത്ത് ഓടിക്കൂടിയ നാട്ടുകാരും പൊലീസും ചേര്‍ന്നാണ് ഇയാളെ ആശുപത്രിയില്‍ എത്തിച്ചത്. കേസെടുത്ത സെൻട്രല്‍ പൊലീസ് അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളടക്കം ശേഖരിച്ചിട്ടുണ്ട്.
Read More » -
Kerala
വവ്വാല്‍ കടിച്ച പഴം കഴിച്ചു; തിരുവനന്തപുരത്ത് വിദ്യാര്‍ഥി നിരീക്ഷണത്തില്‍
തിരുവനന്തപുരം: നിപ്പ വൈറസ് ബാധയുടെ ലക്ഷണങ്ങളുമായി ചികിത്സ തേടിയ ഒരാളെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രത്യേക നിരീക്ഷണത്തിലാക്കി. അസ്വാഭാവികമായ കടുത്ത പനിയെത്തുടര്‍ന്ന് ഇന്നലെ രാവിലെ ചികിത്സ തേടിയ തിരുവനന്തപുരം ഡെന്റല്‍ കോളജ് വിദ്യാര്‍ഥിയില്‍ സംശയകരമായ ലക്ഷണങ്ങള്‍ കണ്ടെത്തിയതോടെയാണ് പ്രത്യേക മുറിയില്‍ പ്രവേശിപ്പിച്ചത്. വവ്വാല്‍ കടിച്ച പഴങ്ങള്‍ കഴിച്ചതായി സംശയിക്കുന്നുവെന്നു വിദ്യാര്‍ഥി പറഞ്ഞു. ശരീര സ്രവങ്ങള്‍ വിശദ പരിശോധനയ്ക്കായി പുണെയിലേക്ക് അയച്ചു. സംസ്ഥാനത്ത് നാലു പേര്‍ക്ക് നിപ്പ സ്ഥിരീകരിച്ചു. കുറ്റ്യാടിയിലും വടകരയിലും രണ്ടാഴ്ചയ്ക്കിടെ പനിബാധിച്ചു മരിച്ച രണ്ടും പേര്‍ക്കും ഇവരിലൊരാളുടെ കുട്ടിക്കും ബന്ധുവിനുമാണ് രോഗബാധ സ്ഥിരീകരിച്ചത്. കുറ്റ്യാടി മരുതോങ്കര കള്ളാട് എടവലത്ത് മുഹമ്മദ് (48) ഓഗസ്റ്റ് 30നും വടകര മംഗലാട് മമ്പളിക്കുനി ഹാരിസ് (40) ഈ മാസം 11നുമാണ് മരിച്ചത്. മുഹമ്മദിന്റെ 9 വയസ്സുള്ള കുട്ടിയും ബന്ധുവുമാണ് നിപ്പ സ്ഥിരീകരിച്ചു ചികിത്സയിലുള്ളത്. ഹാരിസും മുഹമ്മദുമായി ആശുപത്രിയില്‍ വച്ചാണ് സമ്പര്‍ക്കം ഉണ്ടായത്. അതേസമയം, കോഴിക്കോട് കുറ്റ്യാടിയിലും വടകരയിലും രണ്ടാഴ്ചയ്ക്കിടെ പനി ബാധിച്ചു മരിച്ച…
Read More » -
Kerala
പി.പി.മുകുന്ദന്‍ അന്തരിച്ചു; വിടപറഞ്ഞത് പരിവാര്‍ പ്രവര്‍ത്തകരുടെ സ്വന്തം ‘മുകുന്ദേട്ടന്‍’
കൊച്ചി: സംഘപരിവാര്‍ നേതാവും ബിജെപി മുന്‍ സംഘടനാ ജനറല്‍ സെക്രട്ടറിയുമായ പി.പി.മുകുന്ദന്‍ (77) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ദീര്‍ഘകാലം ജന്മഭൂമി മാനേജിംഗ് ഡയറക്ടര്‍ ആയിരുന്നു. കണ്ണൂര്‍ ജില്ലയിലെ കൊടിയൂരിനടുത്ത മണത്തണയില്‍ ജനിച്ച മുകുന്ദന്‍ ആറുപതിറ്റാണ്ടായി കേരളത്തിന്റെ പൊതു സമൂഹത്തില്‍ സജീവസാന്നിധ്യമാണ്. 1946 ഡിസംബര്‍ 9 ന് കൊളങ്ങരയത്ത് നാരായണിക്കുട്ടി അമ്മയുടെയും നടുവില്‍ വീട്ടില്‍ കൃഷ്ണന്‍നായരുടെയും മകനായി ജനിച്ചു. പത്താംക്ലാസ് പഠനത്തിനുശേഷം കാലടി സംഘശിക്ഷാവര്‍ഗില്‍ നിന്നും ട്രെയിനിംഗ് പൂര്‍ത്തിയാക്കി. 1965 ല്‍ കണ്ണൂര്‍ ടൗണില്‍ വിസ്താരക് ആയി. 1966 ല്‍ ചെങ്ങന്നൂരില്‍ താലൂക്ക് പ്രചാരക് ആയി. 1971 ല്‍ തൃശൂര്‍ ജില്ലാ പ്രചാരക് ആയി. തൃശൂര്‍ പ്രചാരക് ആയിരിക്കെയാണ് അടിയന്തിരാവസ്ഥ പ്രഖ്യാപനം. അടിയന്തിരാവസ്ഥയില്‍ തടവിലാക്കപ്പെട്ടു. കോഴിക്കോട്, തിരുവനന്തപുരം വിഭാഗ് പ്രചാരക് സംസ്ഥാന സമ്പര്‍ക്ക പ്രമുഖ് എന്നീ നിലയിലും പ്രവര്‍ത്തിച്ചു. അനുപമമായ ആജ്ഞാശക്തി, ആകര്‍ഷകമായ പെരുമാറ്റം, നേതൃപാടവവും വ്യക്തിപ്രഭാവവും സംഘ പ്രവര്‍ത്തനം…
Read More » -
Kerala
രണ്ട് വാഹനങ്ങളില്‍ ഇടിച്ച ശേഷം നിര്‍ത്താതെ പോയ കാര്‍ മുണ്ടക്കയത്ത് ഉപേക്ഷിച്ച നിലയിൽ
കോട്ടയം: രണ്ട് വാഹനങ്ങളില്‍ ഇടിച്ച ശേഷം നിര്‍ത്താതെ പോയ കാര്‍ മുണ്ടക്കയം ഇഞ്ചിയാനി സ്രാമ്ബി ഭാഗത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി വണ്ടിപ്പെരിയാര്‍ ആര്‍.ടി.ഓ രജിസ്‌ട്രേഷൻ കീഴിലുള്ള ഉപ്പുതറ പശുപ്പാറ സ്വദേശിയുടെ പേരിലുള്ള ടാക്‌സി കാറാണ് അപകടമുണ്ടാക്കിയത്. അതേസമയം സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. അന്യസംസ്ഥാനങ്ങളില്‍ നിന്ന് എം.ഡി.എം.എ അടക്കമുള്ള മാരക മയക്കുമരുന്നുകള്‍ കേരളത്തിന്റെ പല ഭാഗങ്ങളിലേക്കും എത്തിക്കുന്നത് മുണ്ടക്കയം വഴിയാണെന്ന് നേരത്തെ ആക്ഷേപം ഉയര്‍ന്നിരുന്നു. കാര്‍ ലഹരി കടത്താൻ ഉപയോഗിച്ചിരുന്നോ എന്ന സംശയവും നാട്ടുകാര്‍ പങ്കുവെയ്ക്കുന്നുണ്ട്. വാഹനത്തില്‍ ഉണ്ടായിരുന്നവരെ പറ്റി യാതൊരു വിവരവും ലഭിച്ചിട്ടില്ല. സംഭവത്തില്‍ മുണ്ടക്കയം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read More » -
Kerala
‘സംഘിണി’ എന്ന വിളിപ്പേര് കിട്ടിയതു മാത്രം മിച്ചം;ബിജെപിയേയും സംഘപരിവാരത്തേയും ഒരിക്കലും വിശ്വസിക്കരുതെന്ന് നടി ലക്ഷ്മി പ്രിയ
ബിജെപിയുടെ പ്രചരണത്തിന് പോയിട്ടുണ്ട്, ആര്‍എസ്‌എസ് പരിപാടികള്‍ക്ക് പോയിട്ടുണ്ട്. സ്വന്തം കയ്യില്‍ നിന്ന് ഡീസല്‍ അടിച്ച് തൊണ്ട പൊട്ടി പ്രസംഗിച്ചു പാര്‍ട്ടിയെ വളര്‍ത്താൻ ശ്രമിച്ചിട്ടുമുണ്ട്.പക്ഷെ ഇതുപോലെ വിശ്വസിക്കാൻ കൊള്ളാത്തവര്‍ ഈ ഭൂലോകത്ത് മറ്റാരുമില്ലെന്ന് നടി ലക്ഷ്മി പ്രിയ. ബിജെപി നേതാവ് സന്ദീപ് വചസ്പതി ആവശ്യപ്പെട്ടതനുസരിച്ച് പങ്കെടുത്ത ഓണപരിപാടിക്ക് മാന്യമായ പ്രതിഫലം ലഭിച്ചില്ലെന്ന് മാത്രമല്ല അപമാനിക്കുകയും ചെയ്തെന്ന് നടി ലക്ഷ്മി പ്രിയ ഫേസ്ബുക്കിൽ കുറിച്ചു. ആഗസ്റ്റ് 27നുണ്ടായ ദുരനുഭവം എന്ന നിലയിലാണ് ലക്ഷ്മി പ്രിയ ഫേസ്ബുക്ക് കുറിപ്പ് പോസ്റ്റ് ചെയ്തത്. ബിജെപി നേതാവ് സന്ദീപ് വചസ്പതി കൂടി ഉള്‍പ്പെട്ട എന്‍എസ്‌എസ് കരയോഗ മന്ദിരത്തില്‍ ഓണാഘോഷ പരിപാടിയിലാണ് അനുഭവം എന്നും നടി പറയുന്നു.പരിപാടിയുടെ നോട്ടീസ് ഉള്‍പ്പെടെ പങ്കുവച്ചാണ് ലക്ഷ്മി പ്രിയയുടെ പോസ്റ്റ്. നടിയുടെ ഫേസ്ബുക്ക് പോസ്റ്റ് സുഹൃത്തുക്കളേ, ഈ കഴിഞ്ഞ ആഗസ്റ്റ് 27 ന് എനിക്കുണ്ടായ ഒരു ദുരനുഭവം ഇവിടെ പങ്കു വയ്ക്കാൻ ആഗ്രഹിക്കുന്നു. സന്ദീപ് വചസ്പതി ഒരു മൂന്ന് മാസം മുൻപ് എന്നെ കോണ്‍ടാക്‌ട്…
Read More »