ചേരുവകള്‍
ബീഫ്: 500 ഗ്രാം
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്: 20 ഗ്രാം
പെരുംജീരകം: 5 ഗ്രാം
പെരുംജീരക പൊടി: 10 ഗ്രാം
ഗരം മസാല പൊടി: 15 ഗ്രാം
കുരുമുളക് പൊടി: 15 ഗ്രാം
മല്ലിപൊടി: 10 ഗ്രാം
വറ്റല്‍മുളക്: 10 എണ്ണം
ഉപ്പ്: ആവിശ്യത്തിന്
മുളക് പൊടി: 10 ഗ്രാം
വിനാഗിരി: 15 മില്ലി
വെളിച്ചെണ്ണ: 100 മില്ലി
കടുക്: 5 ഗ്രാം
സവാള: 50 ഗ്രാം
മഞ്ഞള്‍പൊടി: 5 ഗ്രാം
പാചകരീതി
1) ചെറുതായി അരിഞ്ഞ ബീഫ് മഞ്ഞള്‍പൊടി, ഉപ്പ്, മുളക് പൊടി,മല്ലിപൊടി, വിനാഗിരി എന്നിവ ഉപയോഗിച്ച് നന്നായി മാരിനേറ്റ് ചെയ്ത് കുക്കറില്‍ ചെറുതീയില്‍ 4 വിസില്‍ വരെ വേവിക്കുക.
2) ഉരുളിയില്‍ വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് പെരുംജീരകവും, വറ്റല്‍ മുളകും സ്ലൈസ് ചെയ്ത സവാളയും ഇട്ട് നന്നായി വരട്ടുക.
3) ബോയില്‍ ചെയ്ത ബീഫ് ഇട്ട് നന്നായി ഇളക്കി കുരുമുളക് പോടി, പെരുംജീരക പൊടി, ഗരം മസാല എന്നിവ ഇട്ട് 20 മിനിറ്റ് ചെറുതീയില്‍ കുക്ക് ചെയുക.
4) ബീഫ് നന്നായി വരട്ടി കറുത്ത നിറം ആകുമ്ബോള്‍ കറിവേപ്പില ഇട്ട് മിക്സ് ചെയ്ത് എടുക്കാം.