KeralaNEWS

പിഞ്ചുകുഞ്ഞിന്റെ മൃതദേഹം വയല്‍ക്കരയില്‍; അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു

കാസർകോട്:പിഞ്ചുകുഞ്ഞിന്റെ മൃതദേഹം വയല്‍ക്കരയിൽ കണ്ടെത്തിയ സംഭവത്തിൽ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു.ഒന്നര മാസം പ്രായമായ പെണ്‍കുഞ്ഞിന്റെ മൃതദേഹമാണ് വയല്‍ക്കരയില്‍ കാണപ്പെട്ടത്.

അമ്മ വയലിന്റെ കരയില്‍ കിടത്തി വെള്ളം ഒഴിച്ച്‌ കൊന്നതാണെന്നാണ് പ്രാഥമിക നിഗമനം. പച്ചിലമ്ബാറ കോളനിയില്‍ താമസിക്കുന്ന സുമംഗലി-സത്യനാരായണ ദമ്ബതികളുടെ മകളാണ് മരിച്ച കുഞ്ഞ്.

ചൊവ്വാഴ്ച ഉച്ച രണ്ട് മണിയോടെ പച്ചിലമ്ബാറ മുളിഞ്ച വയലിന് സമീപത്ത് കുഞ്ഞിനെ കിടത്തി മുഖത്തേക്ക് വെള്ളം ഒഴിച്ച്‌ കൊലപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്.കുട്ടിയുടെ മാതാപിതാക്കളായ സുമംഗലിയും ഭര്‍ത്താവ് സത്യനാരായണനും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. കുടുംബവഴക്കിനെ തുടര്‍ന്ന് സുമംഗലി വീട് വിട്ട് ഇറങ്ങി. കുഞ്ഞുമായിട്ടായിരുന്നു ഇവര്‍ പോയത്. തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തിരിച്ചിലിന് പിന്നാലെയാണ്  കുഞ്ഞിനെ വയലില്‍ കണ്ടെത്തിയത്. ഉടൻ തന്നെ നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.മഞ്ചേശ്വരം പോലീസ് മേൽനടപടികൾ സ്വീകരിച്ചു.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: