കൊൽക്കത്ത:കേന്ദ്രമന്ത്രിയെ പാര്‍ട്ടി ഓഫിസില്‍ പൂട്ടിയിട്ട് ബിജെപി പ്രതിഷേധം.മന്ത്രിയോട് അടുപ്പമുള്ളവര്‍ക്ക് മാത്രം സഹായം നല്‍കുന്നു എന്ന് ആരോപിച്ചാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ കേന്ദ്രമന്ത്രി സുഭാഷ് സര്‍ക്കാറിനെ പൂട്ടിയിട്ടത്.
സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തില്‍ പ്രചരിക്കുന്നുണ്ട്.പൂട്ടിയിട്ട മുറിയുടെ പുറത്തുനിന്ന് മുദ്രാവാക്യം വിളിക്കുന്ന ബി.ജെ.പി പ്രവര്‍ത്തകരെ വീഡിയോയില്‍ കാണാം. ബി.ജെ.പി പ്രവര്‍ത്തകര്‍ മന്ത്രിയുടെ സുരക്ഷാ ഗാര്‍ഡുകളുമായും ഏറ്റുമുട്ടി.
അതേസമയം പ്രതിഷേധക്കാര്‍ ബി.ജെ.പി പ്രവര്‍ത്തകരല്ലെന്നും ഇവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായും ജില്ലാ പ്രസിഡന്റ് വ്യക്തമാക്കി.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan