Month: September 2023

  • India

    ഉദയനിധിയുടെ തലയ്ക്ക് വിലയിടാൻ അയാളാര്;അയോധ്യയിലെ ജഗദ്ഗുരു പരമഹംസ ആചാര്യക്കെതിരെ അണ്ണാമലൈ

    ചെന്നൈ: മന്ത്രി ഉദയനിധി സ്റ്റാലിന്റെ തലയ്ക്ക് വിലയിട്ട സന്യാസിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍ കെ അണ്ണാമലൈ. ഉദയനിധിയുടെ തലയ്ക്ക് വിലയിടാൻ അയാളാരെന്നും ഒരു സന്യാസി ആരുടെയെങ്കിലും തലയ്ക്ക് വിലയിട്ടാല്‍ അയാള്‍ വ്യാജനാണെന്നും അണ്ണാമലൈ പറഞ്ഞു.അയാള്‍ സനാതന ധര്‍മം പിന്തുടരുന്ന ആളല്ലെന്നും അണ്ണാമലൈ കൂട്ടിച്ചേർത്തു. സനാതന ധര്‍മ പ്രസ്താവനയ്ക്ക് പിന്നാലെ ഉദയനിധിയുടെ തലയ്ക്ക് 10 കോടി രൂപ നല്‍കുമെന്ന് അയോധ്യയിലെ ജഗദ്ഗുരു പരമഹംസ ആചാര്യ പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് അണ്ണാമലൈയുടെ പ്രതികരണം.

    Read More »
  • Kerala

    നീലേശ്വരത്ത് മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചു; കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

    കാസർകോട്:മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച്‌ തീ പടര്‍ന്ന് കിടക്ക കത്തിയെങ്കിലും കുടുംബം രക്ഷപ്പെട്ടു.തിങ്കളാഴ്ച രാത്രി 12 മണിയോടെ നീലേശ്വരത്താണ് സംഭവം. തൈക്കടപ്പുറം അഴിത്തലയിലെ കോട്ടായി മുഹമ്മദലിയുടെ മകന്റെ ഭാര്യയുടെ സാംസങ് ഫോണാണ് പൊട്ടിത്തെറിച്ചത്.ഉറങ്ങുന്നതിനിടയിൽ കിടക്കയില്‍ വെച്ചിരുന്ന ഫോണ്‍ പൊട്ടിത്തെറിച്ച്‌ തീപടരുകയായിരുന്നു. ശബ്ദം കേട്ട് ഞെട്ടിയുണർന്ന വീട്ടുകാർ കിടക്ക കത്തുന്നതുകണ്ട് വെള്ളം ഒഴിച്ച്‌ തീ കെടുത്തിയതുകൊണ്ട് വൻ ദുരന്തം ഒഴിവായി.തൊട്ടടുത്ത അലമാരയിലേക്കും തീ പടര്‍ന്നിരുന്നു. അതേസമയം ഫോണ്‍ പൊട്ടിത്തെറിക്കാനുള്ള കാരണം വ്യക്തമല്ല.ചാർജ്ജിംഗിലായിരുന്നില്ലെന്ന് വീട്ടുകാർ പറയുന്നു.

    Read More »
  • Kerala

    ഓണക്കാലത്ത് കുടുംബസമേതം  യാത്രപോയ 763 പേരുടെ വീടിന് കാവലായി പോലീസ്

    തിരുവനന്തപുരം:ഓണാവധി ആഘോഷിക്കാൻ കുടുംബസമേതം വീട് പൂട്ടി യാത്രയ്ക്ക് പോയ 763 പേരുടെ വീടിന് സുരക്ഷയൊരുക്കി കേരള പോലീസ്.ആഗസ്റ്റ് 26 മുതല്‍ സെപ്റ്റംബര്‍ രണ്ട് വരെയുള്ള കാലയളവിലാണ് പോലീസ് ആളൊഴിഞ്ഞ വീടുകൾക്ക് കാവലാളായത്. ഇക്കഴിഞ്ഞ ഓണക്കാലത്ത് വീട് പൂട്ടി യാത്രപോയ 763 പേരാണ് അക്കാര്യം പോലീസിന്‍റെ ഓദ്യോഗിക മൊബൈല്‍ ആപ്പ് ആയ പോല്‍ – ആപ്പിലൂടെ അറിയിച്ചത്.ഇവരുടെ വീട് ഉള്‍ക്കൊള്ളുന്ന പ്രദേശത്ത് നിരീക്ഷണം ഉറപ്പാക്കാന്‍ പോലീസ്  ഉടനടി നടപടി സ്വീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ ഇക്കാലയളവില്‍ 221 പേര്‍ ഈ സേവനം വിനിയോഗിച്ചു. കൊല്ലം ജില്ലയില്‍ 69 പേരും പാലക്കാട് ജില്ലയില്‍ 65 പേരും വീട് പൂട്ടി യാത്ര പോകുന്ന കാര്യം പോലീസിന്‍റെ ഓദ്യോഗിക മൊബൈല്‍ ആപ്പ് വഴി അറിയിക്കുകയുണ്ടായി. എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍ 63 പേര്‍ വീതവും കോഴിക്കോട് ജില്ലയില്‍ 61 പേരുമാണ് ഈ സൗകര്യം വിനിയോഗിച്ചത്. പോല്‍ – ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്തശേഷം സര്‍വീസസ് എന്ന വിഭാഗത്തിലെ ലോക്ക്ഡ്…

    Read More »
  • Kerala

    വയനാട്ടിൽ വിനോദ സഞ്ചാരികളുമായി ട്രക്കിങ്ങിന് പോകുന്നതിനിടയിൽ കാട്ടാന ആക്രമണം;വനം വകുപ്പ് താത്കാലിക ജീവനക്കാരൻ മരിച്ചു

    കല്‍പ്പറ്റ: കാട്ടാന ആക്രമണത്തില്‍ വനം വകുപ്പ് താത്കാലിക ജീവനക്കാരൻ മരിച്ചു.നെല്ലിക്കച്ചാല്‍ തങ്കച്ചൻ (50) ആണ് മരിച്ചത്. വയനാട് ജില്ലയിലെ പുളിഞ്ഞാല്‍ ചിറപ്പുല്ല് മലയിൽ വിനോദ സഞ്ചാരികളുമായി ട്രക്കിങ്ങിന് പോകുന്നതിനിടയിലാണ് സംഭവം. രാവിലെ പത്ത് മണിയോടെ വിനോദ സഞ്ചാരികളുമായി ട്രക്കിങ്ങിന് പോവുകയായിരുന്നു തങ്കച്ചൻ. അതിനിടയിലാണ് കാട്ടാന എത്തിയത്.ആനയെ തുരത്താൻ ശ്രമിക്കുന്നതിനിടെയാണ് തങ്കച്ചന് നേരെ ആക്രമണമുണ്ടായത്.ഇതോടെ വിനോദ സഞ്ചാരികള്‍ ചിതറിയോടി. സഞ്ചാരികള്‍ ഓടിരക്ഷപ്പെട്ട് മറ്റു വനപാലകരെ വിവരം അറിയിക്കുകയായിരുന്നു. പിന്നീട് വനപാലകര്‍ നടത്തിയ തെരച്ചിലില്‍ ഗുരുതരമായി പരിക്കേറ്റ നിലയില്‍ തങ്കച്ചനെ കണ്ടെത്തി. ഉടന്‍ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അതിരപ്പിള്ളി പൊകലപ്പാറയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഫോറസ്റ്റ് വാച്ചര്‍ കൊല്ലപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. കൊല്ലതിരുമേട് ഫോറസ്റ്റ് സ്റ്റേഷനിലെ വാച്ചര്‍ ഇരുമ്ബൻ കുമാരനാണ് കൊല്ലപ്പെട്ടത്. പച്ചിലകുളം – കരടിപ്പാറ ഭാഗത്തു വെച്ചാണ് സംഭവം. കാടിനകത്ത് വെച്ച്‌ മോഴയാനയുടെ മുന്നില്‍ പെടുകയായിരുന്നു. വനം വകുപ്പ് സംഘം കാടിനുള്ളില്‍ പരിശോധനയ്ക്ക് പോയപ്പോഴാണ് സംഭവം.

    Read More »
  • Kerala

    ക്യാനഡയിലേക്ക് നഴ്‌സുമാര്‍ക്ക് അവസരം; ഒക്ടോബര്‍ രണ്ട് മുതല്‍ 14 വരെ-കൊച്ചിയില്‍ അഭിമുഖം

    തിരുവനന്തപുരം: കാനഡയിലെ ന്യൂ ഫോണ്ട്‌ലൻഡ് ആൻഡ് ലാബ്രഡോര്‍ പ്രവിശ്യയില്‍ കേരളത്തില്‍ നിന്നുള്ള നഴ്‌സുമാര്‍ക്ക് അവസരം.നോര്‍ക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്റിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. നഴ്‌സിങില്‍ ബിരുദവും രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും ഉള്ള രജിസ്റ്റേര്‍ഡ് നഴ്സ്മാര്‍ക്കാണ് അവസരം. 2015 ന് ശേഷം നേടിയ ബിരുദവും കുറഞ്ഞത് രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും (ഫുള്‍ ടൈം -75 മണിക്കൂര്‍ ബൈ വീക്കിലി) അനിവാര്യമാണ്. കാനഡയില്‍ നേഴ്‌സ് ആയി ജോലി നേടാൻ നാഷണല്‍ നഴ്‌സിങ് അസെസ്‌മെന്റ് സര്‍വീസ് (എൻ,എൻ.എ.എസ്) ല്‍ രജിസ്റ്റര്‍ ചെയ്യുകയോ എൻ.സിഎല്‍.ഇ.എക്‌സ് പരീക്ഷ പാസ് ആയിരിക്കകയോ വേണം. അഭിമുഖത്തില്‍ പങ്കെടുത്തു വിജയിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ ഈ യോഗ്യത നിശ്ചിത കാലയളവില്‍ നേടിയെടുത്താല്‍ മതിയാകും. അഭിമുഖ സമയത്തു ഇവയിലേതെങ്കിലും നേടിയിട്ടുണ്ടെങ്കില്‍ ഇവര്‍ക്ക് പ്രത്യേക പരിഗണന ലഭിക്കുന്നതുമാണ്. ഐ.ഇ.എല്‍.ടി.എസ് ജനറല്‍ സ്‌കോര്‍ അഞ്ച് അഥവാ സി.ഇ.എല്‍.പി.ഐ.പി ജനറല്‍ സ്‌കോര്‍ അഞ്ച് ആവശ്യമാണ്. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ സി.വി നോര്‍ക്കയുടെ വെബ് സൈറ്റില്‍ (www.norkaroots.org) നല്‍കിയിരിക്കുന്ന ഫോര്‍മാറ്റ് പ്രകാരം തയ്യാറാക്കേണ്ടതാണ്.ഇതിനായുള്ള അഭിമുഖങ്ങള്‍…

    Read More »
  • Kerala

    അഞ്ച് മാസങ്ങൾക്കുള്ളിൽ 8.5 ലക്ഷം യാത്രക്കാരുമായി കൊച്ചി വാട്ടർ മെട്രോ 

    കൊച്ചി :8.5 ലക്ഷം യാത്രക്കാരുമായി കൊച്ചി വാട്ടർ മെട്രോ.കൊച്ചിൻ ഷിപ്പ് യാർഡിൽ നിർമ്മിച്ച പത്താമത് വാട്ടർ മെട്രോ ബോട്ട് ഇന്നലെ കൈമാറി. പ്രശസ്തമായ ഗസ്സീസ് ഇലക്ട്രിക് ബോട്ട് അവാർഡ് നേടിയ അത്യാധുനിക സംവിധാനങ്ങളുള്ള ബോട്ടുകൾ പൂർണമായും കേരളത്തിൽ തന്നെയാണ് നിർമ്മിക്കുന്നത്. പദ്ധതി ആരംഭിച്ച് അഞ്ച് മാസങ്ങൾക്കുള്ളിൽ 8.5 ലക്ഷം ആളുകൾ വാട്ടർ മെട്രോ സൗകര്യം ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ജി20 ഉദ്യോഗസ്ഥ പ്രതിനിധികളും മറ്റ് പ്രമുഖ വ്യക്തിത്വങ്ങളും അതിമനോഹരവും സുരക്ഷിതവുമായ യാത്രയെന്ന് വിശേഷിപ്പിച്ച വാട്ടർമെട്രോ രാജ്യത്തിനാകെ മാതൃകയും അഭിമാനവുമാകുകയാണ്. ഈ മാസം തന്നെ കൂടുതൽ ബോട്ടുകളുടെ നിർമ്മാണം പൂർത്തിയാക്കി കൈമാറാൻ സാധിക്കുമെന്ന് ഷിപ് യാർഡ് അധികൃതർ ഉറപ്പ് നൽകിയിട്ടുണ്ട്. പദ്ധതി മുഴുവനായും പൂർത്തീകരിക്കുന്നതോടെ കൊച്ചിയിലെ ഗതാഗതക്കുരുക്കിന് വലിയ രീതിയിൽ പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. #kochiWaterMetro #kochi

    Read More »
  • Local

    തൃശൂർ ചേര്‍പ്പില്‍  പൊലീസുകാന്  വെട്ടേറ്റു, കൊലക്കേസ് പ്രതിയായ അക്രമി രക്ഷപെട്ടു

       തൃശൂരില്‍ പൊലീസുകാരന് വെട്ടേറ്റു. ചേര്‍പ്പ് സ്റ്റേഷനിലെ സി.പി. ഒ സുനിലിനാണ് വെട്ടേറ്റത്. കൊല കേസ് പ്രതി ജിനു ജോസാണ് സുനിലിനെ വെട്ടിയത്. മുഖത്ത് വെട്ടേറ്റ സുനിലിനെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടനില തരണം ചെയ്തതായാണ് വിവരം. സുനിലിനെ കൂടാതെ രണ്ട് പൊലീസുകാര്‍ക്ക് നേരെയും ആക്രമണമുണ്ടായി. ഇന്നലെ രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. ജിനു ജോസിന്റെ വീട്ടില്‍ വെച്ചു തന്നെയാണ് സംഭവം നടന്നത്. ഇയാളുടെ വീട്ടില്‍ ബഹളം നടക്കുന്നായി പട്രോളിങിനെത്തിയ പോലീസ് സംഘത്തിന് വിവരം ലഭിച്ചു. അതിനെ തുടര്‍ന്ന് ജിനുവിൻ്റെ വീട്ടിലെത്തിയപ്പോഴാണ് അക്രമം. പൊലീസുകാരനെ ആക്രമിച്ച ശേഷം പ്രതി ജിനു ഇറങ്ങിയോടി. ഇയാളെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

    Read More »
  • India

    ലഡാക്കില്‍ 4067 ചതുരശ്ര കിലോമീറ്റര്‍ ഭൂമി കയ്യടക്കിയിട്ടും മോദിക്ക് മിണ്ടാട്ടമില്ല: സുബ്രഹ്‌മണ്യന്‍ സ്വാമി

    ന്യൂഡൽഹി:ലഡാക്കില്‍ 4067 ചതുരശ്ര കിലോമീറ്റര്‍ ഭൂമി കയ്യടക്കിയിട്ടും മോദിക്ക് മിണ്ടാട്ടമില്ലെന്നും മോദി സര്‍ക്കാര്‍ ചൈനയ്ക്ക് കീഴടങ്ങിയോ എന്നും ബിജെപി നേതാവ് സുബ്രഹ്‌മണ്യന്‍ സ്വാമി. ലഡാക്കില്‍ 4067 ചതുരശ്ര കിലോമീറ്റര്‍ ഭൂമി കയ്യടക്കിയിട്ടും ആരും വന്നിട്ടില്ലെന്നാണ് പ്രധാനമന്ത്രി പറയുന്നത്.മോദി സര്‍ക്കാര്‍ ചൈനയ്ക്ക് കീഴടങ്ങിയോ എന്ന് ചോദിച്ച സുബ്രഹ്‌മണ്യന്‍ സ്വാമി, ഇക്കാര്യത്തില്‍ സുപ്രിം കോടതിയെ സമീപിയ്ക്കുമെന്നും വ്യക്തമാക്കി. എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് സുബ്രഹ്‌മണ്യന്‍ സ്വാമിയുടെ മോദിക്കെതിരായ വിമര്‍ശനം. ചൈന ലഡാക്കില്‍ 4067 ചതുരശ്ര കിലോമീറ്റര്‍ ഭൂമി കയ്യടക്കിവച്ചിട്ടും ആരും വന്നിട്ടില്ല എന്നാണ് മോദി ഇപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്നത്. ഭരണഘടനയുടെ 19ാം അനുഛേദ പ്രകാരം ഈ വിഷയത്തില്‍ സുപ്രിംകോടതിയെ സമീപിക്കും. മോദി ചൈനയോടു കീഴടങ്ങിയതിനെ കുറിച്ചുള്ള സത്യം വെളിപ്പെടുത്തണമെന്നും സുബ്രഹ്‌മണ്യന്‍ സ്വാമി എക്സില്‍ പോസ്റ്റ് ചെയ്തു. നേരത്തെയും കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ ബിജെപിക്കെതിരെയും പ്രധാനമന്ത്രിക്കെതിരെയും മുന്‍ കേന്ദ്രമന്ത്രി കൂടിയായ സുബ്രഹ്‌മണ്യം സ്വാമി വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു.

    Read More »
  • Kerala

    അശ്ലീല വീഡിയോ സ്വകാര്യമായി കാണുന്നത് കുറ്റകരമല്ലെന്ന് ഹൈക്കോടതി

    കൊച്ചി: അശ്ലീല വീഡിയോ സ്വകാര്യമായി കാണുന്നത് കുറ്റകരമല്ലെന്ന് ഹൈക്കോടതി. അശ്ലീലത കാണുന്നത് ഒരു വ്യക്തിയുടെ തിരഞ്ഞെടുപ്പാണ്.ഇതിന്മേല്‍ സ്വീകരിക്കുന്ന നിയമ നടപടി നിലനില്‍ക്കില്ല.ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റേതാണ് വിധി. റോഡരികില്‍ നിന്ന് വീഡിയോ കണ്ടതിന് പൊലീസ് സ്വീകരിച്ച നിയമനടപടി ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്.ഇന്ത്യന്‍ ശിക്ഷാ നിയമം 294 വകുപ്പ് ചുമത്തി രജിസ്റ്റര്‍ ചെയ്ത കേസ് ഹൈക്കോടതി റദ്ദാക്കി.ഫോണില്‍ അശ്ലീല ചിത്രങ്ങളോ ദൃശ്യങ്ങളോ സൂക്ഷിച്ച്‌ സ്വകാര്യമായി കാണുന്നത് കുറ്റകരമായി കണക്കാക്കാനാവില്ല. ഇന്ത്യന്‍ ശിക്ഷാ നിയമം 292 വകുപ്പ് അനുസരിച്ച്‌ കേസെടുക്കാന്‍ കഴിയില്ലെന്നും  ബെഞ്ച് വ്യക്തമാക്കി. അശ്ലീല ചിത്രങ്ങളോ ദൃശ്യങ്ങളോ പ്രചരിപ്പിക്കുന്നതും വിതരണം ചെയ്യുന്നതും പരസ്യ പ്രദര്‍ശനവും കുറ്റകരമാണ്. ഇതില്‍ ഐപിസി 292 വകുപ്പ് അനുസരിച്ച്‌ നിയമനടപടി സ്വീകരിക്കാം. ഉഭയസമ്മതത്തോടെയുള്ള ലൈംഗികബന്ധമോ സ്വകാര്യതയില്‍ അശ്ലീല വീഡിയോ കാണുന്നതോ രാജ്യത്ത് കുറ്റകരമല്ല.അശ്ലീല പുസ്തകം, ലഘുലേഖ, തുടങ്ങിയവയുടെ വില്‍പ്പനയും വിതരണവും കുറ്റകരമാണ് എന്നാണ് ഐപിസി 294 വകുപ്പിന്റെ നിര്‍വ്വചനമെന്നും ഹൈക്കോടതി വിധിയില്‍ പറയുന്നു.

    Read More »
  • Kerala

    നിപ വൈറസ് ബാധ: താഴെപ്പറയുന്ന  വാർഡുകൾ കണ്ടയിൻമെന്റ് സോണായി പ്രഖ്യാപിച്ചു; വിദ്യാലയങ്ങൾക്കുൾപ്പടെ അവധി

    കോഴിക്കോട്:നിപ വൈറസ് ബാധ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ താഴെപ്പറയുന്ന ഗ്രാമപഞ്ചായത്തുകളിൽ ഉൾപ്പെട്ട വാർഡുകൾ കണ്ടയിൻമെന്റ് സോണായി പ്രഖ്യാപിക്കുന്നു . ആയഞ്ചേരി ഗ്രാമപഞ്ചായത്ത് – 1,2,3,4,5,12,13,14,15 വാർഡ് മുഴുവൻ, മരുതോങ്കര ഗ്രാമപഞ്ചായത്ത് – 1,2,3,4,5,12,13,14 വാർഡ് മുഴുവൻ, തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് – 1,2,20 വാർഡ് മുഴുവൻ, കുറ്റ്യാടി ഗ്രാമപഞ്ചായത്ത് – 3,4,5,6,7,8,9,10 വാർഡ് മുഴുവൻ, കായക്കൊടി ഗ്രാമപഞ്ചായത്ത് – 5,6,7,8,9 വാർഡ് മുഴുവൻ, വില്യപ്പളളി ഗ്രാമപഞ്ചായത്ത് – 6,7 വാർഡ് മുഴുവൻ, കാവിലും പാറ ഗ്രാമപഞ്ചായത്ത് – 2,10,11,12,13,14,15,16 വാർഡ് മുഴുവൻ , നിയന്ത്രണങ്ങളിൽ ഏറ്റവും പ്രധാനം കണ്ടെയിൻമെന്റ് സോണായ മേൽ പ്രദേശങ്ങളിൽനിന്ന് അകത്തേക്കോ പുറത്തേക്കോ യാത്ര ചെയ്യാൻ അനുവദിക്കുകയില്ല (Strict Perimeter Control) പ്രസ്തുതവാർഡുകളിൽ കർശനമായ ബാരികേഡിംഗ് നടത്തേണ്ടതാണ് . ഇക്കാര്യം പോലിസും ബന്ധപ്പെട്ട തദ്ദേശസ്വയംഭരണവകുപ്പ് സെക്രട്ടറിമാരും ഉറപ്പ് വരുത്തേണ്ടതാണ്. ഭക്ഷ്യവസ്തുക്കളും മരുന്നുകളും ഉൾപ്പെടെയുള്ള അവശ്യ സാധനങ്ങളുടെ വിൽപ്പന കേന്ദ്രങ്ങൾ മാത്രമെ അനുവദനീയമായിട്ടുള്ളു. പ്രവർത്തന സമയം രാവിലെ 07 മണി മുതൽ…

    Read More »
Back to top button
error: