KeralaNEWS

പത്താം ക്ലാസുകാരന്‍ ആദിശേഖറിനെ വണ്ടിയിടിപ്പിച്ച്‌ കൊലപ്പെടുത്തിയ പ്രതി ബിജെപി പ്രവര്‍ത്തകന്‍ 

തിരുവനന്തപുരം കാട്ടാക്കട പൂവച്ചലില്‍ പത്താം ക്ലാസുകാരന്‍ ആദിശേഖറിനെ വണ്ടിയിടിപ്പിച്ച്‌ കൊലപ്പെടുത്തിയ പ്രതി പ്രിയരഞ്ജന്‍ ബിജെപി പ്രവര്‍ത്തകന്‍.

തന്‍റെ കുടുംബം കോണ്‍ഗ്രസാണെന്നും എന്നാല്‍ ബിജെപി ഹിന്ദുക്കള്‍ക്ക് വേണ്ടി ചെയ്യുന്ന കാര്യങ്ങള്‍ കണ്ടിട്ടാണ് താന്‍ പാര്‍ട്ടിയില്‍ ചേര്‍ന്നതെന്നും പ്രസംഗിക്കുന്ന ഇയാളുടെ വീഡിയോ ഇപ്പോള്‍ പുറത്തു വന്നിട്ടുണ്ട്.

കാട്ടാക്കട ചിന്മയ സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിയായ ആദിശേഖറിനെ ആഗസ്റ്റ് 30-നാണ് അകന്നബന്ധു കൂടിയായ പ്രിയരഞ്ജന്‍ കാറിടിപ്പിച്ച്‌ കൊലപ്പെടുത്തിയത്. സംഭവം അപകടമരണമാണെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. എന്നാല്‍, സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് കൊലപാതകമാണെന്ന് ആരോപിച്ച്‌ കുടുംബം പരാതി നല്‍കിയത്.

അന്വേഷണത്തില്‍ ലഭിച്ച വിവരങ്ങളെത്തുടര്‍ന്നും സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലുമാണ് പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തി പോലീസ് കേസെടുത്തത്.ആഗസ്റ്റ് 30-ന് കാറുമായി സ്ഥലത്തെത്തിയ ഇയാൾ ഏറെനേരം റോഡില്‍ വാഹനത്തില്‍ തന്നെ ഇരുന്നതായി സിസിടിവിദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. ഇതിനിടെയാണ് കൂട്ടുകാരനുമായി ആദിശേഖര്‍ സൈക്കിളിലെത്തിയത്. തുടര്‍ന്ന് സൈക്കിളില്‍ കയറി പോകാനൊരുങ്ങവെ കാര്‍ മുന്നോട്ടെടുക്കുകയും ആദിശേഖറിനെ ഇടിച്ചുവീഴ്ത്തുകയുമായിരുന്നു. ഏതാനുംദൂരം പിന്നിട്ടശേഷമാണ് ഇയാള്‍ വാഹനം നിര്‍ത്തിയത്.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: