Month: September 2023
-
Kerala
ഇതരസംസ്ഥാന തൊഴിലാളികള്‍ പ്രതികളാകുന്ന കേസുകള്‍ കേരളത്തിൽ വർധിക്കുന്നു; അത്ര പെട്ടെന്ന് ആട്ടിപ്പായിക്കാനാവില്ല, അതിഥി തൊഴിലാളികളെ
എറണാകുളം: ആലുവയില്‍ അഞ്ചു വയസുകാരിയെ ക്രൂരമായി കൊല ചെയ്ത സംഭവം കേരളത്തിന് ഒരുകാലത്തും ഉണങ്ങാത്ത മുറിവാണ്. മലയാളം പഠിച്ചു തുടങ്ങി, കേരളത്തില്‍ ജീവിച്ചു വളരാന്‍ കൊതിച്ചൊരു ഒന്നാം ക്ലാസുകാരിയാണ് സമാനതകളിലാത്ത ക്രൂരതയ്ക്ക് ഇരയായത്. നിഷ്ഠൂരമായ കുറ്റകൃത്യം ചെയ്ത പ്രതി അസഫാക് ആലത്തിന് അര്‍ഹമായ ശിക്ഷ ഉറപ്പാക്കാന്‍ നിയമസംവിധാനം കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ട്.അതിനിടയില്‍ക്കൂടി പ്രസ്തുത സംഭവം ആയുധമാക്കി കേരളത്തിലെ അതിഥി തൊഴിലാളികളെ പുറത്താക്കണമെന്ന വിദ്വേഷ പ്രചാരണവും ചിലര്‍ നടത്തുന്നുണ്ട്. ഇതരസംസ്ഥാന തൊഴിലാളികളുമായി ബന്ധപ്പെട്ട് ക്രൈമുകള്‍ ഉണ്ടാകുമ്പോഴെല്ലാം മൊത്തം വിഭാഗത്തെയും ടാര്‍ഗറ്റ് ചെയ്ത് ഇത്തരം വിദ്വേഷ പ്രചാരണങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ തന്നെ നടക്കുന്നത് പതിവാണ്. ആലുവയില്‍ നടന്നതുപോലുള്ള ക്രൂരതകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശക്തമായ നടപടികള്‍ ആവശ്യമുണ്ടെന്നിരിക്കെ, അതിന്റെ പേരില്‍ ജീവിത മാര്‍ഗം തേടിയെത്തിയവരെ മുഴുവന്‍ കുറ്റവാളികളാക്കി മുദ്രകുത്തി പുറത്താക്കണമന്ന ആവശ്യത്തിന് ന്യായീകരണമില്ല.തന്നെയുമല്ല ഇതൊട്ട് എളുപ്പവുമല്ല. ഇതര ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും മനുഷ്യര്‍ കേരളത്തില്‍ വന്ന് തൊഴിലെടുക്കുന്നുണ്ടെങ്കില്‍, അത് നമ്മള്‍ അവരോട് കാണിക്കുന്ന ഔദാര്യമല്ല.ആര്‍ട്ടിക്കിള്‍ 19 പ്രകാരം ഇന്ത്യയില്‍…
Read More » -
Kerala
നിപ രോഗബാധ ; കുത്തനെ വിലയിടിഞ്ഞ് റമ്പുട്ടാൻ വിപണി
പത്തനംതിട്ട:നിപ ബാധിച്ച് കേരളത്തിൽ രണ്ടു പേർ മരിച്ചെന്ന വാർത്ത പരന്നതോടെ വിപണിയിൽ റമ്പുട്ടാന് കുത്തനെ വിലയിടിഞ്ഞു. കേരളത്തിൽ മാത്രമല്ല, തമിഴ്നാട്ടിലും, കർണാടകത്തിലും റമ്പുട്ടാന് വില രണ്ടു ദിവസം കൊണ്ട് വൻതോതിലാണ് ഇടിഞ്ഞത്. ചുവപ്പ്, മഞ്ഞ നിറത്തിലുള്ള റംബുട്ടാന്‍ പഴങ്ങളാണ് കേരളത്തിൽ നിന്നും അന്യസംസ്ഥാനങ്ങളിലേക്ക് കൂടുതലായി വിൽപ്പനയ്ക്ക് എത്തുന്നത്.തമിഴ്നാട്ടിലെ കോയമ്പത്തൂർ, ബര്‍ളിയര്‍, കല്ലാര്‍, കുന്നൂര്‍, അറുവങ്കാട്, ഊട്ടി ഉള്‍പ്പടെയുള്ള പഴവിപണന കേന്ദ്രങ്ങളില്‍ റമ്പുട്ടാൻ വിൽപ്പനയെ ‘നിപ’ വാർത്ത സാരമായി ബാധിച്ചതായാണ് റിപ്പോർട്ടുകൾ. ഇതോടെ റമ്പുട്ടാൻ കർഷകരും കച്ചവടക്കാരും ദുരിതത്തിലായിരിക്കുകയാണ്. വിൽപ്പന നടക്കുന്നില്ല.പഴങ്ങൾ ചീത്തയായി പോകുന്നതായി കച്ചവടക്കാരും തോട്ടം ഉടമകളും പറയുന്നു.മെയ് പകുതി മുതൽ ഒക്ടോബർ വരെയാണ് ഇവ വിളവെടുക്കാൻ പാകമാകുന്നത്.കച്ചവടം കുറഞ്ഞതോടെ വിളവെടുക്കാൻ പാകമായ റമ്പുട്ടാൻ മരങ്ങളിലെയെല്ലാം പഴങ്ങൾ കറുത്ത് കൊഴിഞ്ഞുവീണ് നശിക്കുകയാണ്.പല കച്ചവടക്കാരും വില പറഞ്ഞുറപ്പിച്ചതിനു ശേഷം അഡ്വാൻസ് തുക മാത്രം നൽകിയാണ് മടങ്ങാറ്.ബാക്കി തുക വിളവെടുപ്പ് സമയത്ത് നൽകുമെന്നാണ് കരാർ. എന്നാൽ കച്ചവടം കുറഞ്ഞതോടെ കച്ചവടക്കാരും ഇത് ഉപേക്ഷിച്ച മട്ടാണ്.ഇതോടെ കേരളത്തിലെ പല…
Read More » -
Kerala
എ.സി മൊയ്തീനെ പൂട്ടാനുറച്ച് ഇഡി, വീണ്ടും ചോദ്യം ചെയ്യാൻ 19നു ഹാജരാകണമെന്ന് നോട്ടിസ്
മുൻമന്ത്രി എ.സി മൊയ്തീൻ എംഎൽഎയെ കരുവന്നൂർ ബാങ്ക് വായ്പാ തട്ടിപ്പുകേസിൽ പൂട്ടാനുറച്ച് ഇ ഡി. ഈ മാസം 19ന് വീണ്ടും ചോദ്യം ചെയ്യാൻ വേണ്ടി ഹാജരാകാൻ ആവശ്യപ്പെട്ട് മൊയ്തീന് ഇഡി കത്തു നൽകി. ഇദ്ദേഹം ഹാജരാക്കിയ രേഖകൾ അപൂർണമാണെന്നും ചോദ്യം ചെയ്യാൻ വീണ്ടും വിളിപ്പിക്കുമെന്നും ഇഡി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. തന്റെയും ഭാര്യയുടെയും 28 ലക്ഷം രൂപയുടെ ബാങ്ക് നിക്ഷേപം മരവിപ്പിച്ച നടപടി പുനഃപരിശോധിക്കാൻ ആവശ്യപ്പെട്ടു മൊയ്തീൻ കത്തു നൽകിയതായി ഇഡി സ്ഥിരീകരിച്ചിരുന്നു. സംസ്ഥാന മന്ത്രി, എംഎൽഎ തുടങ്ങിയ നിലകളിൽ ലഭിച്ച വേതനത്തിന്റെ രേഖകളും സർക്കാർ ജീവനക്കാരിയായ ഭാര്യയുടെ വേതനം സംബന്ധിച്ച വിവരങ്ങളും മൊയ്തീൻ കൈമാറിയിട്ടുണ്ട്. കരുവന്നൂർ ബാങ്കുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലെ ഒന്നാം പ്രതി പി. സതീഷ്കുമാറുമായി മൊയ്തീനുള്ള ബന്ധം സംബന്ധിച്ച ചോദ്യങ്ങളാണ് ആദ്യ ഘട്ടത്തിൽ അന്വേഷണ സംഘം പ്രധാനമായും ഉന്നയിച്ചത്. ബാങ്കിലെ അംഗങ്ങൾ അറിയാതെ അവരുടെ പേരിൽ ബിനാമി വായ്പകൾ അനുവദിക്കാൻ എ.സി.മൊയ്തീൻ ശുപാർശ…
Read More » -
NEWS
പാരസെറ്റമോൾ ഗുളികകൾ ജീവനെടുക്കുമ്പോൾ
പൂച്ചയെ കൊല്ലാന്‍ അഞ്ച് പാരാസെറ്റമോൾ.നായയെ കൊല്ലാന്‍ പത്ത്, കുട്ടിക്ക് പതിനഞ്ച്; നിങ്ങള്‍ക്ക് മരിക്കാന്‍ ഇരുപത് ഗുളികകള്‍.വെറുതെ പറയുന്നതല്ല,പാരാസെറ്റമോളിന്റെ ഇരുപത് മുതല്‍ മുപ്പത് ഗുളികകള്‍ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ അകത്തു ചെന്നാല്‍ കരള്‍ കരിഞ്ഞും വൃക്കകള്‍ കരിഞ്ഞും 34 ദിവസത്തിനു ള്ളില്‍ മനുഷ്യന്‍ മരിക്കാനിടയുണ്ടെന്ന് ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ പ്രസിദ്ധീകരിക്കുന്ന ‘ദി ബ്രിട്ടീഷ് നാഷണല്‍ ഫോര്‍മുലറി’ താക്കീത് നല്‍കുന്നു. പനിക്കും തലവേദനയ്ക്കും നീരുവീഴ്ചയ്ക്കുമെല്ലാം സകലരും കഴിക്കുന്ന പാരാസെറ്റമോള്‍ ഗുളിക രണ്ടെണ്ണമെടുത്ത് പൊടിച്ച് ചോറില്‍ കുഴയ്ക്കുക.എലികളുടെ ശല്യമുള്ള ഭാഗങ്ങളില്‍ അത് വെയ്ക്കുകയാണെങ്കില്‍ നാലഞ്ചു ദിവസങ്ങള്‍ക്കുള്ളില്‍ അവയെല്ലാം ചത്തുവീഴും. എന്‍സഫലോപ്പതി, സെറിബ്രല്‍ എഡിമ, ഹൈപ്പോ ഗ്ലൈസീമിയ തുടങ്ങിയ ലക്ഷണങ്ങളോടെയാണ് ഈ മരണങ്ങള്‍ ഉണ്ടാകുക.എലിപ്പനി, ജാപ്പാനീസ് എന്‍സഫലൈറ്റീസ്, ഡങ്കിപ്പനി, പക്ഷിപ്പനി എന്നെല്ലാമുള്ള പല പേരുകളായിരിക്കും അവയ്‌ക്കെല്ലാം ഡോക്ടര്‍മാര്‍ നല്‍കുന്നത്. കൊതുകാണ് രോഗമുണ്ടാക്കിയതെന്നും പക്ഷിയാണെന്നുമൊക്കെ അവര്‍ ആരോപിക്കും.ഞങ്ങളുടെ മരുന്നുകളാണ് ആധുനിക രോഗങ്ങളില്‍ പലതും ഉണ്ടാക്കുന്നതെന്നു സമ്മതിക്കാന്‍ അവര്‍ക്കാകില്ലല്ലോ ! രോഗം വിലകൊടുത്ത് വാങ്ങരുത്. രോഗം ഒരു ഉല്പന്നമാണ്. കടകളില്‍ ചെന്ന്…
Read More » -
Crime
സ്വന്തമായി നിർമിച്ച മുക്കുപണ്ടങ്ങൾ വിവിധ ബാങ്കുകളിൽ പണയം വച്ച് ലക്ഷങ്ങൾ തട്ടി; രണ്ടു പേർ പിടിയിൽ
ചെങ്ങന്നുര്‍: വിവിധ ബാങ്കുകളിൽ മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത രണ്ടുപേരെ ചെങ്ങന്നൂർ പോലീസ് പിടികൂടി. ചെങ്ങന്നൂർ കീച്ചേരിമേൽ ചരിവ് പുരയിടത്തിൽ വീട്ടിൽ കനകൻ(49), മുളവൂർ പേഴക്കാപ്പിള്ളി തട്ടുപറമ്പ് പുത്തൻവീട്ടിൽ കുട്ടപ്പൻ (64) എന്നിവരെയാണ് ചെങ്ങന്നൂർ പോലീസ് അറസ്റ്റ് ചെയ്തത്. കുട്ടപ്പൻ നിർമ്മിക്കുന്ന മുക്കുപണ്ടങ്ങൾ കനകൻ വിവിധ ബാങ്കുകളിൽ പണയം വച്ച് പണം തട്ടിയെടുക്കുകയായിരുന്നു. ചെങ്ങന്നൂരിലെ ഒരു ദേശസാൽകൃത ബാങ്കിൽ നിന്നും 18 ലക്ഷം രൂപയോളം തട്ടിയെടുത്തതിന് ബാങ്ക് മാനേജർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. 2021 മുതൽ പല ദിവസങ്ങളിലായി കനകൻ ബാങ്കിലെത്തി മുക്കുപണ്ടം പണയം വയ്ക്കുകയായിരുന്നു. സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതികളെ ചെങ്ങന്നൂർ എസ്.എച്ച്.ഒ എ.സി വിപിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ പി.എസ് ശ്രീജിത്ത്, ടി.എൻ ശ്രീകുമാർ, സി.പി.ഒമാരായ രതീഷ്, ജിജോ സാം, സനിൽകുമാർ എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സംഘമാണ് അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Read More » -
India
മണിപ്പൂരിലെ കലാപത്തിന് അയവില്ല; വെടിവെപ്പിൽ ഒരു പൊലീസുകാരൻ കൊല്ലപ്പെട്ടു
ദില്ലി: മണിപ്പൂരിലെ കലാപത്തിന് അയവില്ല. ഇന്നലെ നടന്ന വെടിവെപ്പിൽ ഒരു പൊലീസുകാരൻ കൊല്ലപ്പെട്ടു. സബ് ഇൻസ്‌പെക്ടറായ ഓങ്കോമാംഗാണ് കൊല്ലപ്പെട്ടത്. വെടിവെപ്പിൽ രണ്ട് സാധരണക്കാർക്കും പരിക്കേറ്റു. അതേസമയം മണിപ്പൂർ കലാപത്തെ സംബന്ധിച്ച 27 കേസുകൾ നേരത്തെ സിബിഐ ഏറ്റെടുത്തിരുന്നു. ഇവയിൽ 19 കേസുകൾ സ്ത്രീകൾക്കെതിരായ അതിക്രമം സംബന്ധിച്ചുള്ളതാണ്. കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, ആയുധ മോഷണം, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളിലും അന്വേഷണം നടത്തും. 53 അംഗ ഉദ്യോഗസ്ഥ സംഘമാണ് കേസുകൾ അന്വേഷിക്കുന്നത്. നേരത്തെ മണിപ്പൂർ കലാപവുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷിക്കുന്ന കേസുകളുടെ വിചാരണ സുപ്രീം കോടതി അസമിലേക്ക് മാറ്റിയിരുന്നു. ന്യായമായ വിചാരണനടപടികൾ ഉറപ്പാക്കാനാണ് നടപടിയെന്ന് കോടതി വ്യക്തമാക്കി. വിചാരണയ്ക്കായി ജഡ്ജിമാരെ നിയമിക്കാൻ ഗുവാഹത്തി ഹൈക്കോടതിക്ക് സുപ്രീം കോടതി നിർദ്ദേശം നൽകി. മണിപ്പൂരിലെ നിലവിലെ സാഹചര്യവും കേസിൽ നീതീ ഉറപ്പാക്കാൻ ന്യായമായ വിചാരണനടപടികൾ വേണമെന്നും ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി. വിചാരണനടപടികൾക്കായി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റും സെഷൻസ് ജഡ്ജിമാരെയും നിയമിക്കാൻ ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസിന് സുപ്രീം…
Read More » -
Kerala
നിപ ജാഗ്രത: കോഴിക്കോട് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്നും നാളെയും അവധി
കോഴിക്കോട്: നിപ്പ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ജാഗ്രതാ മുൻകരുതലുകളുടെ ഭാഗമായി കോഴിക്കോട് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും (അങ്കണവാടി,മദ്രസകൾ ഉൾപ്പെടെ) ഇന്നും നാളെയും അവധിയായിരിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഓൺലൈൻ ക്ലാസുകൾ ഒരുക്കാം. യൂണിവേഴ്സിറ്റി പരീക്ഷകളിൽ മാറ്റമില്ല. അതേ സമയം കാലിക്കറ്റ് സർവകലാശാലക്ക് കീഴിൽ നിപ രോഗബാധ കാരണം കണ്ടെയിൻമെൻ്റ് മേഖലയിൽ ഉൾപ്പെട്ട കോളേജുകളിലെ സർവകലാശാലാ പരീക്ഷകൾ മാറ്റിവെച്ചു. കണ്ടെയിൻമെൻ്റ് മേഖലയിലെ താമസക്കാരായ വിദ്യാർഥികൾ ആരോഗ്യ വകുപ്പ് നൽകുന്ന രേഖകൾ ഹാജരാക്കുന്ന പക്ഷം പ്രത്യേക പരീക്ഷ നടത്തുമെന്ന് പരീക്ഷാ കൺട്രോളർ അറിയിച്ചു. നിപ പ്രതിരോധത്തിൻ്റെ ഭാഗമായി വയനാട്ടിലും നിയന്ത്രണം ഏര്‍പ്പെടുത്തി. മാനന്തവാടി പഴശ്ശി പാര്‍ക്കിലേക്കുള്ള പ്രവേശനം നിർത്തി. വവ്വാലുകൾ കൂടുതലായി കാണപ്പെടുന്ന സ്ഥലമാണിത്. പൊതുജനങ്ങൾക്ക് ഒരറിയിപ്പ് ഉണ്ടാകും പ്രവേശനം വിലക്കിയതായി ജില്ലാ കളക്ടർ അറിയിച്ചു. നിപ ബാധിത മേഖലയിൽ നിന്ന് ആരും വയനാട്ടിലേക്ക് വരുന്നില്ലെന്ന് ഉറപ്പാക്കാൻ സ്ഥാപന മേധാവികൾക്ക് ജില്ലാ കളക്ടർ നിർദേശം നൽകി.
Read More » -
India
സംഘപരിവാർ വനിത നേതാവ് ചൈത്ര കുന്താപുര അറസ്റ്റിൽ, നിയമസഭ സീറ്റ് വാഗ്ദാനം ചെയ്ത് 7 കോടി വാങ്ങി വഞ്ചിച്ചതായി പരാതി
മംഗളൂരു: കഴിഞ്ഞ കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ ഉഡുപ്പി ജില്ലയിലെ ബൈന്തൂർ സീറ്റ് വാഗ്ദാനം ചെയ്ത് വ്യവസായിയിൽ നിന്ന് ഏഴ് കോടി രൂപ വാങ്ങി വഞ്ചിച്ചു എന്ന പരാതിയിൽ സംഘപരിവാർ നേതാവും തീവ്രഹിന്ദുത്വ വേദികളിലെ തീപ്പൊരി പ്രാസംഗികയുമായ ചൈത്ര കുന്താപുര അറസ്റ്റിൽ. ബംഗളൂരുവിൽ നിന്നുള്ള ക്രൈം ബ്രാഞ്ച് പൊലീസ് സംഘം ചൊവ്വാഴ്ച രാത്രി ഉഡുപ്പിയിലെ പ്രസിദ്ധമായ ശ്രീകൃഷ്ണ മഠത്തിനു സമീപത്തുനിന്നാണ് ഇവരെ പിടികൂടിയത്. കുറേനാളുകളായി പൊതുരംഗത്ത് നിന്ന് അപ്രത്യക്ഷയായ ചൈത്ര വയലറ്റ് നിറമുള്ള ടോപും വെള്ള പാന്റ്സും കണ്ണുകൾ ഒഴികെ മുഖഭാഗങ്ങൾ മറയുന്ന മാസ്കും ധരിച്ച് പ്രത്യക്ഷപ്പെടുകയായിരുന്നു. മുംബൈയിൽ വ്യവസായിയും ബില്ലവ സമുദായ നേതാവും സാമൂഹിക പ്രവർത്തകനുമായ ഗോവിന്ദ ബാബുവാണ് പരാതിക്കാരൻ. നിയമസഭ സീറ്റ് കിട്ടാത്തതിനെ തുടർന്ന് പണം തിരികെ ലഭിക്കും എന്ന പ്രതീക്ഷയിൽ പരാതി നൽകിയിരുന്നില്ലെന്ന് പറയുന്നു. കിട്ടാതായതിനെത്തുടർന്ന് ബംഗളൂരു പൊലീസിൽ പരാതി നൽകുകയായിരുന്നു. ചൈത്രയുടെ കൂട്ടാളികൾ ശ്രീകാന്ത് നായക്, ഗംഗൻ കഡുർ, എ പ്രസാദ് എന്നിവരും ഉഡുപ്പി…
Read More » -
Kerala
വിദ്യാർത്ഥിനി സ്വന്തം കഴുത്തറുത്ത് മരിച്ചു, ഡിഗ്രി സർട്ടിഫിക്കറ്റ് ലഭിക്കാത്ത നിരാശയിലെന്ന് ആത്മഹത്യാക്കുറിപ്പ്
യൂണിവേഴ്‌സിറ്റിയില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതില്‍ മനംനൊന്താണ് കൊല്ലം കുണ്ടറയിൽ വിദ്യാർത്ഥിനി കഴുത്തറുത്ത് മരിച്ചു. ഇളമ്പള്ളൂർ വേലുത്തമ്പി നഗർ നന്ദനം എൻ. ജയകൃഷ്ണ പിള്ളയുടെയും രമാദേവി അമ്മയുടെയും മകൾ സൂര്യ (22) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് ഏഴരയോടെ വീടിന്റെ ടെറസിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വൈകിട്ട് വീട്ടുകാരുമായി സംസാരിച്ചുനില്‍ക്കുന്നതിനിടെ സൂര്യ മുകൾ നിലയിലേയ്ക്ക് കയറിപ്പോയി. ഏറെനേരം കഴിഞ്ഞിട്ടും താഴേക്ക് ഇറങ്ങിവന്നില്ല. അന്വേഷിച്ചുചെന്ന അനിയത്തിയാണ് സൂര്യയെ ചോരയിൽ കുളിച്ച് ഗുരുതരമായ നിലയില്‍ കണ്ടെത്തിയത്. കുടുംബാംഗങ്ങളുടെ നിലവിളി കേട്ടെത്തിയ സമീപവാസികള്‍ ഉടന്‍തന്നെ പെൺകുട്ടിയെ കുണ്ടറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. യൂണിവേഴ്‌സിറ്റിയില്‍നിന്ന് ഡിഗ്രി സർട്ടിഫിക്കറ്റ് ലഭിക്കാത്തതിൽ മനംനൊന്ത് ആത്മഹത്യ ചെയ്യുന്നു എന്ന് എഴുതിയ കുറിപ്പ് കണ്ടെത്തി. ഒപ്പം അടുക്കളയിൽ ഉപയോഗിക്കുന്ന കത്തിയും പൊലീസിന് ലഭിച്ചു. റൂറൽ എസ്പി സുനിൽ, ഡിവൈഎസ്പി എസ്.ഷെറീഫ്, കുണ്ടറ എസ്ഐ ബി. അനീഷ് എന്നിവരുടെ നേതൃത്വത്തിൽ എത്തിയ പൊലീസ് സംഘം മേൽനടപടികൾ സ്വീകരിച്ചു.
Read More »
