Month: September 2023

  • Kerala

    കൊല്ലുമെന്ന് ഭീഷണി; തിരുവല്ലയില്‍ മുൻ നഗരസഭ ചെയര്‍മാനെതിരെ പരാതിയുമായി നഗരസഭ ചെയര്‍പേഴ്സണ്‍

    തിരുവല്ല:മുൻ നഗരസഭ ചെയര്‍മാൻ ആര്‍ അജയകുമാറിനെതിരെ പരാതിയുമായി നിലവിലെ നഗരസഭ ചെയര്‍പേഴ്സണ്‍ അനു ജോര്‍ജ്.യോഗത്തില്‍ തനിക്കെതിരെ ഭീഷണി മുഴക്കുകയും അസഭ്യം പറയുകയും ചെയ്തു എന്നാണ് അനു ജോര്‍ജിന്റെ പരാതിയില്‍ പറയുന്നത്. പാര്‍ട്ടി യോഗത്തില്‍ അസഭ്യം പറഞ്ഞുവെന്നും അധിക്ഷേപിച്ചു എന്നും കാട്ടി അനു ജോര്‍ജ് നല്‍കിയ പരാതിയില്‍ മുൻ നഗരസഭ ചെയര്‍മാനും കോണ്‍ഗ്രസ് മുൻ ബ്ലോക്ക് പ്രസിഡന്റുമായ ആര്‍. ജയകുമാറിനെതിരെ തിരുവല്ല പോലീസ് കേസ് എടുത്തു. പുഷ്പഗിരി റോഡിലെ നഗരസഭ പാര്‍ക്ക് ഹാളില്‍ ബുധനാഴ്ച രാവിലെ 11 മണിക്ക് നടന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ ആയിരുന്നു സംഭവം. ഡി സി സി പ്രസിഡന്റ് സതീഷ് കൊച്ചു പറമ്ബിലും, ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് ഈപ്പൻ കുര്യൻ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത യോഗത്തിലിരുന്നു ഇരുവരും വാക്കുകള്‍ കൊണ്ട് പരസ്പരം ഏറ്റുമുട്ടിയത്. യോഗത്തില്‍ അനധികൃതമായി കടന്നു വന്ന ജയകുമാര്‍ ടെര്‍ഫിന്റെ വിഷയത്തില്‍ ഫണ്ട് അനുവദിക്കണമെന്നും പറഞ്ഞ് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചീത്ത വിളിക്കുകയും അസഭ്യം പറയുകയും മറ്റും ചെയ്തതായി പരാതിയില്‍…

    Read More »
  • India

    58 വര്‍ഷം മുൻപ്  പോത്തിനെ മോഷ്ടിച്ച കേസില്‍ 78 കാരൻ അറസ്റ്റിൽ

    ബംഗളൂരു:58 വര്‍ഷം മുൻപ് പോത്തിനെ മോഷ്ടിച്ച കേസില്‍ 78 കാരൻ അറസ്റ്റിൽ.കര്‍ണാടകയിലെ ബിദാര്‍ ജില്ലയിലാണ് സംഭവം.78 കാരനായ ഗണപതി വിത്തല്‍ വാഗോറിനെയാണ് അറസ്റ്റ് ചെയ്തത്. മഹാരാഷ്ട്രയിലെ ഉദഗിര്‍ നിവാസിയായ വിത്തലിന് 1965ല്‍ കര്‍ണാടകയിലെ ബിദാറിലെ മെഹകര്‍ ഗ്രാമത്തില്‍ നിന്ന് രണ്ട് എരുമകളെയും പശുക്കിടാവിനെയും മോഷ്ടിച്ച കേസില്‍ മുഖ്യപ്രതിയാകുമ്ബോള്‍ വെറും 20 വയസ്സായിരുന്നു പ്രായം. ലോംഗ് പെന്‍ഡിംഗ് കേസുകള്‍ (എല്‍പിസി) സംരംഭം എന്നറിയപ്പെടുന്ന ലോക്കല്‍ പോലീസിന്റെ കോള്‍ഡ് കേസ് പദ്ധതിയുടെ ഭാഗമായാണ് അറസ്റ്റ്. നിലവില്‍ ബിദര്‍ പോലീസ് അന്വേഷിക്കുന്ന എല്‍പിസികളില്‍ ഏറ്റവും പഴക്കമേറിയതാണ് വിത്തലിന്റെ കേസ്. പതിറ്റാണ്ടുകള്‍ക്ക് മുമ്ബ് ചെയ്ത ഒരു കുറ്റകൃത്യത്തിനാണ് ഇപ്പോള്‍ വിത്തല്‍ കുടുങ്ങുന്നത്, ഇയാളുടെ കൂട്ടാളിയായ കൃഷ്ണ ചന്ദര്‍ മുമ്ബ് രക്ഷപ്പെട്ടിരുന്നു. ഇയാള്‍ 2006-ല്‍ മരിക്കുകയും ചെയ്തതായി ബിദര്‍ എസ്പി ചെന്നബസവണ്ണ ലംഗോട്ടി വെളിപ്പെടുത്തി.

    Read More »
  • NEWS

    സംസാരിക്കുന്ന ഭാഷ മുതൽ കഴിക്കുന്ന ഭക്ഷണത്തിൽ വരെ വ്യത്യാസം; പോകാം പാലക്കാട്ടേക്ക്

    ഒരു കാലത്ത് കേരളത്തിന്റെ നെല്ലറയായിരുന്ന ഇടം….കാലം മാറ്റങ്ങൾ ഒട്ടേറെ വരുത്തിയിട്ടുണ്ടെങ്കിലും ആ പഴയ തനിമയും സൗന്ദര്യവും ഇന്നും മായാതെ സൂക്ഷിക്കുന്ന നാടാണ് പാലക്കാട്. സംസാരിക്കുന്ന ഭാഷ മുതൽ കഴിക്കുന്ന ഭക്ഷണത്തിൽ വരെ വ്യത്യാസം കാണുന്ന ഈ നാട് എന്നും സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാണ്.  കോട്ട മുതൽ അങ്ങ് വാളയാർ ചുരം വരെ കിടക്കുന്ന പാലക്കാട്ടെ കാഴ്ചകൾ കണ്ടു തീർക്കുക എന്നത് ഒരൊന്നൊന്നര പണി തന്നെയാണ്.എങ്കിലും പാലക്കാടൻ കാഴ്ചകളില്‍ ഒരിക്കലും വിട്ടുപോകരുതാത്ത കുറച്ചിടങ്ങൾ പരിചയപ്പെടാം…. പാലക്കാട് കോട്ട പാലക്കാടിനെ കാണാനുള്ള യാത്രയിൽ ആദ്യത്തെ സ്റ്റോപ്പ് പാലക്കാട് കോട്ട തന്നെയാണ്. നഗരത്തിനു ഒത്ത നടുവിൽ സ്ഥിതി ചെയ്യുന്ന ഈ കോട്ട ഹൈദരലിയാണ് നിർമ്മിച്ചതെങ്കിലും അറിയപ്പെടുന്നത് ടിപ്പു സുൽത്താന്‍റെ പേരിലാണ്. വീരകഥകളുടെ പേരിൽ പ്രശസ്തമായ ഈ കോട്ട ഇന്ന് ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ കീഴിലാണ്. പറമ്പിക്കുളം വന്യജീവി സങ്കേതം പറമ്പിക്കുളം അണക്കെട്ടിനു ചുറ്റുമായി സ്ഥിതി ചെയ്യുന്ന പറമ്പിക്കുളം വന്യജീവി സങ്കേതമാണ് ഇവിടുത്തെ അടുത്ത പ്രധാനപ്പെട്ട…

    Read More »
  • NEWS

    യാത്രാമധ്യേ വിമാനത്തിന്റെ ടോയ്‌ലറ്റിൽ ലൈംഗികബന്ധം; രണ്ടു പേർ അറസ്റ്റിൽ

    യാത്രാമധ്യേ ഈസി ജെറ്റ് വിമാനത്തിന്റെ ടോയ്ലറ്റില്‍ ലൈംഗിക ബന്ധം നടത്തിയ ‍ സംഭവത്തിൽ രണ്ട് യാത്രക്കാര്‍ പിടിയില്‍. ലണ്ടനിലെ ലൂട്ടനില്‍ നിന്ന് പുറപ്പെട്ട വിമാനത്തിലായിരുന്നു നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. ക്യാബിന്‍ ക്രൂ അംഗം ടോയ്‌ലറ്റിന്റെ വാതില്‍ തുറന്നപ്പോഴായിരുന്നു രണ്ടുപേരെയും കാണാനിടയായത്. ഈ ദൃശ്യങ്ങള്‍ ഇതിനകം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.ഈസി ജെറ്റ് ജീവനക്കാരുടെ പരാതിയില്‍ ഇരുവരെയും സ്പെയിനിലെ ഐബിസയിലെത്തിയപ്പോള്‍ പോലീസ് പിടികൂടുകയായിരുന്നു.അതേസമയം ഇരുവരുടേയും പേരുവിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. 2004ലെ ലൈംഗിക കുറ്റകൃത്യ നിയമത്തിന്റെ അടിസ്ഥാനത്തില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനമുള്ള ശൗചാലയത്തില്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് നിയമവിരുദ്ധമാണ്.

    Read More »
  • Kerala

    അശ്ലീല വീഡിയോ കാണുന്നത് കുറ്റകരമല്ല: കേരള ഹൈക്കോടതി

    കൊച്ചി:അശ്ലീല വീഡിയോ സ്വകാര്യമായി കാണുന്നത് കുറ്റകരമല്ലെന്ന് ഹൈക്കോടതി. അശ്ലീലത കാണുന്നത് ഒരു വ്യക്തിയുടെ തിരഞ്ഞെടുപ്പാണെന്നും ‍ ഇതിന്മേൽ സ്വീകരിക്കുന്ന നിയമ നടപടി നിലനില്‍ക്കില്ലെന്നും ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി. റോഡരികില്‍ നിന്ന് വീഡിയോ കണ്ടതിന് പൊലീസ് സ്വീകരിച്ച നിയമനടപടി ചോദ്യം ചെയ്ത് യുവാവ് നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്.ഇന്ത്യന്‍ ശിക്ഷാ നിയമം 294 വകുപ്പ് ചുമത്തി രജിസ്റ്റര്‍ ചെയ്ത കേസ് ഹൈക്കോടതി റദ്ദാക്കി.ഫോണില്‍ അശ്ലീല ചിത്രങ്ങളോ ദൃശ്യങ്ങളോ സൂക്ഷിച്ച്‌ സ്വകാര്യമായി കാണുന്നത് കുറ്റകരമായി കണക്കാക്കാനാവില്ല. ഇന്ത്യന്‍ ശിക്ഷാ നിയമം 294 വകുപ്പ് അനുസരിച്ച്‌ കേസെടുക്കാന്‍ കഴിയില്ലെന്നും ബെഞ്ച് വ്യക്തമാക്കി. ഉഭയസമ്മതത്തോടെയുള്ള ലൈംഗികബന്ധമോ സ്വകാര്യതയില്‍ അശ്ലീല വീഡിയോ കാണുന്നതോ രാജ്യത്ത് കുറ്റകരമല്ലെന്ന് വ്യക്തമാക്കിയ കോടതി അശ്ലീല ചിത്രങ്ങളോ ദൃശ്യങ്ങളോ പ്രചരിപ്പിക്കുന്നതും വിതരണം ചെയ്യുന്നതും പരസ്യ പ്രദര്‍ശനവും കുറ്റകരമാണെന്നും ഇതില്‍ ഐപിസി 294 വകുപ്പ് അനുസരിച്ച്‌ നിയമനടപടി സ്വീകരിക്കാമെന്നും കൂട്ടിച്ചേർത്തു. അശ്ലീല പുസ്തകം, ലഘുലേഖ, തുടങ്ങിയവയുടെ വില്‍പ്പനയും വിതരണവും രാജ്യത്ത് കുറ്റകരമാണ്.…

    Read More »
  • Kerala

    നിപ്പ വൈറസ് ബാധ: കണ്ടയിൻമെന്റ് സോണുകളും നിരോധനങ്ങളും

    കോഴിക്കോട് ജില്ലയിൽ നിപ്പ വൈറസ് ബാധ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ താഴെപ്പറയുന്ന ഗ്രാമപഞ്ചായത്തുകളിൽ ഉൾപ്പെട്ട വാർഡുകൾ കണ്ടയിൻമെന്റ് സോണായി പ്രഖ്യാപിച്ചു ആയഞ്ചേരി ഗ്രാമപഞ്ചായത്ത് – 1,2,3,4,5,12,13,14,15 വാർഡ് മുഴുവൻ, മരുതോങ്കര ഗ്രാമപഞ്ചായത്ത് – 1,2,3,4,5,12,13,14 വാർഡ് മുഴുവൻ, തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് – 1,2,20 വാർഡ് മുഴുവൻ, കുറ്റ്യാടി ഗ്രാമപഞ്ചായത്ത് – 3,4,5,6,7,8,9,10 വാർഡ് മുഴുവൻ, കായക്കൊടി ഗ്രാമപഞ്ചായത്ത് – 5,6,7,8,9 വാർഡ് മുഴുവൻ, വില്യപ്പളളി ഗ്രാമപഞ്ചായത്ത് – 6,7 വാർഡ് മുഴുവൻ, കാവിലും പാറ ഗ്രാമപഞ്ചായത്ത് – 2,10,11,12,13,14,15,16 വാർഡ് മുഴുവൻ , നിയന്ത്രണങ്ങളിൽ ഏറ്റവും പ്രധാനം കണ്ടെയിൻമെന്റ് സോണായ മേൽ പ്രദേശങ്ങളിൽനിന്ന് അകത്തേക്കോ പുറത്തേക്കോ യാത്ര ചെയ്യാൻ അനുവദിക്കുകയില്ല (Strict Perimeter Control) എന്നതാണ്. പ്രസ്തുതവാർഡുകളിൽ ഭക്ഷ്യവസ്തുക്കളും മരുന്നുകളും ഉൾപ്പെടെയുള്ള അവശ്യ സാധനങ്ങളുടെ വിൽപ്പന കേന്ദ്രങ്ങൾ മാത്രമെ അനുവദനീയമായിട്ടുള്ളു. പ്രവർത്തന സമയം രാവിലെ 07 മണി മുതൽ വൈകുന്നേരം 05 മണി വരെ മാത്രം. മരുന്ന് ഷോപ്പുകൾക്കും മറ്റു ആരോഗ്യ…

    Read More »
  • India

    2000 കോടി മുടക്ക് ; മധ്യപ്രദേശിൽ ആദി ശങ്കരാചാര്യരുടെ കൂറ്റൻ പ്രതിമ പൂര്‍ത്തിയായി

    ഭോപ്പാല്‍: മധ്യപ്രദേശില്‍ നര്‍മദാ നദീ തീരത്തെ ഓംകാരേശ്വറില്‍ ആദി ശങ്കരാചാര്യരുടെ കൂറ്റൻ പ്രതിമ പൂര്‍ത്തിയായി.പ്രതിമയ്ക്കൊപ്പം 36 ഏക്കര്‍ വരുന്ന വളപ്പില്‍  അദ്വൈത ലോക് എന്ന പേരില്‍ മ്യൂസിയവും വേദാന്ത ഇൻസ്റ്റിറ്റ്യൂട്ടും സ്ഥാപിച്ചിട്ടുണ്ട്. ആകെ 2000 കോടിയുടേതാണു പദ്ധതി. ഇൻഡോറില്‍ നിന്ന് 80 കിലോമീറ്റര്‍ അകലെയാണ് ഓംകാരേശ്വറിലെ മാന്ധാതാ പര്‍വതത്തിലുള്ള ഏകാത്മ ധാമിലാണ് ഏകാത്മ പ്രതിമയെന്നു പേരിട്ട ശ്രീശങ്കര പ്രതിമ നിര്‍മിച്ചിരിക്കുന്നത്. 18ന് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ പ്രതിമ അനാവരണം ചെയ്യും.രാജ്യത്ത് ജ്യോതിര്‍ലിംഗ പ്രതിഷ്ഠയുള്ള 12 ശിവക്ഷേത്രങ്ങളിലൊന്ന് സ്ഥിതി ചെയ്യുന്ന ക്ഷേത്രനഗരമാണ് ഓംകാരേശ്വര്‍. കേരളത്തിലെ കാലടിയില്‍ ജനിച്ച്‌ ഭാരതമാകെ സഞ്ചരിച്ച ആദി ശങ്കരൻ സന്ന്യാസം സ്വീകരിച്ചശേഷം ചെറുപ്രായത്തില്‍ ഓംകാരേശ്വറിലെത്തിയിരുന്നു. ഇവിടെ വച്ചാണ് അദ്ദേഹം ഗുരു ഗോവിന്ദ ഭഗവദ്പാദരെ കണ്ടുമുട്ടുന്നതും ശിഷ്യത്വം സ്വീകരിക്കുന്നതും. നാലു വര്‍ഷം ഗുരുവിനൊപ്പം കഴിഞ്ഞ ശേഷമാണു ഗംഗാതീരത്തേക്കു പോകുന്നതും ഒടുവില്‍ സര്‍വജ്ഞപീഠം കയറുന്നതും.

    Read More »
  • Kerala

    പീഡിപ്പിച്ചതും ഉമ്മൻചാണ്ടിയുടെ പേര് എഴുതിച്ചേർത്തതും ഗണേഷ്കുമാർ :ഫെനി ബാലകൃഷ്ണൻ 

    തിരുവനന്തപുരം: സോളാര്‍ കേസ് പരാതിക്കാരി എഴുതിയ 21 പേജുള്ള ആദ്യ നിവേദനത്തില്‍ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേര് ഉണ്ടായിരുന്നില്ലെന്നും പിന്നീട് അത് എഴുതിച്ചേര്‍ത്തതാണെന്നും പരാതിക്കാരിയുടെ മുൻ അഭിഭാഷകൻ ഫെനി ബാലകൃഷ്ണൻ. പരാതിക്കാരിയെ പീഡിപ്പിച്ചതും  അവരുടെ പരാതിയിൽ ഉണ്ടായിരുന്ന തന്റെ പേര് വെട്ടിമാറ്റി അവിടെ ഉമ്മൻചാണ്ടിയുടെ പേര് എഴുതിച്ചേർത്തതും ഗണേഷ്കുമാർ ആണെന്നും ഫെനി തിരുവനന്തപുരം പ്രസ് ക്ലബില്‍ നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞു. ആദ്യം 21 പേജുണ്ടായിരുന്ന പരാതി പിന്നീട് നാലുപേജായി ചുരുങ്ങി. ഉമ്മൻ ചാണ്ടിയുടെ പേര് എഴുതിച്ചേര്‍ത്തത് കെ.ബി. ഗണേഷ്കുമാറിന്‍റെ നിര്‍ദേശപ്രകാരം ശരണ്യ മനോജിന്‍റെ നേതൃത്വത്തിലായിരുന്നു.പത്തനംതിട്ട സബ് ജയിലില്‍നിന്നും പരാതിക്കാരി തനിക്കു നല്കിയ കത്തില്‍ ആകെ 21 പേജുകള്‍ ഉണ്ടെന്ന് ജയില്‍ സൂപ്രണ്ടിനെ സാക്ഷ്യപ്പെടുത്തി ഒപ്പിട്ടു നല്കിയിട്ടുള്ളതാണ്. ഈ കത്തിന്‍റെ രണ്ടാം പേജില്‍ ഗണേഷ്കുമാര്‍ പരാതിക്കാരിയെ പീഡിപ്പിച്ചതായി എഴുതിയിട്ടുണ്ടായിരുന്നു. എന്നാല്‍, ഇതു പിന്നീട് ഒഴിവാക്കപ്പെട്ടു. ഗണേഷിന്‍റെ പേര് കത്തില്‍ ഉള്ള കാര്യം ശരണ്യ മനോജിനോടു പറഞ്ഞിരുന്നു. പരാതിക്കാരി നല്കിയ കത്ത് അവരുടെതന്നെ…

    Read More »
  • NEWS

    കോയമ്പത്തൂരിൽ മാത്രമല്ല ബാംഗ്ലൂരിലുമുണ്ട് ആദിയോഗി പ്രതിമ

    കോയമ്പത്തൂരിലെ വെള്ളിയാംഗിരി മലയുയുടെ താഴ്‌വാരത്തിൽ  സ്ഥിതി ചെയ്യുന്ന ആദിയോഗി പ്രതിമ ലോകപ്രശസ്തമാണ്.ഇഷ ഫൗണ്ടേഷന്‍റെ നേതൃത്വത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ ആദിയോഗി ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് അനുസരിച്ച്‌ ലോകത്തിലെ ഏറ്റവും വലിയ പ്രതിമ ശില്‍പം കൂടിയാണ്. 34 മീറ്റര്‍ ഉയരവും 45 മീറ്റര്‍ നീളവും 25 മീറ്റര്‍ വീതിയും ഇതിനുണ്ട്. എന്നാല്‍ ബാംഗ്ലൂരില്‍ നിന്നും വെറും ഒന്നര മണിക്കൂറില്‍ ഇതേ പ്രത്യേകതകളും ശിവരൂപവുമുള്ള ഒരിടത്തേയ്ക്ക് പോയാലോ?ബാംഗ്ലൂരിന് ഇത്ര അടുത്ത് എവിടെയാണ് ആദിയോഗി ഉള്ളതെന്നല്ലേ? ആത്മീയതും ശാന്തതയും തേടി, പ്രകൃതി ഭംഗിയുടെയും ഗ്രാമീണകാഴ്ചകളുടെയും നടുവില്‍ സ്ഥിതി ചെയ്യുന്ന ഒരു ആദിയോഗി  ബംഗ്ലൂരിലുമുണ്ട് –  ചിക്കബെല്ലാപൂരില്‍. ബാംഗ്ലൂരില്‍ നിന്നും ഒരു പകലില്‍ പോി വരാൻ സാധിക്കുന്ന ഇവിടം ഇന്ന് ആത്മീയാന്വേഷകരുടെയും സഞ്ചാരികളുടെയും പ്രിയഇടമായി മാറിയിരിക്കുകയാണ്.കോയമ്ബത്തൂര്‍ ആദിയോഗിയില്‍ കാണാൻ കഴിയുന്ന കാഴ്ചകളെല്ലാം തന്നെ ഇവിടെയും ഒരുക്കിയിട്ടുണ്ട്. നാഗക്ഷേത്രം, ആദിയോഗി, യോഗേശ്വര ലിംഗം, ലിംഗഭൈരവി ക്ഷേത്രം, രണ്ട് തീര്‍ത്ഥകുണ്ഡങ്ങള്‍ എന്നിവ ഇവിടെ കാണാം.പച്ചപ്പു നിറഞ്ഞ മലകളുടെ പശ്ചാത്തലത്തിലാണ് ഇവിടെ ആദിയോഗിയുടെ ശിവപ്രതിമയുള്ളത്.…

    Read More »
  • Kerala

    കേരളത്തില്‍ വീണ്ടും നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍  ജാഗ്രതാ നിര്‍ദേശങ്ങള്‍

    കോഴിക്കോട്: കേരളത്തിൽ വീണ്ടും നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.ആരോഗ്യവകുപ്പ് ഈ വിഷയത്തില്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ ശ്രദ്ധിക്കുകയും പാലിക്കുകയും ചെയ്യുക.  നിര്‍ദേശങ്ങൾ: വവ്വാലുകളെ ഭയപ്പെടുത്തി ഓടിക്കാൻ ശ്രമിക്കുകയോ വവ്വാലുകളുള്ള മരങ്ങള്‍ വെട്ടിമാറ്റുകയോ ചെയ്യരുത്. ഇത്തരം സന്ദര്‍ഭങ്ങളില്‍ അവയ്ക്ക് സമ്മര്‍ദങ്ങള്‍ ഉണ്ടാകുകയും അവയുടെ സ്രവ വിസര്‍ജ്യങ്ങള്‍ വര്‍ദ്ധിക്കുകയും അതിലൂടെ കൂടുതല്‍ വൈറസുകളെ പുറംതള്ളുന്നതിന് കാരണമാകുകയും ചെയ്യുന്നു. വവ്വാലുകളുടെ കോളനികളുള്ള പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നത് ഒഴിവാക്കുക വവ്വാലുകള്‍ കടിച്ചതോ അവയുടെ വിസര്‍ജ്ജ്യം കലര്‍ന്നതോ ആയ പഴങ്ങള്‍ ഭക്ഷിക്കുകയോ വളര്‍ത്ത് മൃഗങ്ങള്‍ക്ക് നല്‍കുകയോ ചെയ്യരുത്. വവ്വാലുകളുടെ സാന്നിധ്യമുള്ള മരങ്ങള്‍ക്ക് കീഴില്‍ വളര്‍ത്തു മൃഗങ്ങളെ മേയാൻ അനുവദിക്കാതിരിക്കുക. വീട്ടുവളപ്പിലെ പഴങ്ങള്‍ ശുചിയാക്കിയ ശേഷം മാത്രം കഴിക്കുക. പഴങ്ങളില്‍ വവ്വാലോ മറ്റുജീവികളോ കടിച്ചതോ കൊത്തിയതോ ആയ പാടുകളില്ല എന്ന് ഉറപ്പ് വരുത്തുക. പഴങ്ങള്‍ ശുചിയാക്കുമ്ബോള്‍ സോപ്പ് വെള്ളത്തില്‍ 10-15 മിനുട്ട് മുക്കി വെക്കുക, തുടര്‍ന്ന് ശുദ്ധ ജലത്തില്‍ കഴുകി ഉപയോഗിക്കാവുന്നതാണ്. പുറം തൊലിയുള്ള പഴങ്ങള്‍ തൊലിനീക്കം…

    Read More »
Back to top button
error: